Servants of Knowledge
Kerala Gazette · Government of Kerala

Malappuam

Published 23 January 2018

Department
Erratum Notices
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2018-01-23.part_3_clr_malappuram_notice_malappuram
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

23rd JAN. 2018] COMMISSIONERATE OF LAND REVENUE 815

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2018

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 7

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

4 Thiruvananthapuram,

No. Vol. VII

}

}

Tuesday

2018 ജനുവരി 23 23rd January 2018 1193 മകരം 9 9th Makaram 1193 1939 മാഘം 3 3rd Magha 1939

PART III

Commissionerate of Land Revenue

Gaz. No. 4/2018/DTP (CLR). 21 23rd JAN. 2018] COMMISSIONERATE OF LAND REVENUE 816 MALAPPURAM DISTRICT

നോട്ടീസ്

നമ്പർ ബി6-602/2009.

2017 ഡിസംബർ 20.

പൊന്നാനി താലൂക്കിൽ എടപ്പാൾ വില്ലേജിൽ അറമുഖൻ s/o കോർമൻ പെരുമ്പറമ്പ് എന്നയാളും ടിയാന്റെ സഹോദരി കുഞ്ഞി എന്ന തങ്കമാളുവും കൂടി കൈവശംവെച്ച് അനുഭവിച്ചുകൊ≠ിരുന്നതായ എടപ്പാൾ അംശം റീ. സ. 60/6-ൽപ്പെട്ട 20.81 സെന്റ ് ഭൂമി ടിയാളുകൾ മരണപ്പെട്ടുപോയിട്ടുള്ളതിനാലും ടിയാൾക്കാർക്ക് അനന്തരാവകാശികൾ ഇല്ലാത്തതിനാലും കേരള എസ്ചീറ്റ്സ് ആന്റ ് ഫോർഫീച്ചേഴ്സ് ആക്ട് 1964 പ്രകാരം അന്യംനിൽപ്പ് ഭൂമിയായി സർക്കാരിലേക്ക് ക≠ുകെട്ടുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 180 ദിവസത്തിനകം മലപ്പുറം ജില്ലാ കളക്ടർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

കളക്ടറേറ്റ്,

(ഒപ്പ്) മലപ്പുറം.

ജില്ലാ കളക്ടർ.

പെരിന്തൽമണ്ണ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ നടപടിക്രമം

(ഹാജർ: അജീഷ്, കെ.)

നമ്പർ എസ്1/10428/2016.

2017 ഡിസംബർ 11.

വിഷയം :—കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും (ഭേദഗതി) ആക്റ്റ് 2013—അനധികൃത മണൽ കടത്ത്—വാഹനം ക≠ുകെട്ടി ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന :—ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ WP(C) No. 14 of 2008, General Insurance Council Vs State of Andra Pradesh കേസിലു≠ായ വിധി.

അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് ചുവടെ അനുബന്ധമായി ചേർത്തിരിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് സ്വീഷർ മഹസ്സറും റിപ്പോർട്ടും മേൽനടപടികൾക്കായി ഈ ഓഫീസിൽ സമർപ്പിച്ചിട്ടുള്ളതാണ്. തുടർന്ന് കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും (ഭേദഗതി) ആക്റ്റ് 2013 പ്രകാരം ഈ കാര്യാലയത്തിലെ തുടർനടപടികളുടെ ഭാഗമായി വാദം കേൾക്കുന്നതിനും വാഹനം ക≠ുകെട്ടാതിരിക്കാൻ കാരണമു≠െങ്കിൽ രേഖാമൂലം ബോധിപ്പിക്കുന്നതിനും ടി വകുപ്പ് 23 എ(3) പ്രകാരം 20 ദിവസത്തിനുള്ളിൽ ഈ കാര്യാലയത്തിൽ ഹാജരാകുവാൻ 27-7-2017-ാം തീയതി മാതൃഭൂമി ദിനപ്പത്രത്തിലും 20-11-2017-ാം തീയതി മാധ്യമം ദിനപ്പത്രത്തിലും 1-8-2017-ാം തീയതി 31 നമ്പർ കേരള ഗസറ്റിലും 13-7-2017-ാം തീയതി പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലും 13-7-2017-ാം തീയതി പെരിന്തൽമണ്ണ താലൂക്ക് ഓഫീസിലും 11-7-2017-ാം തീയതി മലപ്പുറം ജില്ലാ കളക്ടറേറ്റിലും 11-7-2017-ാം തീയതി ഈ ഓഫീസിലെ നോട്ടീസ് ബോർഡിലും നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. എന്നാൽ ടി വാഹനങ്ങളുമായി ബന്ധപ്പെട്ട ആരുംതന്നെ ഈ ഓഫീസിൽ നി›ിത സമയപരിധിക്കുള്ളിൽ ഹാജരായിട്ടില്ലാത്തതാണ്.

സ്വീഷർ മഹസ്സർ പരിശോധിച്ചതിലും വാഹനയുടമ വിചാരണയ്ക്ക് ഹാജരായിട്ടില്ലാത്തതിനാലും ചുവടെ ചേർത്തിരിക്കുന്ന വാഹനങ്ങൾ അനധികൃത മണൽ കടത്തിന് ഉപയോഗിച്ചിട്ടുള്ളതായി ബോധ്യപ്പെട്ടിരിക്കുന്നു. ടി സാഹചര്യത്തിൽ അനധികൃത മണൽ കടത്തിന് ഉപയോഗിച്ച ടി വാഹനങ്ങൾ കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും (ഭേദഗതി) ആക്റ്റ് 2013 വകുപ്പ് 23എ (4) പ്രകാരവും കേരള എസ്ചീറ്റ്സ് ആന്റ ് ഫോർഫീച്ചേഴ്സ് ആക്റ്റ്, 1964 പ്രകാരവും സർക്കാരിലേക്ക് ക≠ുകെട്ടി ഇതിനാൽ ഉത്തരവാകുന്നു. ആവശ്യമെങ്കിൽ ക≠ുകെട്ടിയ വാഹനത്തിന് നി›യിക്കുന്ന വിലയ്ക്ക് തുല്യമായ തുക അടവാക്കി ഉടമയ്ക്ക് മണൽ ഒഴികെ വാഹനം വീ≠െടുക്കാവുന്നതാണ്. ടി തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് മലപ്പുറം ജില്ലാ കളക്ടറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മലപ്പുറം സിവിൽ സ്റ്റേഷൻ ശാഖയിൽ മാറാവുന്ന രീതിയിൽ എടുത്ത് ഈ ഉത്തരവ് പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ഈ കാര്യാലയത്തിൽ ഹാജരാക്കേ≠താണ്. ടി സമയ പരിധിക്കുള്ളിൽ ഡിമാന്റ ് ഡ്രാഫ്റ്റ് ഹാജരാക്കാതിരിക്കുകയാണെങ്കിൽ മേൽ സൂചിപ്പിച്ച നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തുടർനടപടികൾ സ്വീകരിക്കുന്നതാണ്.

ക≠ുകെട്ടൽ ഉത്തരവിനെതിരെ വാഹനയുടമയ്ക്ക് എന്തെങ്കിലും ബോധിപ്പിക്കാനു≠െങ്കിൽ കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും (ഭേദഗതി) ആക്റ്റ് 2013 വകുപ്പ് 23ബി പ്രകാരം ഇന്നു മുതൽ 15 ദിവസത്തിനകം മലപ്പുറം ജില്ലാ കളക്ടർ മുമ്പാകെ റിവിഷൻ ഹർജി ഫയൽ ചെയ്യാവുന്നതാണ്. 115
Cite this issue. Kerala Gazette, Government of Kerala, 23 January 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-01-23.part_3_clr_malappuram_notice_malappuram/. Archive identifier in.gazette.kerala_new.2018-01-23.part_3_clr_malappuram_notice_malappuram.