Servants of Knowledge
Kerala Gazette · Government of Kerala

Primary Notification of Travancore Devaswom Board

Published 10 July 2018

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2018-07-10.part_4_Travancore-Devaswom-Board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

:

2018

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 7

നമ്പർ തിരുവനന്തപുരം, ചൊവ്വ

28

No. Thiruvananthapuram,

Vol. VII

}

}

Tuesday

2018 ജൂലൈ 10 10th July 2018 1193 മിഥുനം 26 26th Mithunam 1193 1940 ആഷാഢം 19 19th Ashadha 1940

PART IV

Private Advertisements and Miscellaneous

Notifications

Gaz. No. 28/2018/DTP (Co-operative). 237 10th JULY 2018] KERALA GAZETTE 1059 തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രാഥമിക വി⁄ാപനം

(1950-ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തിലെ 37, 38 വകുപ്പുകൾ പ്രകാരം പുറപ്പെടുവിക്കുന്നത്) നമ്പർ ആർ.ഒ.സി. 25232/16/ഗ്രാന്റ.്

2018 മാർച്ച് 31.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ കൂത്താട്ടുകുളം വില്ലേജിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ശ്രീമഹാദേവ ക്ഷേത്രവും വസ്തുക്കളും കൈവശംവച്ച് ഭരണം നടത്തുന്ന അത്തിമൺ ഇല്ലക്കാരുടെ നിരുത്തരവാദപരമായ പ്രവർത്തികളും കെടുകാര്യസ്ഥതയും കാരണം ക്ഷേത്രം നശിച്ചുകൊ≠ിരിക്കുന്നതായും ക്ഷേത്ര വസ്തുവകകൾ നഷ്ടപ്പെടുന്നതായും ആരോപിച്ച് ടി ക്ഷേത്രവും വസ്തുവകകളും തിരുവിതാകൂർ ദേവസ്വം ബോർഡിനോട് ഏറ്റെടുക്കുവാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് ശിവസ്വം ക്ഷേത്ര ധർമ്മപാലന സമിതിയും മറ്റ് ര≠ുപേരും ചേർന്ന് ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ 284/2017-ാം നമ്പരിൽ കേസ് ഫയൽ ചെയ്തു. ബഹുമാനപ്പെട്ട ഹൈക്കോടതി 12-1-2017-ൽ പുറപ്പെടുവിച്ച വിധിന്യായത്തിൽ ഈ ക്ഷേത്രത്തിൽ താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകൾ നിരവധി വർഷങ്ങളായി നിർവ്വഹിക്കപ്പെടുന്നില്ല എന്ന് ക്ഷേത്ര തന്ത്രി തന്നെ പറയുന്ന സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇക്കാര്യത്തിൽ നിയമപ്രകാരം ചെയ്യാൻ കഴിയുന്ന നടപടികൾ മൂന്നു മാസങ്ങൾക്കുള്ളിൽ കൈക്കൊള്ളുവാൻ നിർദ്ദേശിച്ചുത്തരവായി. ഈ വിധിന്യായത്തിനെതിരെ അത്തിമൺ ഇല്ലക്കാർ ഫയൽ ചെയ്ത റിവ്യൂ പെറ്റീഷനി∑േൽ 7-2-2017-ൽ പുറപ്പെടുവിച്ച വിധിന്യായത്തിൽ ഇതു സംബന്ധിച്ച് ഇല്ലത്തിന് പറയുവാനുള്ളത് ദേവസ്വം ബോർഡിൽ എഴുതി നൽകുവാൻ നിർദ്ദേശിച്ചുത്തരവായി.

ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രവും അനുബന്ധ വസ്തുക്കളും സംരക്ഷിക്കു ന്നതിന് തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നടപടികൾ കൈക്കൊള്ളുവാൻ 4-2-2017-ൽ ദേവസ്വം കമ്മീഷണറെ ബോർഡ് ചുമതലപ്പെടുത്തി. ബോർഡുത്തരവിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിന്റെ നിലവിലെ സ്ഥിതി വിവരങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർക്കും ലാൻഡ് സ്പെഷ്യൽ ആഫീസർക്കും 23-2-2017-ൽ ദേവസ്വം കമ്മീഷണർ നിർദ്ദേശം നൽകി. വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ 9-3-2017-ൽ പ്രാഥമിക റിപ്പോർട്ട് നൽകി. ലാൻഡ് സ്പെഷ്യൽ ആഫീസർ 16-3-2017-ലും റിപ്പോർട്ട് നൽകി. ക്ഷേത്രത്തിന്റെ നിലവിലെ കൈവശക്കാരനായ ശ്രീ. എം. പി. പരമേശ്വരൻ നമ്പൂതിരി ക്ഷേത്രം ദേവസ്വം ബോർഡിന് വിട്ടുതരാൻ തയ്യാറല്ലെന്നും ആകയാൽ വിശദമായ കൂടിയാലോചനയ്ക്ക്ശേഷം മാത്രമേ ഏറ്റെടുക്കൽ നടപടി നടത്താവൂ എന്നും വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണ റുടെ റിപ്പോർട്ടിൽ പറയുന്നു. ലാൻഡ് സ്പെഷ്യൽ ആഫീസറുടെ റിപ്പോർട്ടിൽ ക്ഷേത്രത്തിന്റെ നിലവിലെ ശോചനീയമായ അവസ്ഥയെ സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്നു. ക്ഷേത്രമുതലുകൾ വളരെയധികം നഷ്ടപ്പെട്ടിട്ടുള്ളതായും കൂത്താട്ടുകുളം വില്ലേജിലെ റവന്യൂ റിക്കാർഡുകൾ പരിശോധിച്ചതിൽ വിവിധ സർവ്വേ നമ്പരുകളിലായി ഏക്കർ കണക്കിന് ഭൂമി ക്ഷേത്രം വകയായി രേഖകളിൽ ഉ≠െങ്കിലും നിലവിൽ ആ വസ്തുക്കളിൽ ഭൂരിഭാഗവും നഷ്ടപ്പെട്ടതായും നൂറ്റാ≠ുകളുടെ പാരമ്പര്യവും പൗരാണികതയും കൈമുതലായുള്ള ഈ ക്ഷേത്രം ദേവസ്വം ബോർഡ് നിയമപ്രകാരം ഏറ്റെടുക്കുവാനുള്ള നടപടികൾ നടത്തണമെന്നും പറയുന്നു. തുടർന്ന് അത്തിമൺ ഇല്ലത്തിന്റെ പ്രതിനിധി ശ്രീ. എം. പി. പരമേശ്വരൻ നമ്പൂതിരി, ശ്രീ. ശങ്കരനാരായണൻ നമ്പൂതിരി ശിവസ്വം ധർമ്മപാലന സമിതിയുടെ പ്രതിനിധി ശ്രീ. ആർ. ശ്യാംദാസ് എന്നിവർക്ക് നോട്ടീസ് നൽകി അവരുമായി ദേവസ്വം കമ്മീഷണർ ചർച്ച നടത്തി. തുടർന്ന് ദേവസ്വം കമ്മീഷണർ ബോർഡിലേയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറെ അന്വേഷണത്തിനായി നിയോഗിച്ചു. 21-11-2017-ൽ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ അന്വേഷണ റിപ്പോർട്ട് നൽകി. പ്രസ്തുത റിപ്പോർട്ടിൽ ഇപ്പോൾ ക്ഷേത്രഭരണം കയ്യാളുന്ന അത്തിമൺ ഇല്ലക്കാരുടെ നിരുത്തരവാദപരമായ പ്രവർത്തികൾമൂലം നാലമ്പലം, ബലിക്കൽപ്പുര, മണ്ഡപം, തിടപ്പള്ളി, മറ്റ് അനുബന്ധ കെട്ടിടങ്ങൾ എന്നിവ പൊട്ടിപ്പൊളിഞ്ഞ് വളരെ ജീർണ്ണാവസ്ഥയിലാണെന്നും ഒരു ശാന്തിക്കാരൻ മാത്രമേ ജീവനക്കാരനായിട്ടുള്ളൂവെന്നും, കാണിക്ക യഥാക്രമം സ്വീകരിച്ച് മുതൽ കൂട്ടുകയോ, വഴിപാടുകൾക്ക് രസീത് എഴുതുകയോ ചെയ്യാറില്ലെന്നും തിരുവാഭരണങ്ങളോ ഭരണിപാത്ര വകകളോ യാതൊന്നും കാണപ്പെടുന്നില്ലെന്നും വ്യ‡മാകുന്നു.

ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേവസ്വം കമ്മീഷണർ 20-12-2017-ൽ ബോർഡിലേക്ക് റിപ്പോർട്ട് അയച്ചു. പ്രസ്തുത റിപ്പോർട്ടിൽ ക്ഷേത്രഭരണം നടത്തിവരുന്ന കുടുംബക്കാരെ ഉൾപ്പെടുത്തി ബോർഡ് ഒരു ചർച്ച നടത്തുന്നതിന് ശുപാർശ ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ബോർഡ് 17-1-2018-ൽ ക്ഷേത്ര ഭരണം നടത്തുന്ന കുടുംബക്കാരുടെ ര≠ു പ്രതിനിധികൾ, ശിവസ്വം ട്രസ്റ്റിന്റെ ര≠ു പ്രതിനിധികൾ എന്നിവരെ നേരിൽ കേട്ടു. ക്ഷേത്രം തങ്ങളുടെ കുടുംബസ്വത്താണെന്നും അത് ദേവസ്വം ബോർഡിന് വിട്ടുതരാൻ തയ്യാറല്ല എന്നും ഇല്ലം പ്രതിനിധികൾ അറിയിച്ചു. എന്നാൽ കുടുംബക്ഷേത്രമാണെന്ന് തെളിയിക്കാനുള്ള രേഖകളൊന്നും ഹാജരാക്കിയില്ല. ശിവസ്വം ട്രസ്റ്റ് പ്രതിനിധികൾ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്നും ക്ഷേത്രം അത്തിമൺ ഇല്ലക്കാരുടെ സ്വകാര്യസ്വത്താണ് എന്ന വാദം അംഗീകരിക്കാൻ കഴിയില്ല എന്നും, പൊതുജനങ്ങൾക്ക് പ്രവേശനമുള്ള ക്ഷേത്രത്തെ കുടുംബക്ഷേത്രമായി കണക്കാക്കാൻ കഴിയില്ലായെന്നും അവകാശപ്പെട്ടു.

മേൽ വിവരിച്ച വസ്തുതകളുടെ അടിസ്ഥാനത്തിലും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധിന്യായത്തിലെ നിർദ്ദേശം അനുസരിച്ചും അതിപുരാതനമായ ഈ ക്ഷേത്രത്തെ അതിന്റെ എല്ലാ തനിമയോടുംകൂടി സംരക്ഷിക്കുന്നതിനും ക്ഷേത്രാചാരങ്ങൾ പ്രകാരമുള്ള പൂജാവിധികൾ പരിപാലിക്കുന്നു≠െന്ന് ഉറപ്പു വരുത്തുന്നതിനും ദേവസ്വം ഭരണത്തിലെ കെടുകാര്യസ്ഥത അവസാനി പ്പിക്കുന്നതിനുള്ള സാമൂഹിക പ്രതിബദ്ധത ഏറ്റെടുക്കുന്നതിനും ബോർഡ് തീരുമാനിച്ചു. വില്ലേജ് റവന്യൂ റിക്കാർഡുകളിൽ ദേവസ്വം എന്ന പേരിലുള്ള സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദേവസ്വം ഭൂമി ഏതെങ്കിലും സ്വകാര്യ വ്യ‡ിക്കോ കുടുംബത്തിനോ കൈമാറിയതായി രേഖകൾ ഒന്നുംതന്നെ ഹാജരാക്കുവാൻ അത്തിമൺ ഇല്ലത്തിന് സാധിച്ചിട്ടില്ല. ആകയാൽ കൂത്താട്ടുകുളം ദേവസ്വം പൊതു ക്ഷേത്രമായി പരിഗണിക്കപ്പെടേ≠താണെന്ന് ദേവസ്വം ബോർഡിന് ഉത്തമമായി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കൂത്താട്ടുകുളം മഹാദേവക്ഷേത്രം, ക്ഷേത്രക്കുളം, ഹയർസെക്കന്ററി സ്കൂൾ ഉൾപ്പെടെയുള്ള അനുബന്ധ സ്വത്തുവകകളും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നതിനു തീരുമാനിക്കുന്നു.

ടി തീരുമാനത്തെ സംബന്ധിച്ച് ആർക്കെങ്കിലും തർക്കമുള്ളപക്ഷം ഈ വി⁄ാപനം പുറപ്പെടുവിച്ച തീയതി മുതൽ 30 ദിവസങ്ങൾക്കകം സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം-3 എന്ന മേൽവിലാസത്തിൽ രേഖാമൂലം സമർപ്പിക്കേ≠താണ്. പ്രസ്തുത ആക്ഷേപങ്ങൾ പരിശോധിച്ച് അന്തിമ തീരുമാനം ബോർഡ് കൈക്കൊള്ളുന്നതാണ്. ആക്ഷേപങ്ങളൊന്നും ലഭിക്കാത്തപക്ഷം ഈ വി⁄ാപന തീയതി മുതൽ എട്ട് ആഴ്ച പൂർത്തിയാകുന്ന മുറയ്ക്ക് ക്ഷേത്രം ഏറ്റെടുത്തതായി കണക്കാക്കുന്നതും ആയത് പ്രകാരമുള്ള അനന്തര നടപടികൾ കൈക്കൊള്ളുന്നതുമായിരിക്കും എന്ന വിവരം ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. ദേവസ്വം കമ്മീഷണർ ആഫീസ്, തിരുവനന്തപുരം. (ഒപ്പ്) ദേവസ്വം കമ്മീഷണർ. 459
Cite this issue. Kerala Gazette, Government of Kerala, 10 July 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-07-10.part_4_Travancore-Devaswom-Board/. Archive identifier in.gazette.kerala_new.2018-07-10.part_4_Travancore-Devaswom-Board.