Servants of Knowledge
Kerala Gazette · Government of Kerala

Notification No. 25352/Leg.A1/2017/Law dated 6th July 2018

Published 21 August 2018

Department
Law (Legislation-A) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2018-08-21.part_1_2
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 34 dated 21st August 2018.

PART I

Section iii

കേരള സർക്കാർ

നിയമ (നിയമനിർമ്മാണ-എ) വകുപ്പ്

വി⁄ാപനം

2018 ജൂലൈ 6 നമ്പർ 25352/ലെഗ്. എ1/2017/നിയമം. തിരുവനന്തപുരം, 1193 മിഥുനം 22

1940 ആഷാഢം 15.

കേരള സംസ്ഥാന നിയമസഭയുടെ താഴെ പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2018 ജൂലൈ 6-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

ബി. ജി. ഹരീന്ദ്രനാഥ്, നിയമ സെക്രട്ടറി.

G. 39/2018/DTP. 13 2

2018-ലെ 25-ാം ആക്റ്റ്

2018-ലെ അബ്കാരി (ഭേദഗതി) ആക്റ്റ്

1077-ലെ അബ്കാരി ആക്റ്റ് വീ≠ും ഭേദഗതി

ചെയ്യുന്നതിനുള്ള

ഒരു

ആക്റ്റ്

പീഠിക.—1077-ലെ അബ്കാരി ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ;

ഭാരത റിപ്പബ്ലിക്കിൻെറ അറുപത്തിയൊൻപതാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമമു≠ാക്കുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2018-ലെ അബ്കാരി (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.

(2) ഇത് 2017 ഡിസംബർ 21-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠താണ്.

2. 15എ വകുപ്പിന്റെ ഭേദഗതി.—1077-ലെ അബ്കാരി ആക്റ്റിന്റെ (1077-ലെ 1) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക), 15 എ വകുപ്പിൽ,—

(എ) മാർജിനൽ ശീർഷകത്തിൽ "21" എന്ന അക്കങ്ങൾക്ക് പകരം "23" എന്ന അക്കങ്ങൾ ചേർക്കേ≠താണ് ;

(ബി) വകുപ്പിൽ, "21" എന്ന അക്കങ്ങൾക്ക് പകരം "23" എന്ന അക്കങ്ങൾ ചേർക്കേ≠താണ്.

3. 15ബി വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 15 ബി വകുപ്പിൽ,—

(എ) മാർജിനൽ ശീർഷകത്തിൽ "21" എന്ന അക്കങ്ങൾക്ക് പകരം "23" എന്ന അക്കങ്ങൾ ചേർക്കേ≠താണ്;

(ബി) വകുപ്പിൽ, "ഇരുപത്തിയൊന്ന്" എന്ന വാക്കിനു പകരം "ഇരുപത്തിമൂന്ന്" എന്ന വാക്ക് ചേർക്കേ≠താണ്.

4. 57-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 57-ാം വകുപ്പിൽ,—

(എ) (എ) ഖണ്ഡത്തിൽ, "ഏതെങ്കിലും ചേരുവയോ" എന്ന വാക്കുകൾക്കു പകരം "സ്റ്റാർച്ച് ഒഴികെയുള്ള ഏതെങ്കിലും ചേരുവയോ" എന്ന വാക്കുകൾ ചേർക്കേ≠താണ്;

(ബി) (എ) ഖണ്ഡത്ത ിന് ശേഷം, താഴെ പറയുന്ന ഖണ്ഡം ചേർക്കേ≠താണ്, അതായത്:—

14 3

"(എഎ) അയാൾ വിൽക്കുകയോ ഉൽപ്പാദിപ്പിക്കുകയോ ചെയ്യുന്ന മദ്യത്തിൽ സ്റ്റാർച്ച് കൂട്ടിക്കലർത്തുകയോ കൂട്ടിക്കലർത്തുന്നതിന് അനുവദിക്കുകയോ; അല്ലെങ്കിൽ";

(സി) (ഡി) ഖണ്ഡത്തിന് ശേഷം, "അധികാരിതയുള്ള ഒരു കോടതി മുൻപാകെയുള്ള കുറ്റസ്ഥാപനത്തി∑േൽ ഇപ്രകാരമുള്ള ഓരോ കുറ്റത്തിനും അഞ്ചുവർഷം വരെയാകാവുന്ന തടവുശിക്ഷയോ അമ്പതിനായിരം രൂപ വരെയാകാവുന്ന പിഴശിക്ഷയോ ര≠ും കൂടിയോ നൽകി ശിക്ഷിക്കപ്പെടുന്നതാണ്" എന്ന വാക്കുകൾക്കു പകരം താഴെ പറയുന്ന വാക്കുകളും അക്കങ്ങളും ചി"ങ്ങളും ബ്രാക്കറ്റുകളും ചേർക്കേ≠താണ്, അതായത്:—

"അധികാരിതയുള്ള ഒരു കോടതി മുമ്പാകെയുള്ള കുറ്റസ്ഥാപനത്തി∑േൽ,—

(i) (എഎ) ഖണ്ഡത്തിൻ കീഴിലുള്ള ഒരു കുറ്റം ഒഴികെയുള്ള കുറ്റങ്ങൾക്ക്, അഞ്ചുവർഷം വരെയാകാവുന്ന കാലയളവിലേക്കുള്ള തടവോ അമ്പതിനായിരം രൂപ വരെയാകാവുന്ന പിഴശിക്ഷയോ അല്ലെങ്കിൽ ര≠ും കൂടിയോ;

(ii) (എഎ) ഖണ്ഡത്തിൻ കീഴിലുള്ള ഒരു കുറ്റത്തിന് ആറുമാസക്കാലം വരെയാകാവുന്ന തടവോ ഇരുപത്തിയയ്യായിരം രൂപയിൽ കുറയാത്ത പിഴശിക്ഷയോ അല്ലെങ്കിൽ ര≠ും കൂടിയോ,

നൽകി ശിക്ഷിക്കപ്പെടേ≠താണ്.".

5. 67എ വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 67എ വകുപ്പിൽ, പട്ടികയിൽ,—

(i) (1)-ാം കോളത്തിൽ, "21" എന്ന അക്കങ്ങൾ വരുന്ന ര≠് സ്ഥലങ്ങളിലും "23" എന്ന അക്കങ്ങൾ പകരം ചേർക്കേ≠താണ്;

(ii) (1), (2), (3) എന്നീ കോളങ്ങൾക്ക് കീഴിലെ നിലവിലുള്ള ഉൾക്കുറിപ്പുകൾക്ക് ശേഷം, യഥാക്രമം, താഴെപ്പറയുന്ന ഉൾക്കുറിപ്പുകൾ ചേർക്കേ≠താണ്, അതായത്:—

"മദ്യത്തിനോടൊപ്പം സ്റ്റാർച്ച് കലർത്തുന്നത്. 57(എഎ) 25,000.".

6. റദ്ദാക്കലും ഒഴിവാക്കലും.— (1) 2018-ലെ അബ്കാരി (ഭേദഗതി) ഓർഡിനൻസ് (2018-ലെ 20) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻകീഴിൽ ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.

(ശരിത്തർ÷മ)

കെ. എ. ശ്രീലത, അഡീഷണൽ നിയമ സെക്രട്ടറി.

15
Cite this issue. Kerala Gazette, Government of Kerala, 21 August 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-08-21.part_1_2/. Archive identifier in.gazette.kerala_new.2018-08-21.part_1_2.