Servants of Knowledge
Kerala Gazette · Government of Kerala

Madras Hindu Religion and Charitable Endowments (Amendment) Act, 2018 (Act No. 12 of 2018)

Published 09 October 2018

Department
No. I-14011/15/2017-IPS. I (I) No. I-14011/15/2017-IPS. I (II) Section (iii) Law (Law Legislation-B) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2018-10-09.part_1_1
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 40 dated 9th October 2018.

PART I

Section iii

കേരള സർക്കാർ

നിയമ (നിയമ നിർമ്മാണ-ബി) വകുപ്പ്

വി⁄ാപനം

2018 ജൂലൈ 6 നമ്പർ 22971/ലെഗ്. ബി1/2017/നിയമം. തിരുവനന്തപുരം, 1193 മിഥുനം 22

1940 ആഷാഢം 15.

കേരള സംസ്ഥാന നിയമസഭയുടെ താഴെ പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2018 ജൂലൈ 6-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

ബി. ജി. ഹരീന്ദ്രനാഥ്, നിയമ സെക്രട്ടറി.

G. 45/2018/DTP. 19 2

2018-ലെ 26-ാം ആക്റ്റ്

2018-ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ

(ഭേദഗതി) ആക്റ്റ്

1950-ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ ആക്റ്റ് വീ≠ും ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ആക്റ്റ്

പീഠിക.—1950-ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ ആക്റ്റ് (1950-ലെ XV-ാം ആക്റ്റ്), ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാൽ;

ഭാരത റിപ്പബ്ലിക്കിൻെറ അറുപത്തിയൊൻപതാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമമു≠ാക്കുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ആക്റ്റിന് 2018-ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.

(2) 2-ഉം, 3-ഉം, 7-ഉം വകുപ്പുകൾ 2017 നവംബർ 14-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും ഈ ആക്റ്റിലെ ശേഷിക്കുന്ന വകുപ്പുകൾ ഉടൻ പ്രാബല്യത്തിൽ വരുന്നതുമാണ്.

2. 10-ാം വകുപ്പിന്റെ ഭേദഗതി.—1950-ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ ആക്റ്റിലെ (1950-ലെ XV-ാം ആക്റ്റ്) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 10-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ "മൂന്ന് വർഷക്കാലത്തേക്ക്" എന്ന വാക്കുകൾക്കു പകരം "ര≠് വർഷക്കാലത്തേക്ക്" എന്ന വാക്കുകൾ ചേർക്കേ≠താണ്.

3. 12-ാം വകുപ്പിനു പകരം പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്റ്റിൽ, 12-ാം വകുപ്പിനു പകരം താഴെ പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്:—

"12. പ്രസിഡന്റ ിനും അംഗങ്ങൾക്കുമുള്ള ഓണറേറിയം.—ബോർഡിലെ പ്രസിഡന്റിനും അംഗങ്ങൾക്കും പ്രതിമാസം, സർക്കാർ കാലാകാലങ്ങളിൽ ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന വി⁄ാപനം വഴി, നി›യിക്കാവുന്ന പ്രകാരമുള്ള ഓണറേറിയവും സിറ്റിംഗ് ഫീസും ലഭിക്കുവാൻ അർഹതയു≠ായിരിക്കുന്നതാണ്.".

4. 13 ബി എന്ന പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്റ്റിൽ 13 എ വകുപ്പിനു ശേഷം താഴെപ്പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്:—

"13ബി. ദേവസ്വം കമ്മീഷണറുടെ നിയമനം.—ബോർഡ്, ദേവസ്വം കമ്മീഷണ റായി സ്ഥാനക്കയറ്റം ലഭിക്കാൻ അർഹതയുള്ള ഒരു ഡെപ്യൂട്ടി കമ്മീഷണറുടെ പദവി യിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ, അങ്ങനെയുള്ള ഉദ്യോഗസ്ഥന്റെ അഭാവത്തിൽ, ഗവൺമെന്റ ് അഡീഷണൽ സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥ നെയോ, അന്യത്രസേവനത്തിൽ, ദേവസ്വം കമ്മീഷണറായി നിയമിക്കേ≠താണ്.".

20 3

5. 29-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 29-ാം വകുപ്പ് (2)-ാം ഉപവകുപ്പിനു പകരം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്:—

"(2) ദേവസ്വം വകുപ്പ് ബോർഡിന്റെ മേൽനോട്ടത്തിനും, നിർദ്ദേശങ്ങൾക്കും, നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കുന്നതും, ദേവസ്വം കമ്മീഷണറുടെ കീഴിൽ ആയിരിക്കുന്നതുമാണ്.".

6. 70-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 70-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ "മൂന്ന് വർഷക്കാലത്തേക്ക്" എന്ന വാക്കുകൾക്കു പകരം "ര≠് വർഷക്കാലത്തേക്ക് " എന്ന വാക്കുകൾ ചേർക്കേ≠താണ്.

7. 71-ാം വകുപ്പിന്റെ ഭേദഗതി.—പ്രധാന ആക്റ്റിന്റെ 71-ാം വകുപ്പ് (2)-ാം ഉപവകുപ്പിനു പകരം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്:—

"(2) ബോർഡിലെ പ്രസിഡന്റിനും അംഗങ്ങൾക്കും പ്രതിമാസം, സർക്കാർ കാലാകാലങ്ങളിൽ, ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന വി⁄ാപനം വഴി, നി›യിക്കാവുന്ന പ്രകാരമുള്ള ഓണറേറിയവും സിറ്റിംഗ് ഫീസും ലഭിക്കുവാൻ അർഹതയു≠ായിരിക്കുന്നതാണ്.".

8. 74എ വകുപ്പിന് പകരം പുതിയ വകുപ്പ് ചേർക്കൽ.—പ്രധാന ആക്റ്റിലെ 74എ വകുപ്പിനുപകരം താഴെപ്പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്്:—

"74എ. ദേവസ്വം കമ്മീഷണറുടെ നിയമനം.—ബോർഡിന്, ദേവസ്വം കമ്മീഷണറായി സ്ഥാനക്കയറ്റം ലഭിക്കാൻ അർഹതയുള്ള ഒരു ഡെപ്യൂട്ടി കമ്മീഷണറുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെയോ, അങ്ങനെയുള്ള ഉദ്യോഗസ്ഥന്റെ അഭാവത്തിൽ, ഗവൺമെന്റ ് ജോയിന്റ ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെയോ, അന്യത്രസേവനത്തിൽ, ദേവസ്വം കമ്മീഷണറായി നിയമിക്കാവുന്നതാണ്.".

9. റദ്ദാക്കലും ഒഴിവാക്കലും.—(1) 2018-ലെ തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ (ഭേദഗതി) ഓർഡിനൻസ് (2018-ലെ 28) ഇതിനാൽ റദ്ദാക്കിയിരിക്കുന്നു.

(2) അങ്ങനെ റദ്ദാക്കിയിരുന്നാൽ തന്നെയും, പ്രസ്തുത ഓർഡിനൻസ് പ്രകാരം ഭേഗദതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതോ ചെയ്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും കാര്യമോ എടുത്തതോ എടുത്തതായി കരുതപ്പെടുന്നതോ ആയ ഏതെങ്കിലും നടപടിയോ ഈ ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ട പ്രധാന ആക്റ്റിൻ കീഴിൽ ചെയ്തതായോ എടുത്തതായോ കരുത പ്പെടേ≠താണ്.

(ശരിത്തർ÷മ)

കെ. എ. ശ്രീലത, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

21
Cite this issue. Kerala Gazette, Government of Kerala, 09 October 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-10-09.part_1_1/. Archive identifier in.gazette.kerala_new.2018-10-09.part_1_1.