Servants of Knowledge
Kerala Gazette · Government of Kerala

Notification (Sreekandapuram Municipality)

Published 27 August 2019

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2019-08-27.part_4_Sreekandapuram-Municipality
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 35 Vol. VIII

Tuesday

2019 ആഗസ്റ്റ് 27 27th August 2019 1195 ചിങ്ങം 11 11th Chingam 1195 1941 ഭാദ്രം 5 5th Bhadra 1941

PART IV

Private Advertisements and Miscellaneous

Notifications

27th AUG. 2019] KERALA GAZETTE 1330

ശ്രീകണ്ഠാപുരം നഗരസഭ

വി⁄ാപനം

കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ ആദ്യത്തെ നഗരസഭയാണ് ശ്രീകണ്ഠാപുരം നഗരസഭ. മറ്റ് നഗരസഭകളിൽ നിന്നും വ്യത്യസ്തമായി കാർഷികമേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ഭൂരിപക്ഷം അധിവസിക്കുന്ന പ്രദേശമാണ് ശ്രീകണ്ഠാപുരം നഗരസഭ.

ശ്രീകണ്ഠാപുരം, നെടിയേങ്ങ, ചെമ്പന്തൊട്ടി എന്നീ ടൗണുകളൊഴിച്ചാൽ ഭൂരിപക്ഷ പ്രദേശങ്ങളും കാർഷിക മേഖലയാണ്. കൃഷിയും അനുബന്ധ പ്രവർത്തനങ്ങളുമാണ് ജനങ്ങളുടെ മുഖ്യ തൊഴിലെങ്കിലും ഈ പ്രദേശത്തെ ഏറ്റവും വലിയ നാച്ചുറൽ റിസോഴ്സാണ് ചെങ്കൽ, കരിങ്കല്ല് എന്നിവ. നഗരസഭയടെ മൂന്നിലൊന്നും ചെങ്കലുകൾ നിറഞ്ഞ പ്രദേശമാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ കൃഷിയോഗ്യമല്ലാത്തതിനാൽ ആരും വില കൽപ്പിക്കാതിരുന്ന ഈ പ്രകൃതി സമ്പത്ത് ഇന്ന് വൻതോതിൽ ചൂഷണവിധേയമായി കൊ≠ിരിക്കുകയാണ്. പ്രകൃതി ചൂഷകരായ ഒരു വിഭാഗം നിസാര തുക നൽകി വസ്തു ഉടമകളിൽനിന്നും ചെങ്കൽ ഖനനത്തിനുള്ള അനുമതി നേടിയെടുത്ത്, ആയത് വലിയ വിലക്ക് വില്പന നടത്തി വൻ തുകയാണ് സ്വന്തമാക്കുന്നത്. നഗരസഭാതിർത്തികൾക്ക് പുറമേ നിന്നുള്ള വൻകിട കുത്തകകളാണ് വലിയ മെഷീനുകൾ ഉപയോഗിച്ച് വ്യാപകമായി കല്ലുകൾ കൊത്തിയെടുക്കുന്നത്. വർഷത്തിൽ മുന്നൂറ്റി അറുപത്തിഅഞ്ച് ദിവസവും ചെയ്യാവുന്ന ഒരു പ്രവൃത്തി എന്ന നിലയിൽ വൻ ചൂഷണമാണ് ഈ മേഖലയിലുള്ളത്.

നിലവിൽ മൈനിങ്ങ് ആന്റ ് ജിയോളജി ഡിപ്പാർട്ടുമെന്റിന്റെ ഖനനാനുമതി മാത്രം മതി ചെങ്കൽ ഖനനത്തിന് എന്നതിനാൽ ഈ മേഖല വ്യാപകമായ ചൂഷണത്തിന് വിധേയമായിക്കൊ≠ിരിക്കുന്നു. വസ്തു ഉടമകൾക്ക് നിസ്സാരമായ തുക മാത്രം ലഭിക്കുമ്പോൾ സർക്കാരിന് നാമമാത്രമായ തുക ലൈസൻസ് ഫീസ് ഇനത്തിൽ ലഭിക്കുന്നു. ജിയോളജി ഉദ്യോഗസ്ഥൻമാർ എണ്ണ ത്തിൽ കുറവായതിനാൽ ആവശ്യമായ മേൽനോട്ടം നടത്തുന്നതിനോ ചൂഷണത്തെ നിയന്ത്രിക്കുവാനോ സാധിക്കുന്നില്ല.

നിയമങ്ങളുടെയും ചട്ടങ്ങളുടെയും അഭാവത്തിൽ നഗരസഭയ്ക്ക് നോക്കിനിൽക്കുവാൻ മാത്രമേ സാധിക്കുന്നുള്ളൂ. കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 414 വകുപ്പ് പ്രകാരം നഗരസഭാ സെക്രട്ടറിക്ക് ചില പരിമിതമായ അധികാരങ്ങൾ മാത്രം പാറ പൊട്ടിക്കുന്നതിനും, മണ്ണ് നീക്കം ചെയ്യുന്നതിനുമു≠െങ്കിലും ആയത് ചില സാഹചര്യങ്ങളാൽ മാത്രം നടപ്പിലാക്കാവുന്നതാണ്.

അത് പ്രകാരം ഏർപ്പെടുത്താവുന്ന ശിക്ഷകൾക്കും പരിമിതിയു≠്. മാത്രമല്ല ചെങ്കല്ല് ഖനനം കഴിഞ്ഞാൽ പണകൾ (ചെങ്കൽ കൊത്തിയെടുത്ത വലിയ കുഴികൾ) മണ്ണിട്ട് കൃഷിയോഗ്യമാക്കണമെന്ന് നിയമമു≠െങ്കിലും കൃത്യമായ മേൽനോട്ടമില്ലാത്തതിനാൽ ഈ പ്രദേശത്ത് അപകടകരമായ വിധത്തിൽ വലിയ പണകൾ നിലനിൽക്കുന്നു. മഴക്കാലത്ത് അതിൽ വെള്ളം കെട്ടിക്കിടന്ന് ചിലപ്പോഴൊക്കെ മനുഷ്യർക്കും മൃഗങ്ങൾക്കും ജീവാപായം പോലും സംഭവിക്കുന്നു. അനിയന്ത്രിതമായ ചെങ്കല്ലിന്റെയും കരിങ്കല്ലിന്റെയും ഖനനം ഭൂമിയുടെ ഉപരിതലത്തിലെയും ആന്തരിക തലത്തിലെയും നീരൊഴുക്കിനെ ഗണ്യമായി ബാധിക്കുന്നതോടൊപ്പം, ഭാരവാഹനങ്ങളുടെ അനിയന്ത്രിതമായ യാത്ര റോഡ്, കലുങ്ക് തുടങ്ങിയ പൊതു ഗതാഗത മാർഗങ്ങളെ സാരമായി ബാധിക്കുകയും ചെയ്യുന്നു.

അതോടൊപ്പം നഗരസഭാതിർത്തിക്കുള്ളിലെ ഏറ്റവും വലിയ നാച്ചുറൽ റിസോഴ്സ് യാതൊരുവിധ നിയന്ത്രണവുമില്ലാതെ നഗരസഭാതിർത്തിക്ക് പുറത്തേക്ക് കടത്തികൊ≠ുപോകുമ്പോൾ നഗരസഭയ്ക്ക് യാതൊരു വിധ വരുമാനവും ലഭിക്കുന്നില്ല.

പുതിയതായി രൂപം കൊ≠ നഗരസഭ ആയതിനാൽ മറ്റ് നഗരസഭയിലേതുപോലെ വൻകിട ഫാക്ടറികളോ, ഫ്ളാറ്റുകളോ പോലെ നഗരസഭയ്ക്ക് വരുമാനം ലഭിക്കുന്ന തരത്തിലുള്ള സംവിധാനങ്ങളും നിലവിലില്ല. ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും ഫ≠ില്ലാതെ വിഷമിക്കുന്ന ശ്രീകണ്ഠാപുരം നഗരസഭയെ സംബന്ധിച്ചിടത്തോളം അതിന്റെ നാച്ചുറൽ റിസോഴ്സിൽ നിന്നും വരുമാനം ലഭ്യമായാൽ ആയത് ഒരു മികച്ച നേട്ടമായിരിക്കും. ഒപ്പം, കല്ല് കൊത്തിയെടുക്കുന്ന പണകൾ മണ്ണിട്ട് നികത്തി അവയെ കൃഷിയോഗ്യമാക്കി മാറ്റുവാനും സാധിക്കുന്നു.

ഈ സാഹചര്യങ്ങളിലാണ് ശ്രീകണ്ഠാപുരം നഗരസഭാതിർത്തിക്കുള്ളിലെ ചെങ്കൽ ഖനനത്തിന് നിയന്ത്രണം ഏർപ്പെടുത്തുവാനും, കൊത്തിയെടുത്ത് പുറത്തേക്ക് കൊ≠ുപോകുന്ന കല്ലുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുന്നതിനുമുള്ള പ്രത്യേക ബൈലോയുടെ ആവശ്യം ഉ≠ായിരിക്കുന്നത്. ചെങ്കൽ ഖനനത്തിന് ലൈസൻസ് നിർബന്ധമാക്കുമ്പോഴും, നഗരസഭാതിർത്തിക്കുള്ളിൽ തന്നെയുള്ള നിർമ്മാണ പ്രവർത്തികൾക്ക് പ്രസ്തുത കല്ലുകൾ ഉപയോഗിക്കുന്നതിന് യാതൊരു നികുതിയും ഉ≠ായിരിക്കുന്നതല്ല. ശ്രീകണ്ഠാപുരം നഗരസഭാതിർത്തിക്ക് പുറത്തേക്ക് കൊ≠ുപോകുന്ന ചെങ്കല്ലുകൾക്ക് പ്രത്യേകമായ നികുതി ഏർപ്പെടുത്തി ചെങ്കല്ലിന്റെ വർദ്ധിച്ചുവരുന്ന ചൂഷണം അവസാനിപ്പിക്കുകയും, ഖനനം നിയന്ത്രണ വിധേ യമാക്കുകയും ചെയ്യുന്നതോടൊപ്പം ഉപഭോ‡ാക്കൾക്ക് കാര്യമായ ബാദ്ധ്യതകളൊന്നുമില്ലാതെ നഗരസഭയ്ക്ക് മികച്ച വരുമാനം ക≠െത്തുവാൻ ഈ ബൈലോമൂലം സാധിക്കും.

അന്താരാഷ്ട്ര ജൈവ വൈവിധ്യ കരാറിന്റെ ഭാഗമായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം 1992-ലെ റിയോഡിജനീറോ ഭൗമ ഉച്ചകോടിയിൽ കൈക്കൊ≠ ജൈവവൈവിധ്യ ഉടമ്പടിയും, 2004-ലെ ജൈവസുരക്ഷ കാർട്ടജീന പ്രോട്ടോകോളിന്റേയും ഭാഗമായി 2010-ലെ നഗോയ പ്രോട്ടോകോൾ എന്നിവയുടെയും ഭാഗമായി കേന്ദ്ര സർക്കാരിന്റെ ജൈവ വൈവിധ്യ ആക്ട് 2002 പ്രകാരം-

(1) ദേശീയ ജൈവവൈവിധ്യ അതോറിറ്റി

(2) സംസ്ഥാന ജൈവവൈവിധ്യ ബോർഡ്

(3) ജൈവവൈവിധ്യ പരിപാലന സമിതി-എന്നിവ രൂപീകരിക്കേ≠താണ്.

628 27th AUG. 2019] KERALA GAZETTE 1331

പ്രാദേശിക തലത്തിൽ തദ്ദേശ സ്വയംഭരണ തലത്തിൽ ജൈവവൈവിധ്യ പരിപാലന സമിതികൾ രൂപീകരിക്കേ≠തും അവയുടെ അധികാര പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നിന്ന് വാണിജ്യപരമായ ആവശ്യത്തിന് ജൈവവിഭവങ്ങൾ തത്സംബന്ധമായ അറിവുകൾ പ്രാപ്യമാക്കുന്നതിനോ ശേഖരണ ചാർ÷് (ലെവി) ചുമത്താവുന്നതാണ്.

ജൈവവൈവിധ്യ ചട്ടങ്ങൾ 2004

ചട്ടം (20), (22) എന്നിവ പ്രകാരം BMC-ൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ചെയർപേഴ്സൺ, സെക്രട്ടറി എന്നിവ യഥാക്രമം ചെയർപേഴ്സണും സെക്രട്ടറിയുമായിരിക്കും. സ്ഥലത്തെ MP, MLA എന്നിവർ പ്രത്യേക ക്ഷണിതാക്കളുമാണ്.

തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങൾ തിരഞ്ഞെടുത്ത 6 അംഗങ്ങളും ഉ≠ായിരിക്കേ≠താണ്.

BMC-ൽ 33% വനിതകൾക്കും, 18% പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് സംവരണം ചെയ്യണം. കമ്മിറ്റിയുടെ കാലാവധി പരമാവധി 5 വർഷമാണ്. 3 മാസത്തിലൊരിക്കൽ യോഗം കൂടിയിരിക്കണം.

പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ഫലപ്രദമായി നടപ്പിലാക്കുന്നതിന് നിലവിലുള്ള വെല്ലുവിളികൾ കൂടി കണക്കിലെടുത്തുകൊ≠് സുസ്ഥിര ഉപയോഗത്തിനുള്ള രീതികൾ പ്രാവർത്തികമാക്കേ≠തു≠്. പ്രദേശത്തിന്റെ ജൈവവൈവിധ്യ പാരിസ്ഥിതിക സ്ഥിതിപുനരുദ്ധാരണം നടത്തേ≠തും പരിപാലിക്കേ≠തുമായ ഉത്തരവാദിത്വം BMC-യ്ക്കാണ്. ഈ ഉത്തരവാദിത്വം നിറവേറ്റ≠തായിട്ടുള്ള ലക്ഷ്യത്തിനുവേ≠ിയാണ് ഈ ബൈലോ നടപ്പിലാക്കുന്നത്.

ബൈലോ

1994-ലെ 567 വകുപ്പിന്റെ (2), (33), (34) ഉപ വകുപ്പുകൾ പ്രകാരം നൽകപ്പെട്ടിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചും ടി ആക്ടിന്റെ 279, 414, 447, 448, 511 എന്നീ വകുപ്പുകൾ അനുസരിച്ചും ശ്രീകണ്ഠാപുരം നഗരസഭ താഴെ പറയുന്ന നിയമാവലി ഉ≠ാക്കുന്നു. അതായത്,

1. ചുരുക്ക പേരും വ്യാപ്തിയും പ്രാരംഭവും:

(1) ഈ നിയമാവലിക്ക് ശ്രീകണ്ഠാപുരം നഗരസഭ ചെങ്കൽ ഖനന നികുതി ബൈലോ എന്ന് പേര് പറയാം.

(2) ഇതിന് ശ്രീകണ്ഠാപുരം നഗരം ഒട്ടാകെ വ്യാപ്തി ഉ≠ായിരിക്കുന്നതാണ്.

(3) ഇത് സർക്കാർ അംഗീകരിച്ച് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ പ്രാബല്യത്തിൽ വന്നതായി കണക്കാക്കേ≠താണ്.

2. നിർവ്വചനങ്ങൾ: ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.

(1) സെക്രട്ടറി എന്നാൽ ശ്രീകണ്ഠാപുരം നഗരസഭാ സെക്രട്ടറി എന്നർ∞മാകുന്നു.

(2) ചെയർമാൻ എന്നാൽ ശ്രീകണ്ഠാപുരം നഗരസഭാ ചെയർമാൻ എന്നർ∞മാകുന്നു.

(3) സ്റ്റാന്റ ിംങ് കമ്മിറ്റി എന്നാൽ ശ്രീകണ്ഠാപുരം നഗരസഭയിലെ വിവിധ സ്റ്റാന്റ ിംങ് കമ്മിറ്റി ചെയർമാൻ/ ചെയർപേഴ്സൺ എന്നർ∞മാകുന്നു.

(4) മോണിറ്ററിംഗ് കമ്മിറ്റി എന്നാൽ ഈ ചട്ടപ്രകാരം രൂപീകൃതമാകുന്ന മോണിറ്ററിംഗ് കമ്മിറ്റി എന്നർ∞മാകുന്നു.

(5) ചെങ്കൽ എന്നാൽ ശ്രീകണ്ഠാപുരം നഗരസഭാ പരിധിയിൽ നിന്നും നിർമ്മാണ ആവശ്യത്തിന് മെഷീൻ ഉപയോഗിച്ചും അല്ലാതെയും കുഴിച്ചെടുക്കുന്ന ചെങ്കൽ എന്നർ∞മാകുന്നു.

(6) കെട്ടിടം എന്നാൽ കല്ലോ മരമോ ഇഷ്ടികയോ മറ്റെന്തെങ്കിലും സാധനംകൊ≠ോ ഉ≠ാക്കിയ വാസയോഗ്യമായ കെട്ടിടങ്ങൾ എന്നർ∞മാകുന്നു.

(7) വാഹനം എന്നാൽ 1998-ലെ മോട്ടോർ വാഹന നിയമത്തിലെ അതെ അർ∞ം ഉ≠ായിരിക്കുന്നതാണ്.

(8) ഭൂമി എന്നാൽ ശ്രീകണ്ഠാപുരം നഗരസഭാ പരിധിയിൽപ്പെട്ട സ്ഥലത്ത് വിവിധ ആളുകളുടെ ജ∑ ഉടമസ്ഥ കൈവശത്തിലുള്ള ഭൂമി എന്നർ∞മാകുന്നു.

3. ശ്രീകണ്ഠാപുരം നഗരസഭയുടെ അധികാര പരിധിയിൽ ധാരാളമായിട്ടുള്ള ചെങ്കൽ ഖനനത്തിന്റെ അമിതമായ ചൂഷണം നിയന്ത്രിക്കുന്നതിനും നഗരസഭയ്ക്ക് ന്യായമായ അധികവരുമാനം ക≠െത്തുന്നതിനും വേ≠ിയുള്ള ഉദ്ദേശ ലക്ഷ്യത്തോടെയാണ് നഗരസഭാ കൗൺസിൽ 1994-ലെ കേരളാ മുനിസിപ്പാലിറ്റി ആക്റ്റ് 567 വകുപ്പിന്റെ (2), (33), (34) ഉപവകുപ്പുകൾ പ്രകാരം നൽകപ്പെട്ടിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചും ടി ആക്ടിന്റെ 279, 414, 447, 448, 511 എന്നീ വകുപ്പുകൾ അനുസരിച്ചും ഈ ബൈലോ പുറപ്പെടുവിക്കുന്നത്.

(1) 24 സെന്റ ് സ്ഥലം വരെ ചെങ്കൽ ഖനനാനുമതി ലഭിച്ചവർക്ക് ` 10,000 ലൈസൻസ് ഫീസും, ചെയർമാന്റെ ദുരിതാശ്വാസ നിധിയിലേക്ക് ` 5,000.

48 സെന്റ ് സ്ഥലത്ത് ചെങ്കൽ ഖനനം ചെയ്യുന്നതിന് ലൈസൻസ് ഫീസ് ` 20,000-ം ചെയർമാന്റെ ദുരിതാശ്വാസ നിധിയിലേക്ക് ` 10,000.

Gaz. No. 35/2019/DTP (Part IV). 62927th AUG. 2019] KERALA GAZETTE 1332 4. നഗരസഭാ സെക്രട്ടറിയുടെ രേഖാമൂലം ഉള്ള അനുവാദം കൂടാതെ നഗരസഭാ പ്രദേശത്ത് നിന്ന് യാതൊരുവിധ ചെങ്കലുകളും മെഷീൻ ഉപയോഗിച്ചോ അല്ലാതെയോ ഖനനം ചെയ്യാൻ പാടില്ലാത്തതും വാഹനങ്ങളിലോ അല്ലാതെയോ നഗരസഭയ്ക്ക് അകത്തോ പുറത്തോ കൊ≠ുപോകാൻ പാടില്ലാത്തതുമാണ്.

5. നഗരസഭാ സെക്രട്ടറി നിർദ്ദേശിക്കുന്ന തലത്തിലും നിബന്ധനകൾ അനുസരിച്ചും മാത്രമേ ചെങ്കൽ പണകളുടെ പ്രവർത്തനം നടത്തുവാൻ പാടുള്ളൂ. നഗരസഭാ സെക്രട്ടറിയുടെ അനുമതിക്ക് വിധേയമായി മാത്രമേ വാഹനത്തിലും അല്ലാതെയും മുറിച്ചെടുത്ത ചെങ്കലുകൾ നഗരസഭയ്ക്ക് അകത്തും പുറത്തും കൊ≠ുപോകാൻ പാടുള്ളൂ. നഗരസഭയുടെ അതിർത്തിയിൽ നിന്നും മുറിച്ചെടുക്കുന്ന ചെങ്കലുകൾ നഗരസഭയുടെ അതിർത്തിക്കുള്ളിൽ തന്നെയുള്ള നിർമ്മാണങ്ങൾക്ക് പ്രത്യേകമായ നികുതികൾ ഉ≠ായിരിക്കുന്നതല്ല. നഗരസഭാ അതിർത്തിക്കുള്ളിൽ നിന്നും ഖനനം ചെയ്യുന്ന ചെങ്കലുകൾ നഗരസഭാ അതിർത്തിയുടെ പുറത്തുള്ള നിർമ്മാണ പ്രവർത്തികൾക്കായി കൊ≠ുപോകുന്നതിന് മുമ്പായി നഗരസഭയുടെ അനുമതി വാങ്ങിയിരിക്കേ≠തും നി›ിത നിരക്കിലുള്ള ചെങ്കൽ നികുതി പരിശോധനാ ഫീസ് ലൈസൻസ് ഫീസ് എന്നിവ കൊടുക്കേ≠താണ്. നഗരസഭാ അതിർത്തിക്കുള്ളിൽ സ്വകാര്യ വ്യ‡ികളുടെ ഭൂമിയിൽ നിന്നും ചെങ്കൽ ഖനനം നടത്തുന്നതിന് മുമ്പായി മൈനിംങ് ആന്റ ് ജിയോളജി ഡിപ്പാർട്ടുമെന്റിൽ നിന്നും അനുവദിക്കപ്പെടുന്ന ഖനനത്തിനുള്ള അനുമതിക്ക് പുറമേ മറ്റ് ആവശ്യമായ ലൈസൻസുകളും പെർമിറ്റുകളും ഉൾപ്പെടെ വിവിധ നിയമങ്ങളിലും ചട്ടങ്ങളിലും പ്രതിപാദിക്കുന്നതും കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളിലും സർക്കുലറുകളിലും ആവശ്യപ്പെടുന്ന രേഖകളും ഹാജരാക്കി നഗരസഭയിൽ നിന്നും പ്രത്യേക അനുമതി വാങ്ങേ≠തും നി›ിതമായ ലൈസൻസ് ഫീസ് ഒടുക്കേ≠തുമാണ്.

6. ചെങ്കൽ ഖനനം നടത്തുന്നതിനുള്ള അനുമതിപത്രം നഗരസഭയിൽ നിന്നും ലഭിച്ചു കഴിഞ്ഞാൽ ഖനന സമയത്ത് താഴെ പറയുന്ന നിബന്ധനകൾ ലൈസൻസി പാലിക്കേ≠താണ്.

(1) ലൈസൻസ് പ്രകാരം ഉള്ള വിസ്തീർണ്ണ സ്ഥലത്ത് മാത്രമേ ഖനനം നടത്തുവാൻ പാടുള്ളൂ.

(2) മൈനിംങ് ആന്റ ് ജിയോളജി ഡിപ്പാർട്ടുമെന്റ ിന്റെ അനുമതി പത്രത്തിൽ പറയുന്ന എല്ലാ നിബന്ധനകളും പാലിക്കപ്പെടേ≠താണ്.

(3) പൊതുനിരത്തുകളോട് ചേർന്നുള്ള സ്ഥലങ്ങളിൽ ഖനനം നടത്തുമ്പോൾ ഉയരുന്ന പൊടിപടലങ്ങൾമൂലം നിരത്തിലൂടെ യാത്ര ചെയ്യുന്ന കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ബുദ്ധിമുട്ടുകൾ ഉ≠ാകാത്ത വിധത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേ≠താണ്.

(4) ഖനനത്തിന് അനുമതി നൽകിക്കൊ≠ുള്ള മൈനിംങ് ആന്റ ് ജിയോളജി ഡിപ്പാർട്ടുമെന്റിന്റെ ഉത്തരവിന്റെയും നഗരസഭാ സെക്രട്ടറിയുടെ ഉത്തരവിന്റെയും പ്രസ‡ ഭാഗങ്ങൾ പൊതുജനങ്ങൾക്ക് കാണത്തക്ക വിധത്തിൽ ഖനന സ്ഥലത്ത് പ്രദർശിപ്പിക്കേ≠താണ്.

(5) ഖനനം രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രമേ നടത്തുവാൻ പാടുള്ളൂ.

(6) ഖനനം നടക്കുന്ന സ്ഥലത്ത് നഗരസഭാ സെക്രട്ടറിക്കോ ടിയാൾ ചുമതലപ്പെടുത്തുന്ന ഏതൊരു ഉദ്യോഗസ്ഥനോ ഏത് സമയത്തും പ്രവേശിക്കാനും ഖനന സ്ഥലം പരിശോധിക്കാനും ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും അധികാരമു≠ായിരിക്കുന്നതാണ്.

(7) ഖനനസ്ഥലത്ത് ഓരോ ദിവസവും ഖനനം ചെയ്തെടുക്കുന്ന ചെങ്കലിന്റെ എണ്ണവും ഓരോ ദിവസവും വാഹനത്തിലും അല്ലാതെയും വിൽപ്പന നടത്തുന്ന ചെങ്കലുകളുടെ എണ്ണവും പ്രത്യേകമായി സൂക്ഷിക്കേ≠താണ്.

(8) ഖനനം നടക്കുന്ന സ്ഥലത്ത് തന്നെ നഗരസഭാ അതിർത്തിക്കുള്ളിൽ വിൽപ്പന നടത്തിയ ചെങ്കലിന്റെയും നഗരസഭാ അതിർത്തിക്ക് പുറത്ത് വിൽപ്പന നടത്തിയ ചെങ്കലിന്റെയും എണ്ണവും അത് കടത്തി കൊ≠ുപോയ വാഹനത്തിന്റെ വിവരങ്ങളും പ്രത്യേകം രജിസ്റ്ററിൽ സൂക്ഷിക്കേ≠താണ്.

(9) ചെങ്കൽ കയറ്റി കൊ≠ുപോകുന്ന വാഹനങ്ങൾക്ക് മൈനിംങ് ആന്റ ് ജിയോളജി ഡിപ്പാർട്ടുമെന്റ ് നൽകുന്ന അനുമതി പത്രങ്ങൾക്ക് പുറമേ നഗരസഭാ സെക്രട്ടറി നൽകുന്ന പ്രത്യേകമായ പാസും ഉ≠ായിരിക്കേ≠താണ്.

(10) മേൽപ്രകാരമുള്ള വാഹനങ്ങളുടെ പാസ് മുൻകൂട്ടി നഗരസഭാ സെക്രട്ടറിയിൽ നിന്നും വാങ്ങി ഖനന ലൈസൻസി സൂക്ഷിക്കേ≠തും ആയതിന്റെ ഒരു കോപ്പി ബന്ധപ്പെട്ട വാഹനത്തിലും മറ്റൊരു കോപ്പി ഖനന ലൈസൻസിയും സൂക്ഷിക്കേ≠താണ്.

7. ചെങ്കൽ ഖനന ലൈസൻസ്: നഗരസഭാ അതിർത്തിക്കുള്ളിൽ ചെങ്കൽ ഖനന ലൈസൻസ് നൽകുന്നതിന് കേരള മുനിസിപ്പാലിറ്റി ആക്റ്റിലും ചട്ടങ്ങളിലും പ്രതിപാദിച്ചിരിക്കുന്നതിന് പുറമേ കാലാകാലങ്ങളിൽ കേരള സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളും മൈനിംങ് ആന്റ ് ജിയോളജി നിയമത്തിലെ വ്യവസ്ഥകളും മറ്റ് അനുബന്ധ നിയമങ്ങളിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾക്കും പുറമേ താഴെ ചേർക്കുന്ന നടപടിക്രമങ്ങൾകൂടി പാലിക്കപ്പെടേ≠താണ്.

(1) ലൈസൻസിനുള്ള അപേക്ഷ ആവശ്യമായ രേഖകൾ സഹിതം നി›ിത ഫോറത്തിൽ തയ്യാറാക്കി നഗരസഭാ സെക്രട്ടറി മുമ്പാകെ ഫയൽ ചെയ്യുക.

(2) അപേക്ഷകൻ വസ്തു ഉടമ അല്ലാത്ത പക്ഷം വസ്തു ഉടമയിൽ നിന്നും മുദ്രപത്രത്തിൽ സമ്മതപത്രം ഹാജരാക്കേ≠തും വസ്തുവിന്റെ ഉടമസ്ഥതയും കൈവശവും സംബന്ധിച്ച രേഖകളും ഹാജരാക്കേ≠താണ്.

630 27th AUG. 2019] KERALA GAZETTE 1333

(3) അപേക്ഷ നഗരസഭാ സെക്രട്ടറിക്ക് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ സെക്രട്ടറിയോ ടിയാൾ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപേക്ഷയിൽ പറയുന്ന സ്ഥലം നേരിൽ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കി സെക്രട്ടറി മുമ്പാകെ ബോധിപ്പിക്കുന്നതും സെക്രട്ടറിയുടെ ആവശ്യമായ അന്വേഷണ റിപ്പോർട്ട് സഹിതം അപേക്ഷ മോണിറ്ററിങ് കമ്മിറ്റി മുമ്പാകെ സമർപ്പിക്കേ≠തും മോണിറ്ററിങ് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രം സെക്രട്ടറി ആവശ്യമായ ഖനന അനുമതി നൽകേ≠തുമാണ്.

(4) ഖനനത്തിനുള്ള അപേക്ഷ ലഭിച്ചാൽ പരമാവധി 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട അപേക്ഷയിൻമേൽ സെക്രട്ടറി തീർപ്പ് കൽപ്പിക്കേ≠തുമാണ്. എന്നാൽ മതിയായ കാരണങ്ങളാൽ ബന്ധപ്പെട്ട കാലപരിധി ദീർഘിപ്പിക്കാവുന്നതും എന്നാൽ പരമാവധി 45 ദിവസത്തിനുള്ളിൽ അപേക്ഷയിൻമേൽ സെക്രട്ടറി തീർപ്പു≠ാക്കേ≠തുമാണ്.

(5) ഇപ്രകാരം നൽകുന്ന ലൈസൻസിന്റെ അസ്സൽ ഖനന സ്ഥലത്തുതന്നെ ലൈസൻസി സൂക്ഷിക്കേ≠തും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കി കൊടുക്കേ≠തുമാണ്.

8. മേൽ പ്രസ്താവിച്ച ബൈലോകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഏതൊരു വ്യ‡ിയേയും സ്ഥാപനത്തെയും സർക്കാർ സ്ഥാപനങ്ങളിലെ വകുപ്പ് മേധാവിയേയും പൊതുമേഖലാ സ്ഥാപനങ്ങളേയും 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് പ്രകാരമുള്ള ശിക്ഷാനടപടികൾക്ക് വിധേയരാക്കാവുന്നതും കേരള മുനിസിപ്പാലിറ്റി (കുറ്റങ്ങൾ രാജിയാക്കൽ) ചട്ടങ്ങളിൽ അനുശാസിക്കുന്ന വ്യവസ്ഥ പ്രകാരം ` 5,000 വരെയും കുറ്റങ്ങൾ ആവർത്തിക്കുന്ന പക്ഷം അതെ ചട്ടപ്രകാരമുള്ള അധിക പിഴയും ഈടാക്കാവുന്നതുമാണ്.

9. അനധികൃതമായി ഖനനം നടത്തിയ വകയിലോ, പാസില്ലാതെ വാഹനത്തിൽ ചെങ്കൽ കയറ്റി കൊ≠ുപോയതിലോ പിഴ അടയ്ക്കാൻ വീഴ്ച വരുത്തുന്ന പക്ഷം ആയതിനെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം തുക ഈടാക്കു ന്നതിന് സ്ഥാവര ജംഗമ വസ്തുക്കളുടെ ജപ്തി ഉൾപ്പെടെ നടത്തുന്നതിനും സെക്രട്ടറിക്ക് അധികാരം ഉ≠ായിരിക്കുന്നതുമാണ്.

10. അനധികൃതമായി ചെങ്കൽ ഖനനം നടത്തുകയോ പാസില്ലാതെ വാഹനത്തിൽ കയറ്റി കൊ≠ുപോവുകയോ ചെയ്ത കാരണത്താൽ ഒരിക്കൽ പിഴ ഈടാക്കിയ ശേഷം വീ≠ും അതേ കുറ്റം ആവർത്തിക്കുന്ന പക്ഷം മേൽ നി›യിച്ച ` 5,000-ന്റെ ഇരട്ടി തുക പിഴയായി കൊടുക്കേ≠തുമാണ്.

11. മേൽ പ്രകാരം ഒന്നിൽ അധികം തവണ പിഴ ഒടുക്കിയ വ്യ‡ി പിന്നീട് ചെങ്കൽ ഖനന പെർമിറ്റിന് അപേക്ഷിക്കുന്ന പക്ഷം മേൽ കാരണത്താൽ വേണമെങ്കിൽ അപേക്ഷ നിരസിക്കാവുന്നതുമാണ്.

12. 1994-ലെ കേരളാ മുനിസിപ്പാലിറ്റി ആക്റ്റോ അത് പ്രകാരമുള്ള ചട്ടമോ ബൈലായോ റഗുലേഷനോ പ്രകാരം നഗരസഭയുടെയോ സെക്രട്ടറിയുടെയോ ലൈസൻസോ അനുവാദമോ നഗരസഭയിലേ രജിസ്ട്രേഷനോ ഏതെങ്കിലും പ്രവൃത്തി ചെയ്യുന്നതിന് ആവശ്യമായിരിക്കുകയും അങ്ങനെയുള്ള പ്രവർത്തി അനുവാദമോ രജിസ്ട്രേഷനോ കൂടാതെയോ അല്ലെങ്കിൽ അങ്ങനെയുള്ള ഏതെങ്കിലും ലൈസൻസിലെയോ വ്യവസ്ഥകൾക്ക് യോജിക്കാത്ത വിധത്തിലോ ചെയ്യുന്നതാകയാൽ (1) സെക്രട്ടറിക്കോ അദ്ദേഹം യഥാവിധി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അങ്ങനെയുള്ള പ്രവർത്തി ചെയ്യപ്പെടുന്ന ഭൂമിയിൽ മുൻകൂട്ടി അറിയിച്ചും അല്ലാതെയും പ്രവേശിക്കുവാനും ആ പ്രവർത്തി തടയുന്നതിനാവശ്യമുള്ള എല്ലാവിധ നടപടികളും സ്വീകരിക്കുന്നതിനും അധികാരം ഉ≠ായിരിക്കും.

(2) അത്തരത്തിലുള്ള വാഹനങ്ങൾ തടയുന്നതിനും പിഴ ഒടുക്കുന്നത് വരെ കസ്റ്റഡിയിൽ സൂക്ഷിക്കുന്നതിനും സെക്രട്ടറിക്കോ അദ്ദേഹം അധികാരപ്പടുത്തുന്ന ഉദ്യോഗസ്ഥനോ അധികാരം ഉ≠ായിരിക്കും.

(3) അനധികൃതമായ ഖനന പ്രവർത്തി നിർത്തി വയ്ക്കുന്നതിന് ഉത്തരവ് നൽകുന്നതോടൊപ്പം ഖനനത്തിന് ഉപയോഗിക്കുന്ന യന്ത്ര സാമഗ്രികളും പണി ആയുധങ്ങളും കസ്റ്റഡിയിൽ എടുക്കുന്നതിനും പിടിച്ചെടുക്കുന്നതിനും സെക്രട്ടറിക്കോ അദ്ദേഹം യഥാവിധി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അധികാരം ഉ≠ായിരിക്കും.

(4) നോട്ടീസ് അനുസരിച്ച് പ്രവർത്തിക്കുന്നില്ലായെങ്കിൽ കേരളാ മുനിസിപ്പാലിറ്റി ആക്റ്റ് സെക്ഷൻ 474 വകുപ്പ് പ്രകാരം പിടിച്ചെടുക്കപ്പെടുന്ന സാധനങ്ങൾ കൈ ഒഴിക്കാൻ വ്യവസ്ഥ ചെയ്തിട്ടുള്ള വിധത്തിൽ കൈ ഒഴിക്കേ≠തുമാണ്.

13. മോണിറ്ററിംഗ് കമ്മിറ്റി:

(1) നഗരസഭാ ചെയർമാൻ അദ്ധ്യക്ഷൻ ആയിരിക്കുന്നതും വികസന സ്റ്റാന്റിംങ് കമ്മിറ്റി, ധനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി എന്നിവയുടെ ചെയർമാൻമാരും ര≠് പ്രതിപക്ഷ അംഗങ്ങളും ഉൾക്കൊള്ളുന്നതാണ് മോണിറ്ററിംങ് കമ്മിറ്റി.

(2) മോണിറ്ററിംഗ് കമ്മിറ്റി മാസത്തിൽ ഒരിക്കലെങ്കിലും യോഗം ചേരേ≠തും ചെങ്കൽ ഖനനത്തിനുള്ള അപേക്ഷയും അതിൻമേൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സെക്രട്ടറിയും നൽകിയ റിപ്പോർട്ടുകളും പരിശോധിച്ച് ഉചിതമായ തീരുമാനം സെക്രട്ടറിയെ അറിയിക്കേ≠താണ്.

(3) ആവശ്യമെങ്കിൽ മാസത്തിൽ ഒന്നിൽ അധികംതവണ യോഗം ചേരാവുന്നതുമാണ്.

631 27th AUG. 2019] KERALA GAZETTE 1334

(4) ചെയർമാന്റെ അഭാവത്തിൽ ധനകാര്യ സ്റ്റാന്റ ിംങ് കമ്മിറ്റി ചെയർമാൻ ആയ വൈസ് ചെയർമാന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് അപേക്ഷ പരിശോധിക്കാവുന്നതും എന്നാൽ ചെയർമാന്റെ അനുമതിയോടെ മാത്രം സെക്രട്ടറി മുമ്പാകെ ശുപാർശ നൽകേ≠തുമാണ്.

(5) ഖനന അപേക്ഷയിൻമേൽ മോണിറ്ററിംങ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം മാത്രമേ സെക്രട്ടറി പ്രവർത്തിക്കുവാനും ലൈസൻസ് നൽകുവാനും പാടുള്ളൂ.

14. മോണിറ്ററിംഗ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം സെക്രട്ടറി ഖനന അനുമതി നിഷേധിക്കുന്നപക്ഷം ബന്ധപ്പെട്ട അപേക്ഷകന് മുനിസിപ്പൽ കൗൺസിൽ മുമ്പാകെ അപ്പീൽ ബോധിപ്പിക്കാവുന്നതും പ്രസ്തുത അപ്പീലിൻമേൽ മുനിസിപ്പൽ ബോർഡിന്റെ തീരുമാനം അന്തിമം ആയിരിക്കുന്നതും ആണ്.

15. ചെങ്കൽ ഖനനം നടത്തിയ സ്ഥലത്ത് ലൈസൻസിയുടെ സ്വന്തം ചെലവിൽ ലൈസൻസ് കാലാവധി പൂർത്തിയായി ഒരു മാസത്തിനുള്ളിൽ പുറമേ നിന്ന് കൃഷിയോഗ്യമായ മണ്ണ് കൊ≠ുവന്ന് നിറച്ച് ഭൂമി കൃഷിയോഗ്യമാക്കി മാറ്റേ≠താണ്.

16. അപ്രകാരം നി›ിത സമയപരിധിക്കുള്ളിൽ ലൈസൻസി പ്രവൃത്തിക്കാത്ത പക്ഷം അപ്രകാരം പ്രവൃത്തിക്കുന്നതിന് ലൈസൻസിയോട് സെക്രട്ടറിക്ക് ഉത്തരവ് നൽകാവുന്നതും ഉത്തരവ് കൈപ്പറ്റിയിട്ടും അപ്രകാരം പ്രവൃത്തിക്കുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം പ്രസ്തുത ചെങ്കൽപണ മുൻസിപ്പാലിറ്റിയുടെ ചെലവിൽ സെക്രട്ടറിക്ക് നികത്താവുന്നതും ആയതിന് മുൻസിപ്പാലിറ്റിക്ക് ഉ≠ാകുന്ന മുഴുവൻ ചെലവും ഉത്തരവ് ലംഘിച്ചതിനുള്ള പിഴ ഉൾപ്പെടെയുള്ള സംഖ്യയും ബന്ധപ്പെട്ട ലൈസൻസിയിൽ നിന്നും നിയമാനുസൃതം ഈടാക്കുന്നതാണ്.

ശ്രീകണ്ഠാപുരം നഗരസഭയിൽ പ്രവൃത്തിക്കുന്ന കരിങ്കൽ ക്വാറികൾ, ക്രഷറുകൾ എന്നിവയുടെ ലൈസൻസ് ഫീസ് 29-1-2019-ാം തീയതിയിലെ 13-ാം നമ്പർ തീരുമാന പ്രകാരം താഴെ പറയും വിധം അംഗീകരിച്ചിട്ടു≠്.

`

1. ചെറുകിട ക്വാറി (1 ഹെക്ടർ വരെ വിസ്തീർണ്ണം) ലൈസൻസ് ഫീസ് 1,00,000

2. വൻകിട ക്വാറി (1 ഹെക്ടറിന് മുകളിൽ വിസ്തീർണ്ണം) ലൈസൻസ് ഫീസ് 2,50,000

1,00,000

3. ചെറുകിട ക്രഷർ (100 HP വരെയുള്ളത്)

2,00,000

4. വൻകിട ക്രഷർ (100 HPയ്ക്ക് മുകളിൽ)

പ്രസിദ്ധീകരിച്ച കരട് ബൈലോയിൽ ആർക്കെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉള്ളപക്ഷം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം ശ്രീകണ്ഠാപുരം നഗരസഭാ സെക്രട്ടറിയെ രേഖാമൂലം അറിയിക്കേ≠തുമാണ്. നി›ിത തീയതിയ്ക്കകം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിശോധിച്ചും ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം ആക്ഷേപങ്ങൾ ഒന്നും ഇല്ല എന്ന നിഗമനത്തിൽ കരട് ബൈലോ അന്തിമമായി അംഗീകരിക്കുന്നതായിരിക്കും.

ശ്രീകണ്ഠാപുരം നഗരസഭ,

(ഒപ്പ്) ശ്രീകണ്ഠാപുരം.

സെക്രട്ടറി.

632
Cite this issue. Kerala Gazette, Government of Kerala, 27 August 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-08-27.part_4_Sreekandapuram-Municipality/. Archive identifier in.gazette.kerala_new.2019-08-27.part_4_Sreekandapuram-Municipality.