Servants of Knowledge
Kerala Gazette · Government of Kerala

Notification

Published 03 September 2019

Department
Electrical Inspectorate Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-03.part_3_Electrical-Inspectorate-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. VIII }

Tuesday

36

No.

} 2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941

PART III

Electrical Inspectorate Department

വി⁄ാപനം

(ബി) 1-10-2019-ൽ പതിനെട്ട് (18) വയസ് പൂർത്തിയായിരിക്കണം.

സിനിമാ ഓപ്പറേറ്റേഴ്സ് പരീക്ഷ-2019

നമ്പർ ജി2-18173/2019/സി.ഇ.എെ. 2019 ജൂലൈ 30.

കേരള സിനിമാ ഓപ്പറേറ്റേഴ്സ് പരീക്ഷാ ബോർഡ് തിരുവനന്തപുരത്ത് വെച്ച് 2019 ഡിസംബർ മാസത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന സിനിമാ ഓപ്പറേറ്റർ പരീക്ഷയ്ക്ക് യോഗ്യതയുളളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

2. താഴെപ്പറയുന്നവരെ അപ്രന്റീസ് രജിസ്ട്രേഷനിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.

(എ) ഈ ബോർഡിൽ നിന്നും ലഭിച്ചിട്ടുള്ള കോമ്പിറ്റൻസി സർട്ടിഫിക്കറ്റ് യഥാസമയം ലൈസൻസ് എടുക്കാതെ കാലഹരണപ്പെട്ടു പോയിട്ടുളളവർക്കും ഈ പരീക്ഷാ കേന്ദ്രം—തിരുവനന്തപുരം

1. യോഗ്യതകൾ:

സംസ്ഥാനത്തുനിന്നും ലൈസൻസ് എടുത്തിട്ടുളളത് യഥാസമയം പുതുക്കാതെ കാലഹരണപ്പെട്ടു പോയിട്ടുളളവർക്കും അപേക്ഷിക്കാവുന്നതാണ്.

കാലഹരണപ്പെട്ട കോമ്പിറ്റൻസി സർട്ടിഫിക്കറ്റ്/ ലൈസൻസിന്റെ ശരിപ്പകർപ്പ് (ഗസറ്റഡ് അപേക്ഷയോടൊപ്പം ഹാജരാക്കേ≠താണ്.

(ബി) മുൻവർഷങ്ങളിലെ സിനിമാ ഓപ്പറേറ്റർ പരീക്ഷ എഴുതി തോറ്റവർക്കും ഈ സിനിമാ ഓപ്പറേറ്റർ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

(എ) എസ്.എസ്.എൽ.സി./ജെ.ടി.എസ്.എസ്.എൽ.സി./ െ എ . ട ി . െ എ . ( ഇ ല ക ് ്ര ട ി ക്ക ൽ / വ യ ർ മ ാ ൻ / ഇലക്ട്രോണിക്സ്) ഇവയിൽ ഏതെങ്കിലും ഒരു പരീക്ഷ പാസ്സായിരിക്കേ≠തും കൂടാതെ കേരള സിനിമാ ഓപ്പറേറ്റേഴ്സ് പരീക്ഷാ അപ്രന്റീസ് ഓപ്പറേറ്ററായി രജിസ്റ്റർ ചെയ്തതിനുശേഷം കേരളത്തിൽ ലൈസൻസുളള ഏതെങ്കിലും സിനിമാ തിയേറ്ററിൽ ഒരുവർഷത്തെ പരിശീലനം 1-10-2019-ൽ പൂർത്തിയായിരിക്കേ≠തുമാണ്.

Gaz. No. 36/2019/DTP (Electrical Inspectorate). 2333rd SEPT. 2019] ELECTRICAL INSPECTORATE DEPARTMENT 12 3. താഴെപ്പറയുന്നവരെ അപ്രന്റീസ് രജിസ്ട്രേഷനിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. ഇവർക്ക് നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യത ഉൾപ്പെടെ മറ്റ് എല്ലാ യോഗ്യതകളും ഉ≠ായിരിക്കണം.

(എ) സൈന്യത്തിൽ മൂന്നാം ഗ്രേഡ് ഓപ്പറേറ്ററായോ, ര≠ാം ഗ്രേഡ് ഓപ്പറേറ്ററായോ, പ്രൊജക്ഷനിസ്റ്റ് ആയോ സേവനം അനുഷ്ഠിച്ചിട്ടുളളവർ അതു തെളിയിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ നൽകിയ രേഖകൾ അപേക്ഷയോടൊന്നിച്ച് ഹാജരാക്കണം. [ഖfiികയിലെ കുറിപ്പ് 6 (ii) (ബി) കാണുക].

(ബി) സംസ്ഥാന സർക്കാരിന്റെ വകുപ്പുകളിലോ ഫിലിം സൊസൈറ്റികളിലോ ഓപ്പറേറ്ററായി ഒരു വർഷത്തിൽ കുറയാത്ത പരിശീലനം നേടിയിട്ടുളളവർക്ക് അപേക്ഷിക്കാവുന്നതാണ്. മേൽ പറഞ്ഞ യോഗ്യതകൾ തെളിയിക്കുന്നതിനുളള സാക്ഷ്യ പത്രങ്ങൾ അപേക്ഷയോടൊന്നിച്ച് ഹാജരാക്കണം.

4. അപേക്ഷാഫോറം—ഡിപ്പാർട്ട്മെന്റ ് വെബ്സൈറ്റ് ആയ www.ceikerala.gov.in-ൽ നിന്ന് അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

5. പരീക്ഷയ്ക്ക് നി›യിച്ചിട്ടുളള സിലബസ് താഴെ കൊടുക്കുന്നു.

(എ) 70 എം. എം., 35 എം. എം. പ്രോജക്ടർ, അതിനോ ടനുബന്ധിച്ചുളള ക്യാബിനിലെ ഉപകരണങ്ങളായ ആംപ്ളിഫയർ, റെക്റ്റിഫയർ, സ്പീക്കർ എന്നിവയിൽ പ്രായോഗിക പരി⁄ാനവും പ്രധാനമായി ഇപ്പോൾ അപേക്ഷകൻ പരിശീലനം നേടിക്കൊ≠ിരിക്കുന്ന മെഷീനെപ്പറ്റി ശരിയായ പരി⁄ാനവും ഉ≠ായിരിക്കണം. കൂടാതെ ഡിജിറ്റൽ സിനിമാ പ്രദർശനത്തെപ്പറ്റിയുള്ള അറിവും ഉ≠ായിരിക്കണം.

(ബി) ഫിലിം കൈകാര്യം ചെയ്യുക, വൈൻഡുചെയ്യുക, റിപ്പയർ ചെയ്യുക, സമർ∞മായി വൃത്തിയാക്കുക എന്നിവ അറിഞ്ഞിരിക്കണം. കൂടാതെ കമ്പ്യൂട്ടർ പരി⁄ാനം അഭിലഷണീയം.

(സി) വൈദ്യുത ശ‡ിയെപ്പറ്റിയുളള പ്രാഥമിക പരി⁄ാനം, ഡയറക്ട് കറന്റ ്, അൾട്ടർനേറ്റീവ് കറന്റ ്, വോൾട്ടേജ്, ആമ്പിയർ എന്നിവയെപ്പറ്റിയുളള പരി⁄ാനം, ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിനുളള അറിവ് കൂടാതെ ഇലക്ട്രിക്ക് ഷോക്കിന് പ്രഥമ ശൂശ്രൂഷ നൽകേ≠വിധം, സെൻട്രൽ ഇല്ക്ട്രിസിറ്റി അതോറിറ്റി (മെഷേഴ്സ് റിലേറ്റിംഗ് റ്റു സേഫ്റ്റി ആന്റ ് ഇലക്ട്രിക് സπൈ) റെഗുലേഷൻ 2010, കേരള സിനിമാ റഗുലേഷൻ നിയമങ്ങൾ എന്നിവയെപ്പറ്റിയുളള സാമാന്യ പരി⁄ാനം ഉ≠ായിരിക്കണം.

(ഡി) സ ി ന ി മ ാ ്ര പ ദ ർ ശ ന േ ത്ത ാ ട ന ു ബ ന്ധ ി ച്ച ു ള ള മുനിസിപ്പൽ ബൈലോയും അതുപോലുളള ചട്ടങ്ങളും മനസ്സിലാക്കിയിരിക്കണം. സിനിമാ പ്രദർശനശാലയിൽ വേ≠ അംഗീകൃത അ·ിശമന സാമഗ്രികളുടെ പ്രവർത്തന പരി⁄ാനം ഉ≠ായിരിക്കണം.

(ഇ) മേൽ പ്രസ്താവിക്കുന്ന സിലബസിനെ ആധാരമാക്കി ഒബ്ജക്ടീവ് മാതൃകയിലുളള ഒരു മണിക്കൂർ എഴുത്തുപരീക്ഷ ഉ≠ായിരിക്കും. എഴുത്തു പരീക്ഷയിൽ കുറഞ്ഞത് 40% മാർക്ക് നേടുന്നവർക്ക് മാത്രമേ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് അർഹത ഉ≠ായിരിക്കുകയുളളു. പരീക്ഷാർ∞ികളുടെ എണ്ണം അമ്പതോ (50) അതിനു താഴെയോ ആണെങ്കിൽ പ്രാക്ടിക്കൽ പരീക്ഷ മാത്രം നടത്തി വിജയികളെ നി›യിക്കുന്നതായിരിക്കും.

6. അപേക്ഷയോടൊപ്പം അയയ്ക്കേ≠ രേഖകൾ:

(i) സ്വഭാവ സർട്ടിഫിക്കറ്റ്

സ്വഭാവ സർട്ടിഫിക്കറ്റിൻെറ മാതൃക അപേക്ഷാ ഫോറത്തിൽ ചേർത്തിട്ടു≠്. സ്വഭാവ സർട്ടിഫിക്കറ്റ് അസ്സൽതന്നെ അയയ്ക്കേ≠താണ്. അവ താഴെ പറയുന്ന ഏതെങ്കിലും ഒരു വ്യ‡ിയിൽ നിന്നും അപേക്ഷ അയയ്ക്കുന്ന തീയതിയ്ക്ക് മുമ്പ് മൂന്നുമാസത്തിനകം ലഭിച്ചിട്ടുളളതായിരിക്കണം.

(എ) ഓണററി മജിസ്ട്രേറ്റ്.

(ബി) സ്ഥലത്തെ റവന്യൂ ഇൻസ്പെക്ടർ.

(സി) മുനിസിപ്പൽ കൗൺസിലർ.

(ഡി) പഞ്ചായത്ത് പ്രസിഡന്റ ്.

(ഇ) ഏതെങ്കിലും ഒരു ഗസറ്റഡ് ആഫീസർ.

സർട്ടിഫിക്കറ്റിൽ അതു നൽകുന്ന ആളിന്റെ പേരും ഒൗദ്യോഗിക മേൽവിലാസവും ആഫീസ് മുദ്രയും രേഖപ്പെടുത്തിയിരിക്കണം. സർട്ടിഫിക്കറ്റ് നൽകുന്ന വ്യ‡ിയ്ക്ക് അപേക്ഷകനെ കുറഞ്ഞത് ഒരു വർഷത്തെ എങ്കിലും പരിചയം ഉ≠ായിരിക്കേ≠തും അതു സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കേ≠തുമാണ്.

(ii) (എ) സർവ്വീസ് സർട്ടിഫിക്കറ്റ്

സർവ്വീസ് സർട്ടിഫിക്കറ്റിന്റെ മാതൃക അപേക്ഷാ ഫോറത്തിൽ ചേർത്തിട്ടു≠്. സർവ്വീസ് അല്ലെങ്കിൽ അപ്രന്റീസ്ഷിപ്പ് ഏതു മാസം ഏതു തീയതി ആരംഭിച്ചു എന്നും ഇപ്പോഴും ആ തീയേറ്ററിൽ തന്നെ തുടരുന്നോ, ഇല്ലെങ്കിൽ ഏതു വർഷം ഏതുമാസം ഏതു തീയതി ആ തിയേറ്ററിൽ നിന്നും പിരിഞ്ഞുവെന്ന് വ്യ‡മായി കാണിച്ചി രിക്കണം. പല തിയേറ്ററുകളിൽ നിന്നും ലഭിച്ചിട്ടുളള സർട്ടിഫിക്കറ്റുകൾ ഉ≠െങ്കിൽ അവയുടെ ശരിപ്പകർപ്പുകൾ ഒരു ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും. എന്നാൽ അപേക്ഷ അയയ്ക്കുന്ന സമയം സർവ്വീസിൽ ഇരിക്കുന്ന തിയേറ്ററിൽ നിന്നും ലഭിച്ചിട്ടുളള സർവ്വീസ് സർട്ടിഫിക്കറ്റ് അസ്സൽ അയയ്ക്കേ≠താണ്.

(ബി) വിമു‡ഭട∑ാരുടെ സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ ഒരു ഗസറ്റഡ് ഓഫീസർ സാക്ഷ്യ പ്പെടുത്തിയിരിക്കേ≠താണ്.

(സി) ഇൻഡ്യൻ യൂണിയനിൽപ്പെട്ട മറ്റു സംസ്ഥാന ങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ വിദേശത്തോ ലൈസൻസുളള ഓപ്പറേറ്റർമാരായി ജോലി നോക്കിയിട്ടുളളവർ ജോലി നോക്കിയ സംസ്ഥാനത്തെ (വിദേശ രാജ്യത്താ ണെങ്കിൽ അതനുസരിച്ച്) സിനിമാ ഓപ്പറേറ്റർ ലൈസൻസ്234 3rd SEPT. 2019] ELECTRICAL INSPECTORATE DEPARTMENT 13 കൊടുക്കുന്ന അധികാരിയോ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറോ, അപേക്ഷകൻ അവിടെ മൂന്നു വർഷത്തിൽ കുറയാതെ ലൈസൻസുളള ഓപ്പറേറ്ററായി ജോലി ചെയ്തിട്ടു≠് എന്ന് കാണിച്ച് നൽകുന്ന സർട്ടിഫിക്കറ്റിന്റെ ശരിപ്പകർപ്പ് ഒരു ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത് അപേക്ഷയോടൊപ്പം ഹാജരാക്കിയിരിക്കണം.

(iii) പരീക്ഷാ ഫീസ്

` 280 ഏതെങ്കിലും ഒരു ഗവൺമെന്റ ് ട്രഷറിയിലോ ജനസേവനകേന്ദ്രത്തിലോ ''0043-800-98-മറ്റു വരവുകൾ'' എന്ന ശീർഷകത്തിൽ അടച്ച അസ്സൽ രസീത് അപേക്ഷ യോടൊന്നിച്ച് ഹാജരാക്കേ≠താണ്. ട്രഷറിയിൽ അടച്ച തുക യാതൊരു കാരണവശാലും തിരികെ കൊടുക്കുന്നതോ അടുത്ത ഏതെങ്കിലും പരീക്ഷകൾക്ക് വകവച്ചുകൊടുക്കുന്നതോ അല്ല.

(iv) വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റിന്റെ പകർപ്പ് (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്).

(v) ഫോട്ടോ

അപേക്ഷ അയയ്ക്കുന്ന തീയതിയ്ക്ക്മുമ്പ് 6 മാസത്തിനകം എടുത്തിട്ടുളള പാസ്പോർട്ട് സൈസ് ഫോട്ടോയുടെ 3 പ്രതികൾ. ഫോട്ടോയുടെ 3 പ്രതികളിലും മറുവശത്ത് അപേക്ഷകന്റെ പേരെഴുതി സാക്ഷ്യപ്പെടുത്തിയിരിക്കണം. അതായത് ഇത് ഇന്നയാളിന്റെ ഫോട്ടോ ആകുന്നു എന്നെഴുതി അടിയിൽ ജോലി ചെയ്യുന്ന തിയേറ്ററിന്റെ ലൈസൻസിയോ മാനേജിംഗ് പാർട്ട്ണറോ അല്ലെങ്കിൽ ഏതെങ്കിലും ഒരു ഗസറ്റഡ് ഓഫീസറോ ഒപ്പിടണം. ഒപ്പിടുന്ന (സാക്ഷ്യപ്പെടുത്തുന്ന) ആളിന്റെ മേൽവിലാസവും മുദ്രയും ഫോട്ടോയുടെ മറു വശത്ത് എല്ലാ പ്രതികളിലും ഉ≠ായിരിക്കണം.

(vi) സ്വന്തം മേൽവിലാസമെഴുതിയതും 5 രൂപയുടെ തപാൽ സ്റ്റാമ്പ് പതിച്ചതുമായ 24 സെ. മീ. നീളവും 6 സെ. മീ. വീതിയുമുളള 2 കവറുകൾ അപേക്ഷയോടൊപ്പം അയച്ചിരിക്കണം.

7. അപേക്ഷ അയയ്ക്കേ≠ മേൽവിലാസം:

സെക്രട്ടറി,

സിനിമാ ഓപ്പറേറ്റേഴ്സ് പരീക്ഷാ ബോർഡ്, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയം, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, തിരുവനന്തപുരം-695 001

8. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി— 31-10-2019 വൈകിട്ട് 5 മണി വരെ (അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.) 9. പ്രത്യേക നിർദ്ദേശങ്ങൾ:

(i) നിർദ്ദിഷ്ട മാതൃകയിൽ പൂർണ്ണമല്ലാത്ത അപേക്ഷകൾ നിരസിക്കുന്നതാണ്.

(ii) അപേക്ഷയും അതിന്റെ കൂടെയുളള മറ്റുരേഖകളും ശരിയായി കുത്തിക്കെട്ടി അയയ്ക്കേ≠താണ്. ഫോട്ടോകൾ ഒരു പ്രത്യേക കവറിനകത്താക്കി അത് അപേക്ഷയോടൊന്നിച്ച് അയയ്ക്കുന്ന രേഖകളോടുകൂടി പ്രത്യേകം ഭദ്രമായി ബന്ധിച്ചിരിക്കണം. ശരിയായി ഇടയായാൽ ബോർഡ് അതിന് ഉത്തരവാദിത്വം വഹിക്കുന്നതല്ല. അപേക്ഷ അയയ്ക്കുന്ന കവറിന്റെ പുറത്ത് മുകളിൽ സിനിമാ ഓപ്പറേറ്റർ പരീക്ഷയ്ക്കുള്ള അപേക്ഷ എന്ന് വ്യ‡മായി എഴുതിയിരിക്കണം.

(iii) അപേക്ഷാഫോറം പൂരിപ്പിക്കുന്നതിന് മുമ്പായി ഈ വി⁄ാപനത്തിൽ പറയുന്ന കാര്യങ്ങളെല്ലാം തന്നെ വ്യ‡മായി മനസ്സിലാക്കിയിരിക്കണം. ഫോറം പൂരിപ്പിക്കുന്നതിൽ എന്തെങ്കിലും പിശകുകളോ, ന്യൂനതകളോ സംഭവിച്ചാൽ അവ പരിഹരിക്കുന്നതിന് പിന്നീട് അവസരം ലഭിക്കുന്നതല്ല. വൈകിക്കിട്ടുന്നതോ ന്യൂനതകൾ ഉളളതോ ആയ അപേക്ഷകൾ നിരസിക്കുന്നതാണ്.

(iv) ഒരു അപേക്ഷകൻ ഒന്നിൽ കൂടുതൽ അപേക്ഷകൾ അയയ്ക്കുവാൻ പാടുളളതല്ല. വിപരീതമായി ക≠ാൽ അപേക്ഷകൻ അയച്ചിട്ടുളള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്.

(v) അപേക്ഷയോടുകൂടി അയയ്ക്കുന്ന ശരിപ്പകർപ്പുകൾ സാക്ഷ്യപ്പെടുത്തുന്ന ഗസറ്റഡ് ഓഫീസറുടെ ഒൗദ്യോഗിക മേൽവിലാസത്തോടൊപ്പം ഓഫീസ് മുദ്രയും ഉ≠ായിരിക്കണം. പകർപ്പുകളുടെ അസ്സൽ ആവശ്യപ്പെടുമ്പോൾ പരിശോധനയ്ക്കായി ഹാജരാക്കണം.

(vi) അപേക്ഷകൻ ഇപ്പോൾ പരിശീലനം നേടുന്ന/സേവനം അനുഷ്ഠിക്കുന്ന തിയേറ്ററിന്റെ ഉടമയോ ലൈസൻസിയോ മാനേജിംഗ് പാർട്ണറോ അപേക്ഷ സാക്ഷ്യപ്പെടുത്തിയിരിക്കണം. സർക്കാർ വകുപ്പുകളിൽ സേവനം അനുഷ്ഠിക്കുന്നവരുടെ അപേക്ഷകൾ അവർ ജോലി ചെയ്യുന്ന ആഫീസിന്റെ തലവൻ അദ്ദേഹത്തിന്റ ഒൗദ്യോഗിക മേൽവിലാസവും മുദ്രയും രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തണം. ഫിലിം സൊസൈറ്റികളിൽ സേവനം അനുഷ്ഠിക്കുന്നവരുടെ അപേക്ഷ സൊസൈറ്റി സെക്രട്ടറി അദ്ദേഹത്തിന്റ ഒൗദ്യോഗിക മേൽവിലാസവും മുദ്രയും രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തേ≠താണ്. ഇപ്രകാരം സാക്ഷ്യപ്പെടുത്താത്ത അപേക്ഷകൾ നിരസിക്കുന്നതാണ്.

(vii) മുൻ ഗസറ്റ് വി⁄ാപനങ്ങളിലെ നിബന്ധനകൾ അനുസരിച്ചോ അവയിൽ കൊടുത്തിട്ടുളള മാതൃകാ അപേക്ഷയിലോ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.

(viii) കഴിഞ്ഞ പ്രാവശ്യം പരീക്ഷയിൽ തോറ്റവർ സർവ്വീസ് സർട്ടിഫിക്കറ്റിനുപകരം ഹാൾടിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. ഹാൾടിക്കറ്റ് നഷ്ടപ്പെട്ടവർ സർവ്വീസ് സർട്ടിഫിക്കറ്റ് അസ്സൽ ഹാജരാക്കണം.

(ix) അപേക്ഷകരുടെ എണ്ണം അൻപതോ അതിൽ താഴെയോ ആകുന്ന പക്ഷം എഴുത്തു പരീക്ഷ ഒഴിവാക്കുന്നതും പ്രായോഗിക പരീക്ഷ മാത്രം നടത്തി വിജയികളെ തെരഞ്ഞെടുക്കുന്നതുമാണ്.

(ഒപ്പ്) ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയം, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് സെക്രട്ടറി, ബിൽഡിംഗ്, സിനിമാ ഓപ്പറേറ്റേഴ്സ് തിരുവനന്തപുരം-1. പരീക്ഷാ ബോർഡ്.

235
Cite this issue. Kerala Gazette, Government of Kerala, 03 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-03.part_3_Electrical-Inspectorate-/. Archive identifier in.gazette.kerala_new.2019-09-03.part_3_Electrical-Inspectorate-.