Servants of Knowledge
Kerala Gazette · Government of Kerala

Final Notification (Travancore Devaswam Board)

Published 12 November 2019

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2019-11-12.part_4_Travancore-Devaswam-Board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 45 Vol. VIII

Tuesday

2019 നവംബർ 12 12th November 2019 1195 തുലാം 26 26th Thulam 1195 1941 കാർത്തികം 21 21st Karthika 1941

PART IV

Private Advertisements and Miscellaneous

Notifications

12th Nov. 2019] KERALA GAZETTE 1787

തിരുവിതാംകൂർ ദേവസ്വം ബോർഡ്

അന്തിമ വി⁄ാപനം

(1950-ലെ തിരുവിതാംകൂർ കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തിലെ 37-ാം വകുപ്പ് പ്രകാരം പുറപ്പെടുവിക്കുന്നത്.) നമ്പർ ആർ. ഒ. സി./25232/16/ഗ്രാൻഡ്.

2019 ഒക്ടോബർ 16.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ കൂത്താട്ടുകുളം വില്ലേജിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ശ്രീ മഹാദേവക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് മേൽ നമ്പരിൽ 2018 മാർച്ച് മാസം 31-ാം തീയതി പുറപ്പെടുവിച്ച പ്രാഥമിക വി⁄ാപനം 2018 ജൂലൈ മാസം 10-ാം തീയതി കേരള ഗസറ്റിൽ 28-ാം നമ്പരായി വാല്യം 7-ൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രാഥമിക വി⁄ാപനത്തിൽ ആർക്കെങ്കിലും തർക്കമുള്ള പക്ഷം ആയത് വി⁄ാപന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി മുമ്പാകെ സമർപ്പിക്കുന്നതിന് അവസരം നൽകിയിരുന്നു. അതിനെ തുടർന്ന് ഏതാനും പരാതികൾ ലഭിച്ചതിൽ ക്ഷേത്രത്തിന്റെ നിലവിലെ കൈവശക്കാരായ ശ്രീ. എ. പി. പരമേശ്വരൻ നമ്പൂതിരി, കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ-ചാർജ് ശ്രീമതി ലേഖ കേശവൻ, പുച്ചമൺ ഇല്ലത്തിലെ പരേതനായ നാരായണരു മകൻ പി. എൻ. കൃഷ്ണമൂർത്തി എന്നിവർ ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരെ ചില തടസ്സവാദങ്ങൾ ഉന്നയിക്കുകയു≠ായി.

പ്രസ്തുത തടസ്സവാദങ്ങൾ, ക്ഷേത്രം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബഹു. ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരുന്ന കൂത്താട്ടുകുളം ശിവസ്വം ക്ഷേത്രധർമ്മപാലന സമിതി (ശിവസ്വം ട്രസ്റ്റ്) ഉന്നയിച്ച വാദങ്ങൾ, ബഹു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്, ദേവസ്വം ലാൻഡ് സ്പെഷ്യൽ ആഫീസർ സമർപ്പിച്ച റിപ്പോർട്ട് എന്നിവ ബോർഡ് വിശദമായി പരിശോധിച്ചു.

അത്തിമണ്ണില്ലത്തെ കാരണവർ ശ്രീ. ശങ്കരനാരായണൻ നമ്പൂതിരി നൽകിയിട്ടുള്ള മു‡്യാർ പ്രകാരം ശ്രീ. എ. പി. പരമേശ്വരൻ എഴുതി സമർപ്പിച്ചിട്ടുള്ള പരാതിയിൽ പറയുന്നത് കൂത്താട്ടുകുളം മഹാക്ഷേത്രം അത്തിമൺ ഇല്ലത്തിന്റെ സ്വകാര്യസ്വത്ത് ആണെന്നും 9-2-2011-ൽ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് വേ≠ി അത്തിമൺ ഇല്ലം ശിവസ്വം ക്ഷേത്രധർമ്മ പാലന സമിതി യുമായി അഞ്ചു വർഷത്തേക്ക് ഒരു കരാറിൽ ഏർപ്പെട്ടിരുന്നതായും 9-2-2016-ൽ കരാർ അവസാനിപ്പിച്ചതായും ക്ഷേത്രത്തിലെ പതിവുകളും മറ്റ് ചടങ്ങുകളും ഈ കുടുംബം ശരിയായ രീതിയിൽ നിർവ്വഹിക്കുന്നു≠െന്നും ക്ഷേത്രനടത്തിപ്പിൽ പിഴവുകൾ വരുത്തിയിട്ടില്ല എന്നുമാണ്. ആകയാൽ ക്ഷേത്രം ഏറ്റെടുക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനം പിൻവലിക്കണമെന്നുമാണ്.

ശ്രീ. പി. എൻ. കൃഷ്ണമൂർത്തി നൽകിയിട്ടുള്ള പരാതിയിൽ ശ്രീ. എ. പി. പരമേശ്വരൻ നമ്പൂതിരിയുടെ 3-3-2017-ൽ നൽകിയ നിവേദനത്തിന്റെ പകർപ്പ് അതോടൊപ്പം ഏതാനും രേഖകളും ഹാജരാക്കി. ഹാജരാക്കിയ രേഖകളിൽ ഉൾപ്പെട്ട ബഹു. എറണാകുളം മൂന്നാം അഡീഷണൽ സബ്കോടതിയുടെ എ. എസ്. 61/1986 നമ്പർ കേസിലെ 14-10-1986-ലെ വിധിന്യായവും ബഹു. തൊടുപുഴ മുൻസിഫ് കോടതിയുടെ ഒ. എസ്. 30/1974, 83/1974 എന്നീ കേസുകളിലെ 30-3-1977-ലെ വിധിന്യായവും ബോർഡ് വിശദമായി പരിശോധിച്ചു. കൂത്താട്ടുകുളം മഹാദേവക്ഷേത്രവും അനുബന്ധ വസ്തുക്കളും അത്തിമൺ ഇല്ലത്തിന്റെ കുടുംബ സ്വത്താണ് എന്ന് വാദം സാധൂകരിക്കുന്നതിനാണ് ഈ രേഖകൾ ഹാജരാക്കിയിരുന്നത.് എന്നാൽ ഈ വിധിന്യായങ്ങളിൽ നിന്നെല്ലാം വ്യ‡മാകുന്നത് കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തിന്റെ മാനേജ്മെന്റ ് അവകാശം മാത്രമേ അത്തിമൺ ഇല്ലത്തിന് ഉ≠ായിരുന്നുള്ളൂ എന്നതാണ്. ക്ഷേത്രമിരിപ്പ് ഭൂമി ഉൾപ്പെടെയുള്ള അനുബന്ധ വസ്തുക്കളെ സംബന്ധിച്ച് റവന്യൂ രേഖകളിൽ കാണുന്നത് ദേവസ്വം വക കരമൊഴിവ് ഭൂമി എന്നാണ്. കൂത്താട്ടുകുളം മഹാദേവക്ഷേത്രത്തെ സംബന്ധിച്ച് തന്നെ എ. എസ്. 176/1124 നമ്പർ കേസിൽ 12-11-1951-ൽ ബഹു. ട്രാവൻകൂർ-കൊച്ചിൻ ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധിന്യായത്തിൽ പറയുന്നത് കൂത്താട്ടുകുളം മഹാദേവക്ഷേത്രം അത്തിമൺ ഇല്ലത്തിന്റെയാണ് എന്ന് അംഗീകരിക്കണമെങ്കിൽ പ്രസ്തുത ക്ഷേത്രമിരിപ്പ് ഭൂമിയും അനുബന്ധ ഭൂമികളുടെയും പട്ടയം അത്തിമൺ ഇല്ലത്തിന്റേതായിരിക്കണമെന്നാണ്. എന്നാൽ റവന്യൂ രേഖകളിൽ അത്തിമൺ ഇല്ലത്തിന്റെ പേരിൽ പട്ടയം ഉള്ളതായി കാണുന്നില്ല. തന്നെയുമല്ല പട്ടയം ദേവസ്വത്തിന്റെ പേരിൽ മാത്രമണെന്നുമാണ്. മേൽപ്പറഞ്ഞ ക≠െത്തലിന്റെ അടിസ്ഥാനത്തിൽ, കൂത്താട്ടുകുളം മഹാദേവക്ഷേത്രം അത്തിമൺ ഇല്ലത്തിന്റെ കുടുംബ സ്വത്ത് ആണെന്ന കീഴ്കോടതിയുടെ വിധിയെ അസ്ഥിരപ്പെടുത്തി ടി കേസിൽ ബഹു. ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളതായി കാണുന്നു. ആകയാൽ കൂത്താട്ടുകുളം മഹാദേവക്ഷേത്രം അത്തിമൺ ഇല്ലത്തിന്റെ കുടുംബ സ്വത്ത് ആണെന്ന അവകാശം അംഗീകരിക്കാൻ കഴിയുന്നതല്ല.

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഉന്നയിക്കുന്നത് പ്രസ്തുത സ്കൂളിനെ ക്ഷേത്രത്തിന്റെ ഭാഗമായി കണക്കാക്കാനാവില്ലെന്നും സർക്കാർ രേഖകളിലെല്ലാം തന്നെ ഇതിന്റെ കൈവശാവകാശം ലേഖ കേശവൻ, ദുർഗ നമ്പൂതിരി, ശ്രീകുമാരി കേശവൻ, പ്രീത കേശവൻ എന്നിവരുടെ പേരിലാണെന്നും സ്കൂൾ നല്ല രീതിയിൽ നടത്തി വരികയാണെന്നും സ്കൂളിനെ ഏറ്റെടുക്കാനുള്ള തീരുമാനം റദ്ദാക്കണമെന്നുമാണ്.

മേൽപ്പറഞ്ഞ വസ്തുതകളും രേഖകളും പരിശോധിച്ച് താഴെ പറയുന്ന ക≠െത്തലുകളും തീരുമാനങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതിനാൽ എടുത്തിരിക്കുന്നു.

(1) കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിന്റെ നടത്തിപ്പിന്റെ അവകാശം മാത്രമാണ് അത്തിമൺ ഇല്ലത്തിനു≠ായി വന്നത്.

(2) ക്ഷേത്രവുമായി ബന്ധപ്പെട്ട വസ്തുക്കളെ സംബന്ധിച്ച റവന്യു രേഖകളിലെല്ലാം തന്നെ ദേവസ്വം കരമൊഴിവ് ഭൂമി എന്നുമാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

(3) ക്ഷേത്രത്തിന്റെ വസ്തുക്കളുടെ ആദായം നിലവിൽ അനുഭവിച്ചുകൊ≠ിരിക്കുന്ന അത്തിമൺ ഇല്ലം ക്ഷേത്രത്തിന്റെ നടത്തിപ്പിൽ തികഞ്ഞ അനാസ്ഥയാണ് കാലങ്ങളായി കാണിച്ചുവരുന്നത്.

4311788 KERALA GAZETTE [PART IV (4) ക്ഷേത്രത്തിന്റെ നിലവിലെ അവസ്ഥ അത്യന്തം ശോചനീയമാണ്.

(5) ക്ഷേത്രത്തിലെ നിരവധി വസ്തുക്കൾ ഇതിനകം തന്നെ അപഹരിക്കുകയോ അന്യാധീനപ്പെട്ടുപോകുകയോ ചെയ്തിരിക്കുന്നു.

(6) ക്ഷേത്രത്തിന്റെ ഇന്നത്തെ ശോചനീയ അവസ്ഥക്ക് അടിയന്തിര പരിഹാരം ആവശ്യമാണ്.

(7) തിരുവിതാംകൂർ-കൊച്ചി ഹിന്ദു മതസ്ഥാപന നിയമത്തിന്റെ (1950) വ്യവസ്ഥകൾ പ്രകാരം ക്ഷേത്രം ഏറ്റെടുത്ത് അതിന്റെ നടത്തിപ്പ് കാര്യക്ഷമമാക്കേ≠ത് അത്യാവശ്യവും ഒഴിവാക്കാൻ കഴിയാത്തതുമാണ്.

(8) കൂത്താട്ടുകുളം സ്കൂൾ ഇപ്പോൾ ഭേദപ്പെട്ട നിലയിൽ നടക്കുന്നതിനാൽ തൽക്കാലം ഏറ്റെടുക്കുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.

(9) റവന്യു രേഖകളിൽ ക്ഷേത്രത്തിന്റെ ഇരുപ്പ് ഭൂമിയും കുളവും സമീപത്തുള്ള ക്ഷേത്രത്തിനാവശ്യമായ കരമൊഴിവ് ഭൂമി എന്ന് രേഖപ്പെടുത്തിയിട്ടുള്ള ചുവടെ വിവരിക്കുന്ന വസ്തുക്കളും ക്ഷേത്രത്തോടൊപ്പം ഏറ്റെടുത്ത് ദേവസ്വം ബോർഡിന്റെ ഭരണ നിർവ്വഹണത്തിൻ കീഴിലാക്കിയിരിക്കുന്നു.

സർവ്വെ നമ്പർ വില്ലേജ് വിസ്തീർണ്ണം റിമാർക്സ് വസ്തുവിവരണം 86/7 കൂത്താട്ടുകുളം 32.38 ആർസ് കുളം ദേവസ്വം തനത് 86/24 കൂത്താട്ടുകുളം 26.71 ആർസ് πാന്റേഷൻ ദേവസ്വം തനത് 87/27 കൂത്താട്ടുകുളം 40.47 ആർസ് ക്ഷേത്രമിരുപ്പ് ദേവസ്വം തനത് 88/7 (വീതം) കൂത്താട്ടുകുളം 16.18 ആർസ് πാന്റേഷൻ ദേവസ്വം തനത് 88/10 (എ. ബി. സി.) കൂത്താട്ടുകുളം 27.92 ആർസ്

ദേവസ്വം തനത്

ആകെ 3.55 ഏക്കർ (1.4366 ഹെക്ടർ)

മേൽപ്പറഞ്ഞ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ കൂത്താട്ടുകുളം മഹാദേവക്ഷേത്രവും മേൽ പട്ടികയിലെ വസ്തു വിവരണത്തിലുള്ള സ്ഥാവര വസ്തുക്കളും ക്ഷേത്രത്തിന്റെ മറ്റ് ജംഗമവസ്തുക്കളും തിരുവിതാംകൂർ കൊച്ചി ഹിന്ദു മതസ്ഥാപന ആക്ട് (1950)-ലെ 37-ാം വകുപ്പ് പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ ഉപയോഗിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തതായും ഈ അന്തിമ വി⁄ാപനം പ്രകാരം കൂത്താട്ടുകുളം മഹാദേവക്ഷേത്രവും മേൽവിവരിച്ച വസ്തുവകകളും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പൂർണ്ണ നിയന്ത്രണത്തിലും ഉടമസ്ഥതയിലും നടത്തിപ്പിലുമുള്ളതായിരിക്കുന്നതും ഇക്കാര്യത്തിൽ മറ്റാർക്കും യാതൊരു വിധത്തിലുള്ള അവകാശമോ അധികാരമോ ഉ≠ായിരിക്കുന്നതല്ലാത്തതുമാകുന്നു. ഈ അന്തിമ വി⁄ാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ കൂത്താട്ടുകുളം മഹാദേവക്ഷേത്രവും മേൽവിവരിച്ച സ്വത്തുക്കളും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മാത്രം സമ്പൂർണ്ണ ഉടമസ്ഥതയിലും ഭരണത്തിലും നടത്തിപ്പിലും കീഴിൽ ആയിരിക്കുന്നതാണ്. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഈ അന്തിമ വി⁄ാപനം പ്രാബല്യത്തിൽ വരുന്നതും ബന്ധപ്പെട്ട എല്ലാവർക്കും ആയത് ബാധകമായിരിക്കുന്നതുമാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിൻ പ്രകാരം

(ഒപ്പ്) തിരുവനന്തപുരം.

ദേവസ്വം കമ്മീഷണർ.

Annexure 'A'

KERALA FINANCIAL CORPORATION

(Incorporated under the State Financial Corporations Act 1951)

HO, VELLAYAMBALAM, THIRUVANANTHAPURAM-695 033

NOTIFICATION

No. KFC/HR/1025/2019-20.

Thiruvananthapuram, 17th October 2019.

In exercise of powers conferred by Section 48 of the State Financial Corporations Act 1951, the Board of Kerala Financial Corporation, at its meeting held on 17-10-2019, after consultation with Small Industries Development Bank of India (SIDBI) vide letter No. SIDBI: IFV: No. 01208/KFC dated 24-5-2019 and with the previous sanction of the State Government vide letter No. PU-A1/46/2019-Fin. dated 1-7-2019, has amended relevant paragraphs of the Kerala Financial Corporation Staff Regulations 1966 with respect to Promotion Policy [Para 9 (A)] of the Corporation, w.e.f. 17-10-2019, as hereunder:

Gaz. No. 45/2019/DTP (Part IV). 432

Cite this issue. Kerala Gazette, Government of Kerala, 12 November 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-11-12.part_4_Travancore-Devaswam-Board/. Archive identifier in.gazette.kerala_new.2019-11-12.part_4_Travancore-Devaswam-Board.