Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statement—Liquidation Order

Published 14 January 2020

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-14.part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. IX

Tuesday

No. } 2 2020 ജനുവരി 14 14th January 2020 1195 ധനു 29 29th Dhanu 1195 1941 പൌഷം 24 24th Pousha 1941

PART III

Co-operative Department

REGISTRATION CERTIFICATE

No. O-5168/2019/R.dis. 13th December 2019.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned Society is also hereby registered under the said section.

4. Liability—Limited

5. Area of operation—Kottayam, Changanachery Taluk and Places in Vazhoor Block which are not includes in Changanachery Taluk 6. Main Object—As Per Clause 4 of the Registered Bye Law

7. Type of Society—Miscellaneous Societies-(1) Social Welfare Societies-Better living Societies, Literary Societies and Welfare Societies, as per Rule 15-12 (1)

8. Authorized Share Capital—` 1,55,00,000 Categorical Statement

1. Name and Number of the Society—Pravasi Malayali Welfare Co-operative Society Ltd. No. K1226 2. Date of Registration —13-12-2019

3. Address—Velangattiltharayil Building, Old MC Road, Kodimatha, Kottayam (South) P. O. 9. Maximum borrowing Power—150 times of paid up Share Capital + Reserve Fund.

Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Kottayam.

(General).

Gaz. No. 2/2020/DTP (Co-operative). 301 14th JAN. 2020] CO-OPERATIVE DEPARTMENT 4

തൃശ്ശൂർ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)പുറപ്പെടുവിക്കുന്ന ഉത്തരവ്

(ഹാജർ : ടി. കെ. സതീഷ് കുമാർ)

നമ്പർ എ. ഇ. എൽ. 4352/2011.

2019 നവംബർ 15.

വിഷയം :—കൊടകര മോഡൽ പഞ്ചായത്ത് കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ 417—സമാപ്തീകരണം—ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന :—(1) ഈ ആഫീസിലെ 1-9-2004-ലെ ഒ 4945/04-ാം നമ്പർ ഉത്തരവ്.

(2) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുകുന്ദപുരത്തിന്റെ 8-11-2012-ലെ 2572/12 നമ്പർ കത്ത്.

(3) 31-10-2012-ലെ 66-ാം വകുപ്പന്വേഷണ റിപ്പോർട്ട്.

(4) സഹകരണ സംഘം രജിസ്ട്രാറിന്റെ 16-2-2012-ലെ CS(4) 41417/2011 നമ്പർ കത്ത്.

(5) ഭരണാധിപന്റെ 16-1-2012-ലെ 1-ാം നമ്പർ തീരുമാനം

417-ാം നമ്പർ കൊടകര മോഡൽ പഞ്ചായത്ത് കൺസ്യൂമർ സ്റ്റോറിന്റെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനാലും സംഘം പ്രവർത്തനരഹിതമായതിനാലും സൂചന (1) പ്രകാരം സംഘത്തിൽ ഭരണാധിപനെ നിയമിച്ച് ഉത്തരവാകുകയു≠ായി. സ്റ്റോർ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് അംഗങ്ങൾക്ക് താല്പര്യം ഇല്ലായെന്ന് സൂചന (5) പ്രകാരം പരാമർശിച്ചിട്ടുള്ളതിനാൽ ഭരണാധിപന്റെ കാലാവധി ദീർഘിപ്പിക്കേ≠തിന്റെ ആവശ്യകതയില്ലെന്നും ലിക്വിഡേറ്റ് ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കുവാനും സൂചന (4) പ്രകാരം സഹകരണ സംഘം രജിസ്ട്രാർ നിർദ്ദേശിച്ചിട്ടു≠്. ആയതിന്റെ അടിസ്ഥാനത്തിൽ സ്റ്റോറിൽ 66-ാം വകുപ്പന്വേഷണം നടത്തി സൂചന (3) പ്രകാരം സംഘത്തിന് പ്രവർത്തന സാധ്യത കാണാത്തതിനാൽ ലിക്വിഡേഷൻ നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് അറിയിച്ചിട്ടു≠്. ലിക്വിഡേറ്ററെ നിയമിക്കാവുന്നതാണെന്ന് സൂചന (2) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ ശുപാർശ ചെയ്തിട്ടു≠്. സംഘത്തിൽ 1979-80 വരെ മാത്രമാണ് ആഡിറ്റ് പൂർത്തീകരിച്ചു കാണുന്നത്. ആയതു പ്രകാരം ` 1,09,247.17 അറ്റനഷ്ടം കാണുന്നു.

മേൽ സാഹചര്യത്തിൽ 417-ാം നമ്പർ കൊടകര മോഡൽ പഞ്ചായത്ത് കൺസ്യൂമർ സ്റ്റോറിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ താഴെ കാണിച്ചവിധം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

417-ാം നമ്പർ കൊടകര മോഡൽ പഞ്ചായത്ത് കൺസ്യൂമർ സഹകരണ സ്റ്റോറിന്റെ പ്രവർത്തനം ഫലപ്രദമായി നടത്തികൊ≠ു പോകുവാൻ യാതൊരു സാധ്യതയും ഇല്ലെന്ന് ബോധ്യം വന്നതിനാൽ 1969-ലേ കേരള സഹകരണ നിയമം 71(1) വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവായിരിക്കുന്നു. കൊടകര യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിരിക്കുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തി ബാധ്യതകൾ ഉടനെ ചാർ÷െടുക്കേ≠തും സമാപ്തീകരണ നടപടികൾ നിയമാനുസൃതം അടിയന്തിരമായി നടത്തേ≠തുമാണ്.

ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ കടധന പട്ടിക, ചാർ÷െടുത്ത റെക്കോർഡുകളുടെ വിവരങ്ങൾ എന്നിവ യഥാക്രമം ഈ ഓഫീസിലേക്ക് അറിയിക്കേ≠താണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, തൃശ്ശൂർ.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

4. ്ര പ വ ർത്ത ന പ ര ി ധ ി — തൃശ്ശൂർ ജില്ലയിൽ അതിരപ്പിള്ളി മേലൂർ പഞ്ചായത്ത് ഒഴികെയുള്ള പ്രദേശങ്ങൾ.

നമ്പർ ഒ-2394/2019/ആർ.ഡിസ്. 2019 നവംബർ 29.

5. ബാധ്യത—ക്ലിപ്തം. 6. പ്രധാന ഉദ്ദേശ്യം—അംഗങ്ങളുടെ ഉന്നമനവും സാമൂഹ്യ

ക്ഷേമവും.

7. അംഗീകൃത ഓഹരി മൂലധനം—

എ—250 × 12000 = ` 30,00,000 ബി—1000 × 500 = ` 5,00,000 സി—10 × 1000 = ` 10,000

1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷ്യപ്പെടുത്തുന്നതെന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ (തപാലാഫീസ് തൃശ്ശൂർ), എഞ്ചിനീയേഴ്സ് ആന്റ ് ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം ക്ലിപ്തം ഇന്നേദിവസം പ്രസ്തുത ആക്ടനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.

ആകെ ` 35,10,000

തരം തിരിച്ചുള്ള പട്ടിക

8. സംഘത്തിന്റെ തരം—ലേബർ കോൺട്രാക്ട് ചട്ടം 15-9 എ. 9. പരമാവധി വാങ്ങാവുന്ന കടം—പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും ആകെ തുകയുടെ 150 ഇരട്ടി.

1. സംഘത്തിന്റെ നമ്പരും പേരും—ആർ. 1542-ാം നമ്പർ എഞ്ചിനീയേഴ്സ് ആന്റ ് ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം ക്ലിപ്തം.

(ഒപ്പ്) 2. രജിസ്റ്റർ ചെയ്ത തീയതി—29-11-2019. സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, തൃശ്ശൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ). 3. മേൽവിലാസം—പി. ഒ. തൃശ്ശൂർ-680 001 302 14th JAN. 2020] CO-OPERATIVE DEPARTMENT 5

മലപ്പുറം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ഉത്തരവ്

(ഹാജർ : ശ്രീ. മുഹമ്മദ് അഷറഫ്, ടി.)

(1)

നമ്പർ എച്ച്. എം. സി./9036/2017/കെ. ഡിസ്.

2019 നവംബർ 20.

വിഷയം :—പുറത്തൂർ മണൽ മാർക്കറ്റിംഗ് & പ്രോസ്സസ്സിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 866—സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

പരാമർശം :— (1) തിരൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 9-1-2017-ലെ എ 1543/2017 നമ്പർ ഉത്തരവ്.

(2) തിരൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 20-6-2018-ലെ എ 1543/2017 നമ്പർ കത്തും, കേരള സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരം നടത്തിയ പരിശോധന റിപ്പോർട്ടും.

(3) ഈ ആഫീസിലെ 31-12-2018-ലെ ഇതേ നമ്പർ നോട്ടീസ്.

പുറത്തൂർ മണൽ മാർക്കറ്റിംഗ് & പ്രോസ്സസ്സിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 866 1969-ലെ കേരള സഹകരണ നിയമ പ്രകാരം തിരൂർ താലൂക്കിൽ പുറത്തൂർ അങ്ങാടി ആസ്ഥാനമാക്കി 7-5-2012-ൽ രജിസ്റ്റർ ചെയ്ത് 22-5-2012-ൽ പ്രഥമ പൊതുയോഗം ചേർന്ന് പ്രവർത്തനമാരംഭിക്കുകയും ചെയ്തു. പുറത്തൂർ അങ്ങാടിയിൽ വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സംഘം നിലവിൽ പ്രവർത്തനരഹിതമാണ്. സംഘത്തിൽസ്ഥിരം ജീവനക്കാരില്ല. ഈ സാഹചര്യത്തിൽ സംഘത്തിന്റെ പ്രവർത്തന സാദ്ധ്യത സംബന്ധിച്ച് 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരമുള്ള പരിശോധന നടത്തുന്നതിന് പരാമർശം (1) പ്രകാരം ഉത്തരവാകുകയും പരിശോധന ഉദ്യോഗസ്ഥൻ പരാമർശം (2) പ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.

പരാമർശം (1) ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സംഘത്തിന്റെ നിയമാവലി പ്രകാരമുള്ള ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് സംഘം നാളിതുവരെ യാതൊരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നും, 7-11-2017-ന് കാലാവധി അവസാനിച്ച ഭരണസമിതി പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നതിനോ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിക്കുന്നതിനോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സംഘത്തിന്റെ പ്രവർത്തനം നടത്തികൊ≠് പോകുന്നതിന് ഭരണസമിതിയംഗങ്ങൾക്ക് യാതൊരു താല്പര്യവും ഇല്ലെന്ന് ബോദ്ധ്യപ്പെട്ടതായും സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും പരാമർശം (2) പ്രകാരം ശിപാർശ ചെയ്തിട്ടു≠്.

സംഘത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും പരിശോധനയിൽ ക≠െത്തിയ വസ്തുതകളും വിലയിരുത്തുമ്പോൾ സംഘം പ്രവർത്തനം സമാപ്തീകരിക്കലാണ് ഉചിതമായ നടപടി എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ സമാപ്തീകരണത്തിന് മുന്നോടിയായി 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71(1)-ൽ നിഷ്കർഷിച്ച പ്രകാരം ബന്ധപ്പെട്ട ധനസഹായ ബാങ്ക്, സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്ക് മേൽ വിഷയത്തിൽ എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ബോധിപ്പിക്കാനു≠െങ്കിൽ ബോധിപ്പിക്കുന്നതിന് പരാമർശം (3) പ്രകാരം സമയം അനുവദിച്ചുകൊ≠് നോട്ടീസ് നൽകുകയു≠ായി. എന്നാൽ നി›ിത സമയപരിധിക്കകം ആരും തന്നെ ആക്ഷേപമോ അഭിപ്രായമോ ബോധിപ്പിക്കുകയു≠ായില്ല. മേൽ സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71(1) പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് പുറത്തൂർ മണൽ മാർക്കറ്റിംഗ് & പ്രോസ്സസ്സിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 866-ന്റെ പ്രവർത്തനം സമാപ്തീകരിച്ചു കൊ≠ും വകുപ്പ് 72(1) പ്രകാരം തിരൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ തിരൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ ഉടൻതന്നെ സംഘത്തിന്റെ ചാർ÷െടുക്കേ≠തും, ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ റിപ്പോർട്ട് ചെയ്യേ≠തും, സഹകരണ സംഘം നിയമം, ചട്ടം, സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ നിർദ്ദേശങ്ങൾ എന്നിവക്ക് വിധേയമായി ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കേ≠തും ചട്ടം 69(3) പ്രകാരമുള്ള ത്രൈമാസ റിപ്പോർട്ട് യഥാസമയം ഈ ഓഫീസിൽ സമർപ്പിക്കേ≠തുമാണ്.

303 14th JAN. 2020] CO-OPERATIVE DEPARTMENT 6

(2)

നമ്പർ എച്ച്. എം. സി./7697/2017.

2019 നവംബർ 21.

വിഷയം :—എളങ്കൂർ കാർഷിക വിപണന സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 876—സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

പരാമർശം :—(1) മഞ്ചേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 11-8-2017-ലെ 1634/2017/2002 നമ്പർ ഉത്തരവ്.

(2) മഞ്ചേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 28-12-2017-ലെ 1634/2017 എ നമ്പർ കത്തും, കേരള സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരം നടത്തിയ പരിശോധന റിപ്പോർട്ടും.

(3) ഈ ആഫീസിലെ 1-7-2019-ലെ ഇതേ നമ്പർ നോട്ടീസ്.

തൃക്കലങ്ങോട് പഞ്ചായത്തിൽ നിരന്നപറമ്പ് ആസ്ഥാനമാക്കി 7-9-2012-ൽ രജിസ്റ്റർ ചെയ്ത് 5-10-2012-ൽ പ്രവർത്തനമാരംഭിച്ച എളങ്കൂർ കാർഷിക വിപണന സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 876 വർഷങ്ങളായി പൂർണ്ണമായും പ്രവർത്തനരഹിതമാണ്. സംഘത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഇല്ല. 11-8-2017 മുതൽ മഞ്ചേരി യൂണിറ്റ് ഇൻസ്പെക്ടറാണ് പാർട്ട് ടൈം അഡ്മിനിസ്ട്രേറ്ററായി സംഘം ഭരണം നിർവഹിച്ചുവരുന്നത്. സംഘത്തിൽ പുതിയ ഭരണസമിതി രൂപീകരിക്കുന്നതിന് പാർട്ട് ടൈം അഡ്മിനിസ്ട്രേറ്റർ ശ്രമിച്ചെങ്കിലും സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ ആരും തന്നെ തയ്യാറാകാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ സാധിച്ചിട്ടില്ല. 31-3-2017-ലെ ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം സംഘത്തിന്റെ അറ്റനഷ്ടം ` 36,086 ആണ്. വർഷങ്ങളായി പ്രവർത്തന രഹിതമായി തുടരുന്ന സാഹചര്യത്തിൽ സംഘത്തിന്റെ പ്രവർത്തന സാദ്ധ്യത സംബന്ധിച്ച് 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരമുള്ള പരിശോധന നടത്തുന്നതിന് പരാമർശം (1) പ്രകാരം ഉത്തരവാകുകയും പരിശോധന ഉദ്യോഗസ്ഥൻ പരാമർശം (2) പ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്. സംഘം പ്രവർത്തനമാരംഭിച്ചു എന്നല്ലാതെ നിയമാവലി പ്രകാരമുള്ള ഉദ്ദേശ്യ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള യാതൊരു പ്രവർത്തനവും നാളിതുവരെ നടത്തിയിട്ടില്ലെന്നും വർഷങ്ങളായി പ്രവർത്തന രഹിതമായി നിലനില്ക്കുന്ന സംഘത്തിൽ പ്രവർത്തന സാധ്യത ഇല്ലാത്തതിനാലും സംഘത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ ആരും തയ്യാറാകാത്ത സാഹചര്യത്തിലും സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് പരിശോധന ഉദ്യോഗസ്ഥൻ ശിപാർശ ചെയ്തിട്ടു≠്.

സംഘത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും പരിശോധനയിൽ ക≠െത്തിയ വസ്തുതകളും വിലയിരുത്തുമ്പോൾ സംഘം പ്രവർത്തനം സമാപ്തീകരിക്കലാണ് ഉചിതമായ നടപടി എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ സമാപ്തീകരണത്തിന് മുന്നോടിയായി 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71(1)-ൽ നിഷ്കർഷിച്ച പ്രകാരം ബന്ധപ്പെട്ട ധനസഹായ ബാങ്ക്, സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്ക് മേൽ വിഷയത്തിൽ എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ബോധിപ്പിക്കാനു≠െങ്കിൽ ബോധിപ്പിക്കുന്നതിന് പരാമർശം (3) പ്രകാരം സമയം അനുവദിച്ചുകൊ≠് നോട്ടീസ് നൽകുകയു≠ായി. എന്നാൽ നി›ിത സമയപരിധിക്കകം ആരും തന്നെ ആക്ഷേപമോ അഭിപ്രായമോ ബോധിപ്പിക്കുകയു≠ായില്ല. മേൽ സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71(1) പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് എളങ്കൂർ കാർഷിക വിപണന സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 876-ന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72(1) പ്രകാരം മഞ്ചേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ മഞ്ചേരി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ ഉടൻതന്നെ സംഘത്തിന്റെ ചാർ÷െടുക്കേ≠തും ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ റിപ്പോർട്ട് ചെയ്യേ≠തും, സഹകരണ സംഘം നിയമം, ചട്ടം, സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ നിർദ്ദേശങ്ങൾ എന്നിവക്ക് വിധേയമായി ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കേ≠തും ചട്ടം 69(3) പ്രകാരമുള്ള ത്രൈമാസ റിപ്പോർട്ട് യഥാസമയം ഈ ഓഫീസിൽ സമർപ്പിക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ഒപ്പ്) (ജനറൽ) ആഫീസ്, മലപ്പുറം. ജോയിന്റ ് രജിസ്ട്രാർ (ജനറൽ). 304
Cite this issue. Kerala Gazette, Government of Kerala, 14 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-14.part_3_Co-operative/. Archive identifier in.gazette.kerala_new.2020-01-14.part_3_Co-operative.