Servants of Knowledge
Kerala Gazette · Government of Kerala

Re-Tender/Auction Notice

Published 20 October 2020

Department
Health Services Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-10-20.part_3_Health
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

}

Vol. IX

Thiruvananthapuram,

Tuesday

No. } 41 2020 ഒക്ടോബർ 20 20th October 2020 1196 തുലാം 4 4th Thulam 1196 1942 ആശ്വിനം 28 28th Aswina 1942

PART III

Health Services Department

പുനർ ദർഘാസ്/ലേല പരസ്യം

നമ്പർ ജി-1895/2020. 2020 ഒക്ടോബർ 1.

കോഴിക്കോട് സർക്കാർ മാനസികാരോഗ്യകേന്ദ്രം ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ സ്റ്റാഫ് കാന്റീൻ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് (2020 നവംബർ മുതൽ ഒരു വർഷത്തേക്ക്) നടത്തുന്നതിന് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് വിൽപ്പന തീയതിയും സമയവും—5-10-2020 മുതൽ 28-10-2020, രാവിലെ 10.15 മുതൽ 3 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

28-10-2020 വൈകുന്നേരം 5 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-10-2020 രാവിലെ 11 മണി.

ദർഘാസ് വില:

അസ്സലിന്—` 400+ ജി.എസ്.ടി. 18%.

ഡ്യൂπിക്കേറ്റ്—` 200+ ജി.എസ്.ടി. 18%.

നിരതദ്രവ്യം—` 2,000.

അടങ്കൽ തുക—` 2,00,000.

ദർഘാസ് ഫോറം ലഭിക്കുന്നതിനും അയച്ചു കൊടുക്കേ≠ തുമായ ഉദ്യോഗസ്ഥന്റെ മേൽവിലാസം—സെക്രട്ടറി, ആശുപത്രി വികസന കമ്മിറ്റി, ഗവ. മാനസിക ആരോഗ്യകേന്ദ്രം, കോഴിക്കോട്.

കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയത്ത് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

നിബന്ധനകൾ

1. കാന്റീൻ നടത്തുവാനുള്ള കാലാവധി 2020 നവംബർ മുതൽ ഒരുവർഷത്തേക്കായിരിക്കും.

2. സ്റ്റാഫ് കാന്റീൻ ബിൽഡിംഗ് ഉപയോഗിക്കുവാനുള്ള അവകാശം താഴെ കാണിക്കുന്ന നിബന്ധനകൾക്കും ആശുപത്രി വികസന കമ്മിറ്റിയും കേരള സർക്കാരും കാലാകാലങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾക്കും നിയമനടപടി ചട്ടങ്ങൾക്കും വിധേയമായിരിക്കും.

(എ) ദർഘാസ് ഫോറത്തിന്റെ വിലയും 18% ജി. എസ്. ടി. യും ഓഫീസിൽ നേരിട്ട് അടച്ച ശേഷം ടെ≠ർ ഫോറത്തി നുള്ള അപേക്ഷ സഹിതം ഹാജരാക്കുന്നവർക്ക് താഴെ വിവരിക്കുന്ന മറ്റു നിബന്ധനകൾക്കും വിധേയമായി ദർഘാസ് ഫോറങ്ങൾ നൽകുന്നതാണ്.

Gaz. No. 41/2020/DTP (Health Services). 369 20th OCT. 2020] HEALTH SERVICES DEPARTMENT 28

3. ദർഘാസ് ഫോറം ആവശ്യമുള്ളവർ അപേക്ഷ യോടൊപ്പം അപേക്ഷകന്റെ ഉടമസ്ഥതയിലുള്ള ഭൂനികുതി രസീതി അസ്സൽ, ഹോട്ടലുകൾ നടത്തി അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയ മുള്ള കോർപ്പറേഷൻ/മുനിസിപ്പാലിറ്റിയിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റും സമർപ്പിക്കേ≠താണ്. മേൽ പറഞ്ഞ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തവരുടെ ദർഘാസ് ഫോറം യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

4. ദർഘാസ് സമർപ്പിക്കുന്നവർ ദർഘാസിനോടൊപ്പം നിരതദ്രവ്യമായി ` 2,000-ന്റെ ബാങ്ക് ഡ്രാഫ്റ്റ് S u p e r i n t e n d e n t , H o s p i t a l D e v e l o p m e n t Committee, Govt. Mental Health Centre, Kozhikode-ന്റെ പേരിൽ എടുത്ത് അടക്കം ചെയ്തിരി ക്കണം. അല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറവും ഡി. ഡി.യും മറ്റു നിബന്ധനകളും പാലിച്ച് സമർപ്പിക്കുന്നവരെ മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളൂ.

5. ദർഘാസ് ഫോറത്തിൽ 2020 നവംബർ മുതൽ ഒരുവർഷത്തേക്ക് വരെയുള്ള കാലയളവിൽ പ്രതിമാസം.......ലൈസൻസ് ഫീസ് നൽകിക്കൊ≠് ആശുപത്രി സൂപ്ര≠്/സർക്കാർ/എച്ച്.ഡി.സി. നിബന്ധനകൾക്കനുസൃതമായി കാന്റീൻ നടത്തുവാൻ തയ്യാറാണെന്ന് കാണിച്ച് പേരുവെച്ച് വ്യ‡മായി എഴുതിയിരിക്കണം.

(എ) ദർഘാസ് ഫോറത്തിന്റെ വില അസ്സലിന് ` 400 + ജി. എസ്. ടി. 18 %, പകർപ്പിന് ` 200 + ജി. എസ്. ടി. 18 %.

(ബി) ദർഘാസ് ഫോറം 5-10-2020 മുതൽ 28-10-2020 വരെ രാവിലെ 10 മുതൽ 3 മണി വരെ പ്രവൃത്തി ദിവസങ്ങളിൽ ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

(സി) നിബന്ധനകൾ എല്ലാം പാലിച്ച് സമർപ്പിക്കപ്പെടുന്ന ദർഘാസുകൾ 28-10-2020 വൈകുന്നേരം 5 മണി വരെ സ്വീകരിക്കുന്നതാണ്. 30-10-2020-ന് ലേലം നടത്തുകയും അതിനു ശേഷം ദർഘാസുകൾ അതാത് കരാറുകാരുടേയോ അവരവരുടെ പ്രതിനിധി കളുടേയോ മുൻപാകെ തുറന്നു പരിശോധിക്കുന്നതും ലേല തുകയോ ദർഘാസ് തുകയോ ഏതാണ് കൂടുതലെങ്കിൽ കൂടുതലുള്ളത് താല്ക്കാലികമായി സ്ഥിരീകരിക്കുന്നതും എച്ച്.ഡി.സി. ചെയർമാന്റെ അംഗീകാരത്തിന് വിധേയമായി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുമായിരിക്കും.

6. ദർഘാസിനോടൊപ്പം ഉചിത മാതൃകയിലുള്ള (ഓഫീസിൽ നിന്നും ലഭിക്കും) പ്രാഥമിക ഉടമ്പടി ` 200-ന്റെ കേരള ഗവൺമെന്റ ് മുദ്രപത്രത്തിൽ സമർപ്പിക്കേ≠താണ്.

7. ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവുകിട്ടി മൂന്നു ദിവസത്തിനകം പ്രസ്തുത വ്യ‡ി ഒരു വർഷത്തെ ദർഘാസ് ഉടമ്പടി പ്രകാരം 3 മാസത്തെ ലൈസൻസ് ഫീസിന് തുല്യമായ സംഖ്യ സെക്യൂരിറ്റി ഡെപ്പോസി റ്റായി സൂപ്ര≠ിന്റെ പേരിൽ കെട്ടിവെക്കേ≠തും നിബന്ധനയിൽ പതിനാറാം ഖfiിക അനുസരി ച്ചുള്ള കരാറുടമ്പടി 3 ദിവസത്തിനകം സമർപ്പിക്കേ ≠തുമാണ്. മേൽ പ്രകാരം കെട്ടിവെച്ച സംഖ്യ (പലിശയില്ലാതെ) ലൈസൻസുകാരൻ, മുറി ഒഴിഞ്ഞു പോകുമ്പോൾ ബാധ്യതകൾ കഴിച്ച്, ബാക്കി തിരിച്ചു കൊടുക്കുന്നതാണ്. ഡെപ്പോസിറ്റ് തുക സൂപ്ര≠ിന്റെ പേരിൽ സ്വതന്ത്രമായി സ്വയം മാറിയെടുക്കാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ്/നാഷണൽ സേവിംഗ്സ് ഡെപ്പോസിറ്റ്, ട്രഷറി ഡെപ്പോസിറ്റ് ഇവയിൽ ഏതെങ്കിലുമായി സമർപ്പിക്കേ≠താണ്. ടെ≠ർ തുകയ്ക്ക് പുറമേ കറന്റ ് ചാർജ്, വാട്ടർ ചാർജ് എന്നിവയും ഓരോ മാസവും നാലാം പ്രവർത്തി ദിവസത്തിനുള്ളിൽ തന്നെ അടച്ച് രശീതി വാങ്ങേ≠തുമാണ്. ഇതിൽ വാടക മുൻകൂറായി അടയ്ക്കേ≠താണ്. വെള്ളം, വൈദ്യുതി എന്നിവ തടസ്സപ്പെടുകയാണെങ്കിൽ ആയത് ലൈസൻസി സ്വന്തം ചിലവിൽ ഉത്തരവാദിത്വത്തോടെ ഏർപ്പെടുത്തി കാന്റീൻ മുടക്കം വരാത്ത രീതിയിൽ പ്രവർത്തിക്കേ≠താണ്.

8. സ്റ്റാഫ് കാന്റീനിൽ നിന്ന് ആശുപത്രി ജീവനക്കാർ, ആശുപത്രിയിൽ പരിശീലനത്തിന് വരുന്ന ഡോക്ടർമാർ, വിദ്യാർ∞ി/വിദ്യാർ∞ിനികൾ, വിവിധ ട്രെയിനിംഗിനു വരുന്ന ആരോഗ്യ വകുപ്പു ജീവനക്കാർ, സൂപ്ര≠് നിയമിക്കുന്ന താൽക്കാലിക ജീവനക്കാർ, കരാർ ജീവനക്കാർ, എച്ച്.ഡി.സി. ജീവനക്കാർ എന്നിവർക്ക് സൂപ്ര≠് ആശുപത്രി സ്റ്റാഫ് കൗൺസിൽ നി›യി ക്കുന്ന സഹായ നിരക്കിൽ ഭക്ഷ്യവസ്തുക്കൾ നല്കുവാൻ ലൈസൻസുകാരൻ ബാദ്ധ്യസ്ഥനാണ്. ദർഘാസിന്റെ കാലയളവിൽ യാതൊരു കാരണവശാലും ഈ നിരക്കുകൾ പുതുക്കി നി›യിക്കുന്നതല്ല.

9. ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ച ഉടനെ കാന്റീൻ നടത്തിപ്പ് തുടങ്ങുന്നതിനു മുൻപായി ആയതിന് ആവശ്യമായ പി. എഫ്. എ. ലൈസൻസ്, മറ്റു അനുബന്ധ രേഖകൾ മുതലായവ കരാറുകാരൻ സ്വന്തം നിലയ്ക്ക് ബന്ധപ്പെട്ട അധികൃതരിൽ നിന്നും സമ്പാദിച്ച് ബോധ്യപ്പെടുത്തിയതിനുശേഷമേ കാന്റീൻ തുറന്ന് പ്രവർത്തിക്കുവാൻ പാടുള്ളു. ഒരാഴ്ചയ്ക്കകം സാക്ഷ്യപ്പെടുത്തിയ കോപ്പി സൂപ്ര≠ിന് നൽകേ≠താണ്.

10. സ്റ്റാഫ് കാന്റീൻ നടത്തിപ്പിനാവശ്യമായ പാത്രങ്ങൾ, ഫർണിച്ചറുകൾ മുതലായ എല്ലാ സാധനങ്ങളും ലൈസൻസുകാരൻ സ്വന്തം നിലയ്ക്ക് ഏർപ്പാടാ ക്കേ≠താണ്. പാകം ചെയ്ത ഭക്ഷണ സാധനങ്ങളുടെ അളവും, ഗുണനിലവാരവും എല്ലായ്പ്പോഴും നിലനിർത്തേ≠തും വൃത്തിയുള്ള പാത്രത്തിൽ അടച്ച് സൂക്ഷിക്കേ≠തുമാണ്. വൃത്തിയില്ലാതെ സൂക്ഷിച്ചതും പഴയതുമായ പാകം ചെയ്ത ഭക്ഷ്യവസ്തുക്കൾ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപെട്ടാൽ ഇവ നശിപ്പിക്കുന്നതും നിയമ നടപടി സ്വീകരിക്കുന്നതുമായിരിക്കും.

11. സൂപ്ര≠ിന്റെ രേഖാമൂലമുള്ള അനുമതി വാങ്ങിക്കാതെ യാതൊരുവിധ മരാമത്ത് പണികളോ മറ്റോ നടത്താൻ പാടുള്ളതല്ല.

12. ആശുപത്രിയുടെയും സർക്കാരിന്റെയും താൽപര്യ ങ്ങൾക്കും സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തന ത്തിനും വിരുദ്ധമായ യാതൊരു നടപടിയും കാന്റീൻ ലൈസൻസുകാരനിൽ നിന്നും ഉ≠ാവാൻ പാടുള്ളതല്ല. ആശുപത്രി സൂപ്ര≠്/ആഫീസ് അധികൃതർ ആവശ്യപ്പെടുന്നപക്ഷം കരാറുകാരൻ ഓഫീസിൽ ഹാജരാകേ≠താണ്.

370 20th OCT. 2020] HEALTH SERVICES DEPARTMENT 29

13. കാന്റീൻ പ്രവർത്തന ഫലമായു≠ാകുന്ന ചപ്പു ചവറുകൾ, പാഴ് വസ്തുക്കൾ, പുറം തള്ളുന്ന ജലം എന്നിവ അതാത് ദിവസം സമയാസമയം സ്വന്തം ചെലവിൽ ലൈസൻസുകാരൻ ആശുപത്രി കോമ്പൗ≠ിൽനിന്നും നീക്കം ചെയ്യേ≠തും കാന്റീൻ വളരെ വൃത്തിയോടെ സൂക്ഷിക്കേ≠തുമാണ്. കാന്റീൻ നടത്തിപ്പ് സംബന്ധിച്ച് ആശുപത്രി അധികൃതരോ പൊതുജനാരോഗ്യ വകുപ്പ് അധികൃതരോ കോർപ്പറേഷൻ അധികൃതരോ ഇതുമായി ബന്ധപ്പെട്ട മറ്റുദ്യോഗസ്ഥരോ ചൂ≠ിക്കാണിക്കുന്ന പോരായ്മകൾക്ക് ലൈസൻസുകാരൻ ഉത്തരവാദിയായിരിക്കും. അധികൃതർ നടപ്പിലാക്കുന്ന ശിക്ഷണ നടപടികൾക്ക് ലൈസൻസു കാരൻ വിധേയനായിരിക്കുന്നതാണ്. ഇതുമൂലം സർക്കാ രിനു≠ാകുന്ന എല്ലാ നഷ്ടവും കരാറുകാരനിൽ നിന്നും ഈടാക്കുന്നതായിരിക്കും.

14. നിർദ്ദിഷ്ട ഭക്ഷ്യവസ്തുക്കളല്ലാതെ യാതൊരുവിധ വസ്തുക്കളും കാന്റീനിൽ വിൽപ്പനയ്ക്ക് വയ്ക്കുവാൻ പാടുള്ളതല്ല. ആശുപത്രി അധികൃതർ അങ്ങനെ വല്ലതും കാണുന്നപക്ഷം ദർഘാസ് കാലാവധി തീരുന്നതിനുമുൻപ് യാതൊരറിയിപ്പും കൂടാതെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതായിരിക്കും.

15. വിൽപ്പന നടത്തുന്ന എല്ലാ ഭക്ഷണ സാധനങ്ങളുടെയും വില വ്യ‡മായി ബോർഡിൽ (മലയാളത്തിലും/ ഇം•ീഷിലും) പ്രദർശിപ്പിക്കേ≠തും അധികം തുക ഈടാക്കാൻ പാടില്ലാത്തതും ഗുണനിലവാരം ഉറപ്പ് വരുത്തേ≠തുമാണ്.

16. കാന്റീൻ നടത്തുവാൻ സ്ഥലം അനുവദിച്ചു കിട്ടുന്ന വ്യ‡ി സ്വന്തം ചെലവിൽ താഴെ ഒപ്പിട്ടിരിക്കുന്നവർ നിശ്ചയിക്കുന്ന വിധം ` 200-ന്റെ കേരള ഗവൺമെന്റ ് മുദ്രപത്രത്തിൽ മതിയായ ജാമ്യത്തോടുകൂടി ഒരു കരാറുടമ്പടി പത്രം എഴുതി ഏഴു ദിവസത്തിനകം ഹാജരാക്കേ≠താണ്.

17. ദർഘാസ് സ്ഥിരപ്പെടുത്തിയശേഷം ലൈസൻസി, ഓരോ മാസത്തെയും ലൈസൻസ് ഫീസും 5% സർവ്വീസ് ചാർ÷ും മുൻകൂറായി ആശുപത്രി ഓഫീസിൽ അടച്ച് രശീതി വാങ്ങേ≠താണ്. വീഴ്ച വരുത്തുന്ന തീയതി മുതൽ പണം അടയ്ക്കുന്ന തീയതി വരെയുള്ള കാലത്തേക്ക് 20% നിരക്കിൽ പലിശയോടുകൂടി പണം അടയ്ക്കേ≠താണ്. ഇങ്ങനെ ഒരു മാസത്തിലധികം വീഴ്ച വരുത്തിയാൽ നോട്ടീസ് നൽകി മുറി ഒഴിപ്പിച്ചെ ടുക്കുവാൻ സൂപ്ര≠ിന്/സർക്കാരിന് അധികാരമു≠ായി രിക്കുന്നതാണ്.

18. കാന്റീൻ നടത്തിപ്പിന് താൽക്കാലികമായി എഗ്രിമെന്റ ് കാലാവധിയിൽ മാത്രം കൈവശം ലഭിക്കുന്ന കെട്ടിട ത്തിൽ രേഖാമൂലമുള്ള അനുമതി ലഭിക്കാതെ യാതൊരു ഭേദഗതിയും വരുത്തുവാൻ ലൈസൻസുകാരന് അധികാര മു≠ായിരിക്കുന്നതല്ല.

19. അനുവദിക്കുന്ന കെട്ടിടത്തിലെ ഷട്ടറുകൾ, സാനിട്ടറി ഇലക്ട്രിക് ഫിറ്റിംഗ്സുകൾ മുതലായവ നല്ല നിലയിൽ സൂക്ഷിക്കേ≠തും നഷ്ടം സംഭവിച്ചാൽ ലൈസൻസുകാരനിൽ നിന്നും തുക വസൂലാക്കുന്നതു മാണ്.

20. ലൈസൻസ് ഫീസ് ബാക്കിവച്ചുകൊ≠ോ മറ്റു നിബന്ധനകൾ ലൈസൻസുകാരൻ പാലിക്കാത്തത് കൊ≠ോ സർക്കാരിന് ഉ≠ാകുന്ന എല്ലാ നഷ്ടങ്ങളും സെക്യൂരിറ്റി ഡെപ്പോസിറ്റിൽനിന്നും പിരിച്ചെടുക്കുന്നതും പോരാതെ വരുന്ന സംഖ്യ റവന്യൂ റിക്കവറി നടപടി മുഖേന ഈടാക്കുന്നതുമാണ്.

21. കാന്റീൻ നടത്തിപ്പുവഴി ആശുപത്രി അധീനതയിലുള്ള വസ്തുക്കൾക്ക് കഷ്ടനഷ്ടങ്ങൾ സംഭവിച്ചാൽ അതിനുള്ള നഷ്ടപരിഹാരം നൽകാൻ ലൈസൻസി ബാദ്ധ്യസ്ഥനാണ്.

22. കൈവശം ലഭിക്കുന്ന കെട്ടിടമോ മറ്റു ഭാഗങ്ങളോ കൈമാറ്റം ചെയ്യുവാൻ അധികാരമോ അവകാശമോ ഇല്ല.

23. അനുവദിക്കുന്ന കെട്ടിടം കാന്റീൻ നടത്തുവാൻ അല്ലാതെ മറ്റ് യാതൊരു ആവശ്യത്തിനും ഉപയോഗിക്കുവാൻ ലൈസൻസുകാരന് അധികാരം ഉ≠ായിരിക്കുന്നതല്ല.

24. നി›ിത കാലാവധിക്കുള്ളിൽ ലൈസൻസി മരണപ്പെടുകയാണെങ്കിൽ അടുത്ത അവകാശികൾക്ക് അപേക്ഷയുടെയും നിലവിലെ വ്യവസ്ഥകൾക്കും വിധേയമായി ആശുപത്രി മേലധികാരി മുറി കൈമാറ്റം ചെയ്യുന്നതാണ്. ഇതിനായി ലൈസൻസുകാരൻ മരണപ്പെട്ടതിനുശേഷം ഒരു മാസത്തിനകം അപേക്ഷ ലഭിച്ചിരിക്കേ≠തും നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം അവകാശി ഉടമ്പടി നൽകേ≠തുമാണ്.

25. ലൈസൻസി വികസന സമിതിക്ക്/സർക്കാരിന് അടയ്ക്കുവാനുള്ള സംഖ്യ നി›ിത സമയത്ത് അടക്കാതെ വീഴ്ച വരുത്തിയാൽ ലൈസൻസ്റദ്ദ് ചെയ്ത് കെട്ടിടം ഏറ്റെടുക്കേ≠ിവരുന്ന സാഹചര്യത്തിൽ ഉ≠ാവുന്ന എല്ലാ നഷ്ടങ്ങൾക്കും ലൈസൻസിയും അയാളുടെ സ്വത്തുക്കളും ഉത്തരവാദിയായിരിക്കുന്നതാണ്. ഇത്തരത്തിലുള്ള യാതൊരു നഷ്ടത്തിനും ചെലവു കൾക്കും സർക്കാർ യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല.

26. ലൈസൻസി കാലാവധിക്കുള്ളിൽ കെട്ടിടം ഒഴിഞ്ഞു പോവുകയോ കെട്ടിടം വികസന സമിതി/സർക്കാരിന് ഏറ്റെടുക്കേ≠ി വരികയോ ചെയ്യുന്നപക്ഷം ഉ≠ാവുന്ന എല്ലാ നഷ്ടങ്ങൾക്കും ലൈസൻസി ഉത്തരവാദിയായിരി ക്കും. ഇതുമൂലം സർക്കാരിനു≠ാകുന്ന നഷ്ടം ഈടാക്കുന്നതിന് നടപടി സ്വീകരിക്കുവാൻ താഴെ ഒപ്പിട്ടവർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്.

27. ലൈസൻസിക്ക് കെട്ടിടം ആവശ്യമില്ലെങ്കിൽ ആ വിവരം നൽകിക്കൊ≠് മൂന്ന് മാസം മുൻപ് ആശുപത്രി മേലധികാരിക്ക് നോട്ടീസ് നൽകേ≠താണ്. ഇതുമൂലം സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവി ക്കുകയാണെങ്കിൽ ആയത് ലൈസൻസിയിൽ നിന്നും ഈടാക്കുന്നതാണ്.

28. കാന്റീൻ തുടർച്ചയായി എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കേ≠താണ്.

29. ദർഘാസ് സമർപ്പിക്കുന്നവർ അവരുടെ മേൽ വിലാസം തെളിയിക്കുന്നതിന് സാക്ഷ്യപ്പെടുത്തിയ ഇലക്ഷൻ തിരിച്ചറിയൽ കാർഡ്/പാസ്പോർട്ട്/ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ കോപ്പി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

30. പാൻ കാർഡിന്റെ കോപ്പി ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്.

31. കാരണം കാണിക്കാതെ തന്നെ ദർഘാസ് മാറ്റി വെക്കാനും ദുർബലപ്പെടുത്തുവാനുമുള്ള പൂർണ്ണ അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.

കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസിൽ പ്രവർത്തിദിവസങ്ങളിൽ ഓഫീസ് സമയത്ത് അന്വേഷിച്ചാൽ അറിയാവുന്നതാണ്.

(ഒപ്പ്) ഗവ. മാനസികാരോഗ്യകേന്ദ്രം, കോഴിക്കോട്. സൂപ്ര≠്.

371
Cite this issue. Kerala Gazette, Government of Kerala, 20 October 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-10-20.part_3_Health/. Archive identifier in.gazette.kerala_new.2020-10-20.part_3_Health.