Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 12 December 2023

Published 12 December 2023

Department
Industries and Commerce
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2023-12-12.ordinary-27396
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 12

Tuesday, 12th December 2023

1199 വൃശികം 26

1945 അ്ഗഹായനം 21

26th Vrischikam 1199

21st Agrahayana 1945

വാലം 12

നരേ 50

No.

Vol. XII

Part III

Industries and Commerce

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

68 KERALA GAZETTE Part III ____________________________________________________________________________________________________________________________

മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം

(ഹാജർ : ദിനേശ്, ആർ.)

നമ്പർ DICMPM/2008/2019-CM I.

2023 ഒക്ടോബർ 18.

വിഷയം:—വ്യവസായം—സഹകരണം—ജനകീയാസൂത്രണ പട്ടിക ജാതി വനിതാ വ്യവസായ സഹകരണ സംഘം SIND (M) 103 നിലമ്പൂർ റെയിൽവേ സ്റ്റേഷൻ (PO) എന്ന സംഘം— സമാപ്തീകരിക്കുന്നത്—സംബന്ധിച്ച്.

സൂചന :—29-6-2019-ലെ ജൂനിയർ സഹകരണ ഇൻസ്പെക്ടർ HQ I-ന്റെ സെക്ഷൻ 65 അന്വേഷണ റിപ്പോർട്ട്.

മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തതും എന്നാൽ നിലവിൽ ദീർഘനാളായി പ്രവർത്തന രഹിതവുമായ ജനകീയാസൂത്രണ പട്ടിക ജാതി വനിതാ വ്യവസായ സഹകരണ സംഘം SIND (M) 103 നിലമ്പൂർ റെയിൽവേ സ്റ്റേഷൻ (PO) എന്ന സംഘത്തിന്റെ പുനരുദ്ധാരണ സാദ്ധ്യതകൾ വിലയിരുത്താനായി സെക്ഷൻ 65 അന്വേഷണം നടത്തി റിപ്പോർട്ട് സൂചന പ്രകാരം ലഭ്യമായിരുന്നു. ഈ റിപ്പോർട്ടുകളിൽ മേൽ സംഘം സമാപ്തീകരിക്കുവാൻ അന്വേഷണ ഉദ്യോഗസ്ഥനായ ജൂനിയർ സഹകരണ ഇൻസ്പെക്ടർ ശുപാർശ ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

മേൽ സാഹചര്യത്തിൽ സംഘത്തിന്റെ പുനരുദ്ധാരണ സാധ്യത നിലനിൽക്കുന്നില്ല എന്ന സെക്ഷൻ 65 അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനകീയാസൂത്രണ പട്ടികജാതി വനിത വ്യവസായ സഹകരണ സംഘം SIND (M) 103 നിലമ്പൂർ റെയിൽവേസ്റ്റേഷൻ (PO) എന്ന സംഘത്തെ കേരള സഹകരണ നിയമം 1969 വകുപ്പ് 71 (2) പ്രകാരം സമാപ്തീകരണത്തിനായി (Liquidation) ഇതിനാൽ ഉത്തരവാകുന്നു. സംഘത്തിന്റെ ലിക്വിഡേറ്ററായി ഈ ഓഫീസിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടർ HQ I-നെ കേരള സഹകരണ നിയമം വകുപ്പ് (72) പ്രകാരം ഇതിനാൽ ചുമതലപ്പെടുത്തി ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തികളും റിക്കാർഡുകളും ഉടനടി കൈപ്പറ്റി ചുമതല ഏറ്റെടുത്തു സമാപ്തീകരണ നടപടികളുടെ റിപ്പോർട്ട് മൂന്ന് മാസത്തിലൊരിക്കൽ സമർപ്പിക്കേ≠തുമാണ്. കൂടാതെ ആസ്തി ബാധ്യത സ്റ്റേറ്റ്മെന്റ ് തയ്യാറാക്കി സമർപ്പിക്കേ≠തുമാണ്. ഈ ഉത്തരവിന്റെ കാലാവധി ഉത്തരവ് തീയതി മുതൽ മൂന്ന് വർഷ കാലയളവായിരിക്കും.

ജില്ലാ വ്യവസായ കേന്ദ്രം,

(ഒപ്പ്) മലപ്പുറം.

ജനറൽ മാനേജർ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12th December 2023 KERALA GAZETTE 69 ____________________________________________________________________________________________________________________________

വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം

(ഹാജർ : ലിസിയാമ്മ സാമുവൽ)

നമ്പർ DICWND/262/2021-D.

2023 നവംബർ 24.

വിഷയം:—വ്യവസായം—ജില്ലാ വ്യവസായ കേന്ദ്രം വയനാട്—ലിക്വിഡേഷനിലുള്ള മാനന്തവാടി വനിതാ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ S.IND(W) 41—രജിസ്ട്രേഷൻ റദ്ദ് ചെയ്തു കൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:—(1) ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 18-9-2021-തീയതിയിലെ D/1812/1999-ാം നമ്പർ ഉത്തരവ്.

(2) സംഘം ലിക്വിഡേറ്ററുടെ 25-10-2023, 30-10-2023 എന്നീ തീയതികളിലെ JCI(M)/L/10-11 നമ്പർ റിപ്പോർട്ട്.

മാനന്തവാടി വനിതാ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ S.IND(W) 41 എന്ന സംഘത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണനിയമം സെക്ഷൻ 71(1) പ്രകാരം സമാപ്തീകരിക്കുന്ന തിനായി ലിക്വിഡേറ്റർ ആയ മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസിലെ സീനിയർ സഹകരണ ഇൻസ്പെക്ടറെ നിയമിച്ച് പരാമർശം (1) പ്രകാരം ഉത്തരവാകുകയു≠ായി. 1995-ൽ പ്രവർത്തനം ആരംഭിച്ച് 28 അംഗങ്ങളോടുകൂടി സംഘം പ്രവർത്തിക്കുകയും തുടർന്ന് മെമ്പർമാരുടെ കൊഴിഞ്ഞ് പോക്കും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിന് സംഘത്തിന് കഴിയാത്തതിനാലും സംഘം ലിക്വിഡേഷനിലായി. ലിക്വിഡേറ്റർ ചാർ÷് എടുക്കുമ്പോൾ സംഘത്തിന് ഓഹരി ഇനത്തിൽ ` 34,400 അംഗങ്ങളിൽ നിന്നും പിരിച്ചിട്ടു≠്. ഇതിൽ ` 21,600 സർക്കാരിൽ നിന്നും ഓഹരി ഗ്രാന്റായി ലഭിച്ചതാണ്. മറ്റ് ധനസഹായങ്ങളോ വായ്പയോ സംഘത്തിന് ലഭിച്ചിട്ടില്ല. തരുവണ സർവ്വീസ് ബാങ്കിൽ ഉ≠ായിരുന്ന ` 544 പിൻവലിച്ച് കോമൺ ലിക്വിഡേഷൻ ഫ≠ിൽ അടവാക്കി. കൂടാതെ ` 82 ലിക്വിഡേഷൻ ചാർ÷ും അടവാക്കി അക്കൗ≠് ക്ലോസ് ചെയ്തു. സംഘത്തിന് നിലവിൽ ആസ്തികളോ, ബാധ്യതകളോ ഇല്ല. സംഘം അന്തിമ പൊതുയോഗത്തിൽ ആരും പങ്കെടുത്തില്ല. ലഭ്യമായ റിക്കാർഡുകൾ ഓഡിറ്റ് ചെയ്യുന്നതിന് നൽകിയെങ്കിലും മറ്റ് റിക്കാർഡുകൾ നശിപ്പിക്കപ്പെട്ടതുമൂലം ഓഡിറ്റ് നടത്തുന്നതിന് കഴിഞ്ഞില്ല. മേൽ സാഹചര്യത്തിൽ സഹകരണ നിയമം വകുപ്പ് 74(3) പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നതിന് മേൽ പരാമർശം (2) പ്രകാരം ലിക്വിഡേറ്ററായ സീനിയർ കോ. ഓപ്പറേറ്റീവ് ഇൻസ്പെക്ടർ മാനന്തവാടിയെ ശുപാർശ ചെയ്തിട്ടുള്ളതാണ്.

ഉത്തരവ്

മേൽ വിവരിച്ച സാഹചര്യത്തിൽ മാനന്തവാടി വനിതാ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ S.IND(W) 41 എന്ന സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം 74(3)-ാം വകുപ്പ് അനുസരിച്ച് എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. സംഘത്തിന്റെ ലഭ്യമായ റിക്കാർഡുകൾ ലിക്വിഡേറ്റർ മൂന്ന് വർഷം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ഓഫീസിന്റെ അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.

ജില്ലാ വ്യവസായ കേന്ദ്രം,

(ഒപ്പ്) വയനാട്.

ജനറൽ മാനേജർ.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 12 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-12.ordinary-27396/. Archive identifier in.gazette.keralacompose.2023-12-12.ordinary-27396.