Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 12 December 2023

Published 12 December 2023

Department
Food Safety Department
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2023-12-12.ordinary-27398
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 12

Tuesday, 12th December 2023

1199 വൃശികം 26

1945 അ്ഗഹായനം 21

26th Vrischikam 1199

21st Agrahayana 1945

വാലം 12

നരേ 50

No.

Vol. XII

Part III

Food Safety Department

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

70 KERALA GAZETTE Part III ____________________________________________________________________________________________________________________________

.

ദർഘാസ് പരസ്യം

2023 നവംബർ 29.

നമ്പർ 1310/2023/ഡി.സി.എഫ്.എസ്./എറണാകുളം.

കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ജില്ല ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിൽ ഒരു വർഷ കാലയളവിലേക്ക് എറണാകുളം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ പ്രവർത്തനങ്ങൾ നടത്തുന്ന ആവശ്യത്തിലേക്കായി കരാർ അടിസ്ഥാനത്തിൽ Mahindra Bolero/Tata Sumo/Maruti Ertiga/Swift Dezire/Honda Amaze/Chaverlot Tavera/Enjoy/Tata Indigo സമാന വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മത്സരാധിഷ്ഠിത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി വാഹനങ്ങൾക്ക് 7 വർഷത്തിൽ കൂടുതൽ കാലപഴക്കം ഉ≠ാകരുത്.

ടാക്സി പെർമിറ്റ് ഉൾപ്പെടെ എല്ലാ രേഖകളും ഉ≠ായിരിക്കേ≠താണ്. പ്രതിമാസം 2250 കിലോമീറ്റർ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക ` 45,000 (നാൽപ്പത്തി അയ്യായിരം രൂപ) ആണ്. ഈ പരിധ ിയിൽ നിജ പ്പെടുത്തി എത്ര രൂപ യ്ക്ക് കരാ ർ ഏറ്റെടു ക്കാവുന്നതാ ണെന്ന് ദർഘ ാസിൽ രേഖപ്പെടുത്തേ≠താണ്. 2250 കിലോമീറ്ററിലധികം ഓടുന്നപക്ഷം ഓരോ കിലോമീറ്ററിനുമുള്ള നിരക്ക് എത്രയാണെന്ന് ദർഘാസിൽ കാണിക്കേ≠താണ്.

ഇതിലേക്കുള്ള ദർഘാസുകൾ 'വാഹനം കരാർ അടിസ്ഥാനത്തിൽ നൽകാനുള്ള ടെ≠ർ' എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തി ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം-682 030 എന്ന വിലാസത്തിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ഭക്ഷ്യ സുരക്ഷ ഡെപ്യൂട്ടി കമ്മീഷണറുടെ പേരിൽ ജില്ലയിൽ മാറാവുന്ന നിരതദ്രവ്യമായ ഡിമാന്റ ് ഡ്രാഫ്റ്റ് ഉൾപ്പെടെ സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറം വാങ്ങുന്നതിനായി ആയതിന്റെ വില ട്രഷറിയിൽ ചെലാൻ അടച്ച് ഹാജരാക്കേ≠താണ് (Head of Account—0210-04-104-98 Other Fees, fines etc.). ദർഘാസ് നമ്പർ—01/2023-24/ഡി.സി.എഫ്.എസ്./എറണാകുളം.

വാഹനത്തിന്റെ പേരും അടങ്കൽ തുകയും—മഹീന്ദ്രബൊലീറോ/റ്റാറ്റ സുമോ/മാരുതി എർട്ടിഗ/സ്വിഫ്റ്റ് ഡിസയർ/ഷവർലെ എൻജോയ്/തവേര/ടാറ്റ ഇൻഡിഗോ—` 5,40,000.

നിരതദ്രവ്യം—` 5,400.

ദർഘാസ് ഫോറത്തിന്റെ വില—` 1,500.

പ്രവൃത്തിയുടെ കാലാവധി/കരാർ കാലാവധി—1 വർഷം.

ദർഘാസ് ഫോറം വിൽപ്പന ആരംഭിക്കുന്ന തീയതി—15-12-2023.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-12-2023 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—26-12-2023 വൈകുന്നേരം 3 മണി.

സർക്കാർ ടെൻഡറുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ടെൻഡറിനും ബാധകമാണ്.

വാഹനത്തിന്റെ ആർ. സി. ബുക്ക്, ടാക്സ് പെർമിറ്റ്, ഇൻഷ്വറൻസ്, Pollution Certificate എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഹാജരാക്കേ≠താണ്. വാഹനത്തിന് കേരളത്തിൽ പൂർണ്ണമായി ഉപയോഗിക്കുന്നതിനുള്ള ടാക്സി പെർമിറ്റ് ഉ≠ായിരിക്കേ≠താണ്. ടെൻഡർ ഫോറത്തിനും വിശദ വിവരങ്ങൾക്കും പ്രവൃത്തി ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയവുമായി ബന്ധപ്പെടേ≠താണ്. ടി ടെൻഡർ റദ്ദാക്കുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം എറണാകുളം ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറിൽ നിക്ഷിപ്തമാണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12th December 2023 KERALA GAZETTE 71 ____________________________________________________________________________________________________________________________

മറ്റ് നിബന്ധനകൾ

1. കരാർ അടിസ്ഥാനത്തിൽ ലഭ്യമാകുന്ന വാഹനം ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾക്കായി ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും ലഭ്യമാക്കണം (24 x 7). മിനിമം സേവനം രാവിലെ 8.30 മുതൽ വൈകുന്നേരം 7.30 വരെ രേഖാമൂലമോ വാക്കാലുള്ള നിർദ്ദേശത്താലോ കരാർ വ്യവസ്ഥകൾക്ക് വിധേയമായി 24 മണിക്കൂറും വാഹനം ലഭ്യമാക്കേ≠താണ്.

2. ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ ആവശ്യപ്പെടുന്നപക്ഷം പ്രത്യേക സ്ക്വാഡുകൾക്കായി ഈ കാര്യാലയത്തിന്റെ പരിധിയിലുള്ള ജില്ലകളിൽ ഉടനീളം വാഹനം ലഭ്യമാക്കേ≠താണ്.

3. കേന്ദ്ര സംസ്ഥാന സർക്കാരുകളിലോ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലോ ഒടുക്കേ≠ എല്ലാ നികുതികളും ഉൾപ്പെടെയുള്ള നിരക്കാണ് രേഖപ്പെടുത്തേ≠ത്.

4. വാഹനത്തിന്റെ വാടക നൽകുന്നതിലേക്കായി എല്ലാ മാസവും 10-ാം തീയതിക്ക് മുമ്പായി ഇൻവോയിസും യാത്രാവിവരവും അടങ്ങിയ സ്റ്റേറ്റ്മെന്റും സമർപ്പിക്കേ≠താണ്.

5. കരാർ കാലാവധിക്കുള്ളിൽ കരാറുകാരന് ഒൗദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമേ പ്രസ്തുത വാഹനം ഉപയോഗിക്കുവാൻ പാടുള്ളൂ. യാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ വിവരങ്ങൾ (സമയം, ദൂരം) ക്യത്യമായി ലോഗ് ബുക്കിൽ രേഖപ്പെടുത്തേ≠താണ്.

6. മൂന്ന് മാസത്തിൽ ആകെ ഓടുന്ന ദൂരം കണക്കാക്കി അതിൽ അധികമായി ഓടിയിട്ടുള്ള (6750 കിലോമീറ്റർ കഴിഞ്ഞുള്ള ദൂരത്തിന്) ദൂരത്തിനുള്ള തുകയാണ് മൂന്നുമാസത്തിനുള്ളിൽ ഒരിക്കൽ അധിക തുകയായി അനുവദിക്കുന്നത്. വാഹന കരാർ ആരംഭിക്കുന്നതും അവസാനിക്കുന്നതും മാസത്തിന്റെ ഇടയ്ക്ക് വരികയാണെങ്കിൽ കരാർ തുക ആനുപാതികമായി അനുവദിക്കുന്നതാണ്.

7. വാഹനത്തിന്റെ വാടക ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർക്ക് ഫ≠് അലോട്ട്മെന്റ ് ലഭ്യമാകുന്ന മുറയ്ക്ക് നൽകുന്നതായിരിക്കും. അലോട്ട്മെന്റ ് ലഭിക്കുന്നതിന് കാലതാമസം ഉ≠ാവുകയാണെങ്കിൽ ആയത് പ്രസ്തുത കരാറിനെ ബാധിക്കുന്നതല്ല. ആയത് സംബന്ധിച്ച പരാതികൾക്ക് സാധുതയില്ലാത്തതാണ്.

8. സമയാസമയങ്ങളിൽ ബന്ധപ്പെട്ട ഓഫീസറുടെ നിർദ്ദേശപ്രകാരം കേരളത്തിലുടനീളം വാഹനം യാത്രകൾക്ക് ഉപയോഗിക്കുന്നതും വാഹന ഉപയോഗത്തിനുശേഷം കരാർ കാലഘട്ടത്തിൽ ടി വാഹനം ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിൽ ഉ≠ായിരിക്കേ≠തുമാണ്.

9. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിലെ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ സമയാസമയങ്ങളിൽ വാഹനത്തിന്റെ മീറ്ററുകൾ പരിശോധിക്കുന്നതും പരിശോധനയിൽ പിഴവ്/ തെറ്റ് ക≠െത്തുകയാണെങ്കിൽ ബില്ലുകളിൽ ഈ തെറ്റ് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതോടൊപ്പം കരാർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കുന്ന തായിരിക്കും.

10. വാഹനത്തിന്റെ ഇന്ധനം, ഡ്രൈവറുടെ ശമ്പളം, മറ്റ് അറ്റകുറ്റപ്പണികൾ, ഇൻഷ്വറൻസ്, പാർക്കിംഗ് ഫീസ്, ടോൾ ഫീസ്, സർവീസ് ടാക്സ്, മറ്റ് നികുതികൾ തുടങ്ങിയ എല്ലാ ചെലവുകളും പൂർണ്ണമായും കരാർ ലഭിക്കുന്ന വ്യ‡ിയുടെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ ഉത്തരവാദിത്വമായിരിക്കും.

11. കരാറിന്റെയും മറ്റ് നിരക്കുകളുടെയും കാലാവധി 1 വർഷമായിരിക്കും. എന്നാൽ ഒരു മാസം മുമ്പ് അറിയിപ്പ് നൽകി യാതൊരു കാരണവും കൂടാതെ കരാർ റദ്ദാക്കാനുള്ള അധികാരം ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറിൽ നിക്ഷിപ്തമായിരിക്കും.

12. വാഹനം AC ഉൾപ്പെടെ നല്ല പ്രവർത്തനക്ഷമതയുള്ളതും ഓരോ മാസത്തിലും കുറഞ്ഞത് ര≠് തവണ Water Service-ഉം Interior Service-ഉം നടത്തിയിരിക്കണം. വൃത്തിയുള്ള സീറ്റ് കവറുകൾ, ടവലുകൾ എന്നിവ ഉള്ളതായിരിക്കണം. കൂടാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്, കേരള സർക്കാർ എന്ന ബോർഡ് നിർദ്ദേശിക്കുന്ന മാറ്റങ്ങളോടെ അനുയോജ്യമായ വിധത്തിൽ വാഹനത്തിൽ ഉ≠ായിരിക്കേ≠താണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 72 KERALA GAZETTE Part III ____________________________________________________________________________________________________________________________

13. 1988-ലെ മോട്ടോർ വാഹന നിയമം സെക്ഷൻ 66 പ്രകാരമുള്ള വ്യവസ്ഥകൾ പാലിച്ചതും കേന്ദ്ര-സംസ്ഥാന ചുമതലയിലുള്ള സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്ത വാഹനമായിരിക്കണം.

കരാർ കാലാവധിയിൽ വാഹനത്തിന് പൂർണ്ണ ഇൻഷ്വറൻസ് പരിരക്ഷ ഉ≠ായിരിക്കേ≠താണ്.

14. ദർഘാസിൽ ആവശ്യപ്പെട്ടിരിക്കുന്ന പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കാത്തതും കൃത്യമായ രേഖകൾ കൃത്യസമയത്ത് ഹാജരാക്കാത്തതുമായ ദഘാസുകൾ നിരസിക്കുന്നതുമാണ്.

15. സേവന ദാതാവ് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേ≠താണ്.

(a) വാഹനങ്ങളിലെ ഡ്രൈവർമാർക്കുള്ള ശമ്പളം നൽകൽ കോൺട്രാക്ടറുടെ ഉത്തരവാദിത്വമാണ്. ടി വിഷയത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ടി വാഹനത്തിലെ ഡ്രൈവറെ ഭക്ഷ്യസുരക്ഷാ വകുപ്പിലെ ജീവനക്കാരനായി കണക്കാക്കുന്നതല്ല.

(b) കരാർ ലഭിക്കുന്ന സ്ഥാപനം ഡ്രൈവറുടെ ലൈസൻസിന്റെ പകർപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പിൽ ലഭ്യമാക്കേ≠താണ്.

(c) യോഗ്യതയും മുൻ പരിചയവും സാധുവായ ലൈസൻസും ഉള്ള ഡ്രൈവർമാരെ ലഭ്യമാക്കേ≠തും വാഹനത്തിൽ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും മറ്റ് സാധനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കേ≠തുമാണ്.

(d) ഭക്ഷ്യസുരക്ഷാ വകുപ്പിന് കരാർ പ്രകാരം നൽകിയ വാഹനം കരാർ നിലനിൽക്കുന്ന സമയത്ത് മറ്റ് സ്വകാര്യ ആവശ്യങ്ങൾക്ക് ഉയോഗിക്കുന്നത് കരാർ ലംഘനമായി കണക്കാക്കുന്നതാണ്.

(e) ഡ്രൈവർ ഓഫീസർമാരോട് മാന്യമായി പെരുമാറേ≠തും കൃത്യനിഷ്ഠ പാലിക്കേ≠തുമാണ്.

പ്രവൃത്തി സമയങ്ങളിലോ യാത്രാവേളയിലോ ഡ്രൈവർ മദ്യമോ ലഹരി പദാർ∞മോ ഉപയോഗിക്കുവാൻ പാടുള്ളതല്ല.

(f) ഡ്രൈവറുടെ മോശമായ പെരുമാറ്റം, കൃത്യവിലോപം കാരണം പുതിയ ഡ്രൈവറെ നിയമിക്കുന്നതിന് സേവന ദാതാവിന് നിർദ്ദേശം നൽകാനും അല്ലാത്തപക്ഷം കരാർ റദ്ദാക്കാനുമുള്ള അധികാരം ഭക്ഷ്യസുരക്ഷാ വകുപ്പിന് ഉ≠ായിരിക്കുന്നതാണ്.

(g) വാഹനത്തിന്റെ ആർസി ബുക്ക്, പൊലൂഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് പോളിസി എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അധികാരപ്പെട്ട ഉദ്യോഗസ്ഥന് നൽകേ≠തും അവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേ≠തുമാണ്.

(h) ലേല നടപടി സമയത്ത് നൽകുന്ന വിവരങ്ങളുടെ കൂടെ ലഭ്യമാക്കുന്ന വാഹനത്തിന്റെ രജിസ്റ്റർ നമ്പർ കൃത്യമായി രേഖപ്പെടുത്തേ≠താണ്.

(i) കരാർരേഖകളിൽ പ്രതിപാദിക്കുന്ന വാഹനം ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ മുൻകൂർ രേഖാമൂലമുള്ള അനുവാദമില്ലാതെ മാറ്റാൻ പാടുള്ളതല്ല.

(j) കരാറിൽ പറഞ്ഞിരിക്കുന്ന വാഹനം ഏതെങ്കിലും കാരണംകൊ≠് ലഭ്യമാക്കാൻ സാധിക്കാതെ വന്നാൽ കൃത്യസമയത്ത് തന്നെ മറ്റൊരു വാഹനം ലഭ്യമാക്കേ≠താണ്.

(k) ഡ്രൈവറുടെ അശ്രദ്ധകൊ≠ോ വാഹനത്തിന്റെ കുഴപ്പം കൊ≠ോ ഉ≠ാകുന്ന അപകടങ്ങളിൽ മൂന്നാമത് ഒരാൾക്കോ സ്ഥാവരജംഗമ വസ്തുക്കൾക്കോ ഉ≠ാകാനിടയുള്ള നാശനഷ്ടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന് യാതൊരു ഉത്തരവാദിത്വവും ഉ≠ ായിരിക്കുന്നതല്ല.

16. മുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിക്കാതെവന്നാൽ താഴെപ്പറയുന്ന രീതിയിൽ പിഴ ഈടാക്കുന്നതാണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12th December 2023 KERALA GAZETTE 73 ____________________________________________________________________________________________________________________________

ക്രമ

ലംഘനങ്ങൾ പിഴ

നമ്പർ

1 വാഹനം വൈകി ലഭ്യമാക്കുക ഒരു ദിവസത്തെ വാടകയുടെ 50% 2 വാഹനം ലഭ്യമാക്കാതിരിക്കുക അന്നേ ദിവസം മറ്റൊരു വാഹനം

ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ

വാടകയ്ക്ക് എടുക്കുകയാണെങ്കിൽ

ആ തുക മുഴുവനും

3 കൃത്യമായി അറ്റകുറ്റപ്പണികൾ ഒരു മാസം ` 2,000.

നടത്താതിരിക്കുക

(വാട്ടർ സർവ്വീസ്, ഇൻീരിയർ സർവ്വീസ്)

4 ഡ്രൈവർ ജോലി ചെയ്യാൻ വിസമ്മതിക്കുക ഒരു ദിവസത്തെ വാടകയുടെ 50% 5 മുൻകൂർ അനുവാദമില്ലാതെ ഡ്രൈവറെ മാറ്റുക 500 രൂപ/ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി

കമ്മീഷണർ തീരുമാനിക്കുന്ന തുക 6 വാഹനം വൃത്തിയായി സൂക്ഷിക്കാതിരിക്കുക ഒരു ദിവസത്തെ വാടകയുടെ 50% 17. വാഹനത്തിന്റെ ലോഗ് ബുക്കിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി വാഹനം ഉപയോഗിക്കുന്ന ഓഫീസർമാരുടെ ഒപ്പോടുകൂടിയ ബിൽ തൊട്ടടുത്ത മാസം 10-ാം തീയതിക്ക് മുമ്പ് ലഭ്യമാക്കേ≠താണ്.

18. മുകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ ലംഘിക്കുന്നപക്ഷം യാതൊരു അറിയിപ്പും കൂടാതെ കരാർ കാലാവധിക്കുള്ളിൽ കരാർ റദ്ദാക്കാനുള്ള അധികാരം ഭക്ഷ്യ സുരക്ഷാ വകുപ്പിനു≠ായിരിക്കുന്നതാണ്.

19. കരാർ വ്യവസ്ഥകളും നിബന്ധനകളും കൃത്യമായി പാലിക്കേ≠താണ്.

20. കരാർ ലഭിക്കുന്ന വ്യ‡ി/സ്ഥാപനം അനുമതി ലഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ` 200 മൂല്യമുള്ള സ്റ്റാമ്പ് പേപ്പറിൽ നിർദ്ദിഷ്ട മാതൃകയിൽ കരാറിലേർപ്പെടേ≠താണ്.

21. യാതൊരു കാരണവും കൂടാതെ ദർഘാസ് നിരാകരിക്കുന്നതിനുള്ള അധികാരം ഭക്ഷ്യസുരക്ഷാ വകുപ്പിനു≠ായിരിക്കുന്നതാണ്.

ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയം,

(ഒപ്പ്)

എറണാകുളം.

ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 12 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-12.ordinary-27398/. Archive identifier in.gazette.keralacompose.2023-12-12.ordinary-27398.