©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2023
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2023 ഡിസംബർ 15 15th December 2023
ചവളി
നർേ
No. 4098 വാലം 12 Vol. XII
1199 വൃശികം 29 29th Vrischikam 1199 Thiruvananthapuram, Friday
1945 അ്ഗഹായനം 24
24th Agrahayana 1945
ഫോറം നമ്പർ 7
റൂൾ 18(1) കാണുക
വിജ്ഞാപനം
DCKNR/6845/2022-C4 2023 ഡിസംബർ 08 കേരള സർക്കാർ 04/12/2015 തീയ്യതിയിലെ ജി .ഒ (പി) നമ്പർ 649/2015/ ആർ ഡി നമ്പർ വിജ്ഞാപന പ്രകാരം സ്പെഷ്യൽ തഹസിൽദാർ എൽ എ (ജനറൽ) തലശ്ശേരിയെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ട പരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ നിയമം 2013 വ്യവസ്ഥകൾക്കനുസരിച്ച് ഭൂമി പൊന്നുംവില നടപടിപ്രകാരം ഏറ്റെടുക്കുന്നതിനായി കളക്ടറുടെ ചുമതല വഹിക്കുന്നതിന് നിയോഗിക്കപ്പെട്ടതിനാലും,
ആയതിൻ പ്രകാരം ഡെപ്യൂട്ടി കളക്ടർ (എൽ എ) കളക്ടറേറ്റ്, കണ്ണൂരിനെ പുനരധിവാസത്തിനും
2പുന:സ്ഥാപനത്തിനുമുള്ള കാര്യ നിർവ്വാഹകനായി നിയോഗിക്കപ്പെട്ടതിനാലും,
താഴെ പട്ടികയിൽ കൊടുത്തിരിക്കുന്ന ഭൂമി ഒരു പൊതു ആവശ്യത്തിന് , അതായത് പാലയാട് സിനിമ തീയേറ്റർ നിർമ്മിക്കുന്നതിന്റെ ആവശ്യത്തിലേയ്ക്ക് ആവശ്യമുണ്ടെന്നോ ആവശ്യമുണ്ടാകാനിടയുണ്ടെന്നോ കേരള സർക്കാരിന് ബോധ്യപ്പെടുന്നത് കൊണ്ടും , ആയതുകൊണ്ട് ,ഇപ്പോൾ ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ അറിവിലേക്കായി ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ നിയമം 2013 വകുപ്പ് 11 ഉപവകുപ്പ് (1) പ്രകാരമുള്ള ഒരു അറിയിപ്പ് ഇതോടൊപ്പം പുറപ്പെടുവിക്കുന്നു.
മേൽ പ്രസ്താവിച്ച പ്രകാരം താഴെ പട്ടികയിൽ കൊടുത്തിരിക്കുന്ന ഭൂമിയിൽ താല്പര്യമുള്ള ഏതൊരാളും ഈ വിജ്ഞാപനം പുറപ്പെടുവിച്ച തീയ്യതി മുതൽ പതിനഞ്ച് ദിവസത്തിനുള്ളിലോ അല്ലെങ്കിൽ ഇത് സംബന്ധിച്ച പൊതു അറിയിപ്പ് നൽകിയ ശേഷം പതിനഞ്ചു ദിവസത്തിനുള്ളിലോ ഏതാണോ അവസാനം സംഭവിക്കുന്നത് അപ്രകാരമുള്ള സമയപരിധിക്കുള്ളിൽ പൊന്നും വിലയ്ക്കെടുക്കുന്ന ഭൂമിയിന്മേൽ ഭൂരേഖയുടെ നാളതീകരണം സംബന്ധിച്ചോ പ്രമാണം സംബന്ധിച്ചോ തങ്ങൾക്കുള്ള ആക്ഷേപം എന്തെങ്കിലുമുണ്ടെങ്കിൽ രേഖാ മൂലമുള്ള പ്രസ്താവന സഹിതം സ്പെഷ്യൽ തഹസിൽദാർ എൽ . എ (ജനറൽ) തലശ്ശേരി മുമ്പാകെ സമർപ്പിക്കേണ്ടതാണ്. നിശ്ചിത കാലപരിധിക്ക് ശേഷം സമർപ്പിക്കുന്ന പ്രസ്താവനകളും / ആക്ഷേപങ്ങളും ആക്ഷേപകന് ഭൂമിയിന്മേലുള്ള താല്പര്യമെന്താണെന്ന് ആക്ഷേപത്തിൽ വ്യക്തമായി വിശദീകരിക്കപ്പെടാത്ത സാഹചര്യത്തിലും അത്തരത്തിലുള്ള പ്രസ്താവനകളും / ആക്ഷേപങ്ങളും മൊത്തത്തിൽ നിരസിക്കപ്പെടുന്നതായിരിക്കും.
സാമൂഹ്യപ്രത്യാഘാത പഠന റിപ്പോർട്ട് ഔദ്യോഗിക വെബ് സൈറ്റായ www.kannur.nic.in ൽ ലഭ്യമാണ്. ആയതിന്റെ സംക്ഷിപ്ത രൂപം ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
പട്ടിക 1
(ഏകദേശ വിസ്തീർണ്ണമാണ് നൽകിയിരിക്കുന്നത് )
ഏറ്റെടുക്കേണ്ട ഭൂമി ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടുന്നു.
ജില്ല – കണ്ണൂർ താലൂക്ക്- തലശ്ശേരി അംശം -ധർമ്മടം ദേശം - പാലയാട്
| ക്രമ നം. | സർവ്വെ നമ്പർ | വിവരണം വിസ്തീർണ്ണം | (ഹെക്ടറിൽ) | ഏത് പൊതു ആവശ്യ ത്തിന് എന്ന് | ബാധിക്കപ്പെട്ട കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ട കാരണം | കൈവശക്കാരുടെ / തൽപ്പര കക്ഷികളുടെ വിവരങ്ങൾ |
| 1. | 12/1A | തോട്ടം | 0.2656 | സിനിമ തീയേറ്റർ കോംപ്ലക്സ് നിർ | കുടിയൊഴിപ്പിക്കേണ്ടതില്ല. | 1.ഷീന രാജ്കുമാർ പി W/o രാജ്കുമാർ |
| മ്മാണം | (Late)) 2.ഗോകുൽരാജ് 3.ഗുൽഷൻരാജ് 4.ഗീതാഞ്ജലി (രാജ്കമ ൽ,പാലയാട്,ധർ മ്മടം പി ഒ) |
സാമൂഹ്യപ്രത്യാഘാത പഠന റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം തലശ്ശേരി താലൂക്കിൽ ധർമ്മടം വില്ലേജിൽ പാലയാട് സിനിമ തീയേറ്റർ നിർമ്മിക്കുന്നതിന്റെ ആവശ്യത്തിനായി 0.2656 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് RFCTLARR ആക്ട് 2013 പ്രകാരമുള്ള സാമൂഹികാഘാത പഠനം നടത്തുകയും പഠന ഏജൻസി സമർപ്പിച്ച റിപ്പോർട്ട് വിലയിരുത്തി വിദഗ്ദ്ധ സമിതി ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നതിന് ശുപാർശ സമർപ്പിക്കുകയും ചെയ്തിരുന്നു.ഭൂമി ഏറ്റെടുക്കുന്നത് ഒരു പൊതു ആവശ്യത്തിനായതിനാലും പാരിസ്ഥിതിക ആഘാതം വളരെ കുറഞ്ഞതിനാൽ പകരം സ്ഥലം കണ്ടെത്തേണ്ടതില്ലാത്തതിനാലും ഏറ്റെടുക്കുന്ന സ്ഥലം പ്രസ്തുത ആവശ്യത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ സ്ഥലം ആയതിനാലും പരിസ്ഥിതിയ്ക്കോ കൃഷിയ്ക്കോ പൊതുജനങ്ങൾക്കോ യാതൊരു ആഘാതവും ഇല്ലാത്തതിനാലും നിർദ്ദിഷ്ട സ്ഥലം ഏറ്റെടുക്കാവുന്നതാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.
(ഒപ്പ്) ജില്ലാ കലക്ടർ,കണ്ണൂർ
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023