Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2023
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2023 ഡിസംബർ 16 16th December 2023
ശനി
നർേ
No. 4101 വാലം 12 Vol. XII
1199 വൃശികം 30 30th Vrischikam 1199 Thiruvananthapuram, Saturday
1945 അ്ഗഹായനം 25
25th Agrahayana 1945
ഫാറം നമ്പർ 7
(ചട്ടം 18(1) കാണുക)
തിരുത്തൽ വിജ്ഞാപനം
2ഈ ഭൂമി ഏറ്റെടുക്കൽ നടപടിയുടെ പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അഡ്മിനിസ്ട്രേറ്റർ ആയി എൽ .എ ഡെപ്യൂട്ടി കളക്ടറെ കേരള സർക്കാർ നിയമിച്ചിരിക്കുന്നതിനാലും;
ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുള്ള അവകാശ ആക്ട് (കേന്ദ്ര ആക്ട് 30/13) പ്രകാരം 11 (1) വിജ്ഞാപനം 30/09/2022 ലെ 3358 ആം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതും ആയതിൽ താഴെ പറയും പ്രകാരം തിരുത്ത് ആവശ്യമാണ് എന്ന് കണ്ടെത്തിയിട്ടുള്ളതാണ് .
പൊന്നും വിലയ്ക്കെടുക്കാൻ തീരുമാനിച്ചിട്ടുള്ള സ്ഥലങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുള്ള കക്ഷികൾ അവരുടെ ഭൂരേഖകൾ നാളതീകരിക്കുന്നത് സംബന്ധിച്ചും സ്ഥലത്തിന്റ ഉടമസ്ഥാവകാശം സംബന്ധിച്ചും ആക്ഷേപമുണ്ടെങ്കിൽ ആയത് മേൽ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ തീയതിയോ , ഇതു സംബന്ധിച്ച പൊതു നോട്ടീസിന്റെ തീയതിയോ, ഏതാണോ അവസാനം വരുന്നത് ആ തീയതി മുതൽ 15 ദിവസത്തിനകം രേഖാമൂലമുള്ള പ്രസ്താവന പൊന്നുംവില ഓഫീസറായ ലാന്റ് അക്വിസിഷൻ ജനറൽ നം . 2 സ്പെഷ്യൽ തഹസിൽദാർ മുമ്പാകെ സമർ പ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കാത്ത ആക്ഷേപങ്ങളും സ്ഥലത്തിലുള്ള താൽപ്പര്യം സംശയലേശമന്യേ വിശദീകരിക്കാത്തതുമായ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.
ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുള്ള അവകാശ ആക്ട് (കേന്ദ്ര ആക്ട് 30/13) പ്രകാരം 11 (1) വിജ്ഞാപനം 30/09/2022 ലെ 3358 ആം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതും ആയതിൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ പട്ടിക പ്രസിദ്ധീകരിച്ചതിൽ ക്രമ നമ്പർ 52 മുതൽ 73 വരെയുള്ള സർവ്വേ നമ്പറുകൾ ചിറ്റൂർ താലൂക്ക് , കൊടുവായൂർ 2 വില്ലേജ് , ബ്ലോക്ക് 2 എന്ന് രേഖപ്പെടുത്തിയത് ചിറ്റൂർ താലൂക്ക് , കൊടുവായൂർ 2 വില്ലേജ് , ബ്ലോക്ക് 1 എന്ന് തിരുത്തി വായിക്കേണ്ടതാണ് .
ജില്ലാ കളക്ടർ പാലക്കാട്.