©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2023
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2023 ഡിസംബർ 18 18th December 2023
തിങള
നർേ
No. 4112 വാലം 12 Vol. XII
1199 ധനു 2 2nd Dhanu 1199 Thiruvananthapuram, Monday
1945 അ്ഗഹായനം 27
27th Agrahayana 1945
ഫോറം നമ്പർ 7
(റൂൾ 18(1) കാണുക)
വകുപ്പ് 11(1) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം
DCKNR/9767/2022/C3 2023ഡിസംബർ 14 കേരള സർക്കാർ 3/8/2019 തിയ്യതിയിലെ ജി .ഒ(പി)നമ്പർ 46/2019/ആർ .ഡി ഉത്തരവ് പ്രകാരം സ്പെഷ്യൽ തഹസിൽദാർ (എൽ.എ) കിഫ്ബി 1 കണ്ണൂരിനെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനുമായുള്ള അവകാശ നിയമം 2013-ലെ വ്യവസ്ഥകൾക്കനുസരിച്ച് ഭൂമി പൊന്നുംവില നടപടിക്രമം പ്രകാരം ഏറ്റെടുക്കുന്നതിനായി കലക്ടറുടെ ചുമതല വഹിക്കുന്നതിന് നിയോഗിക്കപ്പെട്ടതിനാലും,
ആയതിൽ പ്രകാരം ഡെപ്യൂട്ടി കലക്ടർ (എൽ.എ), കലക്ടറേറ്റ്, കണ്ണൂർ പുനരധിവാസ ത്തിനും പുനസ്ഥാപനത്തിനുമുള്ള കാര്യനിർവ്വഹകനായി നിയോഗിക്കപ്പെട്ടതിനാലും,
2താഴെ പട്ടികയിൽ കൊടുത്തിരിക്കുന്ന ഭൂമി ഒരു പൊതു ആവശ്യത്തിന് , അതായത് കാവിൻ മുനമ്പ് പാലം അനുബന്ധറോഡ് നിർമ്മാണത്തിന് ആവശ്യമുണ്ടെന്നോ ആവശ്യമുണ്ടാകാനിടയുണ്ടെന്നോ കേരള സർക്കാരിന് ബോധ്യപ്പെടുന്നതു കൊണ്ടും
ഇപ്പോൾ ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ അറിവിലേക്കായി ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ നിയമം 2013 വകുപ്പ് 11 ഉപവകുപ്പ് (1) പ്രകാരമുള്ള ഒരറിയിപ്പ് ഇതോടൊപ്പം പുറപ്പെടുവിക്കുന്നു.
മേൽ പ്രസ്താവിച്ച പ്രകാരം താഴെ പട്ടികയിൽ കൊടുത്തിരിക്കുന്ന ഭൂമിയിൽ താൽപര്യമുള്ള ഏതൊരാളും ഈ വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ പതിനഞ്ച് ദിവസത്തിനുള്ളിലോ അല്ലെങ്കിൽ ഇത് സംബന്ധിച്ച പൊതു അറിയിപ്പ് നൽകിയശേഷം പതിനഞ്ച് ദിവസത്തിനുള്ളിലോ ഏതാണോ അവസാനം സംഭവിക്കുന്നത് അപ്രകാരമുള്ള സമയപരിധിക്കുള്ളിൽ പൊന്നുംവിലയ്ക്കെടുക്കുന്ന ഭൂമിയിന്മേൽ ഭൂരേഖയുടെ നാളതീകരണം സംബന്ധിച്ചോ പ്രമാണം സംബന്ധിച്ചോ തങ്ങൾക്കുള്ള ആക്ഷേപം എന്തെങ്കിലുമുണ്ടെങ്കിൽ രേഖാമൂലമുള്ള പ്രസ്താവന സഹിതം സ്പെഷ്യൽ തഹസിൽദാർ (എൽ.എ) കിഫ്ബി -1, കണ്ണൂർ മുമ്പാകെ സമർപ്പിക്കേണ്ടതാണ് . നിശ്ചിത കാലപരിധിക്കുശേഷം സമർപ്പിക്കുന്ന പ്രസ്താവനകളും / ആക്ഷേപങ്ങളും ആക്ഷേപകന് ഭൂമിയിന്മേലുള്ള താൽപര്യമെന്താണെന്ന് ആക്ഷേപത്തിൽ വ്യക്തമായി വിശദീകരിക്കപ്പെടാത്ത സാഹചര്യത്തിലും അത്തരത്തിലുള്ള പ്രസ്താവനകളും/ ആക്ഷേപങ്ങളും മൊത്തത്തിൽ നിരസിക്കപ്പെടുന്നതായിരിക്കും.
സാമൂഹ്യാഘാത പഠന റിപ്പോർട്ട് ഔദ്യോഗിക വെ'െറ്റായ www.kannur.nic.in-ൽ ലഭ്യമാണ് .
ആയതിന്റെ സംക്ഷിപ്ത രൂപം ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
പട്ടിക – 1
ജില്ല ാഃകണ്ണൂർ വില്ലേജ് ാഃചെറുകുന്ന് താലൂക്ക് ാഃകണ്ണൂർ ദേശം ാഃചെറുകുന്ന് (ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിട്ടുള്ളത്)
ചെറുകുന്ന് പഞ്ചായത്ത്
| ക്രമ നം. | സർവ്വെ നമ്പർ | വിവരണം | വിസ്തീർണ്ണം (ഹെക്ടറി ൽ) | കൈവശക്കാരുടെ വിവരങ്ങൾ | ബാധിക്കപ്പെടുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കുവാ നുള്ള കാരണം. | ഏതു പൊതു ആവശ്യത്തി ന ് എന്ന് |
| 1 | 332/3A2 C | നിലം | 0.0455 | മാത്രാടൻ ഭാർഗവി മുതൽ പേർ | ഈ പദ്ധതിക്കായി ആരെയും കുടിയൊഴിപ്പിക്കേ ണ്ട ആവശ്യമില്ല | കാവിൻ മുനമ്പ് പാലം അനുബന്ധ റോഡ് വികസനത്തി ന ് |
| 2 | 331/8 331/9C | നിലം | 0.0402 | കുലോത്തുവളപ്പിൽ മാധവി ലക്ഷ്മി കെ വി മരണപ്പെട്ടു- അവകാശികൾ 1.സുരേഷ്കുമാർ കെ വി മുതൽ പേർ | " | " |
| 3 | 332/3B3 | നിലം | 0.0015 | സുനീഷ് കുമാർ കെ മുതൽ പേർ | " | " |
പട്ടിക – 2
ജില്ല ാഃകണ്ണൂർ വില്ലേജ് ാഃപട്ടുവം
താലൂക്ക് ാഃlതളിപറമ്പ് ദേശം ാഃപട്ടുവം
(ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിട്ടുള്ളത്)
പട്ടുവം പഞ്ചായത്ത്
| ക്രമ നം. | സർവ്വെ നമ്പർ | വിവരണം | വിസ്തീർണ്ണം (ഹെക്ടറി ൽ) | കൈവശക്കാരുടെ വിവരങ്ങൾ | ബാധിക്കപ്പെടുന്ന കുടുംബങ്ങളെ കുടിയൊഴിപ്പിക്കുവാ നുള്ള കാരണം. | ഏതു പൊതു ആവശ്യത്തി ന ് എന്ന് |
| 1 | 330/39 | നിലം | 0.0283 | മേലേത്ത് കരുണാകരൻ നമ്പ്യാർ മരണപ്പെട്ടു- അവകാശികൾ ടി .പി ഭാർഗവി അമ്മ മുതൽ പേർ | ഈ പദ്ധതിക്കായി ആരെയും കുടിയൊഴിപ്പിക്കേ ണ്ട ആവശ്യമില്ല | കാവിൻ മുനമ്പ് പാലം അനുബന്ധ റോഡ് വികസനത്തി ന ് |
| 2 | 339/26 | നിലം | 0.0012 | പൊങ്ങാടൻ ലക്ഷ്മണൻ മുതൽ പേർ | " | " |
| 3 | 340/9 340/10 | നിലം | 0.0525 0.0282 | വിസ്മ അസ്സറ്റ് പ്രെെവറ്റ് ലിമിറ്റഡ് C/o നീലിയത്ത് കണ്ണോത്ത്ജിജി കുമാർ | " | " |
| 4 | 330/49 | നിലം | 0.0095 | 1.)മുഹമ്മദ്കുഞ്ഞി സി.കെ മരണപ്പെട്ടു അവകാശികൾ മറിയം പി മുതൽ പേർ 2.)ചപ്പൻ കെെതേരി സാറ മുതൽ പേർ | " | " |
| 5 | 330/41 | നിലം | 0.0079 | പുന്നക്കൽ ആയിസ്സ മരണപ്പെട്ടു-മകൻ മുസ്തഫ മുതൽ പേർ | " | " |
| 6 | 330/40 | നിലം | 0.0935 | ഇസെെമൽ മരണപ്പെട്ടു- അവകാശികൾ കുഞ്ഞാമിന പി.ടി മുതൽ പേർ | " | " |
| 7 | 330/35 | നിലം | 0.0008 | ഒ.കെ പത്മിനി മുതൽ പേർ | " | " |
സാമൂഹ്യ പ്രത്യാഘാത പഠനം സംക്ഷിപ്ത രൂപം
കണ്ണൂർ ജില്ലയിലെ തളിപറമ്പ് താലൂക്കിലെ പട്ടുവം ,കണ്ണൂർ താലൂക്കിലെ ചെറുകുന്ന് വില്ലേജുകളിൽ വിവിധ സർവ്വേ നമ്പറുകളിലായി ഉൾപ്പെട്ട കാവിൻമുനമ്പ് പാലം അനുബന്ധറോഡ് നിർമ്മാണത്തിനായി ആകെ 0.2647 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്. സാമൂഹ്യ പ്രത്യാഘാത പഠന യൂണിറ്റായ ആപ്റ്റ ട്രസ്റ്റ് ,ഉളിയത്തടുക്ക,കാസർകോഡ് ഏജൻസി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം പട്ടുവം,തളിപറമ്പ് പ്രദേശങ്ങളിൽ ഉള്ളവർക്ക്ചെറുകുന്ന് വഴി കണ്ണപുരം റയിൽവേ സ്റ്റേഷനിലേക്കും കണ്ണൂരിലേക്കും എത്തിച്ചേരുവാനും തിരിച്ചും യാത്ര ചെയ്യുവാനും സാധിക്കുന്നതു വഴി പൊതു ജനങ്ങൾക്കു ഏറ്റവും ഗുണം ഉണ്ടാകുന്ന ഒരു പദ്ധതിയാണിത് . ഇതുവഴി ജനങ്ങൾക്കു
5സുഗമമായ സഞ്ചാരംസാധ്യമാക്കി യാത്രാ ദുരിതം ലഘൂകരിക്കാൻ ഉതകുന്നതുമാണ്.ടി പ്രദേശത്തിന്റെ വികസനത്തിനും പ്രസ്തുത പദ്ധതി ഉപകാരപ്രദമാകുന്നതുമാണ് .ആയതിനാൽ ഈ പ്രോജക്ട് നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന പ്രയോജനങ്ങൽ വളരെ വലുതാണെന്നും നിർ ദ്ദേശിച്ചിരിക്കുന്നു.സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ റിപ്പോർട്ടിന്റെയും ആയതിനു അംഗീകാരം നൽകിയ ഉത്തരവിന്റെയും പകർപ്പുുകൾ ജില്ലാ കളക്ട്രേറ്റ് ,സ്പെഷ്യൽ തഹസിൽദാർ (എൽ എ)കിഫ്ബി1.കണ്ണൂർ എന്നിവിടങ്ങളിൽ ലഭ്യമായിട്ടുള്ളതാണ്.
(ഒപ്പ്)
ജില്ലാ കലക്ടർ,
കണ്ണൂർ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023