Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 52, Part Part III, 26 December 2023

Published 26 December 2023

Department
Industries and Commerce
Type
Ordinary
Gazette no.
52
Part
Part III
Identifier
in.gazette.keralacompose.2023-12-26.ordinary-27724
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2023 ഡിസംബര 26

Tuesday, 26th December 2023

1199 ധനു 10

1945 ചപൗഷം 5

10th Dhanu 1199

5th Pousha 1945

വാലം 12

നരേ 52

No.

Vol. XII

Part III

Industries and Commerce

©

മകരള സരകാര

GOVERNMENT OF KERALA

2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

70 KERALA GAZETTE Part III ____________________________________________________________________________________________________________________________

കൊല്ലം ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം

(ഹാജർ : ബിജു കുര്യൻ)

2023 ~ ഒക്ടോബർ 10.

നമ്പർ DICKLM/589/2023-K14.

വിഷയം:—സഹകരണം—വേളമാനൂർ ശ്രീദേവിവിലാസം വനിതാ റെഡിമേഡ് ഗാർമെന്റ ്സ് വ്യവസായ സഹകരണ സംഘം SIND Q 424-ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവാകുന്നത്.

പരാമർശം:—(1) കൊല്ലം താലൂക്ക് ഇൻസ്പെക്ടറുടെ 10-3-2023-ലെ SIND Q 424/2012 നമ്പർ കത്ത്

(2) വേളമാനൂർ ശ്രീദേവി വിലാസം വനിതാ റെഡിമേഡ് ഗാർമെന്റ ്സ് വ്യവസായ സഹകരണ സംഘം SIND Q 424-ന്റെ 1-2-2023-ൽ കൂടിയ പൊതുയോഗത്തിലെ 5-ാം നമ്പർ തീരുമാനം.

കൊല്ലം താലൂക്കിൽ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിൽ വെളമാനൂർ കേന്ദ്രമാക്കി റെഡിമെയ്ഡ് വസ്തു നിർമ്മാണത്തിനായി 19-1-1996-ൽ രജിസ്റ്റ്ർ ചെയ്ത് 25-1-1996-ൽ പ്രവർത്തനം ആരംഭിച്ച സംഘമാണ് വെളമാനൂർ ശ്രീദേവി വിലാസം വനിതാ റെഡിമെയ്ഡ് ഗാർമെന്റ ്സ് ICS SIND Q 424.

സംഘത്തിന് സ്വന്തമായി ഭൂമിയോ കെട്ടിടമോ പെയ്ഡ് സെക്രട്ടറിയോ ഇല്ല. ഭരണസമിതിയുടെ കാലാവധി 11-3-2023-ൽ അവസാനിച്ചു. പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. നിലവിൽ ഭരണ ശൂന്യത നിലനിൽക്കുകയാണ്.

നിലവിൽ 20 അംഗങ്ങളാണുള്ളത്. അവരെല്ലാവരും തന്നെ പ്രായാധിക്യമുള്ളവരുമാണ്. എന്നാൽ പുതുതലമുറയിൽപ്പെട്ടവർ ആരും തന്നെ സംഘത്തിൽ അംഗമാകാൻ തയ്യാറായി മുന്നോട്ടുവരുന്നതുമില്ല.

നിലവിലെ അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനം മുന്നോട്ട് കൊ≠് പോകാൻ താൽപ്പര്യ മില്ലാത്തവരുമാണ്. ആയതിന്റെ അടിസ്ഥാനത്തിൽ കൂടിയ അടിയന്തിര പൊതുയോഗത്തിൽ സംഘം പ്രവർത്തനം മുന്നോട്ട് കൊ≠് പോകുവാൻ താൽപ്പര്യമില്ലായെന്നും സംഘം സമാപ്തീകരിക്കണമെന്ന് സംഘത്തിലെ 3/4 അംഗങ്ങളും പരാമർശം (2) പ്രകാരം ആവശ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത യോഗ തീരുമാനം പരാമർശം (1) പ്രകാരം കൊല്ലം താലൂക്ക് ഇൻസ്പെക്ടർ ശുപാർശ ചെയ്തു സമർപ്പിച്ചിട്ടു≠്.

ആയതിനാൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

മേൽ സാഹചര്യത്തിൽ സഹകരണ സംഘം രജിസ്ട്രാർ എന്ന നിലയിൽ എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം വേളമാനൂർ ശ്രീദേവി വിലാസം വനിതാ റെഡിമെയ്ഡ് ഗാർമെന്റ ്സ് വ്യവസായ സഹകരണ സംഘം SIND Q 424-ന്റെ സമാപ്തീകരണ നടപടികൾ നടത്തുന്നതിന് കൊല്ലം താലൂക്ക് വ്യവസായ സഹകരണ ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ടിയാൻ സമയബന്ധിതമായി നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠താണ്.

ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ കാര്യാലയം, കൊല്ലം.

(ഒപ്പ്) ജനറൽ മാനേജർ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 26th December 2023 KERALA GAZETTE 71 ____________________________________________________________________________________________________________________________

നോട്ടീസ്

നമ്പർ SINDQ/424/2012.

2023 നവംബർ 15.

കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 1-7-2021-ലെ ഡിഎെസികെഎൽഎം/ 8520/2019-കെ14 നമ്പർ ഉത്തരവ് പ്രകാരം വേളമാനൂർ ശ്രീദേവിവിലാസം വനിതാ റെഡിമെയ്ഡ് ഗാർമെന്റ ്സ് ICS ക്ലിപ്തം നമ്പർ S. IND (Q) 424-യുടെ ലിക്വിഡേറ്ററായി കൊല്ലം താലൂക്ക് വ്യവസായ ഓഫീസിലെ സീനിയർ സഹകരണ ഇൻസ്പെക്ടർ (സഹകരണം) നിയമിക്കപ്പെടുകയും ആയത് പ്രകാരം 14-11-2023-ൽ പ്രസ്തുത ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടു≠്.

ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും ലഭിക്കുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 60 ദിവസത്തിനകം താഴെ ഒപ്പിട്ടിരിക്കുന്ന വ്യ‡ിയെ രേഖാമൂലം അറിയിക്കേ≠താണ്.

നി›ിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന യാതൊരുവിധ അപേക്ഷകളും പരിഗണിക്കുകയില്ലെന്നും ഇതിനാൽ ഏവരെയും അറിയിക്കുന്നു.

(ഒപ്പ്)

ലിക്വിഡേറ്റർ,

വേളമാനൂർ ശ്രീദേവിവിലാസം

വനിതാ റെഡിമെയ്ഡ് ഗാർമെന്റ ്സ്

ICS ക്ലിപ്തം നമ്പർ S. IND (Q) 424 & താലൂക്ക് വ്യവസായ ഓഫീസ്, സീനിയർ സഹകരണ ഇൻസ്പെക്ടർ കൊല്ലം, 9496721959

(സഹകരണം).

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 26 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-26.ordinary-27724/. Archive identifier in.gazette.keralacompose.2023-12-26.ordinary-27724.