Servants of Knowledge
Kerala Gazette · Government of Kerala

KODUVALLY ROB

Published 29 December 2023

Department
Revenue Department
Office
COLLECTORATE KANNUR
Type
Extraordinary
Gazette no.
4218
Identifier
in.gazette.keralacompose.2023-12-29.extraordinary-27827
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2023

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2023 ഡിസംബർ 29 29th December 2023

ചവളി

നർേ

No. 4218 വാലം 12 Vol. XII

1199 ധനു 13 13th Dhanu 1199 Thiruvananthapuram, Friday

1945 ചപൗഷം 8 8th Pousha 1945

ഫോറം നമ്പർ 7

(റൂൾ 18(1) കാണുക)

വകുപ്പ് 11(1) പ്രകാരമുള്ള പ്രാഥമിക വിജ്ഞാപനം

DCKNR/4333/2023/C3 2023 ഡിസംബർ 27 കേരള സർക്കാർ 03/08/2019 തിയ്യതിയിലെ ജി.ഒ.(പി )നമ്പർ 46/2019/ആർ .ഡി .നമ്പർ റവന്യൂ ഉത്തരവ് പ്രകാരം സ്പെഷ്യൽ തഹസിൽദാർ (എൽ.എ) കിഫ്ബി 1 കണ്ണൂരിനെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനുമായുള്ള അവകാശ നിയമം 2013-ലെ വ്യവസ്ഥകൾക്കനുസരിച്ച് ഭൂമി പൊന്നുംവില നടപടിക്രമം പ്രകാരം ഏറ്റെടുക്കുന്നതിനായി കലക്ടറുടെ ചുമതല വഹിക്കുന്നതിന് നിയോഗിക്കപ്പെട്ടതിനാലും,

ആയതിൽ പ്രകാരം ഡെപ്യൂട്ടി കലക്ടർ (എൽ.എ), കലക്ടറേറ്റ്, കണ്ണൂർ പുനരധിവാസ ത്തിനും പുനസ്ഥാപനത്തിനുമുള്ള കാര്യനിർവ്വഹകനായി നിയോഗിക്കപ്പെട്ടതിനാലും,

താഴെ പട്ടികയിൽ കൊടുത്തിരിക്കുന്ന ഭൂമി ഒരു പൊതു ആവശ്യത്തിന്, അതായത് കൊടുവള്ളി ആർ ഒ ബി നിർമ്മാണത്തിന് ആവശ്യമുണ്ടെന്നോ ആവശ്യമുണ്ടാകാനിടയുണ്ടെന്നോ കേരളസർ ക്കാരിന് ബോധ്യപ്പെടുന്നതു കൊണ്ടും

ഇപ്പോൾ ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ അറിവിലേക്കായി ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ളThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2

അവകാശ നിയമം 2013 വകുപ്പ് 11 ഉപവകുപ്പ് (1)പ്രകാരമുള്ള ഒരു അറിയിപ്പ് ഇതോടൊപ്പം പുറപ്പെടുവിക്കുന്നു.

മേൽ പ്രസ്താവിച്ച പ്രകാരം താഴെ പട്ടികയിൽ കൊടുത്തിരിക്കുന്ന ഭൂമിയിൽ താൽപര്യമുള്ള ഏതൊരാളും ഈ വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ പതിനഞ്ച് ദിവസത്തിനുള്ളിലോ അല്ലെങ്കിൽ ഇത് സംബന്ധിച്ച പൊതു അറിയിപ്പ് നൽകിയശേഷം പതിനഞ്ച് ദിവസത്തിനുള്ളിലോ ഏതാണോ അവസാനം സംഭവിക്കുന്നത് അപ്രകാരമുള്ള സമയപരിധിക്കുള്ളിൽ പൊന്നുംവിലയ്ക്കെടുക്കുന്ന ഭൂമിയിന്മേൽ ഭൂരേഖയുടെ നാളതീകരണം സംബന്ധിച്ചോ പ്രമാണം സംബന്ധിച്ചോ തങ്ങൾക്കുള്ള ആക്ഷേപം എന്തെങ്കിലുമുണ്ടെങ്കിൽ രേഖാമൂലമുള്ള പ്രസ്താവന സഹിതം സ്പെഷ്യൽ തഹസിൽദാർ (എൽ.എ) കിഫ്ബി -1 കണ്ണൂർ മുമ്പാകെ സമർപ്പിക്കേണ്ടതാണ് . നിശ്ചിത കാലപരിധിക്കുശേഷം സമർപ്പിക്കുന്ന പ്രസ്താവനകളും / ആക്ഷേപങ്ങളും ആക്ഷേപകന് ഭൂമിയിന്മേലുള്ള താൽപര്യമെന്താണെന്ന് ആക്ഷേപത്തിൽ വ്യക്തമായി വിശദീകരിക്കപ്പെടാത്ത സാഹചര്യത്തിലും അത്തരത്തിലുള്ള പ്രസ്താവനകളും/ ആക്ഷേപങ്ങളും മൊത്തത്തിൽ നിരസിക്കപ്പെടുന്നതായിരിക്കും.

സാമൂഹ്യാഘാത പഠന റിപ്പോർട്ട് ഔദ്യോഗിക വെ(െcid:129)റ്റായ www.kannur.nic.in-ൽ ലഭ്യമാണ് .

ആയതിന്റെ സംക്ഷിപ്ത രൂപം ഇതോടൊപ്പം ചേർത്തിട്ടുണ്ട്.

പട്ടിക

ജില്ല : കണ്ണൂർ വില്ലേജ് : തലശ്ശേരി താലൂക്ക് : തലശ്ശേരി ദേശം : ാഃമണ്ണയാട് (ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിട്ടുള്ളത്)

ക്രമ നം. സർവ്വെ നമ്പർ വിവരണം വിസ്തീർ ണ്ണം (ഹെക്ട റിൽ) കൈവശക്കാരുടെ വിവരങ്ങൾ ബാധിക്ക പ്പെടുന്ന കുടുംബങ്ങ ളെ കുടിയൊഴി പ്പിക്കുവാനു ള്ള കാരണം. ഏതു പൊതു ആവശ്യത്തിന് എന്ന്
1 33/26 തോട്ടം 0.0228 ചാത്തനാംകണ്ടിയിൽ കല്യാണി അമ്മ(മരിച്ചു) അനന്തരാവകാശികൾ സി.സതീ ദേവി മുതൽ പേർ ചാത്തനാംകണ്ടിയിൽ (വീട്)പി .ഒ നെട്ടൂർ ആരെയും കുടിയൊഴി പ്പിക്കേണ്ട ആവശ്യം ഇല്ല കൊടുവള്ളി ആർ.ഒ.ബി നിർ മ്മാണത്തിന്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3
തലശ്ശേരി670105 9544275177(സുനിൽ)

സാമൂഹ്യ പ്രത്യാഘാത പഠനം സംക്ഷിപ്ത രൂപം

കണ്ണൂർജില്ലയിലെ തലശ്ശേരി താലൂക്കിലെ തലശ്ശേരി വില്ലേജിലെ മണ്ണയാട് ദേശത്ത്33/26 സർ വ്വേ നമ്പറിൽ ഉൾപ്പെട്ട കൊടുവള്ളി ആർ .ഒ.ബി നിർമ്മാണത്തിനായി ആകെ 0.0228 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്.സാമൂഹ്യപ്രത്യാഘാത പഠന യൂണിറ്റായ കെയ്റോസ് കണ്ണൂർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഈപദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കുന്നത് കൊണ്ട് കൊടുവള്ളി റെയിൽ വേ ഗേറ്റ് അടക്കുന്നത് മൂലമുണ്ടാകുന്ന ഗതാഗത ക്കുരുക്ക് കുറക്കുന്നതിനും അതുവഴി സുഗമമായ ഗതാഗതത്തിനും വഴിയൊരുക്കും കൂടാതെ പദ്ധതി പ്രദേശത്ത് സുഗമമായി പ്രവേശിക്കുന്നതിനു സാധന സാമഗ്രികൾ സൂക്ഷിക്കുന്നതിനും ഈ സ്ഥലം ഏറ്റെടുക്കുന്നത് സാധ്യമാക്കുന്നു.ആയതിനാൽ ഈ പ്രോജക്ട് നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന പ്രയോജനങ്ങൾ വളരെ വലുതാണെന്നും നിർ ദ്ദേശിച്ചിരിക്കുന്നു. സാമൂഹ്യപ്രത്യാഘാത വിലയിരുത്തൽ റിപ്പോർട്ടിന്റെയും ആയതിനു അംഗീകാരം നൽ കിയ ഉത്തരവിന്റെയും പകർപ്പുകൾ ജില്ലാ കലക്ട്രേറ്റ് ,സ്പെക്ഷ്യൽ തഹസിൽദാർ (എൽ എ)കിഫ്ബികണ്ണൂർ എന്നിവിടങ്ങളിൽ ലഭ്യമായിട്ടുള്ളതുമാണ്.

ജില്ലാ കളക്ടർ,കണ്ണൂർ (ഒപ്പ്)

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2023This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 29 December 2023. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2023-12-29.extraordinary-27827/. Archive identifier in.gazette.keralacompose.2023-12-29.extraordinary-27827.