printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 02
Tuesday, 02nd January 2024
1199 ധനു 17
1945 ചപൗഷം 12
17th Dhanu 1199
12th Pousha 1945
വാലം 13
നരേ 1
No.
Vol. XIII
Part III
Dairy Development Department
©
മകരള സരകാര
GOVERNMENT OF KERALA
2024
02nd January 2024 KERALA GAZETTE 1 ____________________________________________________________________________________________________________________________ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം
(ഹാജർ : ശ്രീ. വർക്കി ജോർ÷്)
നമ്പർ DDMPM/10276/2021-C.
2023 ഡിസംബർ 7.
വിഷയം:—ക്ഷീരവികസന വകുപ്പ്—മലപ്പുറം—പരപ്പനങ്ങാടി ബ്ലോക്ക്—ചെനക്കലങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 204 (ഡി) ആപ്കോസ്—
സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതിനായി കേരള സഹകരണ നിയമം വകുപ്പ് 72(1) പ്രകാരം ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
പരാമർശം:—(1) ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ 21-6-2021-ലെ 124/2021 നമ്പർ കത്ത്.
(2) പരപ്പനങ്ങാടി ക്ഷീരവികസന ഓഫീസറുടെ 12-12-2022-ലെ 116/2022 നമ്പർ റിപ്പോർട്ട്.
ഉത്തരവ്
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ബ്ലോക്കിൽ ദീർഘനാളായി പ്രവർത്തന രഹിതമായി കിടക്കുന്ന ചെനക്കലങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 204(ഡി) ആപ്കോസ് പുനരു÷ീവിപ്പിക്കുന്നതിനുള്ള യാതൊരു സാദ്ധ്യതയും നിലനിൽക്കുന്നില്ല എന്ന് സൂചന 2 പ്രകാരം റിപ്പോർട്ട് ചെയ്തിട്ടു≠്. പ്രവർത്തനരഹിതമായ സംഘങ്ങൾ സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഡയറക്ടർ നിർദ്ദേശം നൽകിയിട്ടു≠്.
മേൽ വിവരിച്ച സാഹചര്യത്തിൽ പരപ്പനങ്ങാടി ബ്ലോക്കിൽ ദീർഘനാളായി പ്രവർത്തനരഹിതമായി കിടക്കുന്ന ചെനക്കലങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 204 (ഡി) ആപ്കോസ് സമാപ്തീകരിക്കുന്നതിനുള്ള തുടർ നടപടികൾ കൈക്കൊള്ളുന്നതിനായി പരപ്പനങ്ങാടി ഡയറി ഫാം ഇൻസ്ട്രക്ടറെ (ശ്രീ. ശ്രീകാന്ത്, എസ്.) 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 72(1) പ്രകാരം ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തരവാകുന്നു.
ലിക്വിഡേറ്റർ യഥാസമയം ചുമതലയേറ്റെടുത്ത് വിവരം ഈ ഓഫീസിൽ അറിയിക്കേ≠താണ്. സംഘം പുനരു÷ീവിപ്പിക്കുന്നതിനുള്ള സാദ്ധ്യത നിലനിൽക്കുന്നില്ല എങ്കിൽ ഉത്തരവ് തീയതി മുതൽ മൂന്ന് വർഷക്കാലയളവിനുള്ളിൽ ലിക്വിഡേറ്റർ സംഘത്തിൽ നിന്നും കൊടുത്തുതീർക്കേ≠ എല്ലാ ബാധ്യതകളും കൊടുത്തു തീർക്കേ≠തും സംഘത്തിലേക്ക് വരേ≠വ യഥാസമയം തിരികെ ഈടാക്കി ആയത് ഡയറക്ടറുടെ പേരിൽ തിരുവനന്തപുരം ജില്ലാ ട്രഷറിയിലുള്ള പലിശരഹിത STSB അക്കൗ≠ിൽ (STSB A/C No. 799011400006779) നിക്ഷേപിക്കേ≠തുമാണ്. ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച് ആയത് സംബന്ധിച്ച നടപടിക്രമങ്ങൾ അടങ്ങിയ റിപ്പോർട്ടും സംഘത്തിന്റെ മുഴുവൻ രേഖകളും ഡെപ്യൂട്ടി ഡയറക്ടർക്ക് തിരികെ നൽകേ≠താണ്.
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മലപ്പുറം.
(ഒപ്പ്) ഡെപ്യൂട്ടി ഡയറക്ടർ.