©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2024 ജനുവരി 08 08th January 2024
തിങള
നർേ
No. 96 വാലം 13 Vol. XIII
1199 ധനു 23 23rd Dhanu 1199 Thiruvananthapuram, Monday
1945 ചപൗഷം 18 18th Pousha 1945
കേരള സർക്കാർ
റവന്യൂ (സി) വകുപ്പ്
വിജ്ഞാപനം
തീയതി, തിരുവനന്തപുരം 08.01.2024 സ.ഉ.(അച്ചടി)നം.11/2024/റവ
2023 ഫെബ്രുവരി മാസം 20-ാാം തീയതി നടന്ന 2023 വർഷത്തേയ്ക്കുളള ഡി.പി.സി (ഹയർ) യോഗത്തിൽ ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗ്യത പരിശോധിക്കുന്നതിനും, വിവിധ കോടതി വിധികളുടെ അടിസ്ഥാനത്തിൽ മുൻകാല ഡി.പി.സികളിൽ ഒഴിവാക്കപ്പെട്ട ചില പഴയ വിഷയങ്ങൾ പരിശോധിക്കുന്നതിനുമായി
221.12.2023 ൽ ബഹു. പബ്ലിക് സർവ്വീസ് കമ്മീഷൻ മെമ്പറുടെ ചേംബറിൽ ഒരു അഡ്ഹോക്ക് ഡി.പി.സി (ഹയർ) യോഗം കൂടുകയുണ്ടായി.
ചുവടെ ചേർത്തിരിക്കുന്ന വിഷയങ്ങൾ പരിഗണിക്കുകയും തീരുമാനമെടുക്കുകയുമുണ്ടായി.
1. ശ്രീ . പി . രാജൻ ( റാങ്ക് നം .71)
30.06.2003 ൽ സർവ്വീസിൽ നിന്നും തഹസിൽദാർ ആയി വിരമിച്ച ശ്രീ.പി.രാജൻ 08.03.2001 ൽ G.O(Rt)No.710/2001/RD പ്രകാരം 2001 വർഷത്തേയ്ക്ക് പ്രസിദ്ധീകരിച്ച സെലക്ട് ലിസ്റ്റിൽ നിന്നും ആ കാലയളവിൽ നിലവിലുണ്ടായിരുന്ന അച്ചടക്ക നടപടികളുടെ കാരണത്താൽ ഒഴിവാക്കപ്പെട്ടിരുന്നു.
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ പെരിയ വില്ലേജിലെ അനധികൃത മരമുറിയുമായി ബന്ധപ്പെട്ട് സർക്കാർ അച്ചടക്ക നടപടി ആരംഭിക്കുകയും ടിയാന്റെ പെൻഷനിൽ നിന്നും സ്ഥിരമായി 1/3 ഭാഗം കുറവ് ചെയ്ത് അച്ചടക്ക നടപടി തീർപ്പാക്കിയും ഉത്തരവായിരുന്നു. ഇതിനെതിരെ ശ്രീ.പി.രാജൻ ബഹു. കേരള അഡിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഫയൽ ചെയ്ത TA 6062/2012 നം. കേസിൽ 12.12.2018 ൽ ബഹു.
കോടതി ശിക്ഷ റദ്ദാക്കുകയും സസ്പെൻഷൻ കാലം ക്രമവത്കരിച്ച് പെൻഷൻ ആനുകൂല്യങ്ങൾ തിട്ടപ്പെടുത്തി നൽകണമെന്ന് ഉത്തരവാകുകയും ചെയ്തിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലുകൾ ബഹു. കേരള ഹൈക്കോടതി തളളുകയും OA(EKM) 244/2016 ലെ 29.01.2020 ലെ ഉത്തരവ് പ്രകാരം ടിയാനെ പൂർണ്ണമായും കുറ്റവിമുക്തനാക്കുകയും ചെയ്തു. പഞ്ചാരക്കൊല്ലി മേഖലയിൽ വ്യാജ പട്ടയത്തിന്റെ അടിസ്ഥാനത്തിൽ മരം മുറി നടന്നതായ വിഷയത്തിൽ ശ്രീ.പി.രാജന്റെ പ്രതിമാസ പെൻഷനിൽ നിന്നും 100 രൂപ കുറവ് ചെയ്ത് ടിയാനെതിരെയുള്ള അച്ചടക്ക നടപടി പൂർത്തിയാക്കിക്കൊണ്ട് പുറപ്പെടുവിച്ച 28.01.2011 ലെ സ.ഉ(സാധാ)നം.589/2011/റവ സർക്കാർ ഉത്തരവിനെതിരെ ബഹു. ട്രിബ്യൂണൽ മുമ്പാകെ ടിയാൻ ഫയൽ ചെയ്ത OA(EKM) 244/2016 നമ്പർ കേസിൽ 29.01.2020 ന് ബഹു. കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ ടിയാന്റെ പെൻഷനിൽ നിന്ന് പിടിച്ചെടുത്ത തുക 3 മാസത്തിനകം മടക്കി നൽകുന്നതിന് 1-ാാം എതിർ കക്ഷിക്ക് നിർദ്ദേശം നൽകിയാണ് ഉത്തരവായിട്ടുള്ളത്. പ്രസ്തുത വിധിന്യായം പാലിച്ച് 08.10.2020 ൽ സ.ഉ.(സാധാ)നം.3041/2020/റവ ഉത്തരവ് പുറപ്പെടുവിച്ചിട്ടുമുണ്ട്. തുടർന്ന് അച്ചടക്ക നടപടികളിൽ നിന്നും കോടതി വിധിയുടെ അടിസ്ഥാനത്തിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന്റെ വെളിച്ചത്തിൽ തനിയ്ക്ക് ഡെപ്യൂട്ടി കളക്ടർ തസ്തികയിലേയ്ക്ക് നോഷണൽ പ്രൊമോഷൻ അനുവദിക്കണമെന്ന് കാണിച്ച് ശ്രീ.പി.രാജൻ സർക്കാർ മുമ്പാകെ അപേക്ഷ സമർപ്പിച്ചിരുന്നു.
ഡി.പി.സി ഈ വിഷയം വിശദമായി പരിശോധിച്ചു. താഴെ പറയുന്ന നിഗമനങ്ങളിൽ എത്തിച്ചേർന്നു. അച്ചടക്കനടപടി നിലനിന്നിരുന്ന കാരണത്താലാണ് ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി ഡെപ്യൂട്ടി കളക്ടർ തസ്തികയിലേയ്ക്കുളള സെലക്റ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിൽ നിന്നും ശ്രീ.പി.രാജനെ മാറ്റി നിർത്തിയിരുന്നത്. ശ്രീ.പി.രാജനെതിരെയുളള അച്ചടക്ക നടപടിയിന്മേൽ ബഹു. കോടതിയുടെ OA(EKM) 244/2016 നമ്പർ കേസിലെ 29.01.2020 ലെ ഉത്തരവ് പ്രകാരം കുറ്റാരോപണങ്ങളിൽ നിന്നും ടിയാൻ പൂർണമായും കുറ്റവിമുക്തനായതായി കണക്കാക്കാവുന്നതാണെന്ന് കാണുന്നു. ഇദ്ദേഹത്തിന്റെ സസ്പെൻഷൻ കാലയളവ് ക്രമീകരിച്ചിട്ടുള്ളതിനാലും, ടിയാന്റെ യോഗ്യനായ ജൂനിയർക്ക് ഡെപ്യൂട്ടി കളക്ടർ തസ്തികയിലേയ്ക്ക് പ്രൊമോഷൻ നൽകിയ സെലക്ട് ലിസ്റ്റ് റിവൈസ് ചെയ്ത്, ടിയാന്റെ യോഗ്യനായ ജൂനിയർക്ക് പ്രൊമോഷൻ നൽകിയ ഉത്തരവ് തീയതി പ്രാബല്യത്തിൽ, ടിയാന് ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ നോഷണൽ പ്രൊമോഷന് അർഹതയുണ്ട്.
3 01/01/1996 മുതൽ 30/04/1998 വരെയുള്ള കാലയളവിലെ തഹസിൽദാർ തസ്തികയിലുള്ള ജീവനക്കാരുടെ LRT1 - 1639299 Dated 11/10/1999 നമ്പർ നടപടിക്രമം പ്രകാരം പ്രസിദ്ധീകരിച്ച അന്തിമ സീനിയോറിറ്റി ലിസ്റ്റിൽ ശ്രീ.പി.രാജൻ റാങ്ക് നമ്പർ 71 ആയും ശ്രീ.ടി.പി.രവീന്ദ്രൻ 69 റാങ്ക് നമ്പറായും ഉൾപ്പെട്ടിട്ടുണ്ടെന്ന് കാണുന്നു.
രണ്ടുപേർക്കും തഹസിൽദാർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത് 26/04/1997 തീയതിയിലാണെന്നും, തഹസിൽദാർ തസ്തികയിലെ അസൈൻഡ് തീയതി 26/04/1997 ആണെന്നും കാണുന്നു.
ഇതേ സീനിയോറിറ്റി ലിസ്റ്റിൽ 75 റാങ്ക് നമ്പറായി ഉൾപ്പെട്ടിരിക്കുന്ന ശ്രീ.എൻ.കെ.വിൽസൺ, തഹസിൽദാർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത് 02/05/1997 തീയതിയിലാണെന്നും ടിയാന്റെ തഹസിൽദാർ തസ്തികയിലെ അസൈൻഡ് തീയതി 02/05/1997 ആണെന്നും കാണുന്നു.
സ.ഉ(സാധാ)നം.710/2001/RD തീയതി 08/03/2001 പ്രകാരം ഉള്ള ഡി.പി.സി (ഹയർ) സെലക്ട് ലിസ്റ്റിൽ നിന്നും അച്ചടക്കനടപടിയുടെ പേരിൽ ശ്രീ.പി.രാജനെ സൂപ്പർ സീഡ് ചെയ്യുകയാണുണ്ടായത്. പ്രസ്തുത സെലക്ട് ലിസ്റ്റിൽ ക്രമനമ്പർ 14 ആയ ശ്രീ.ടി.പി.രവീന്ദ്രന് സ.ഉ(സാധാ)നം.929/2001/RD തീയതി 22/03/2001 പ്രകാരം ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ സ്ഥാനക്കയറ്റം ലഭിക്കുകയും ടിയാന്റെ ഡെപ്യൂട്ടി കളക്ടർ തസ്തികയിലെ അസൈൻഡ് തീയതി 22/03/2001 ആണെന്നും കാണുന്നു. ഇതേ സെലക്ട് ലിസ്റ്റിൽ ക്രമനമ്പർ 17 ആയ ശ്രീ.എൻ.കെ.വിൽസൺ, ഡെപ്യൂട്ടി കളക്ടർ തസ്തികയിലേക്ക് സ.ഉ(സാധാ)നം.1606/2001/RD തീയതി 01/08/2001 പ്രകാരം 01/08/2001 ൽ സ്ഥാനക്കയറ്റം ലഭിക്കുകയും ടിയാന്റെ ഡെപ്യൂട്ടി കളക്ടർ തസ്തികയിലെ അസൈൻഡ് തീയതി 01/08/2001 തീയതിയിലാണെന്നും കാണുന്നു. ശ്രീ.പി.രാജനെതിരായ അച്ചടക്ക നടപടികളിന്മേൽ വിവിധ ശിക്ഷകൾ നൽകിയിരുന്നുവെങ്കിലും ആയതെല്ലാം വിവിധ കോടതിവിധികളിലൂടെ റദ്ദാക്കപ്പെടുകയുണ്ടായി. തുടർന്ന് സർക്കാർ, വിശദമായ പരിശോധനയിൽ, ടിയാനെതിരെ ആരോപിക്കപ്പെട്ടിരുന്ന കുറ്റകൃത്യങ്ങളിൽ നിന്നും പൂർണ്ണ കുറ്റവിമുക്തനാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നിരുന്നു. കൂടാതെ OA(EKM)244/2016 നമ്പർ കേസിലായി 29/01/2016 തീയതിയിലെ വിധിന്യായം പ്രകാരം ടിയാനെ ഡെപ്യൂട്ടി കളക്ടർ തസ്തികയിലേയ്ക്കളള നോഷണൽ പ്രൊമോഷന് പരിഗണിക്കേണ്ടതുണ്ട്. ആയത് ഡി.പി.സി.(ഹയർ) ഉം അംഗീകരിച്ചു. ആയതിനാൽ 30.06.2003 ൽ സർവ്വീസിൽ നിന്നും വിരമിച്ച ടിയാന്, ടിയാന്റെ ജൂനിയറിന് ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ സ്ഥാനക്കയറ്റം ലഭിച്ച തീയതിയിൽ സ്ഥാനക്കയറ്റത്തിന് അർഹതയുണ്ടെന്ന് കാണുന്നു. ആകയാൽ 2001 ലെ സെലക്ട് ലിസ്റ്റിൽ ശ്രീ.വി.പി.രമേശൻ (റാങ്ക് നം.70, ക്രമ നം.15) നും ശ്രീമതി.എ.ജി.ലീലാവതി (റാങ്ക് നം.74, ക്രമ നം.16 നും) മദ്ധ്യേ ശ്രീ.പി.രാജന് 15 A എന്ന സ്ഥാനം നൽകുന്നു.
2. ശ്രീ . എ . പി . കിരൺ ( റാങ്ക് നം .1405)
തിരുവനന്തപുരം LA PWD(SC) സ്പെഷ്യൽ തഹസിൽദാർ ആയി സേവനം അനുഷ്ഠിച്ചിരുന്നപ്പോൾ LAR കേസുകളിൽ ശരിയായ സമയനിഷ്ഠ പാലിച്ചില്ലെന്നതിന്മേൽ 10.01.2018 ലെ മെമ്മോ നം.എൽ.ആർ.ഡി3/62/141/17 പ്രകാരം കഠിനശിക്ഷയ്ക്ക് നടപടി ആരംഭിച്ചിരുന്നു. ആയതിനാൽ ഡി.പി.സി പ്രകാരം 20.03.2018 ലെ സ.ഉ.(പി)നം.14/2018/റവ ഉത്തരവിൽ ടിയാനെ സൂപ്പർസീഡ് ചെയ്തിട്ടുളളതാണ്. തുടർന്ന് വകുപ്പുതല അച്ചടക്ക നടപടി 'സെൻഷ്വർ' നൽകി തീർപ്പാക്കിയതു പ്രകാരം ശ്രീ.എ.പി.കിരണിനെ 27.09.2018 ന് ചേർന്ന അഡ്ഹോക്ക് ഡി.പി.സി യിൽ 42 A ആയി സെലക്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും 07.12.2018 ലെ സ.ഉ.
(സാധാ) നം.5086/2018/റവ പ്രകാരം ഡെപ്യൂട്ടി കളക്ടർ ആയി നിയമിച്ച് ഉത്തരവാകുകയും ചെയ്തിട്ടുണ്ട്. തുടർന്ന് 31.05.2023 ൽ ടിയാൻ സർവ്വീസിൽ നിന്നും വിരമിക്കുകുകയുണ്ടായി. ശ്രീ.എ.പി.കിരൺ തന്റെ ഡെപ്യൂട്ടി കളക്ടർ തസ്തികയിലെ സീനിയോറിറ്റി മുൻകാല പ്രാബല്യത്തോടെ കണക്കാക്കണമെന്ന് കാണിച്ച് സർക്കാർ മുമ്പാകെ അപേക്ഷ സമർപ്പിക്കുകയുണ്ടായി.
4ശ്രീ.എ.പി.കിരണിന് G.O.(P) No.72/2018/REV dated 13.11.2018 വിജ്ഞാപനത്തിൽ Sl. No.42 A, Rank No.1405 ആയി ശ്രീ.ജോസ് ജോർജ്ജ്-നും (ക്രമ നം.42 & റാങ്ക് നം.1458) ശ്രീ.അനിൽകുമാർ.പി-യ്ക്കും (ക്രമ നം.43 റാങ്ക് നം.1459) മദ്ധ്യേ സ്ഥാനം നൽകിയിരുന്നു. ടിയാന്റെ റാങ്ക് നം. 1405 ആയതിനാൽ തൊട്ടു ജൂനിയറായ ശ്രീ.സാം ക്ലീറ്റസിന് തൊട്ടു മുകളിലായി സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാൻ സർക്കാർ മുമ്പാകെ നിവേദനം സമർപ്പിച്ചിരുന്നു.
ടിയാൻ KS&SSR Part II റൂൾ 28(b) (i) (7) നു ചുവടെയുളള Note v പ്രകാരമുളള ആനുകൂല്യമാണ് അവകാശപ്പെടുന്നത്. റൂൾ ചുവടെ ചേർക്കും പ്രകാരമാണ്.
Note v below Rule 28 (b) (i) (7) of Part II KS & SSR read as follows.
A censure under Rule 11 (I) (i) of the Kerala Civil Services (Classification, Control and Appeal) Rules, 1960 or a warning awarded or proposed to be awarded to an Officer need not be taken into account while considering his case for promotion under Note (ii), (iii) and (iii a) above.
ടിയാന്റെ അപേക്ഷയിലെ ആവശ്യം വിശദമായി പരിശോധിച്ചു. ശ്രീ.എ.പി.കിരണിന്റെ Note v പ്രകാരമുളള അപേക്ഷ നിലനിൽക്കുന്നതല്ല. ആയത് പ്രൊമോഷന് മാത്രമാണ് ബാധകം. ഈ വിഷയത്തിൽ Note ii ആണ് ബാധകമാകുന്നത്.
The vacancy that would have gone to the Officer but for his suspension or the criminal proceedings/departmental proceedings against him for the imposition of a major penalty should be filled only on a temporary basis by the next person in the approved list. If the Officer concerned is completely exonerated, he will be promoted thereafter to the post filled on a temporary basis, the arrangements made previously being reversed.
If the exoneration is not complete, the Departmental Promotion Committee may decide each case on its merits.
Where, however, the post which would have gone to the Officer but for his suspension or the criminal proceedings/ departmental proceedings against him, ceases to exist before the conclusion of the disciplinary proceedings, he will be promoted to the first vacancy that may be available in future if he is found fit for promotion at that time. If the officers against whom departmental proceedings are taken for imposition of a minor penalty and who have been provisionally included in the select list are fully exonerated of the charges, their cases for promotion on the basis of such inclusion in the select list shall be considered. If the Officers are not fully exonerated of the charges, the Departmental Promotion Committee may decide each case on its own merit.
ആയതുകൊണ്ട് ടിയാന്റെ സീനിയോറിറ്റി സംബന്ധിച്ച അപേക്ഷ പരിഗണനാർഹമല്ല എന്ന വിലയിരുത്തലിൽ ടിയാന്റെ സീനിയോറിറ്റി പുന:പരിശോധിക്കേണ്ടതില്ലെന്ന് ഡി.പി.സി. തീരുമാനിച്ചു.
3. ശ്രീ . മുസ്തഫാ കമാൽ കെ
. എം . ( റാങ്ക് നം .1825)
ശ്രീ.മുസ്തഫ കമാലിനെ 20.02.2023 ൽ കൂടിയ 2023 വർഷത്തേയ്ക്കുളള ഡി.പി.സി (ഹയർ) ചുവടെ ചേർത്തിരിക്കുന്ന കാരണത്താൽ ഒഴിവാക്കിയിരുന്നു.
"A vigilance Case No.16/16/EKM was registered against the officer in connection with the approval of location certificate prepared by the Village Assistant without site Inspection at Araykkapadi Village, while he was officiating as Village Officer. A department proceedings was initiated against him and served with memo of charges and statement of allegations. The same was temporarily dropped with a condition that the disciplinary action will be resumed according the final order of the vigilance case. Considering the pendency of vigilance case DPC has decided to supersede him".
5തുടർന്ന ടിയാൻ ബഹു. ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത Crl. MC 2750/2023 നമ്പർ കേസിലെ 22.06.2023 തീയതിയിലെ ഉത്തരവിന്റെ രത്നചുരുക്കം ചുവടെ ചേർക്കുന്നു.
Considering the fact that initially refer report was filed, the investigation is pending for the past more than 6 years and the petitioners were already overlooked for promotion due to the pendency of the crime, I am of the view that the direction sought for by the petitioners can be granted. Hence, there shall be a direction to the Government not to deny the promotion to the petitioners only because of the pendency of the crime, if they are otherwise entitled for the same. CrI. M.Cs are disposed of as above.
ബഹു. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡി.പി.സി (ഹയർ) മേൽ വിഷയം വിശദമായി പരിശോധിച്ചു. ടിയാനെതിരെയുളള വിജിലൻസ് കേസ് ഇപ്പോഴും നിലനിൽക്കുന്നതായി ഡി.പി.സി (ഹയർ) വിലയിരുത്തി. വിജിലൻസ് കേസിൽ അന്തിമ വിധി ആയിട്ടില്ല. ബഹു. കോടതിവിധിയുടെ അടിസ്ഥാനത്തിൽ ടിയാനെ സ്ഥാനക്കയറ്റത്തിന് പരിഗണിയ്ക്കേണ്ടതുണ്ട്. ആയതിനാൽ വിശദമായ ചർച്ചയ്ക്ക് ശേഷം ശ്രീ.മുസ്തഫാ കമാലിനെ 2023 ലെ സെലക്ട് ലിസ്റ്റിൽ ശ്രീമതി.റേയ്ചൽ കെ വർഗ്ഗീസിനും (ക്രമ നം.13 & റാങ്ക് നം.1821) ശ്രീ.വിനോദ് രാജ്.റ്റിയ്ക്കും (ക്രമ നം.14 & റാങ്ക് നം.1831) ഇടയിലായി 13 A ആയി പ്രൊവിഷണലായി സ്ഥാനം നൽകുന്നു. ടിയാന് സ്ഥാനക്കയറ്റം നൽകേണ്ട സാഹചര്യത്തിൽ പ്രൊവിഷണൽ പ്രൊമോഷൻ നൽകാവുന്നതും പ്രസ്തുത സ്ഥാനക്കയറ്റം മേൽ വിജിലൻസ് കേസിന്റെ അന്തിമ തീർപ്പിന് വിധേയമായിരിക്കുന്നതുമാണ്.
4. ശ്രീ . ജോർജ് ജോസഫ് ( റാങ്ക് നം .1826)
VC/06/2022/TSR കേസിലെ ശുപാർശയുടേയും തൃശ്ശൂർ ജില്ലയിൽ ഒല്ലൂക്കര വില്ലേജിൽ പ്രവർത്തിച്ചു വരുന്ന തോംസൺ ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് മിച്ച ഭൂമിയിൽ ഇളവുകൾ നൽകിയെന്ന വിഷയത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുൻ തൃശ്ശൂർ താലൂക്ക് തഹസിൽദാരും, കുന്നത്തുനാട് തഹസിൽദാരുമായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീ.ജോർജ്ജ് ജോസഫിനെ സസ്പെൻഡ് ചെയ്യുകയുണ്ടായി. തുടർന്ന് ടിയാൻ ബഹു. ഹൈക്കോടതിയെ സമീപിക്കുകയും വിജിലൻസ് കേസിലെ FIR റദ്ദാക്കുകയും ടിയാനെ സർവ്വീസിൽ തിരികെ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് ടിയാൻ OA(EKM) 629/2023 നമ്പർ കേസ് ഫയൽ ചെയ്യുകയും ആയതിലെ ഉത്തരവ് പ്രകാരം ടിയാനെ സെലക്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് പരിശോധിക്കുന്നതിനായി അഡ്ഹോക്ക് ഡി.പി.സി (ഹയർ) കൂടുവാൻ നിർദ്ദേശിച്ചിരുന്നു.
ഡി.പി.സി (ഹയർ) ഈ വിഷയം വിശദമായി പരിശോധിച്ചു. ടിയാനെതിരെ അച്ചടക്ക നടപടിയോ ക്രിമിനൽ കേസുകളോ നിലവിലില്ല. ആയതിനാൽ ടിയാൻ സെലക്ട് ലിസ്റ്റിൽ ഉൾപ്പെടാൻ യോഗ്യനാണെന്ന് കാണുന്നു. ശ്രീ.ജോർജ് ജോസഫിന് 2023 ലെ സെലക്ട് ലിസ്റ്റിൽ ശ്രീമതി.റേയ്ചൽ.കെ.വർഗ്ഗീസിനും (ക്രമ നം.13 & റാങ്ക് നം.1821) ശ്രീ.വിനോദ് രാജ്.റ്റിയ്ക്കും (ക്രമ നം.14 & റാങ്ക് നം.1831) മദ്ധ്യേ ശ്രീ.മുസ്തഫാ കമാലിന് നൽകിയ 13 A എന്നതിനു താഴെ 13 B എന്ന സ്ഥാനം നൽകുന്നു.
5. ശ്രീ.അഫ്സൽ ബി ( റാങ്ക് നം .1852)
(1) ശ്രീ.അഫ്സൽ.ബി, വൈത്തിരി ഭൂരേഖാ തഹസിൽദാർ ആയി സേവനമനുഷ്ഠിച്ചിരുന്ന കാലയളവിൽ, വൈത്തിരി താലൂക്ക് പരിധിയിൽ വരുന്ന ഭൂമി സംബന്ധിച്ച് ക്രമവിരുദ്ധമായി സാക്ഷ്യപത്രം അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ എൽ.ആർ.ഡി2-1265/21 നമ്പർ ഫയൽ പ്രകാരം 15.09.2021 തീയതിയിൽ ടിയാനെതിരെ 1960 ലെ കെ.സി.എസ് & (സി.സി.എ) ചട്ടങ്ങളിലെ ചട്ടം 15 പ്രകാരം കുറ്റപത്രം, കറ്റാരോപണപത്രിക എന്നിവ
6പുറപ്പെടുവിച്ച് അച്ചടക്ക നടപടി ആരംഭിച്ചിട്ടുള്ളതും, ടി അച്ചടക്ക നടപടിയിൽ ശ്രീമതി.ശാലിനി.പി.പി, ഡെപ്യൂട്ടി കളക്ടർ (ഇലക്ഷ൯), വയനാട് നിലവിൽ കോഴിക്കോട് (എൽ.എ) ഡെപ്യൂട്ടി കളക്ടറെ ഔപചാരിക അന്വേഷണ ഉദ്യോഗസ്ഥയായി 02.02.2022 ന് നിയമിച്ച് ഉത്തരവായിട്ടുള്ളതും, ഔപചാരിക അന്വേഷണ റിപ്പോർട്ട് ലഭ്യമായിട്ടില്ലാത്തതും അച്ചടക്ക നടപടി പൂർത്തിയായിട്ടില്ലാത്തതുമാണ് .
(2) എൽ.ആർ.ഡി2-11897/22-ാാംനമ്പർ ഫയൽ പ്രകാരം ശ്രീ.അഫ്സൽ.ബി, പാലക്കാട് ഡെപ്യൂട്ടി തഹസിൽദാർ ആയി സേവനമനുഷ്ഠിക്കവേ പാലക്കാട് ജില്ലയിൽ, പിരായിരി വില്ലേജിൽ സർവ്വേ 363/3 ൽ ഉൾപ്പെട്ട ഭൂമിയ്ക്ക് തെറ്റായി കൈവശ സർട്ടിഫിക്കറ്റ് നൽകിയതുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ കളക്ടർ സ്വീകരിച്ച അച്ചടക്ക നടപടിയിൽ ടിയാന്റെ 3 വാർഷിക വേതന വർദ്ധനവ് സഞ്ചിതഫലത്തോടെ തടഞ്ഞു കൊണ്ട് 10.10.2022 തീയതിയിൽ പാലക്കാട് ജില്ലാ കളക്ടറുടെ ഡി.സി.പി.കെ.ഡി.5255/2018/എ 4 നമ്പർ നടപടിക്രമം പ്രകാരം അച്ചടക്ക നടപടി തീർപ്പാക്കിയിരുന്നു. പാലക്കാട് ജില്ലാ കളക്ടറുടെ മേൽ ഉത്തരവിനെതിരെ ശ്രീ.അഫ്സൽ.ബി ലാൻഡ് റവന്യൂ കമ്മീഷണർ മുൻപാകെ സമർപ്പിച്ച അപ്പീൽ ഹർജിയിൽ, അപ്പീൽ അപേക്ഷ തീർപ്പാകുന്നതുവരെ മേൽ ഉത്തരവിന്മേൽ സ്റ്റേ അനുവദിച്ച് എൽ.ആർ.ഡി2 11897/22-ാാം നമ്പർ ഫയൽ പ്രകാരം 04.11.2022 തീയതിയിൽ ലാൻഡ് റവന്യൂ കമ്മീഷണർ ഉത്തരവായിട്ടുള്ളതും, അപ്പീൽ അപേക്ഷ തീർപ്പായിട്ടില്ലാത്തതുമാണ് .
ടിയാനെതിരെയുളള അച്ചടക്കനടപടികൾ നിലനിൽക്കുന്നതിനാൽ ടിയാനെ സെലക്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിൽ നിന്നും ഒഴിവാക്കുന്നു.
6. ശ്രീ . പി . പി . ജോയ് ( റാങ്ക് നം .1384)
ശ്രീ.പി.പി.ജോയ് 30/06/2023 ൽ സർവ്വീസിൽ നിന്നും വിരമിച്ചതിനാൽ ടിയാനെ ഡി.പി.സി.
പരിഗണിച്ചില്ല.
7. ശ്രീ . ഗോകുൽദാസ് . കെ ( റാങ്ക് നം .1849)
ശ്രീ.ഗോകുൽദാസ്.കെ 31/05/2023 ൽ സർവ്വീസിൽ നിന്നും വിരമിച്ചതിനാൽ ടിയാനെ ഡി.പി.സി.
പരിഗണിച്ചില്ല.
21.12.2023 ൽ ചേർന്ന അഡ്ഹോക്ക് ഡി.പി.സി (ഹയർ) യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 2001, 2023 വർഷങ്ങളിലെ ഡെപ്യൂട്ടി കളക്ടർ തസ്തികയിലെ സ്ഥാനക്കയറ്റത്തിനായുളള തഹസിൽദാർമാരുടെ സെലക്ട് ലിസ്റ്റുകൾ ചുവടെ ചേർത്തിരിക്കും വിധം പുനഃക്രമീകരിക്കുന്നു.
2001 ലെ സെലക്ട് ലിസ്റ്റ്
| സീനിയോറിറ്റി ലിസ്റ്റിലെ ക്രമ നം. | പേര് | റാങ്ക് നം. | ജനനത്തീയതി |
| 15 A | ശ്രീ.പി.രാജൻ | 71 | 30-06-1958 |
2023 ലെ സെലക്ട് ലിസ്റ്റ്
| സീനിയോറിറ്റി ലിസ്റ്റിലെ ക്രമ നം. | പേര് | റാങ്ക് നം. | ജനനത്തീയതി |
| 13 A | ശ്രീ.മുസ്തഫാ കമാൽ.കെ.എം | 1825 | 15-05-1969 |
| 13 B | ശ്രീ.ജോർജ്ജ് ജോസഫ് | 1826 | 30-05-1968 |
ഗവർണറുടെ ഉത്തരവിൻപ്രകാരം, ടിങ്കു ബിസ്വാൾ ഐഎഎസ് പ്രിൻസിപ്പൽ സെക്രട്ടറി റവന്യൂ വകുപ്പ് & കൺവീനർ വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി (ഹയർ), റവന്യൂ വകുപ്പ് ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024