Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2024 ജനുവരി 12 12th January 2024
ചവളി
നർേ
No. 148 വാലം 13 Vol. XIII
1199 ധനു 27 27th Dhanu 1199 Thiruvananthapuram, Friday
1945 ചപൗഷം 22 22nd Pousha 1945
കേേരള സർക്കോർ
തദ്ദേശ സ്വയംഭരണ (ആർ.ഡി) വകുപ്പ്
നനനോടട്ടീസസ
ഫാറം-VI
[ചട്ടം 22(2) കാണുക]
2016- ലെ കേരള നഗര -ഗ്രാമാസൂത്രണ ആക്റ്റ്
(2016- ലെ 9) 36- ാ വകുപ്പ് 8–ാ ഉപവകുപ്പ് പ്രകാരം മാനന്തവാടി മാസ്റ്റർ പ്ലാനിന് സർക്കാർ അനുമതി നൽകിയ വസ്തുത അറിയിക്കുന്ന നോട്ടീസ്
തീയതി, തിരുവനന്തപുരം, 2024 ജനുവരി 06.
റഫ. നം തസ്വഭവ-ആർ.ഡി2/212/2023-തസ്വഭവ.
താഴെ പറയുന്ന അതിരുകളോട് കൂടിയ തദ്ദേശാസൂത്രണ പ്രദേശത്തിനായി മാനന്തവാടി
2 നഗരസഭ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ, 2016-ലെ കേരള നഗര - ഗ്രാമാസൂത്രണ ആക്റ്റിലെ(2016 -ലെ 9) 36-ാ വകുപ്പ് (8) -ാ ഉപവകുപ്പ് പ്രകാരം സർക്കാർ ഉത്തരവ് നമ്പർ സ.ഉ.(കൈ) നം. 192/2023/തസ്വഭവ. തീയതി 04-11-2023 പ്രകാരം സർക്കാർ അംഗീകരിച്ചതായി ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു.
വടക്ക് : തവിഞ്ഞാൽ, തിരുനെല്ലി ഗ്രാമ പഞ്ചായത്തുകൾ
കിഴക്ക് : തിരുനെല്ലി, പുൽപള്ളി, പനമരം ഗ്രാമ പഞ്ചായത്തുകൾ
തെക്ക് : എടവക, പനമരം ഗ്രാമ പഞ്ചായത്തുകൾ
പടിഞ്ഞാറ് : തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്
മാസ്റ്റർപ്ലാൻ പ്രദേശത്ത് നിലവിലുള്ള വിശദ-നഗരാസൂത്രണ പദ്ധതികൾ സംബന്ധിച്ച വിശദാംശങ്ങൾ.
(എ) അംഗീകരിച്ച വിശദ നഗരാസൂത്രണ പദ്ധതികൾ - ഇല്ല
(ബി) പ്രദ്ധീകരിച്ച വിശദ നഗരാസൂത്രണ പദ്ധതികൾ - ഇല്ല.
(സി) മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി റദ്ദാക്കാൻ ഉദ്ദേശിക്കുന്ന വിശദ നഗരാസൂത്രണ പദ്ധതികൾ, കാരണസഹിതം വിശദീകരിക്കുക - ഇല്ല
(ഡി) നിലനിർത്തുന്ന വിശദ നഗരാസൂത്രണ പദ്ധതികൾ - ഇല്ല
2016-ലെ കേരള നഗര-ഗ്രാമാസൂത്രണ ആക്റ്റിലെ 36-ാ വകുപ്പ് (10)-ാ ഉപവകുപ്പിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതുപോലെ, മാനന്തവാടി മുനിസിപ്പൽ കൗൺസിൽ മാസ്റ്റർപ്ലാൻ പ്രസിദ്ധീകരിക്കേണ്ടതാണ്.
ഈ പ്ലാനിന് അനുസൃതമായല്ലാതെ യാതൊരാളും ഏതൊരു ഭൂമിയും വിനിയോഗിക്കുകയോ, വിനിയോഗിക്കാൻ ഇടയാക്കുകയോ ഏതെങ്കിലും ഭൂമിയുടെ വികസനം നടപ്പാക്കുകയോ, ഭൂവിനിയോഗത്തിനു മാറ്റം വരുത്തുകയോ ചെയ്യാൻ പാടുള്ളതല്ല.
ഡോ.ഷർമിള മേരി ജോസഫ് പ്രിൻസിപ്പൽ സെക്രട്ടറി