Servants of Knowledge
Kerala Gazette · Government of Kerala

Pakal Veedu 11(1) Notification

Published 20 January 2024

Department
Revenue Department
Office
COLLECTORATE THIRUVANANTHAPURAM
Type
Extraordinary
Gazette no.
243
Identifier
in.gazette.keralacompose.2024-01-20.extraordinary-28350
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2024 ജനുവരി 20 20th January 2024

ശനി

നർേ

No. 243 വാലം 13 Vol. XIII

1199 കേരം 6 6th Makaram 1199 Thiruvananthapuram, Saturday

1945 ചപൗഷം 30 30th Pousha 1945

ഫാറം നമ്പർ.7

ചട്ടം 18(1) കാണുക

വിÚാപനം

നം.കെ.4-549979/23 10 ജനുവരി 2024 കേരള സർക്കാരിന്റെ 04.12.2015-ാം തീയതിയലെ 649/15/ആർ.ഡി നമ്പർ സർക്കാർ ഉത്തരവ് പ്രകാരം തിരുവനന്തപുരം എൽ.എ ഡെപ്യൂട്ടി കളക്ടറെ 2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധി വാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ നിയമത്തിന് വിധേയമായി ഒരു കളക്ടറുടെ ചുമതലകൾ നിർവഹിക്കുന്നതിനുവേണ്ടി നിയമിച്ചിട്ടുള്ളതിനാലും;

നിർദ്ദിഷ്ട ഏറ്റെടുക്കലിൽ പുനരധിവാസത്തിനും, പുന:സ്ഥാപനത്തിനുമുള്ള അഡ്മിന്സ്ട്രേറ്റർ ആയി തിരുവനന്തപുരം എൽ.എ ഡെപ്യൂട്ടി കളക്ടറെ സർക്കാർ ഇതിനാൽ നിയമിച്ചിട്ടുള്ളതിനാലും; ചുവടെ പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിനായി, അതായത് നെയ്യാറ്റിൻകര താലൂക്കിൽ വിഴിഞ്ഞം വില്ലേ ജിൽ മാനേജിംഗ് ഡയറക്ടർ, വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് (VISL) പകൽവീട് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യമുെണ്ടന്നോ, ആവശ്യമുണ്ടായേ ക്കാമെന്നോ സർക്കാരിന് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാലും;

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2

ഇപ്പോൾ തന്മൂലം ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികൾക്കും 2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാ സത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ നിയമം 11-ാം വകുപ്പ് 1-ാം ഉപ വകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

പ്രസ്തുത സ്ഥലത്തിൽ തൽപരകക്ഷികളായുള്ള എല്ലാ വ്യക്തികളോടും ഭൂരേഖകളുടെ പുതുക്കലിലോ ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ചോ എന്തെങ്കിലും ആക്ഷേപങ്ങൾ ഉെണ്ടങ്കിൽ അവ രേഖാമൂലം ഒരു പത്രി കയായി മേൽപ്പറഞ്ഞ വിÚാപനം പ്രസിദ്ധം ചെയ്ത തീയതി അല്ലെങ്കിൽ ആയത് സംബന്ധിച്ച പൊതു അറിയിപ്പ്് നൽകിയ തീയതി ഏതാണോ അവസാനം സംഭവി ക്കുന്നത് അതുമുതൽ 15 ദിവസത്തിനകം ഡെപ്യൂട്ടി കളക്ടർ (എൽ.എ), കളക്ടറേറ്റ്, സിവിൽസ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം മുമ്പാകെ സമർപ്പിക്കാൻ തദനുസ രണം ആവശ്യപ്പെട്ടുകൊള്ളുന്നു. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതോ ആക്ഷേ പകന് ഭൂമിയിൻമേലുള്ള താൽപര്യം വ്യക്തമായി വിശദീകരിക്കാത്തതോ ആയ ഏതൊരു അപേക്ഷ പത്രികയും അപ്പാടെ നിരസിക്കപ്പെടാൻ സാദ്ധ്യതയുള്ളതാണ്.

മേൽ പറഞ്ഞ പൊതു ആവശ്യത്തിലേക്ക് ഏറ്റെടുക്കുവാൻ നിർദേശിക്കപ്പെട്ടിരി ക്കുന്ന ഭൂമിയുടെ വിസ്തീർണ്ണം നിർണ്ണയിക്കുന്നതിന് വേണ്ടി ചുവടെ ചേർക്കുന്ന ഫീൽഡ് നമ്പരുകൾ സർവ്വേ ചെയ്തു റിക്കാർഡ് തയ്യാറാക്കുന്നതിലേക്കായി വസ്തു വിൽ പ്രവേശിക്കുന്നതിനും സർവ്വേ ചെയ്യുന്നതിനും വിതാനങ്ങൾ എടുക്കുന്നതിനും അതിരും രേഖയും അടയാളപ്പെടുത്തുന്നതിനുള്ള പ്രവർത്തികൾ വസ്തു ഉടമസ്ഥൻ അല്ലെങ്കിൽ വസ്തു ഉടമസ്ഥൻ അധികാരപ്പെടുത്തിയ വ്യക്തിയുടെ സാന്നിദ്ധ്യത്തിൽ നടത്തുന്നതാണ് എന്ന അറിയിപ്പും നിയമത്തിലെ 12-ാം വകുപ്പ് പ്രകാരവും ചട്ടങ്ങ ളിൽ 19-ാം ചട്ടത്തിന്റെ (3)-ാം ഉപചട്ടത്തിൽ പുറപ്പെടുവിക്കുവാൻ വ്യവസ്ഥ ചെയ്തി രിക്കുന്ന പ്രകാരം ഇതിനാൽ നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്നു.

സാമുഹ്യ പ്രത്യാഘാത നിർണ്ണയ റിപ്പോർട്ട് തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ആയതിന്റെ ഒരു സംക്ഷിപ്തരൂപം ഇതോ ടൊപ്പം ചേർത്തിട്ടുണ്ട്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3
പട്ടിക
എ) നഗര പ്രദേശത്തെ വസ്തുക്കൾ
ജില്ല: തിരുവനന്തപുരം
താലൂക്ക് : നെയ്യാറ്റിൻകര വില്ലേജ് : വിഴിഞ്ഞം
(ഏകദേശ വിസ്തീർണ്ണമാണ് ചേർത്തിരിക്കുന്നത്)
ക്രമ നമ്പർ ബ്ലോക്ക് റീസർവ്വേ റീസർവ്വേ വിസ്തീർണ്ണം (ആർ) പൊതു ആവശ്യ ത്തിന്റെ സ്വഭാവം പദ്ധതി ബാധിതരെ മാറ്റി സ്ഥാപിക്കു ന്നതിനുള്ള കാരണം വസ്തു ഉടമ/തൽപര കക്ഷി
1 14 337/8 8.10 പകൽവീട് നിർമ്മാണത്തി നായുള്ള പൊന്നുംവില നടപടി പകൽവീട് നിർമ്മാണത്തി നായുള്ള പൊന്നുംവില നടപടി സി.എൽ. വിമൽ കുമാർ, കരുണ എസ്.വിജയ്
ആകെ 8.10
ബി) ഗ്രാമ പ്രദേശത്തെ വസ്തുക്കൾ : ഇല്ല

സാമുഹ്യ പ്രത്യാഘാത നിർണ്ണയ റിപ്പോർട്ടിന്റെ സംക്ഷിപ്തം

പദ്ധതിയും പൊതു ആവശ്യവും

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ വിഴിഞ്ഞം വില്ലേജിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കിവരുന്ന പുനരധിവാസ പാക്കേജിന്റെ ഭാഗമായി തെന്നൂർക്കോണം എന്ന സ്ഥലത്ത് പകൽവീട് നിർമ്മിക്കുന്നതിനുള്ള സ്ഥലം പൊന്നുംവിലയ്ക്കെടുക്കുക എന്നതാണ് ഈ പദ്ധതി യിലൂടെ വിഭാവനം ചെയ്യുന്നത്. സർക്കാർ ഉത്തരവ് ജി.ഒ. (ആർ.റ്റി) നമ്പർ 423/2023/ആർ.ഡി പ്രകാരം ഭരണാനുമതിയും, പ്രത്യേകാനുമതിയും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദിã പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പ്രദേശത്തിലെ കുടുംബങ്ങളിലെ മറ്റ് അംഗങ്ങൾ ജോലിക്കും വിദ്യാഭ്യാസത്തിനുമായി പോകുമ്പോൾ വൃദ്ധരും രോഗബാധിതരുമായ മുതിർന്നവർ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം നിലവി ലുണ്ട്. അത് അവരുടെ മാനസിക ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധി ക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനും മുതിർന്ന പൗരൻമാർക്കും അവശത അനുഭവിക്കുന്നവർക്കും പകൽ സമയം സന്തോഷപ്രദമായി ചെലവഴിക്കുന്നതി നുമാണ് പകൽവീട് എന്ന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പകൽവീട് നിർമ്മിക്കുന്നതിനുള്ള സ്ഥലം പൊന്നുംവിലയ്ക്കെടുക്കുന്നതിനുള്ള പൊന്നുംവില നടപടികളുടെ ഭാഗമായി സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്തുന്നതിനായി അദ്ധ്വാന എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി ഉത്തരവാകുകയും 2013 ൽ നിലവിൽ വന്ന ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നãThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

4

പരിഹാരത്തിനും, സുതാര്യതക്കും, പുനരധിവാസത്തിനും, പുന:സ്ഥാപനത്തിനുമുള്ള അവകാശ നിയമങ്ങളും, ചട്ടങ്ങളും അനുസരിച്ചുള്ള സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനത്തിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുകയും ടി സ്ഥാപനം പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതുമാണ്.

പദ്ധതി പ്രദേശവും വിസ്തൃതിയും

നിർദ്ദിഷ്ഠ പദ്ധതി പ്രദേശം തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂ ക്കിൽ വിഴിഞ്ഞം വില്ലേജിൽ ഉൾപ്പെടുന്ന തെന്നൂർക്കോണം എന്ന സ്ഥലത്താണ്..

പ്രസ്തുത വില്ലേജിൽ ബ്ലോക്ക് 14 ൽ റീസർവ്വേ 337/8 (ഭാഗം) ൽ ഉൾപ്പെട്ട 08.10 ആർ സ്ഥലമാണ് ഈ പദ്ധതിക്കായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

സാമൂഹ്യ പ്രത്യാഘാതവും

പകൽവീടിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഭൂമി സർക്കാർ ഏറ്റെടുക്കുമ്പോൾ ഭൂ ഉടമകൾക്ക് ടി വസ്തുവിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനം നഷ്ടമാകുന്നു.

സാമൂഹ്യ പ്രത്യാഘാതം ലഘൂകരിക്കുന്നതിനും, ഒഴിവാക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ

പകൽവീട് നിർമ്മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുമ്പോൾ പദ്ധതി ബാധിതർക്ക് 2013 ലെ പൊന്നുംവില നിയമത്തിൽ നിർദ്ദേശിക്കുന്ന മെച്ചപ്പെട്ട നഷ്ടപരിഹാരത്തുക യഥാസമയം ലഭ്യമാക്കിക്കൊണ്ട് സാമൂഹ്യ പ്രത്യാഘാതം ലഘൂകരിക്കാൻ കഴിയും

(ഒപ്പ്) ജില്ലാ കളക്ടർ തിരുവനന്തപുരം

വിശദീകരണക്കുറിപ്പ്

ഇത് വിÚാപനത്തിന്റെ ഭാഗമാകുന്നതല്ല.എന്നാൽ പൊതു ഉദ്ദേശം വെളിപ്പെ ടുത്തുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്.

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ വിഴിഞ്ഞം വില്ലേജിൽ തെന്നൂർക്കോണം എന്ന സ്ഥലത്ത് പകൽവീട് നിർമ്മിക്കുന്നതിനായി 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി ഏറ്റെടുക്കുന്നതിന് മാനേജിംഗ് ഡയറക്ടർ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നിന്നും അർ°ന ലഭിച്ചതിന്റെയും സർക്കാരിന്റെ ഭരണാനുമതി നൽകിയതിന്റെയും അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുവാൻ തീരുമാനിച്ചതിനാൽ 2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും, പുനരധിവാസത്തിനും, പുനx സ്ഥാപത്തിനുമുള്ള അവകാശ നിയമം 11-ാം വകുപ്പ് 1-ാം ഉപവകുപ്പ് പ്രകാരം ഒരു വിÚാപനം പ്രസിദ്ധപ്പെടുത്തേണ്ടതുണ്ട്.

ഈ വിÚാപനം മുകളിൽ പരാമർശിച്ച ലക്ഷ്യം കൈവരിക്കുന്നതിലേക്കായി മാത്രം.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 20 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-20.extraordinary-28350/. Archive identifier in.gazette.keralacompose.2024-01-20.extraordinary-28350.