Servants of Knowledge
Kerala Gazette · Government of Kerala

Construction of Thillankeri Yoga Research and Study Centre

Published 22 January 2024

Department
Revenue Department
Office
Revenue(B)
Type
Extraordinary
Gazette no.
255
Identifier
in.gazette.keralacompose.2024-01-22.extraordinary-28362
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2024 ജനുവരി 22

22nd January 2024

തിങള

നർേ

No. 255 വാലം 13 Vol. XIII

1199 കേരം 8 8th Makaram 1199 Thiruvananthapuram, Monday

1945 ാേഘം 2 2nd Magha 1945

GOVERNMENT OF KERALA

REVENUE (B) DEPARTMENT

NOTIFICATION

G.O.(P)No.26/2024/RD

Dated,20/01/2024 Thiruvananthapuram, S. R. O. No. 54/2024

WHEREAS, the Government of Kerala have as per Notification G.O.(Rt) No. 649/2015/RD dated 04/12/2015, appointed the Special Tahsildar, LA, General, Thalasseri to perform the functions of a collector for the purpose of land acquisition under the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013.

AND WHEREAS, the Government hereby appoint the Deputy Collector (LA), Collectorate, Kannur as the Administrator for the purpose of Rehabilitation and Resettlement to the proposed acquisition.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2

AND WHEREAS, it appears to the Government that the land specified in the schedule below is needed or likely to be needed for public purpose to wit for the acquisition of land for the construction of Thillankeri Yoga Research and Study Centre.

NOW THEREFORE, notice is hereby given to that effect to whomsoever it may concern, in accordance with the provisions of sub-section (1) of section 11 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013.

All persons interested in the said land are accordingly required to lodge before the Special Tahsildar, LA, General, Thalasseri within 15 days from the date of publication of the above notification, or after giving public notice regarding this whichever is later, a statement in writing of the objections if any, regarding the updation of land records or title in respect of the land proposed for acquisition. Any objection/statement which is received after the due date and which does not clearly explain as how the objector is interested in the land is liable to be summarily rejected.

A summary of the Social Impact Assessment Report is given below, which is available in the official website www.kannur.nic.in.

കേരള സർക്കാരിന്റെ 04/12/2015-ലെ സ.ഉ(സാധാ) നം. 649/2015/ആർ.ഡി നമ്പർ ഉത്തരവ് പ്രകാരം സ്പെഷ്യൽ തഹസിൽദാർ എൽ എ (ജനറൽ) തലശ്ശേരിയെ 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമത്തിന് വിധേയമായി ഒരു കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനു വേണ്ടി നിയമിച്ചിട്ടുള്ളതിനാലും;

നിർദ്ദിഷ്ട ഏറ്റെടുക്കലിൽ പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുളള അഡിനിസ്ട്രേറ്റർ ആയി ഡെപ്യൂട്ടി കളക്ടർ (എൽ എ) കലക്ടറേറ്റ്, കണ്ണൂർ – നെ നിയോഗിക്കപ്പെട്ടതിനാലും;

ചുവടെ പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിനായി, അതായത് തില്ലങ്കേരി യോഗ റിസേർച്ച് ആന്റ് സ്റ്റഡി സെന്ററിന് വേണ്ടി ആവശ്യമുണ്ടെന്നോ ആവശ്യമുണ്ടായേക്കാമെന്നോ സർക്കാരിന് ബോധ്യപ്പെട്ടിരിക്കുന്നതിനാലും;

ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികൾക്കും 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമം 11-ാാം വകുപ്പ് 1-ാാംഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

പ്രസ്തുത സ്ഥലത്തിൽ തൽപ്പര കക്ഷികളായുള്ള എല്ലാ വ്യക്തികളോടും ഭൂരേഖകളുടെ പുതുക്കലിലോ ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ചോ എന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അവ രേഖാമൂലം ഒരു പത്രികയായി മേൽപ്പറഞ്ഞ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ തീയതി അല്ലെങ്കിൽ ആയത് സംബന്ധിച്ച് പൊതു അറിയിപ്പ് നൽകിയ തീയതി ഏതാണോ അവസാനം സംഭവിക്കുന്നത് അതുമുതൽ 15 ദിവസത്തിനകം സ്പെഷ്യൽ തഹസിൽദാർ എൽ എ (ജനറൽ) തലശ്ശേരി മുമ്പാകെ സമർപ്പിക്കാൻ തദനുസരണം ആവശ്യപ്പെട്ടു കൊള്ളുന്നു. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതോ ആക്ഷേപകന ് ഭൂമിയിന്മേലുള്ള താൽപര്യം വ്യക്തമായി വിശദീകരിക്കാത്തതോ ആയ ഏതൊരു അപേക്ഷ പത്രികയും അപ്പാടെ നിരസിക്കപ്പെടാൻ സാദ്ധ്യതയുള്ളതാണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3

സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് ജില്ലാ കളക്ടറുടെ ഒൗദ്യോഗിക വെബ ് സൈറ്റായ www.kannur.nic.in ലഭ്യമാണ്.

പട്ടിക

(ഏകദേശ വിസ്തീർണ്ണമാണ് നൽകിയിരിക്കുന്നത് )

ജില്ല . കണ്ണൂർ

താലൂക്ക് . ഇരട്ടി

ദേശം . പള്ള്യം

വില്ലേജ് .തില്ലങ്കേരി, എല്ലാ സ്ഥലങ്ങളും ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടുന്നു.

ക്രമ നമ്പർ സർവ്വെ നമ്പർ വിവരണം വിസ്തീർണം ഹെ.ആർ.മി ഏത് പൊതുആവ ശ്യത്തിന് എന്ന് ബാധിക്ക പ്പെട്ട കുടുംബങ്ങ ളെ കുടിയെഴിപ്പി ക്കേണ്ട കാരണം കൈവശക്കാരുടെ വിവരങ്ങൾ
1 90 അസ്ഥിര പുഞ്ച 4.3431 ഹെക്ടർ കണ്ണൂർ ഇന്റർ നാഷണൽ യോഗ റിസേർച്ച് ആന്റ് സറ്റഡി സെന്റർ സ്ഥാപിക്കുന്ന തിന് കുടുംബങ്ങ ളെ കുടിയൊഴി പ്പിക്കേണ്ടതി ല്ല ഭൂമിയും കൃഷി വരുമാന മാർഗ്ഗങ്ങളും ആണ് ഉള്ളത് ചക്കോളി സതി, തില്ലങ്കേരി, ശിവപുരം
കൊല്ലനാണ്ടി കൗസല്യ, തില്ലങ്കേരി, പഴയങ്ങാട് ഹൗസ്
കൊല്ലനാണ്ടി കല്യാണി, സൂര്യ സ്റ്റോർ, കെ സി നഗർ, മട്ടന്നൂർ
കൊല്ലനാണ്ടി നാണു തില്ലങ്കേരി , വണ്ണാന്റെവിട വീട്
പഴയടത്ത് നാരായണി, പഴയടത്ത്, രേഷ്മ നിവാസ്, മച്ചൂർ മല.
സുധീഷ് കുമാർ, തില്ലങ്കേരി, അൻപഴകം
സുരേഷ് തില്ലങ്കേരി, പ്രീതി, കടത്തനാടൻ, സൗഗന്ധ്, എരഞ്ഞോളി
ബാബുരാജ്, വിനോദ്, ജയേഷ്, വല്ലുമ്മൽ, മിത്തലെ പറമ്പ്, ശിവപുരം
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4

സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിലെ മച്ചൂർ മലയിൽ 4.3431 ഭൂമിയാണ് അന്താരാഷ്ട്ര യോഗ ആന്റ് റിസേർച്ച് സ്റ്റഡി സെന്ററിന് വേണ്ടി ഏറ്റെടുക്കുന്നത്. ഈ പ്രദേശം ജനവാസരഹിതവും നിർമ്മിത വസ്തുക്കൾ ഇല്ലാത്തതുമാണ്. റബ്ബർ കൃഷിയും കാർഷിക സമ്പത്തുകളിൽ നിന്നുമുള്ള വരുമാന നഷ്ടവും തൊഴിലിനെയും ഉപജീവനത്തിനെയും ബാധിക്കും എന്നുളളതാണ് മുഖ്യ സാമൂഹ്യാഘാതം. മതിയായ നഷ്ട പരിഹാരം നൽകി ഭൂമി ഏറ്റെടുക്കുകയാണെങ്കിൽ പ്രദേശത്തും വിദേശത്തും നിന്നുമുള്ള ആളുകൾക്ക് യോഗ സെന്റർ പ്രയോജനപ്പെടുന്നതോടൊപ്പം ആരോഗ്യ പുരോഗതിയും സാമ്പത്തിക വളർച്ചയും ഉറപ്പ് വരുത്താൻ സാധിക്കുന്നതും അനുബന്ധമായി ഓർഗാനിക് ഫാമുകളും പരമ്പരാഗത കലാകേന്ദ്രവും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പരിപാടികളും നടപ്പിലാക്കാനും സാധിക്കും എന്നതിനാൽ ഈ പദ്ധതി ഒഴിച്ചു കൂടാനാവാത്തതാണ്.

ഗവർണറുടെ ഉത്തരവിൻ പ്രകാരം, അബ്ദുൾ നാസർ ബി അഡീഷണൽ സെക്രട്ടറി (റവന്യൂ)

വിശദീകരണ കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ പൊതു ഉദ്ദേശം വെളിപ്പടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുളളതാണ്.)

ദ റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ ആന്റ് ട്രാൻസ്പരൻസി ഇൻ ലാന്റ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ & റീസെറ്റിൽമെന്റ് ചട്ടങ്ങൾ 19.09.2015 ൽ പ്രാബല്യത്തിൽ വന്നിട്ടുളളതും, പ്രസ്തുത ചട്ടത്തിലെ റൂൾ 18 പ്രകാരം ഏറ്റെടുക്കുവാൻ ഉദ്ദേശിക്കുന്ന ഭൂമി ഗ്രാമീണ നഗര പ്രദേശങ്ങളായി തരം തിരിച്ച് വിശദവിവരങ്ങൾ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.

മേൽ ആവശ്യം കൈവരിക്കുവാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 22 January 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-01-22.extraordinary-28362/. Archive identifier in.gazette.keralacompose.2024-01-22.extraordinary-28362.