Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ജനുവരി 23
Tuesday, 23rd January 2024
1199 കേരം 9
1945 ാേഘം 3
9th Makaram 1199
3rd Magha 1945
വാലം 13
നരേ 4
No.
Vol. XIII
Part III
Industries and Commerce
©
മകരള സരകാര
GOVERNMENT OF KERALA
2024
23rd January 2024 KERALA GAZETTE 17 ____________________________________________________________________________________________________________________________മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം
(ഹാജർ : ദിനേശ്, ആർ.)
(1)
വിഷയം:—വ്യവസായം—സഹകരണം—പാ≠ിക്കാട് പഞ്ചായത്ത് വനിത ഹോയ്സറി വസ്ത്ര നിർമ്മാണ വ്യവസായ സഹകരണ സംഘം SIND (M) 143, പൂളമണ്ണ (P. O.)— സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവാകുന്നത്—സംബന്ധിച്ച്.
പരാമർശം:—2-7-2022-ലെ ജൂനിയർ സഹകരണ ഇൻസ്പെക്ടർ HQ I & II-ന്റെ സെക്ഷൻ 65 അന്വേഷണ റിപ്പോർട്ട്.
മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തതും നിലവിൽ ദീർഘനാളായി പ്രവർത്തനരഹിതവുമായ പാ≠ിക്കാട് പഞ്ചായത്ത് വനിത ഹോയ്സറി വസ്ത്ര നിർമ്മാണ വ്യവസായ സഹകരണ സംഘം SIND (M) 143, പൂളമണ്ണ (P. O.) എന്ന സംഘത്തിന്റെ പുനരുദ്ധാരണ സാദ്ധ്യതകൾ വിലയിരുത്താനായി സഹകരണ സംഘം നിയമം വകുപ്പ് 65 പ്രകാരമുള്ള അന്വേഷണം നടത്തി റിപ്പോർട്ട് പരാമർശം പ്രകാരം ലഭ്യമായിരുന്നു. ഈ റിപ്പോർട്ടുകളിൽ മേൽ പറഞ്ഞ സംഘം സമാപ്തീകരിക്കുവാൻ അന്വേഷണ ഉദ്യോഗസ്ഥനായ സഹകരണ ഇൻസ്പെക്ടർ ശുപാർശ ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ് നമ്പർ DICMPM/2011/2019-CM I തീയതി 7-1-2024
മേൽ വിവരിച്ച സാഹചര്യത്തിൽ സംഘത്തിന്റെ പുനരുദ്ധാരണ സാധ്യത നിലനിൽക്കുന്നില്ല എന്ന സഹകരണ സംഘം നിയമം വകുപ്പ് 65 പ്രകാരമുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, പാ≠ിക്കാട് പഞ്ചായത്ത് വനിത ഹോയ്സറി വസ്ത്ര നിർമ്മാണ വ്യവസായ സഹകരണ സംഘം SIND (M) 143, പൂളമണ്ണ (P. O.) എന്ന സംഘത്തെ കേരള സഹകരണ നിയമം 1969 വകുപ്പ് 71 (2) പ്രകാരം സമാപ്തീകരണത്തിനായി (Liquidation) ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ ലിക്വിഡേറ്ററായി ഈ കാര്യാലയത്തിലെ ശ്രീമതി മുഫീദ, എം. പി., ജൂനിയർ സഹകരണ ഇൻസ്പെക്ടർ HQ-I-നെ കേരള സഹകരണ നിയമം വകുപ്പ് (72) പ്രകാരം ഇതിനാൽ ചുമതലപ്പെടുത്തി ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തികളും ബാധ്യതകളും റിക്കാർഡുകളും ഉടനടി ബന്ധപ്പെട്ടവരിൽ നിന്നും കൈപ്പറ്റി ചുമതല ഏറ്റെടുത്ത് ആയതിന്റെ റിപ്പോർട്ടും സംഘം ആസ്തി ബാധ്യത റിപ്പോർട്ടും തയ്യാറാക്കി ഈ കാര്യാലയത്തിൽ സമർപ്പിക്കേ≠താണ്. ടി സമാപ്തീകരണ ഉത്തരവിന്റെ കാലാവധി ഉത്തരവ് തീയതി മുതൽ മൂന്ന് വർഷ കാലയളവായിരിക്കും.
18 KERALA GAZETTE Part III ____________________________________________________________________________________________________________________________(2)
വിഷയം:—വ്യവസായം—സഹകരണം—അരീക്കോട് വനിത ബുക്ക് ബൈൻഡിങ് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ SIND (M) 138—പ്രവർത്തനരഹിതമായതിനെ തുടർന്ന് സംഘം സമാപ്തീകരിക്കുന്നതിന് ഉത്തരവാകുന്നത്—സംബന്ധിച്ച്.
പരാമർശം:—12-4-2019-ലെ ജൂനിയർ സഹകരണ ഇൻസ്പെക്ടർ HQ I & II-ന്റെ സെക്ഷൻ 65 അന്വേഷണ റിപ്പോർട്ട്.
മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തതും എന്നാൽ നിലവിൽ ദീർഘനാളായി പ്രവർത്തന രഹിതവുമായ അരീക്കോട് വനിത ബുക്ക് ബൈൻഡിങ് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ SIND (M) 138 എന്ന സംഘത്തിന്റെ പുനരുദ്ധാരണ സാദ്ധ്യതകൾ വിലയിരുത്താനായി കേരള സഹകരണ സംഘം നിയമം വകുപ്പ് 65 പ്രകാരം അന്വേഷണം നടത്തി റിപ്പോർട്ട് മേൽ പരാമർശം പ്രകാരം ലഭ്യമായിരുന്നു. പ്രസ്തുത റിപ്പോർട്ടിൽ ടി സംഘം സമാപ്തീകരിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥയായ ജൂനിയർ സഹകരണ ഇൻസ്പെക്ടർ HQ-I ശുപാർശ ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ് നമ്പർ DICMPM/2038/2019-CM I തീയതി 7-1-2024
മേൽ വിവരിച്ച സാഹചര്യത്തിൽ സംഘത്തിന്റെ പുനരുദ്ധാരണ സാധ്യത നിലനിൽക്കുന്നില്ല എന്ന സഹകരണ സംഘം കേരള വകുപ്പ് 65 പ്രകാരമുള്ള അന്വേഷണ ഉദ്യോഗസ്ഥയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അരീക്കോട് വനിത ബുക്ക് ബൈൻഡിങ് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ SIND (M) 138 എന്ന സംഘം കേരള സഹകരണ സംഘം നിയമം 1969 വകുപ്പ് 71 (2) പ്രകാരം സമാപ്തീകരിക്കുന്നതായി (Liquidation) ഇതിനാൽ ഉത്തരവാകുന്നു.
സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി ഈ കാര്യാലയത്തിലെ ശ്രീമതി മുഫീദ, എം. പി., ജൂനിയർ സഹകരണ ഇൻസ്പെക്ടർ HQ I-നെ കേരള സഹകരണ സംഘം നിയമം വകുപ്പ് 72 പ്രകാരം ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകൾ ഉടനടി കൈപ്പറ്റി ചുമതല ഏറ്റെടുത്ത് സംഘത്തിന്റെ ആസ്തി ബാധ്യതകൾ തയ്യാറാക്കി സമാപ്തീകരണ നടപടികൾ സ്വീകരിച്ച് ആയതിന്റെ വിശദമായ റിപ്പോർട്ട് തയ്യാറാക്കി രജിസ്ട്രാർക്ക് സമർപ്പിക്കേ≠താണ്. ഈ ഉത്തരവിന്റെ കാലാവധി ഉത്തരവ് തീയതി മുതൽ മൂന്ന് വർഷത്തേക്കായിരിക്കും.
ജില്ലാ വ്യവസായകേന്ദ്രം,
(ഒപ്പ്) മലപ്പുറം.
ജനറൽ മാനേജർ.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024