printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 നവംബര 26
Tuesday, 26th November 2024
1200 വൃശികം 11
1946 അ്ഗഹായനം 5
11th Vrischikam 1200
5th Agrahayana 1946
വാലം 13
നരേ 48
No.
Vol. XIII
Part III
Fisheries and Ports Department
©
മകരള സരകാര
GOVERNMENT OF KERALA
2024
26th November 2024 KERALA GAZETTE 133 ____________________________________________________________________________________________________________________________വി⁄ാപനം
നമ്പർ DDFKLM/417/2024-I.
2024 നവംബർ 12.
2020 നവംബർ മാസം ഇരുപതാം തീയതി കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ തെക്കുംഭാഗം വില്ലേജിൽ തെക്കുംഭാഗം മുറിയിൽ ചവറ സൗത്ത് എബിൻ നിവാസിൽ ശ്രീ. ജോൺ (ആധാർ: 813483428564) എന്നയാളുടെ ഉടമസ്ഥതയിലും ശ്രീ. ബെൻ സെബാസ്റ്റ്യൻ എന്നയാളുടെ പേരിൽ ഫിഷറീസിൽ ഉള്ളതും ജോൺ എന്നയാളുടെ പേരിൽ പ്രമാണം ചെയ്തിരുന്ന PTR 13/87 നമ്പർ ചീനവല കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ തെക്കുംഭാഗം വില്ലേജിൽ വടക്കുംഭാഗം മുറിയിൽ ചവറ സൗത്ത് ഊട്ടുവിള പുതുവൽ യോഹന്നാൻ മകൻ ശ്രീ. നെപ്പോളിയൻ പേർക്ക് 2004 നമ്പർ പ്രമാണപ്രകാരം വിലയാധാരം ചെയ്ത് നൽകിയിട്ടുള്ളതാണ്. ടിയാൻ കരുനാഗപ്പള്ളി മത്സ്യഗ്രാമത്തിലെ 2110 നമ്പർ രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളിയാണ്.
ടി ചീനവല ചവറ തെക്കുംഭാഗം പകുതിയിൽ മണാശ്ശേരിയിൽ ആന്റണി ലിയോൺ ഫെർണാ≠സ് വക സർവ്വെ 1214/608 നമ്പർ പുതുവൽ പുരയിടത്തിൽ നിന്നും 260 അടി തള്ളി സർവ്വെ 1214/272 പുറമ്പോക്ക് ജലാശയത്തിൽ പ്രസ്തുത പുരയിടത്തിന്റെ അതിർത്തിയിൽ നിന്നും കൃത്യം 201 അടി പടിഞ്ഞാറോട്ട് മാറി തെക്ക് കിഴക്ക് 55 അടി ഉള്ളിൽ വടക്ക് കിഴക്ക് മൂലയിൽ നിന്നും 62.5 അടിയുള്ള സ്ഥലത്ത് പടിഞ്ഞാറോട്ട് കൊമ്പു ചായ്ച്ചു ഒരു ചീനവല എന്നതിൽ നിന്നും പടപ്പനാൽ പള്ളിക്കോടി റോഡിൽ തെരുവിള ജംഗ്ഷനിൽ നിന്നും ഊട്ടുവിള ഇറക്കത്തേക്ക് പോകുന്ന റോഡിൽ ടി ഊട്ടുവിള ഇറക്കത്തു നിന്നും ഉദ്ദേശം 150 m തെക്കുമാറിയുള്ള ബ്ലോക്ക് 21 റീ-സർവ്വെ 155/20-ൽപ്പെട്ട വസ്തുവിന്റെ ഏകദേശം 200 m കിഴക്ക് മാറി അഷ്ടമുടി കായലിൽ സ്ഥാപിക്കുന്നതിന് അപേക്ഷ സമർപ്പി ച്ചിരുന്നു.
മേൽ സാഹചര്യത്തിൽ, PTR 13/87 നമ്പർ ചീനവല കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ തെക്കുംഭാഗം വില്ലേജിൽ വടക്കുംഭാഗം മുറിയിൽ ചവറ സൗത്ത് ഊട്ടുവിള പുതുവൽ യോഹന്നാൻ മകൻ ശ്രീ. നെപ്പോളിയൻ പേർക്ക് പോക്കുവരവ് ചെയ്യുന്നതിനും, ടി ചീനവലയുടെ സ്ഥാനം പടപ്പനാൽ പള്ളിക്കോടി റോഡിൽ തെരുവിള ജംഗ്ഷനിൽ നിന്നും ഊട്ടുവിള ഇറക്കത്തേക്ക് പോകുന്ന റോഡിൽ ടി ഊട്ടുവിള ഇറക്കത്തു നിന്നും ഉദ്ദേശം 150 m തെക്കുമാറിയുള്ള ബ്ലോക്ക് 21 റീ-സർവ്വെ 155/20-ൽപ്പെട്ട വസ്തുവിന്റെ ഏകദേശം 200 m കിഴക്ക് മാറി അഷ്ടമുടി കായലിൽ (8.97262914 N, 76.57638907 E) എന്നതിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ ന്യായമായ പരാതി ഉള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ര≠ു മാസത്തിനുള്ളിൽ ഈ ഓഫീസിൽ രേഖാമൂലം പരാതി നൽകേ≠താണ്. അല്ലാത്തപക്ഷം, പരാതികൾ ഒന്നും തന്നെയില്ല എന്ന് കണക്കാക്കി ചീനവല ശ്രീ. നെപ്പോളിയന്റെ പേർക്ക് മാറ്റി നൽകുകയും ചീനവല മാറ്റി സ്ഥാപിക്കുവാനുമുള്ള അനുവാദം ടിയാന് നൽകുന്നതാണ്.