Servants of Knowledge
Kerala Gazette · Government of Kerala

നിയമം Plan(SBRAP 2024) - വിജ്ഞാപനം ഭേദഗതി ചെയുന്നത് - സംബന്ധിച്ച്.

Published 28 November 2024

Department
Health and Family Welfare
Office
Health and Family Welfare(N)
Type
Extraordinary
Gazette no.
3818
Identifier
in.gazette.keralacompose.2024-11-28.extraordinary-35817
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2024 നവംബർ 28

28th November 2024

വ്ാഴം

നർേ

No. 3818 വാലം 13 Vol. XIII

1200 വൃശികം 13 13th Vrischikam 1200 Thiruvananthapuram, Thursday

1946 അ്ഗഹായനം 7

7th Agrahayana 1946

കേരള സർക്കാർ

ആരോഗ്യ കുടുംബക്ഷേമ (എൻ) വകുപ്പ്

വിജ്ഞാപനം സ.ഉ. (അച്ചടട) നമ്പർ 118/2024/ആ.കു.വ. തടരരുവനന്തപരുരര, 2024 നവരബര്‍ 26 എസ. ആർ. ഒ. നർേ 1102/2024

1200 വവൃശടരേ 11 2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്റ്റിലെ (2012-ലെ 18-ാാം ആക്റ്റ്) 3-ാാം വകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട്, കേരള സർക്കാർ, 2013 ഏപ്രിൽ 16-ാാം തീയതിയിലെ സ.ഉ. (അച്ചടി)നമ്പർ 138/13/ആ.കു.വ. ആയി പുറപ്പെടുവിച്ചതും, 2013 ഏപ്രിൽ 18-ാാം തീയതിയിലെ 1115-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ്.ആർ.ഒ. നമ്പർ 320/2013 ആയി പ്രസിദ്ധപ്പെടുത്തിയതുമായ വിജ്ഞാപനത്തിന് താഴെപ്പറയും പ്രകാരം ഭേദഗതി വരുത്തുന്നു., അതായത്:-

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2

ഭേദഗതി

പ്രസ്തുത വിജ്ഞാപനത്തിലെ പട്ടികയിൽ ക്രമനമ്പർ 11-ലെ ഉൾക്കുറിപ്പുകൾക്കു പകരം ചുവടെ ചേർക്കുന്ന

11. കേരള ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയം
1 മാനുഫാക്ചറിംഗ് ലൈസൻസ് അനുമതി (അലോപ്പതി ഹോമിയോപ്പതി, കോസ്മെറ്റിക്സ്) 45 ദിവസം ഡ്രഗ്സ് കൺട്രോളർ ജോയിന്റ് സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്
2 മെഡിക്കൽ ഡിവൈസുകളുടെ മാനുഫാക്ചറിംഗ് ലൈസൻസ് അനുമതി ക്ലാസ്സ് എ ഡിവൈസ് - 45 ദിവസം ക്ലാസ്സ് ബി ഡിവൈസ് - 110 ദിവസം ഡ്രഗ്സ് കൺട്രോളർ ജോയിന്റ് സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്
3 മാനുഫാക്ചറിംഗ് ലൈസൻസ് അനുമതി (ആയുർവ്വേദം) 60 ദിവസം ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ (ആയുർവേദം) ഡ്രഗ്സ് കൺട്രോളർ ജോയിന്റ് സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്
4 ലോൺ ലൈസൻസ് അനുമതി (അലോപ്പതി, ഹോമിയോപ്പതി ,കോസ്മെറ്റിക്സ്, മെഡിക്കൽ ഡിവൈസസ്) 45 ദിവസം ഡ്രഗ്സ് കൺട്രോളർ ജോയിന്റ് സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്
5 ലോൺ ലൈസൻസ് (ആയുർവ്വേദം) അനുമതി 60 ദിവസം ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ (ആയുർവേദം) ഡ്രഗ്സ് കൺട്രോളർ ജോയിന്റ് സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3
6 സെന്റർ ബ്ലഡ് ലൈസൻസ് അനുമതി 90 ദിവസം ഡ്രഗ്സ് കൺട്രോളർ ജോയിന്റ് സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്
7 രക്ത ശേഖരണ കേന്ദ്രത്തിന്റെ അനുമതി 30 ദിവസം ഡ്രഗ്സ് കൺട്രോളർ ജോയിന്റ് സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്
8 ലൈസൻസ് പുതുക്കൽ (ആയുർവ്വേദം) 60 ദിവസം ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ (ആയുർവ്വേദം) ഡ്രഗ്സ് കൺട്രോളർ ജോയിന്റ് സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്
9 LVP ലൈസൻസ് അനുമതി 90 ദിവസം ഡ്രഗ്സ് കൺട്രോളർ ജോയിന്റ് സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്
10 നോൺ സ്റ്റാറ്റ്യൂട്ടറി സർട്ടിഫിക്കറ്റിനായുള്ള അനുമതി 10 ദിവസം ഡ്രഗ്സ് കൺട്രോളർ ജോയിന്റ് സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്
11 RMI പെർമിറ്റ് അനുമതി/പുതുക്കൽ 30 ദിവസം ഡ്രഗ്സ് കൺട്രോളർ ജോയിന്റ് സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്
12 പോയ്സൺ പെർമിറ്റ്, ലൈസൻസ് അനുമതി/പുതുക്കൽ 30 ദിവസം അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ ഡ്രഗ്സ് കൺട്രോളർ
13 അലോപ്പതി / ഹോമിയോ വിൽപ്പന ലൈസൻസ് അനുമതി 30 ദിവസം അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ ഡ്രഗ്സ് കൺട്രോളർ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4
14 സി.പി/ആർ പി മാറ്റം 15 ദിവസം അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ ഡ്രഗ്സ് കൺട്രോളർ
15 സി.പി അപ്രൂവൽ 45 ദിവസം അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ ഡ്രഗ്സ് കൺട്രോളർ
16 മെഡിക്കൽ ഡിവൈസുകളുടെ വിൽപ്പന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുമതി 15 ദിവസം അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ ഡ്രഗ്സ് കൺട്രോളർ

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,

ഡോ.രാജൻ നാംദേവ് ഖൊബ്രഗഡെ ഐ.എ.എസ്.

അഡീഷണൽ ചീഫ് സെക്രട്ടറി

വിശദീകരണക്കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ, അതിന്റെ പൊതു ഉദ്ദേശ്യം വ്യക്തമാക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് .)

2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്റ്റിലെ, 3-ാാം വകുപ്പു് പ്രകാരം ഓരോ സർക്കാർ വകുപ്പും വകുപ്പുതലവൻമാരും തദേശസ്വയംഭരണസ്ഥാപനങ്ങളും നിയമാധിഷ്ഠിത നികായങ്ങളും അത്തരം സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് സമയബന്ധിതമായി പ്രദാനം ചെയ്യുന്ന സേവനങ്ങളെ സംബന്ധിച്ചും അത്തരം സേവനങ്ങൾ പ്രദാനം ചെയ്യാൻ നിയുക്തമായ ഉദ്യോഗസ്ഥരെ സംബന്ധിച്ചും ആവലാതിയുള്ളപക്ഷം സമീപിക്കേണ്ട ഒന്നാം അപ്പീൽ അധികാരിയെ സംബന്ധിച്ചും രണ്ടാം അപ്പീൽ അധികാരിയെ സംബന്ധിച്ചുമുള്ള പൂർണ്ണവിവരങ്ങൾ ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ടതാണ് എന്ന് വ്യവസ്ഥ ചെയ്യുന്നു. ആയതുപ്രകാരം സംസ്ഥാന സർക്കാരിന്റെ ആരോഗ്യ വകുപ്പിനുകീഴിലുള്ള സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങളെക്കുറിച്ചും ആ സേവനങ്ങൾ ലഭ്യമാക്കുന്ന ഉദ്യോഗസ്ഥരെക്കുറിച്ചും 2013 ഏപ്രിൽ 16-ാാം തിയതിയിലെ സ.ഉ(അച്ചടി) നമ്പർ 138/2013/ആ.കു.വ. ആയി പുറപ്പെടുവിച്ചതും, 2013 ഏപ്രിൽ 18-ാാം തീയതിയിലെ 1115-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ്.ആർ.ഒ നമ്പർ 320/2013 ആയി പ്രസിദ്ധപ്പെടുത്തിയതുമായ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സ്റ്റേറ്റ് ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാനിന്റെ (SBRAP 2024) ഭാഗമായുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ്തുത വിജ്ഞാപനത്തിൽ ഡ്രഗ്സ് കൺട്രോളറുമായി ബന്ധപ്പെട്ട സേവനങ്ങളിൽ സമയപരിധിയിൽ മാറ്റം വരുത്തിക്കൊണ്ടും, ചില സേവനങ്ങൾ ഒഴിവാക്കിക്കൊണ്ടും ഭേദഗതി വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു.

ഈ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 28 November 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-11-28.extraordinary-35817/. Archive identifier in.gazette.keralacompose.2024-11-28.extraordinary-35817.