Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 10
Tuesday, 10th December 2024
1200 വൃശികം 25
1946 അ്ഗഹായനം 19
25th Vrischikam 1200
19th Agrahayana 1946
വാലം 13
നരേ 50
No.
Vol. XIII
Part III
Co-Operation Department
©
മകരള സരകാര
GOVERNMENT OF KERALA
2024
298 KERALA GAZETTE Part III ____________________________________________________________________________________________________________________________ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ നടപടിക്രമം
നമ്പർ JRGIDK/688/2021-AEL.
2024 നവംബർ 23.
വിഷയം: —സഹകരണ വകുപ്പ്—സമാപ്തീകരണം—എെ. 26, മുക്കുളം സെന്റ ് ജോർജ് ഹൈസ്കൂൾ സഹകരണ സംഘം—കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) ഈ ആഫീസിലെ 21-6-2018 തീയതിയിലെ AEL-6438/2017 നമ്പർ ഉത്തരവ്.
(2) ഈ ആഫീസിലെ 30-8-2024 തീയതിയിലെ JRGIDK-688/2021-AEL നമ്പർ ഉത്തരവ്.
(3) സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർ (ക്രെഡിറ്റ്)-ടെ 16-4-2024 തീയതിയിലെ RCS/5002/2023/AEL(1) നമ്പർ ഉത്തരവ്.
(4) സംഘം ലിക്വിഡേറ്ററുടെ 29-10-2024 തീയതിയിലെ ഒന്നാം നമ്പർ തീരുമാനം.
(5) സംഘം ലിക്വിഡേറ്ററുടെ 29-10-2024 തീയതിയിലെ 435/2018 നമ്പർ നടപടിക്രമം.
(6) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) പീരുമേട്-ന്റെ 4-11-2024 തീയതിയിലെ 435/2018 നമ്പർ കത്ത്.
എെ. 26, മുക്കുളം സെന്റ ് ജോർജ് ഹൈസ്കൂൾ സഹകരണ സംഘം പ്രവർത്തന രഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം സമാപ്തീകരണത്തിന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), പീരുമേട് ആഫീസിലെ എ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് സൂചന (1) പ്രകാരം ഉത്തരവായിരുന്നു. ലിക്വിഡേറ്റർ 29-8-2019 തീയതിയിൽ ചുമതലയേറ്റെടുത്ത് സമാപ്തീകരണ നടപടികൾ ആരംഭിച്ചിരുന്നു.
സൂചന (4), (5) എന്നിവ പ്രകാരം ലിക്വിഡേറ്റർ സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയാക്കിയതായി അറിയിച്ചുകൊ≠് കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് അപേക്ഷ സമർപ്പിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ അപേക്ഷ സൂചന (6) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), പീരുമേട് ശുപാർശ ചെയ്ത് ഈ ആഫീസിൽ സമർപ്പിച്ചിട്ടു≠്. ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ഇൻസ്പെക്ടർ 9-4-2024 തീയതിയിൽ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടു≠്. ഈടാക്കാൻ സാധിക്കാത്ത ആസ്തിയും കൊടുത്തുതീർക്കാനാകാത്ത ബാധ്യതയും എഴുതിത്തള്ളി സൂചന (2) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ലിക്വിഡേറ്ററുടെ കാലാവധി 31-3-2025 തീയതി വരെ ദീർഘിപ്പിച്ച് സൂചന (3) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കപ്പെട്ടിട്ടുള്ളതാണ്. ടി സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് എെ. 26, മുക്കുളം സെന്റ ് ജോർജ് ഹൈസ്കൂൾ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. സംഘത്തിന്റെ സകല രേഖകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കും വിധം 3 വർഷക്കാലം ലിക്വിഡേറ്റർ സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്ക് ശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.
സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ കാര്യാലയം,
(ഒപ്പ്)
ഇടുക്കി.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
10th December 2024 KERALA GAZETTE 299 ____________________________________________________________________________________________________________________________മലപ്പുറം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം [ഹാജർ: ശ്രീ. സുരേന്ദ്രൻ ചെമ്പ്ര, ജോയിന്റ ് രജിസ്ട്രാർ (ജനറൽ)]
നമ്പർ JRMPM/2677/2023-HMC1.
2024 നവംബർ 24.
വിഷയം: —നിലമ്പൂർ എംπോയീസ് & പെൻഷനേഴ്സ് സഹകരണ കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ എം. 864 —സംഘം പ്രവർത്തനം സമാപ്തീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
പരാമർശം:—(1) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), നിലമ്പൂരിന്റെ 12-1-2023 തീയതിയിലെ ARGNBR/7/23/O1 നമ്പർ ഉത്തരവ്.
(2) അന്വേഷണ ഉദ്യോഗസ്ഥന്റെ 25-9-2023 തീയതിയിലെ ARGNBR/7/23/O1 നമ്പർ പരിശോധനാ റിപ്പോർട്ടും, അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), നിലമ്പൂരിന്റ 27-9-2023 തീയതിയിലെ ARGNBR/7/23/O1 നമ്പർ കത്തും.
(3) ഈ കാര്യാലയത്തിലെ 19-5-2024 തീയതിയിലെ ഇതേ നമ്പർ നോട്ടീസ്.
ജില്ലയിലെ പ്രവർത്തനരഹിതമായ സംഘങ്ങളെ പുനരു÷ീവിപ്പിക്കുന്നതിന് സാധ്യമല്ലാത്തവയെ സമാപ്തീകരിക്കുവാനുള്ള ജോയിന്റ ് രജിസ്ട്രാറുടെ 6-1-2023 തീയതിയിലെ അവലോകന യോഗത്തിലെ നിർദ്ദേശ പ്രകാരം നിലമ്പൂർ എംπോയീസ് & പെൻഷനേഴ്സ് സഹകരണ കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ എം. 864-ന്റെ പ്രവർത്തനം സംബന്ധിച്ച് പരാമർശം (1) പ്രകാരം ഉത്തരവായ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരമുള്ള പരിശോധന പൂർത്തിയാക്കി പരാമർശം (2) പ്രകാരം പരിശോധന റിപ്പോർട്ട് സമർപ്പിക്കുകയു≠ായി.
പ്രസ്തുത റിപ്പോർട്ടിൽ സംഘത്തിന്റെ റിക്കോർഡുകളും രേഖകളും ലഭിക്കുന്നതിനായി സംഘത്തിന്റെ പ്രസിഡന്റ ിന് മടക്ക രശീതി സഹിതം രജിസ്റ്റേർഡ് ആയി സമൻസ് നൽകിയതിനെ തുടർന്ന് സംഘത്തിന്റെ രേഖകളും രജിസ്റ്ററുകളും തിരികെ ലഭിക്കാത്തവിധം നഷ്ടപ്പെട്ടിട്ടു≠െന്നും സംഘത്തിൽ നാളിതുവരെ ഓഡിറ്റ് നടത്തിയിട്ടില്ലെന്നും ഭരണസമിതിയിൽ ഉ≠ായിരുന്ന അംഗങ്ങൾ രേഖാമൂലം അറിയിച്ചിട്ടു≠െന്നും സംഘത്തിന്റെ അവസാന ഓഡിറ്റ് റിപ്പോർട്ട് ലഭിക്കുന്നതിനായി നിലമ്പൂർ, മഞ്ചേരി സഹകരണ സംഘം ആഡിറ്റ് ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ആഡിറ്റ് റിപ്പോർട്ട് ലഭ്യമായില്ലെന്നും മറ്റു മാർഗ്ഗേന സംഘത്തിന്റെ റിക്കോർഡുകൾ ക≠െത്താൻ കഴിഞ്ഞിട്ടില്ലെന്നും സംഘവുമായി ബന്ധപ്പെട്ട യാതൊരു രേഖകളും റിക്കാർഡുകളും ഇതുവരെ ലഭ്യമായിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ ബോധിപ്പിച്ചിട്ടു≠്. സംഘത്തിന്റെ വകുപ്പ് 66 അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുന്നതിനാവശ്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും സംഘത്തിന്റെ ഇപ്പോഴത്തെ അവസ്ഥ നിർജീവമാണെന്നും സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കാനൊരു പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാൻ യാതൊരു സാധ്യതയും കാണുന്നില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ ബോധിപ്പിച്ചിട്ടു≠്. സംഘത്തിന്റെ പ്രവർത്തനങ്ങൾ പുനരു÷ീവിപ്പിക്കുന്നതിന് യാതൊരുവിധ സാധ്യതയും കാണാത്ത സാഹചര്യത്തിൽ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാവുന്നതാണെന്ന് പരാമർശം (2) അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടു≠്.
മേൽ സാഹചര്യത്തിൽ വർഷങ്ങളായി പ്രവർത്തനരഹിതമായി നിലനിൽക്കുന്ന സംഘത്തിന്റെ റിക്കോർഡുകൾ ലഭ്യമല്ലാത്തതിനാലും പ്രവർത്തന സാധ്യത ഇല്ലാത്തതിനാലും സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതായിരിക്കും ഉചിതമായ നടപടിയെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ സംഘം പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 പ്രകാരം നിർത്തൽ ചെയ്യുന്നതിന് മുന്നോടിയായി സ്പെഷ്യൽ ഓഫീസർ, കേരള ബാങ്ക്, മലപ്പുറം (പാലക്കാട് റീജിയണൽ), സർക്കിൾ സഹകരണ യൂണിയൻ എന്നിവരുടെ അഭിപ്രായം ആരാഞ്ഞുകൊ≠് പരാമർശം (3) പ്രകാരം നോട്ടീസ് നൽകുകയു≠ായി. എന്നാൽ നി›ിത സമയത്തിനകം ആരും തന്നെ നിവേദനമോ, അഭിപ്രായമോ ബോധിപ്പിക്കുകയു≠ായില്ല.
മേൽ സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.
300 KERALA GAZETTE Part III ____________________________________________________________________________________________________________________________ഉത്തരവ്
1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് നിലമ്പൂർ എംπോയീസ് & പെൻഷനേഴ്സ് സഹകരണ കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ എം. 864-ന്റെ പ്രവർത്തനം സമാപ്തീകരിച്ച് കൊ≠ും, വകുപ്പ് 72(1) പ്രകാരം നിലമ്പൂർ അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ നിലമ്പൂർ യൂണിറ്റ് ഇൻസ്പെക്ടറെ സംഘത്തിന്റ ലിക്വിഡേറ്ററായി നിയമിച്ച് കൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ ഉടൻ തന്നെ സംഘത്തിന്റെ ചാർ÷് ഏറ്റെടുക്കേ≠തും, ചാർ÷െടുത്ത തീയതിയിലെ ബാക്കി പത്രം, ലഭ്യമായ ആഡിറ്റ് റിപ്പോർട്ട്, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ റിപ്പോർട്ട് ചെയ്യേ≠തും, സഹകരണ സംഘം നിയമം, ചട്ടം, രജിസ്ട്രാറുടെ സർക്കുലർ നിർദ്ദേശങ്ങൾ എന്നിവയ്ക്ക് വിധേയമായി ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കേ≠തും, ചട്ടം 69 (3) പ്രകാരമുള്ള ത്രൈമാസ പുരോഗതി റിപ്പോർട്ട് യഥാസമയം ഈ ഓഫീസിൽ സമർപ്പിക്കേ≠തുമാണ്.
സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ കാര്യാലയം,
(ഒപ്പ്)
മലപ്പുറം.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024