Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 17 December 2024

Published 17 December 2024

Department
Co-Operation Department
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2024-12-17.ordinary-36174
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 17

Tuesday, 17th December 2024

1200 ധനു 2

1946 അ്ഗഹായനം 26

2nd Dhanu 1200

26th Agrahayana 1946

വാലം 13

നരേ 51

No.

Vol. XIII

Part III

Co-Operation Department

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

17th December 2024 KERALA GAZETTE 301 ____________________________________________________________________________________________________________________________

കോഴിക്കോട് ജില്ലാ സഹകരണ സംഘം ജനറൽ ജോയിന്റ ് രജിസ്ട്രാർ-ടെ നടപടിക്രമം

(ഹാജർ: എൻ. എം. ഷീജ)

(1)

നമ്പർ സി.എസ്.-362/2022.

2024 നവംബർ 19.

വിഷയം: —സഹകരണ വകുപ്പ്—പുതുപ്പാടി വനിത സഹകരണ സംഘം (ക്ലിപ്തം) നമ്പർ ഡി-2498—കേരള സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം ലിക്വിഡേഷൻ—

ഉത്തരവാകുന്നത്—സംബന്ധിച്ച്.

സൂചന: —(1) താമരശ്ശേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 28-1-2023-ലെ യുഎെ (1) 824/2022-ലെ കത്ത്.

(2) താമരശ്ശേരി അസിസ്റ്റന്റ ് രജിസ്ട്രാറുടെ 6-10-2022-ലെ പി 57/2022-ലെ ഉത്തരവ്.

(3) തിരുവമ്പാടി യൂണിറ്റ് ഇൻസ്പെക്ടർ-ടെ 4-1-2023-ലെ കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം നടത്തിയ പരിശോധന റിപ്പോർട്ട്.

(4) സർക്കിൾ സഹകരണ യൂണിയൻ കോഴിക്കോട്, കേരള സംസ്ഥാന സഹകരണ ബാങ്ക് കോഴിക്കോട് റീജിയൺ എന്നിവരുടെ അഭിപ്രായം ആരാഞ്ഞുകൊ≠് 13-2-2023-ലെ ഇതേ നമ്പർ കത്ത്.

പുതുപ്പാടി വനിത സഹകരണ സംഘം (ക്ലിപ്തം) നമ്പർ ഡി-2498-ൽ കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധന നടത്തി സൂചന (1) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്.

സംഘത്തിന് ആസ്ഥാനവും, ഭരണസമിതിയും, ജീവനക്കാരുമില്ലായെന്നും, മുൻ ഭരണസമിതി അംഗമായ ലീസാമ്മ എന്നവരുമായി ബന്ധപ്പെട്ടപ്പോൾ അംഗത്വ രജിസ്റ്റർ, 1-1-2001 മുതലുള്ള നാൾവഴി, സ്റ്റോക്ക് രജിസ്റ്റർ എന്നിവ മാത്രമാണ് പരിശോധനയ്ക്ക് ലഭ്യമായതെന്നും, സംഘത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, നിയമാവലി, ആഡിറ്റ് സർട്ടിഫിക്കറ്റ് മിനുട്സ് അടക്കം യാതൊരു രേഖകളും പരിശോധനയ്ക്ക് ലഭ്യമായിട്ടില്ലായെന്നും സംഘത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, നിയമാവലി, ആഡിറ്റ് സർട്ടിഫിക്കറ്റ് മിനുട്സ് അടക്കം യാതൊരു രേഖകളും പരിശോധനയ്ക്ക് ലഭ്യമായിട്ടില്ലായെന്നും ബോധിപ്പിച്ചിരിക്കുന്നു.

പുതുപ്പാടി കണ്ണപ്പൻകു≠് എന്ന സ്ഥലത്ത് ഉ≠ായ ഉരുൾപൊട്ടലിൽ കുറെ റെക്കോർഡുകളും രേഖകളും നശിച്ചു പോയതായും, പ്രവർത്തനരഹിതമായ സംഘത്തെ പുനരു÷ീവിപ്പിക്കാൻ യാതൊരു സാധ്യതയുമില്ല എന്നും ബോധിപ്പിച്ചിരിക്കുന്നു.

മേൽ സാഹചര്യത്തിൽ അസിസ്റ്റന്റ ് രജിസ്ട്രാറുടെ ശിപാർശ പരിഗണിച്ച് ചുവടെ പറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

പുതുപ്പാടി വനിത സഹകരണ സംഘം (ക്ലിപ്തം) നമ്പർ ഡി 2498-ന്റെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കുകയും, സംഘത്തിലെ രേഖകൾ ഉരുൾപൊട്ടലിൽ നശിച്ചു പോകുകയും ചെയ്ത സാഹചര്യത്തിലും, സംഘത്തിനെ പുനരു÷ീവിപ്പിക്കുവാൻ സാധിക്കുകയില്ലായെന്ന് സൂചന (1) പ്രകാരം റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലും കേരള സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം സംഘത്തെ ലിക്വിഡേറ്റ് ചെയ്യുന്നതിന് കേരള സഹകരണ നിയമം വകുപ്പ് 71(2) പ്രകാരം താമരശ്ശേരി അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ സ്പെഷ്യൽ ഗ്രേഡ് ഇൻസ്പെക്ടർ ശ്രീമതി സുഗത, പി. കെ. യെ നിയോഗിച്ച് ഉത്തരവാകുന്നു.

ഉത്തരവ് ലഭിച്ച് 7 ദിവസത്തിനകം ലിക്വിഡേറ്റർ ചാർ÷് ഏറ്റെടുത്ത്, ടി വിവരം ഈ ഓഫീസിൽ അറിയിക്കേ≠തും 3 വർഷത്തിനുള്ളിൽ സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കേ≠തുമാണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 302 KERALA GAZETTE Part III ____________________________________________________________________________________________________________________________

(2)

നമ്പർ സി. എസ്-1298/2021.

2024 നവംബർ 15. വിഷയം: —സഹകരണ വകുപ്പ്—കൊടുവള്ളി വനിത സഹകരണ സംഘം (ക്ലിപ്തം) നമ്പർ ഡി 2495-നെ കേരള സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം സമാപ്തീകരണം— ലിക്വിഡേറ്ററെ നിയോഗിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) 20-1-2020 തീയതിയിലെ 51/2020/പി നമ്പർ ഉത്തരവ്.

(2) 26-6-2020 തീയതിയിലെ താമരശ്ശേരി യൂണിറ്റ് ഇൻസ്പെക്ടറുടെ 51 (എ) ടി.എസ്സ്.വൈ.

അന്വേഷണ റിപ്പോർട്ട്.

(3) താമരശ്ശേരി അസിസ്റ്റന്റ ് രജിസ്ട്രാറുടെ 25-8-2020-ലെ പി 51/2020 നമ്പർ കത്ത്.

കൊടുവള്ളി വനിത സഹകരണ സംഘം (ക്ലിപ്തം) നമ്പർ ഡി 2495-ൽ സൂചന (2) പ്രകാരം താമരശ്ശേരി യൂണിറ്റ് ഇൻസ്പെക്ടർ വകുപ്പ് 66 പ്രകാരം നടത്തിയ പരിശോധനയുടെ വിവരങ്ങൾ സൂചന (3) പ്രകാരം സമർപ്പിച്ചിരിക്കുകയാണ്.

സംഘത്തിന്റെ രേഖകൾ ലഭ്യമല്ലെന്നും ജീവനക്കാർ, ഭരണ സമിതി അംഗങ്ങൾ, ഓഫീസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ പരിശോധനയിൽ ക≠െത്താൻ കഴിഞ്ഞിട്ടില്ലെന്നും, സംഘം സർക്കിൾ സഹകരണ യൂണിയനിൽ അഫിലിയേറ്റ് ചെയ്തിട്ടില്ലെന്നും ബോധിപ്പിച്ചിരിക്കുന്നു.

സംഘത്തിലെ ആഡിറ്റ് സംബന്ധമായ വിവരങ്ങൾ ആഡിറ്റ് ഓഫീസിൽ നിന്നും ലഭിച്ചിട്ടില്ലെന്നും കേരള ബാങ്ക് കുന്ദമംഗലം ശാഖയിൽ സംഘത്തിന്റെ പേരിൽ 1000 010 00062 നമ്പർ എസ്സ്. ബി അക്കൗ≠ിൽ 2,989 രൂപ ബാക്കി നില്പുള്ളതായി സ്ഥിരീകരണം ലഭിച്ചതായും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ടി സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നതിന് ശുപാർശ ചെയ്ത് വകുപ്പ് 66 പ്രകാരമുള്ള പരിശോധന റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്.

മേൽ സാഹചര്യത്തിൽ അസിസ്റ്റന്റ ് രജിസ്ട്രാറുടെ ശിപാർശ പരിഗണിച്ച് സംഘത്തിന്റെ പേരിൽ കേരള ബാങ്ക് കുന്ദമംഗലം ശാഖയിൽ 1000 010 00062 നമ്പർ എസ്സ്.ബി അക്കൗ≠ിൽ 2,989 രൂപ ബാക്കി നില്പുള്ളതിനാൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ചുവടെ പറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

കൊടുവള്ളി വനിത സഹകരണ സംഘം (ക്ലിപ്തം) ഡി 2495-ന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ച സാഹചര്യത്തിലും, സംഘത്തിന്റെ രേഖകളും മറ്റ് വിവരങ്ങളും ക≠െത്താൻ സാധിക്കാത്ത സാഹചര്യത്തിലും കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരമുള്ള പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും, കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം സംഘത്തിനെ ലിക്വിഡേറ്റ് ചെയ്യുന്നതിന് താമരശ്ശേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ സ്പെഷ്യൽ ഗ്രേഡ് ഇൻസ്പെക്ടറായ ശ്രീമതി മിനി ചെറിയാനെ ലിക്വിഡേറ്ററായി നിയോഗിച്ച് ഉത്തരവാകുന്നു.

ഉത്തരവ് കൈപ്പറ്റി 7 ദിവസത്തിനകം ലിക്വിഡേറ്റർ ചാർ÷െടുത്ത്, ടി വിവരം ഈ ഓഫീസിൽ അറിയിക്കേ≠തും 3 വർഷത്തിനകം ലിക്വിഡേഷൻ നടപടികൾ പൂർത്തിയാക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ കാര്യാലയം, കോഴിക്കോട്.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ). കോഴിക്കോട്.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 17 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-17.ordinary-36174/. Archive identifier in.gazette.keralacompose.2024-12-17.ordinary-36174.