Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 17
Tuesday, 17th December 2024
1200 ധനു 2
1946 അ്ഗഹായനം 26
2nd Dhanu 1200
26th Agrahayana 1946
വാലം 13
നരേ 51
No.
Vol. XIII
Part III
Industries and Commerce
©
മകരള സരകാര
GOVERNMENT OF KERALA
2024
60 KERALA GAZETTE Part III ____________________________________________________________________________________________________________________________ക്ലെയിം നോട്ടീസ്
[1969-ലെ കേരളം സഹകരണ സംഘം ആക്ട് 21 ചട്ടം (69) പ്രകാരം]
നമ്പർ K/HL-LIQUI/2024.
2024 ഡിസംബർ 6.
കൊല്ലം ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ 3-12-2024-ലെ DIC/KLM/657/2021-K16 നമ്പർ ഉത്തരവ് പ്രകാരം പവിത്രേശ്വരം കൈത്തറി സഹകരണ സംഘം ക്ലിപ്തം നമ്പർ H 55 എന്ന കൈത്തറി സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസിലെ സീനിയർ സഹകരണ ഇൻസ്പെക്ടറെ (കൈത്തറി) നിയമിച്ചിട്ടുള്ളതാണ്. മേൽ ഉത്തരവ് അനുസരിച്ച് സമാപ്തീകരണ നടപടികളുടെ ഭാഗമായി ടി സംഘത്തിന്റെ എല്ലാ ഇടപാടുകളും അവസാനിപ്പി ക്കേ≠തിനാൽ സംഘത്തിൽ നിന്നും എന്തെങ്കിലും തുക ലഭിക്കാനുള്ളവർ തങ്ങളുടെ അവകാശ വാദങ്ങൾ ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം ചുവടെ ഒപ്പിട്ട ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കണമെന്നുള്ള വിവരം എല്ലാ സംഘാംഗങ്ങളെയും ഇടപാടുകാരെയും പൊതുജനങ്ങളെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു. മേൽ പറഞ്ഞ തീയതിക്ക് ശേഷമുള്ള യാതൊരു അവകാശവാദവും പരിഗണിക്കുന്നതല്ല.
(ഒപ്പ്)
താലൂക്ക് വ്യവസായ ഓഫീസ്, ലിക്വിഡേറ്റർ, കൊട്ടാരക്കര. സീനിയർ സഹകരണ ഇൻസ്പെക്ടർ (കൈത്തറി).
17th December 2024 KERALA GAZETTE 61 ____________________________________________________________________________________________________________________________ഇടുക്കി ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം
(ഹാജർ : സി. ജയ)
നമ്പർ DICIDK/849/2020-B5. 2022 നവംബർ 7.
വിഷയം:—വ്യവസായം—സഹകരണം—വ≠ൻമേട് വ്യവസായ സഹകരണ സംഘം ക്ലിപ്തം SIND(I)14, വ≠ൻമേട്—സമാപ്തീകരണം—രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
പരാമർശം:—(1) ഇടുക്കി ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ 8-2-1994 തീയതിയിലെ ബി5/5479/93 നമ്പർ നടപടിക്രമം.
(2) ഇടുക്കി ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ 6-10-2017 തീയതിയിലെ ബി5/1846/2017 നമ്പർ നടപടിക്രമം.
(3) വ≠ൻമേട് വ്യവസായ സഹകരണ സംഘം ക്ലിപ്തം SIND(1)14, വ≠ൻമേട് സംഘത്തിന്റെ ലിക്വിഡേറ്ററുടെ 2-112-2019 തീയതിയിലെ SCI/LQ-32/2017 നമ്പർ നടപടിക്രമം.
വ≠ൻമേട് വ്യവസായ സഹകരണ സംഘം ക്ലിപ്തം SIND(I)14, വ≠ൻമേട് എന്ന സംഘം 17-10-1985-ൽ രജിസ്റ്റർ ചെയ്ത്, 3-2-1986-ൽ പ്രവർത്തനം ആരംഭിച്ചിരുന്നതുമാണ്. സംഘത്തിൽ ആകെ 30 അംഗങ്ങളാണു≠ായിരുന്നത്. സംഘത്തിന്റെ പ്രവർത്തനം ര≠് വർഷത്തി നുള്ളിൽ നിലച്ചു പോകുകയു≠ായി. അതിനെ തുടർന്ന് പരാമർശം (1) പ്രകാരം ലിക്വിഡേഷൻ നടപടികൾ ആരംഭിക്കുന്നതിന് ഉത്തരവായിരുന്നു. ലിക്വിഡേറ്റർ ചാർ÷െടുത്ത് തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. സംഘത്തിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലായിരുന്നു.
ഓഫീസ് രേഖകൾ പരിശോധിച്ചതിൽ നിന്നും സംഘത്തിന് GSP അനുവദിച്ച് നൽകിയിട്ടില്ല. ലഭ്യമായ രേഖകൾ പരിശോധിച്ചതിൽ സർക്കാരിൽ നിന്നും മറ്റു ധന സഹായങ്ങളൊന്നും സംഘത്തിന് ലഭിച്ചതായി കാണുന്നില്ല. 21-11-2014-ൽ ഗസറ്റിൽ ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുള്ളതും നാളിതുവരെ യാതൊരുവിധ അവകാശവാദങ്ങളും ആരും തന്നെ ഉന്നയിച്ചിട്ടില്ലാത്തതുമാണ്.
23-6-2017-ലെ സഹകരണ ആഡിറ്റ് അസിസ്റ്റന്റ ് ഡയറക്ടർ ഉടുമ്പൻചോലയുടെ ജി.103/2017 നമ്പർ കത്ത് പ്രകാരം ഈ സംഘത്തെ സംബന്ധിച്ച രേഖകളൊന്നും ആ ഓഫീസിൽ ലഭ്യമല്ല എന്നും സംഘം RNA സംഘങ്ങളുടെ ലിസ്റ്റിൽ പെട്ടിട്ടില്ല എന്നും അറിയിച്ചിട്ടു≠്.
പരാമർശം (3) പ്രകാരം വ≠ൻമേട് വ്യവസായ സഹകരണ സംഘം ക്ലിപ്തം SIND(I)14, വ≠ൻമേട് എന്ന സംഘത്തിന്റെ അക്കൗ≠ിൽ ഉ≠ായിരുന്ന ` 5,522 ലിക്വിഡേറ്റർ പിൻവലിച്ച് 29-11-2019 തീയതിയിൽ കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് മാറ്റി സംഘത്തിന്റെ അക്കൗ≠് (A/c No. 120111200402794) ക്ലോസ് ചെയ്തിട്ടുള്ളതുമാണ്. വ≠ൻമേട് വ്യവസായ സഹകരണ സംഘം ക്ലിപ്തം SIND(I)14, വ≠ൻമേട് എന്ന സംഘത്തിന്റെ ബാധ്യതകൾ എഴുതി തള്ളിയ നടപടികൾക്ക് അംഗീകാരം നൽകണമെന്ന് സംഘം ലിക്വിഡേറ്റർ ശുപാർശ ചെയ്തിരിക്കുകയാണ്. മേൽ വിവരിച്ച സാഹചര്യത്തിൽ സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യേ≠തു≠്.
ഉത്തരവ്
മേൽ പ്രസ്താവിച്ച സാഹചര്യം കണക്കിലെടുത്ത് 1969-ലെ കേരള സഹകരണ സംഘ നിയമത്തിലെ വകുപ്പ് 74 അനുസരിച്ച് വ≠ൻമേട് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ SIND(I)14, വ≠ൻമേട് എന്ന സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് കൊ≠് ഇതിനാൽ ഉത്തരവാകുന്നു. സംഘത്തിന്റെ മുഴുവൻ രേഖകളും ടി ഉത്തരവ് തീയതി മുതൽ 3 വർഷക്കാലം ലിക്വിഡേറ്ററുടെ അധീനതയിൽ സൂക്ഷിക്കേ≠തും കാലാവധി പൂർത്തീകരിക്കുന്ന മുറയ്ക്ക് രജിസ്ട്രാറുടെ അനുവാദത്തോടുകൂടി നശിപ്പിക്കേ≠തുമാണ്.
(ഒപ്പ്) ജില്ലാ വ്യവസായ കേന്ദ്രം, ഇടുക്കി.
ജനറൽ മാനേജർ/രജിസ്ട്രാർ.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024