Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 17 December 2024

Published 17 December 2024

Department
Health Services Department
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2024-12-17.ordinary-36267
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 17

Tuesday, 17th December 2024

1200 ധനു 2

1946 അ്ഗഹായനം 26

2nd Dhanu 1200

26th Agrahayana 1946

വാലം 13

നരേ 51

No.

Vol. XIII

Part III

Health Services Department

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

42 KERALA GAZETTE Part III ____________________________________________________________________________________________________________________________

പുനർ ദർഘാസ്/ലേല പരസ്യം

നമ്പർ എസ്-6197/2024.

2024 ഡിസംബർ 7.

കോഴിക്കോട് സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചെയ്യാത്ത ലാബ് ടെസ്റ്റുകൾ പുറത്തെ ലാബിൽ നിന്നും ചെയ്യുന്നതിനായി ഏറ്റവും കുറഞ്ഞ നിരക്കിൽ ഓരോ ടെസ്റ്റിന്റെയും നിരക്കുകൾ സഹിതം താഴെ പറയുന്ന നിബന്ധനകൾക്കനുസൃതമായി താൽപ്പര്യമുള്ള, ക്വാളിറ്റി കൺട്രോളിന് വിധേയമായി ചെയ്യുന്ന ലാബുകളിൽ നിന്നും മുദ്രവെച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. സർക്കാർ അംഗീകൃത സ്ഥാപനങ്ങൾക്ക് മുൻഗണന നൽകുന്നതാണ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-12-2024 രാവിലെ 10.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—23-12-2024 ഉച്ചയ്ക്ക് 12.30 മണി.

1. ആശുപത്രിയിലെ ലാബിൽ എടുത്തുവച്ച സാമ്പിളുകൾ സ്വന്തം ചെലവിൽ ദിവസം 2 തവണ സ്ഥാപനത്തിൽ വന്ന് സ്വീകരിക്കേ≠താണ്.

2. ഇതിന്റെ റിപ്പോർട്ടുകൾ അടുത്ത ദിവസം തന്നെ ഈ ആശുപത്രിയിൽ ലഭ്യമാക്കേ≠തും അടിയന്തിര ഘട്ടങ്ങളിൽ ഇ-മെയിൽ ആയി അയച്ചു തരേ≠തുമാണ്.

3. മാസം തികയുന്ന മുറയ്ക്ക് ചെയ്ത ടെസ്റ്റുകളുടെ ബില്ല് അടുത്ത മാസം ആദ്യവാരം തന്നെ ഇവിടെ ലഭ്യമാക്കേ≠താണ്. ബില്ല് കിട്ടി പതിനഞ്ചു ദിവസത്തിനകം പേമെന്റ ് ടി.ഡി.എസ്. പിടിച്ച് സർക്കാർ നിയമങ്ങൾക്കനുസൃതമായി നൽകുന്നതായിരിക്കും.

4. പർച്ചേസ് സംബന്ധിച്ച് കേരള സർക്കാർ പുറപ്പെടുവിക്കുന്ന എല്ലാ വ്യവസ്ഥകൾ പാലിക്കുവാനും കരാറുകാരൻ ബാധ്യസ്ഥനാണ്.

5. വൈകി കിട്ടുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

6. യാതൊരു കാരണവും കൂടാതെ ടെ≠ർ നീട്ടിവയ്ക്കാനും റദ്ദ് ചെയ്യുവാനുമുള്ള പൂർണ്ണ അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.

7. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവർത്തി സമയത്ത് ഓഫീസിൽ നിന്നും ലഭിക്കുന്നതായിരിക്കും.

LIST OF TESTS

Sl. No. Tests

(1)

(2)

1 Peripheral Smear

2 Urine C/S

3 HBV DNA PCR

4 PT INR

5 CRP

6 PSAThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

17th December 2024 KERALA GAZETTE 43 ____________________________________________________________________________________________________________________________

(1)

(2)

7 LDH

8 TROP I

9 Blood C/S

10 AEC

11 Folate

12 Ferritin

13 Transferin Saturation

14 Iron Studies

15 HCV DNA PCR

16 Reticulocyte Count

17 CPK

18 VIT D

19 Cortisol

20 VIT B12

21 FT3

22 FT4

23 HBeAg

24 Anti HBe Ag

25 Blood Group

26 Mg2+

27 HAV IgM

28 HbA1C

29 Leptospira

30 Dengue

31 Prolactin

32 Testosterone

33 AFP

34 HIV Elisa

35 TPHA

36 ANA

37 RA FactorThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

44 KERALA GAZETTE Part III ____________________________________________________________________________________________________________________________

(1)

(2)

38 Widal

39 Anti TPO Antibody

40 HCV RNA

41 D Dimer

42 APTT

43 SPUTUM C/S

44 Hb Electrophoresis

45 S/Electrophoresis

46 Urine BJP

47 Widal

48 TROP T

49 Stool R/E

50 Stool Occult Blood

51 DCT

52 CKMB

53 HBsAg ELISA

54 HCV ELISA

55 S.AMYLASE

56 S.Lipase

57 Urine Microalbumin

58 ANC

59 S.Calcium

60 S.Phosphorus

ഗവ. മാനസികാരോഗ്യകേന്ദ്രം,

(ഒപ്പ്) കുതിരവട്ടം പി.ഒ., കോഴിക്കോട്. സൂപ്ര≠്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 17th December 2024 KERALA GAZETTE 45 ____________________________________________________________________________________________________________________________

പുനർ ദർഘാസ്/ലേല പരസ്യം

നമ്പർ ജി/6326/2024.

2024 ഡിസംബർ 7.

കോഴിക്കോട് സർക്കാർ മാനസികാരോഗ്യകേന്ദ്രം ആശുപത്രി വികസന കമ്മറ്റിയുടെ കീഴിൽ സ്റ്റാഫ് കാന്റീൻ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നടത്തുന്നത് സംബന്ധിച്ച അവകാ ശത്തിനായി താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. കൂടാതെ ഇത് സംബന്ധിച്ച പരസ്യലേലവും ഉ≠ായിരിക്കുന്നതാണ്.

നിബന്ധനകൾ

1. കാന്റീൻ നടത്തുവാനുള്ള കാലാവധി 2025 ജനുവരി 1 മുതൽ ഒരു വർഷത്തേക്കായിരിക്കും.

2. സ്റ്റാഫ് കാന്റീൻ ബിൽഡിംഗ് ഉപയോഗിക്കുവാനുള്ള അവകാശം താഴെ കാണിക്കുന്ന നിബന്ധനകൾക്കും ആശുപത്രി വികസന കമ്മിറ്റിയും കേരള സർക്കാരും കാലാകാലങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾക്കും നിയമനടപടി ചട്ടങ്ങൾക്കും വിധേയമായിരിക്കും.

(എ) ദർഘാസ് ഫോറത്തിന്റെ വിലയും 18% ജി.എസ്.ടി.-യും ഓഫീസിൽ നേരിട്ട് അടച്ചശേഷം ടെ≠ർ ഫോറത്തിനുള്ള അപേക്ഷയും സഹിതം ഹാജരാകുന്നവർക്ക് താഴെ വിവരിക്കുന്ന മറ്റു നിബന്ധനകൾക്കും വിധേയമായി ദർഘാസ് ഫോറങ്ങൾ നൽകുന്നതാണ്.

3. ദർഘാസ് ഫോറം ആവശ്യമുള്ളവർ അപേക്ഷയോടൊപ്പം അപേക്ഷകന്റെ ഉടമസ്ഥതയിലുള്ള ഭൂനികുതി രസീതി അസ്സൽ, ഹോട്ടലുകൾ നടത്തി അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള കോർപ്പറേഷൻ/മുനിസിപ്പാലിറ്റിയിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റും സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തവരുടെ ദർഘാസ് ഫോറം യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

4. ദർഘാസ് സമർപ്പിക്കുന്നവർ ദർഘാസിനോടൊപ്പം നിരതദ്രവ്യമായി ` 2,000-ന്റെ ബാങ്ക് ഡ്രാഫ്റ്റ് Superintendent, Hospital Development Committee, Govt. Mental Health Centre, Kozhikode-ന്റെ പേരിൽ എടുത്ത് അടക്കം ചെയ്തിരിക്കണം. അല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറവും ഡി. ഡി.യും മറ്റു നിബന്ധനകളും പാലിച്ച് സമർപ്പിക്കുന്നവരെ മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളൂ.

5. ദർഘാസ് ഫോറത്തിൽ 2025 ജനുവരി 1 മുതൽ ഒരു വർഷക്കാലയളവിൽ പ്രതിമാസം ............ വാടക നൽകിക്കൊ≠് ആശുപത്രി സൂപ്ര≠്/സർക്കാർ/എച്ച്.ഡി.സി. നിബന്ധനകൾക്ക് അനുസൃതമായി കാന്റീൻ നടത്തുവാൻ തയ്യാറാണെന്ന് കാണിച്ച് പേരുവച്ച് വ്യ‡മായി എഴുതിയിരിക്കണം.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46 KERALA GAZETTE Part III ____________________________________________________________________________________________________________________________

(എ) ദർഘാസ് ഫോറത്തിന്റെ വില അസ്സലിന് ` 400 + ജി.എസ്.ടി. 18%-ം പകർപ്പിന് ` 200 + ജി.എസ്.ടി. 18%-ം ആണ്.

(ബി) ദർഘാസ് ഫോറം 7-12-2024 മുതൽ 19-12-2024 രാവിലെ 10.15 മുതൽ 3 മണി വരെ പ്രവൃത്തി ദിവസങ്ങളിൽ ആശുപത്രി ആഫീസിൽനിന്നും ലഭിക്കുന്നതാണ്.

(സി) നിബന്ധനകൾ എല്ലാം പാലിച്ച് സമർപ്പിക്കപ്പെടുന്ന ദർഘാസുകൾ 20-12-2024 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതാണ്. 21-12-2024-ന് ലേലം നടത്തുകയും അതിനുശേഷം ദർഘാസുകൾ അതാത് കരാറുകാരുടെയോ അവരവരുടെ പ്രതിനിധികളുടെയോ മുൻപാകെ തുറന്ന് പരിശോധിക്കുന്നതും ലേല തുകയോ ദർഘാസ് തുകയോ ഏതാണ് കൂടുതലെങ്കിൽ കൂടുതലുള്ളത് താൽക്കാലികമായി സ്ഥിരീകരിക്കുന്നതും എച്ച്.ഡി.സി. ചെയർമാന്റെ അംഗീകാരത്തിന് വിധേയമായി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുമായിരിക്കും.

6. ദർഘാസിനോടൊപ്പം ഉചിത മാതൃകയിലുള്ള (ഓഫീസിൽ നിന്നും ലഭിക്കും) പ്രാഥമിക ഉടമ്പടി ` 200-ന്റെ കേരള ഗവൺമെന്റ ് മുദ്രപത്രത്തിൽ സമർപ്പിക്കേ≠താണ്.

7. ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവുകിട്ടി 3 ദിവസത്തിനകം പ്രസ്തുത വ്യ‡ി ഒരു വർഷത്തെ ദർഘാസ് ഉടമ്പടി പ്രകാരം 6 മാസത്തെ ലൈസൻസ് ഫീസിന് തുല്യമായ സംഖ്യ സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂപ്ര≠ിന്റെ പേരിൽ കെട്ടിവയ്ക്കേ≠തും നിബന്ധനയിൽ 16-ാം ഖfiിക അനുസരിച്ചുള്ള കരാർ ഉടമ്പടി 3 ദിവസത്തിനകം സമർപ്പിക്കേ≠തുമാണ്.

മേൽപ്രകാരം കെട്ടിവച്ച സംഖ്യ (പലിശയില്ലാതെ) ലൈസൻസുകാരൻ മുറി ഒഴിഞ്ഞു പോകുമ്പോൾ ബാദ്ധ്യതകൾ കഴിച്ച് ബാക്കി തിരിച്ചുകൊടുക്കുന്നതാണ്.

ഡെപ്പോസിറ്റ് തുക സൂപ്ര≠ിന്റെ പേരിൽ സ്വതന്ത്രമായി സ്വയം മാറിയെടുക്കാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ്/നാഷണൽ സേവിംഗ്സ് ഡെപ്പോസിറ്റ്, ട്രഷറി ഡെപ്പോസിറ്റ് ഇവയിൽ ഏതെങ്കിലുമായി സമർപ്പിക്കേ≠താണ്. ടെ≠ർ തുകയ്ക്ക് പുറമെ കറന്റ ് ചാർ÷്, വാട്ടർ ചാർ÷് എന്നിവയും ഓരോ മാസവും നാലാം പ്രവൃത്തി ദിവസത്തിനുള്ളിൽ തന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്. ഇതിൽ വാടക മുൻകൂറായി അടയ്ക്കേ≠താണ്. വെള്ളം, വൈദ്യുതി എന്നിവ തടസ്സപ്പെടുകയാണെങ്കിൽ ആയത് ലൈസൻസി സ്വന്തം ചെലവിൽ ഉത്തരവാദിത്വത്തോടെ ഏർപ്പെടുത്തി കാന്റീൻ മുടക്കം വരാത്ത രീതിയിൽ പ്രവർത്തിക്കേ≠താണ്.

8. സ്റ്റാഫ് കാന്റീനിൽനിന്ന് ആശുപത്രി ജീവനക്കാർ, ആശുപത്രിയിൽ പരിശീലനത്തിന് വരുന്ന ഡോക്ടർമാർ, വിദ്യാർ∞ി/വിദ്യാർ∞ിനികൾ, വിവിധ ട്രെയിനിംഗിന് വരുന്ന ആരോഗ്യ വകുപ്പു ജീവനക്കാർ, സൂപ്ര≠് നിയമിക്കുന്ന താൽക്കാലിക ജീവനക്കാർ, കരാർ ജീവനക്കാർ, എച്ച്. ഡി. സി. ജീവനക്കാർ എന്നിവർക്ക് സൂപ്ര≠് ആശുപത്രി സ്റ്റാഫ് കൗൺസിൽ നിശ്ചയിക്കുന്ന സഹായനിരക്കിൽ ഭക്ഷ്യവസ്തുക്കൾ നൽകുവാൻ ലൈസൻസുകാരൻ ബാദ്ധ്യസ്ഥനാണ്. ദർഘാസിന്റെ കാലയളവിൽ യാതൊരു കാരണവശാലും ഈ നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നതല്ല.

9. ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ച ഉടനെ കാന്റീൻ നടത്തിപ്പ് തുടങ്ങുന്നതിന് മുൻപായി ആയതിന് ആവശ്യമായ പി. എഫ്. എ. ലൈസൻസ്, മറ്റു അനുബന്ധ രേഖകൾ മുതലായവ കരാറുകാരൻ സ്വന്തം നിലയ്ക്ക് ബന്ധപ്പെട്ട അധികൃതരിൽ നിന്നുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

17th December 2024 KERALA GAZETTE 47 ____________________________________________________________________________________________________________________________

സമ്പാദിച്ച് ബോദ്ധ്യപ്പെടുത്തിയതിനുശേഷമേ കാന്റീൻ തുറന്ന് പ്രവർത്തിക്കുവാൻ പാടുള്ളൂ. ഒരാഴ്ചയ്ക്കകം സാക്ഷ്യപ്പെടുത്തിയ കോപ്പി സൂപ്ര≠ിന് നൽകേ≠താണ്.

10. സ്റ്റാഫ് കാന്റീൻ നടത്തിപ്പിനാവശ്യമായ പാത്രങ്ങൾ, ഫർണിച്ചറുകൾ മുതലായ എല്ലാ സാധനങ്ങളും ലൈസൻസുകാരൻ സ്വന്തം നിലയ്ക്ക് ഏർപ്പാടാക്കേ≠താണ്. പാകം ചെയ്ത ഭക്ഷണ സാധനങ്ങളുടെ അളവും ഗുണനിലവാരവും എല്ലായ്പ്പോഴും നിലനിർത്തേ≠തും വൃത്തിയുള്ള പാത്രത്തിൽ അടച്ച് സൂക്ഷിക്കേ≠തുമാണ്.

വൃത്തിയില്ലാതെ സൂക്ഷിച്ചതും പഴയതുമായ പാകം ചെയ്ത ഭക്ഷ്യവസ്തുക്കൾ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടാൽ ഇവ നശിപ്പിക്കുന്നതും നിയമ നടപടി സ്വീകരിക്കുന്നതുമായിരിക്കും.

11. സൂപ്ര≠ിന്റെ രേഖാമൂലമുള്ള അനുമതി വാങ്ങിക്കാതെ യാതൊരുവിധ മരാമത്ത് പണികളോ മറ്റോ നടത്താൻ പാടുള്ളതല്ല.

12. ആശുപത്രിയുടെയും സർക്കാരിന്റെയും താല്പര്യങ്ങൾക്കും സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തിനും വിരുദ്ധമായ യാതൊരു നടപടിയും കാന്റീൻ ലൈസൻസുകാരനിൽ നിന്നും ഉ≠ാവാൻ പാടുള്ളതല്ല. ആശുപത്രി സൂപ്ര≠്/ആഫീസ് അധികൃതർ ആവശ്യപ്പെടുന്നപക്ഷം കരാറുകാരൻ ഓഫീസിൽ ഹാജരാകേ≠താണ്.

13. കാന്റീൻ പ്രവർത്തന ഫലമായു≠ാകുന്ന ചപ്പുചവറുകൾ, പാഴ്വസ്തുക്കൾ, പുറം തള്ളുന്ന ജലം എന്നിവ അതാത് ദിവസം സമയാസമയം സ്വന്തം ചെലവിൽ ലൈസൻസുകാരൻ ആശുപത്രി കോമ്പൗ≠ിൽനിന്നും നീക്കം ചെയ്യേ≠തും കാന്റീൻ വളരെ വൃത്തിയോടെ സൂക്ഷിക്കേ≠തുമാണ്. കാന്റീൻ നടത്തിപ്പ് സംബന്ധിച്ച് ആശുപത്രി അധികൃതരോ പൊതുജനാരോഗ്യ വകുപ്പ് അധികൃതരോ കോർപ്പറേഷൻ അധികൃതരോ ഇതുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരോ ചൂ≠ിക്കാണിക്കുന്ന പോരായ്മകൾക്ക് ലൈസൻസുകാരൻ ഉത്തരവാദിയായിരിക്കും. അധികൃതർ നടപ്പിലാക്കുന്ന ശിക്ഷണ നടപടികൾക്ക് ലൈസൻസുകാരൻ വിധേയനായിരിക്കുന്നതുമാണ്. ഇതുമൂലം സർക്കാരിനു≠ാകുന്ന എല്ലാ നഷ്ടവും കരാറുകാരനിൽനിന്നും ഈടാക്കുന്നതായിരിക്കും.

14. നിർദ്ദിഷ്ട ഭക്ഷ്യ വസ്തുക്കളല്ലാതെ യാതൊരുവിധ വസ്തുക്കളും കാന്റീനിൽ വിൽപ്പനയ്ക്ക് വയ്ക്കുവാൻ പാടുള്ളതല്ല. ആശുപത്രി അധികൃതർ അങ്ങനെ വല്ലതും കാണുന്നപക്ഷം ദർഘാസ് കാലാവധി തീരുന്നതിനുമുൻപ് യാതൊരറിയിപ്പും കൂടാതെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതായിരിക്കും.

15. വിൽപ്പന നടത്തുന്ന എല്ലാ ഭക്ഷണ സാധനങ്ങളുടെയും വില വ്യ‡മായി ബോർഡിൽ (മലയാളത്തിലും/ഇം•ീഷിലും) പ്രദർശിപ്പിക്കേ≠തും അധികം തുക ഈടാക്കാൻ പാടില്ലാത്തതും ഗുണനിലവാരം ഉറപ്പ് വരുത്തേ≠തുമാണ്.

16. കാന്റീൻ നടത്തുവാൻ സ്ഥലം അനുവദിച്ചുകിട്ടുന്ന വ്യ‡ി സ്വന്തം ചെലവിൽ താഴെ ഒപ്പിട്ടിരിക്കുന്നവർ നിശ്ചയിക്കുന്ന വിധം ` 200-ന്റെ കേരള ഗവൺമെന്റ ് മുദ്രപത്രത്തിൽ മതിയായ ജാമ്യത്തോടുകൂടി ഒരു ക ര ാ റ ു ട മ്പ ട ി പത്രം എഴുതി 7 ദ ി വ സ ത്ത ി ന ക ം ഹാജരാക്കേ≠താണ്.

17. ദർഘാസ് സ്ഥിരപ്പെടുത്തിയശേഷം ലൈസൻസി, ഓരോ മാസത്തെയും ലൈസൻസ് ഫീസും 5% സർവ്വീസ് ചാർ÷ും മുൻകൂറായി ആശുപത്രി ഓഫീസിൽ നാലാമത്തെ പ്രവൃത്തി ദിവസത്തിന് മുൻപായി അടച്ച് രസീതി വാങ്ങേ≠താണ്. വീഴ്ച വരുത്തുന്ന തീയതി മുതൽ പണം അടയ്ക്കുന്ന തീയതി വരെയുള്ള കാലത്തേക്ക് 20% നിരക്കിൽThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

48 KERALA GAZETTE Part III ____________________________________________________________________________________________________________________________

പലിശയോടുകൂടി പണം അടയ്ക്കേ≠താണ്. ഇങ്ങനെ ഒരു മാസത്തിലധികം വീഴ്ച വരുത്തിയാൽ നോട്ടീസ് നൽകി മുറി ഒഴിപ്പിച്ചെടുക്കുവാൻ സൂപ്ര≠ിന്/സർക്കാരിന് അധികാരമു≠ായിരിക്കുന്നതാണ്.

18. കാന്റീൻ നടത്തിപ്പിന് താൽക്കാലികമായി എഗ്രിമെന്റ ് കാലാവധിയിൽ മാത്രം കൈവശം ലഭിക്കുന്ന കെട്ടിടത്തിൽ രേഖാമൂലമുള്ള അനുമതി ലഭിക്കാതെ യാതൊരു ഭേദഗതിയും വരുത്തുവാൻ ലൈസൻസുകാരന് അധികാരമു≠ായിരിക്കുന്നതല്ല.

19. അനുവദിക്കുന്ന കെട്ടിടത്തിലെ ഷട്ടറുകൾ, സാനിട്ടറി, ഇലക്ട്രിക് ഫിറ്റിംഗ്സുകൾ മുതലായവ നല്ല നിലയിൽ സൂക്ഷിക്കേ≠തും നഷ്ടം സംഭവിച്ചാൽ ലൈസൻസുകാരനിൽനിന്നും തുക വസൂലാക്കുന്നതുമാണ്.

20. ലൈസൻസ് ഫീസ് ബാക്കിവച്ചുകൊ≠ോ മറ്റ് നിബന്ധനകൾ ലൈസൻസുകാരൻ പാലിക്കാത്തത് കൊ≠ോ സർക്കാരിന് ഉ≠ാകുന്ന എല്ലാ നഷ്ടങ്ങളും സെക്യൂരിറ്റി ഡെപ്പോസിറ്റിൽനിന്നും പിരിച്ചെടുക്കുന്നതും പോരാതെ വരുന്ന സംഖ്യ റവന്യൂ റിക്കവറി നടപടി മുഖേന ഈടാക്കുന്നതുമാണ്.

21. കാന്റീൻ നടത്തിപ്പുവഴി ആശുപത്രി അധീനതയിലുള്ള വസ്തുക്കൾക്ക് കഷ്ടനഷ്ടങ്ങൾ സംഭവിച്ചാൽ അതിനുള്ള നഷ്ടപരിഹാരം നൽകാൻ ലൈസൻസി ബാദ്ധ്യസ്ഥനാണ്.

22. കൈവശം ലഭിക്കുന്ന കെട്ടിടമോ മറ്റു ഭാഗങ്ങളോ കൈമാറ്റം ചെയ്യുവാൻ അധികാരമോ അവകാശമോ ഇല്ല.

23. അനുവദിക്കുന്ന കെട്ടിടം, കാന്റീൻ നടത്തുവാൻ അല്ലാതെ മറ്റ് യാതൊരു ആവശ്യത്തിനും ഉപയോഗിക്കുവാൻ ലൈസൻസുകാരന് അധികാരമു≠ായിരിക്കുന്നതല്ല.

24. നി›ിത കാലാവധിക്കുള്ളിൽ ലൈസൻസി മരണപ്പെടുകയാണെങ്കിൽ അടുത്ത അവകാശികൾക്ക് അപേക്ഷയുടെയും നിലവിലെ വ്യവസ്ഥകൾക്കും വിധേയമായി ആശുപത്രി മേലധികാരി മുറി കൈമാറ്റം ചെയ്യുന്നതാണ്. ഇതിനായി ലൈസൻസുകാരൻ മരണപ്പെട്ടതിനുശേഷം ഒരുമാസത്തിനകം അപേക്ഷ ലഭിച്ചിരിക്കേ≠തും നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം അവകാശി ഉടമ്പടി നൽകേ≠തുമാണ്.

25. ലൈസൻസി വികസന സമിതിക്ക്/സർക്കാരിന് അടയ്ക്കുവാനുള്ള സംഖ്യ നി›ിത സമയത്ത് അടയ്ക്കാതെ വീഴ്ച വരുത്തിയാൽ ലൈസൻസ് റദ്ദ് ചെയ്ത് കെട്ടിടം ഏറ്റെടുക്കേ≠ിവരുന്ന സാഹചര്യത്തിൽ ഉ≠ാവുന്ന എല്ലാ നഷ്ടങ്ങൾക്കും ലൈസൻസി ഉത്തരവാദിയായിരിക്കുന്നതാണ്. ഇത്തരത്തിലുള്ള യാതൊരു നഷ്ടത്തിനും ചെലവുകൾക്കും സർക്കാർ യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുകയില്ല.

26. ലൈസൻസി കാലാവധിക്കുള്ളിൽ കെട്ടിടം ഒഴിഞ്ഞുപോവുകയോ കെട്ടിടം വികസന സമിതി/സർക്കാരിന് ഏറ്റെടുക്കേ≠ി വരികയോ ചെയ്യുന്നപക്ഷം ഉ≠ാവുന്ന എല്ലാ നഷ്ടങ്ങൾക്കും ലൈസൻസി ഉത്തരവാദിയായിരിക്കും. ഇതുമൂലം സർക്കാരിനു≠ാകുന്ന നഷ്ടം ഈടാക്കുന്നതിന് നടപടി സ്വീകരിക്കുവാൻ താഴെ ഒപ്പിട്ടവർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്.

27. ലൈസൻസിക്ക് കെട്ടിടം ആവശ്യമില്ലെങ്കിൽ ആ വിവരം നൽകിക്കൊ≠് മൂന്ന് മാസം മുൻപ് ആശുപത്രി മേലധികാരിക്ക് നോട്ടീസ് നൽകേ≠താണ്. ഇതുമൂലം സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് ലൈസൻസിയിൽ നിന്നും ഈടാക്കുന്നതാണ്.

28. കാന്റീൻ തുടർച്ചയായി എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കേ≠താണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 17th December 2024 KERALA GAZETTE 49 ____________________________________________________________________________________________________________________________

29. ദർഘാസ് സമർപ്പിക്കുന്നവർ അവരുടെ മേൽവിലാസം തെളിയിക്കുന്നതിന് സാക്ഷ്യപ്പെടുത്തിയ ഇലക്ഷൻ തിരിച്ചറിയൽ കാർഡ്/പാസ്പോർട്ട്/ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ കോപ്പി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

30. പാൻ കാർഡിന്റെ കോപ്പി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

31. കാരണം കാണിക്കാതെ തന്നെ ദർഘാസ് മാറ്റിവയ്ക്കാനും ദുർബലപ്പെടുത്തുവാനുമുള്ള പൂർണ്ണ അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.

കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് അന്വേഷിച്ചാൽ അറിയാവുന്നതാണ്.

സർക്കാർ മാനസികാരോഗ്യകേന്ദ്രം, കോഴിക്കോട്.

(ഒപ്പ്) സൂപ്ര≠്.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 17 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-17.ordinary-36267/. Archive identifier in.gazette.keralacompose.2024-12-17.ordinary-36267.