Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2024 ഡിസംബർ 20 20th December 2024
ചവളി
നർേ
No. 4042 വാലം 13 Vol. XIII
1200 ധനു 5 5th Dhanu 1200 Thiruvananthapuram, Friday
1946 അ്ഗഹായനം 29
29th Agrahayana 1946
കേേരള സർക്കോർ
തദ്ദേശ സ്വയംഭരണ (ആർ.ഡി) വകുപ്പ്
നനനോടട്ടീസസ
ഫാറം-VI
[ചട്ടം 22(2) കാണുക]
2016- ലെ കേരള നഗര -ഗ്രാമാസൂത്രണ ആക്റ്റ്
(2016- ലെ 9) 36- ാ വകുപ്പ് 8–ാ ഉപവകുപ്പ് പ്രകാരം മാസ്റ്റർ പ്ലാനിന് സർക്കാർ അനുമതി നൽകിയ വസ്തുത അറിയിക്കുന്ന നോട്ടീസ്
തീയതി, തിരുവനന്തപുരം, 2024 ഡിസംബർ, 19 റഫ. നം തസ്വഭവ-ആർ.ഡി2/225/2024-തസ്വഭവ.
താഴെ പറയുന്ന അതിരുകളോട് കൂടിയ തദ്ദേശാസൂത്രണ പ്രദേശത്തിന്റെ ഭാഗത്തിനായി
2 വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിൽ പരിഷ്ക്കരണങ്ങളോടു കൂടി സ്വീകരിച്ച മാസ്റ്റർ പ്ലാൻ, 2016-ലെ കേരള നഗര - ഗ്രാമാസൂത്രണ ആക്റ്റിലെ (2016 -ലെ 9) 36-ാ വകുപ്പ് (8) -ാ ഉപവകുപ്പ് പ്രകാരംസർക്കാർ ഉത്തരവ് നമ്പർ സ.ഉ.(കൈ) നം. 174/2024/തസ്വഭവ തീയതി 7-12-2024 പ്രകാരം സർക്കാർ അംഗീകരിച്ചതായി ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു.
വടക്ക് : എരുമപ്പെട്ടി, മുള്ളൂർക്കര ഗ്രാമപഞ്ചായത്തുകൾ
കിഴക്ക് : മുള്ളൂർക്കര, തെക്കുംകര ഗ്രാമപഞ്ചായത്തുകൾ
തെക്ക് : തെക്കുംകര , മുളങ്കുന്നത്തുകാവ്, അവണൂർ ഗ്രാമപഞ്ചായത്തുകൾ
പടിഞ്ഞാറ് അവണൂർ, വേലൂർ ഗ്രാമപഞ്ചായത്തുകൾ
മാസ്റ്റർപ്ലാൻ പ്രദേശത്ത് നിലവിലുള്ള വിശദ-നഗരാസൂത്രണ പദ്ധതികൾ സംബന്ധിച്ച വിശദാംശങ്ങൾ.
(എ) അംഗീകരിച്ച വിശദ നഗരാസൂത്രണ പദ്ധതികൾ - ബാധകമല്ല
(ബി) പ്രസിദ്ധീകരിച്ച വിശദ നഗരാസൂത്രണ പദ്ധതികൾ – ബാധകമല്ല
(സി) മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി റദ്ദാക്കിയ വിശദ നഗരാസൂത്രണ പദ്ധതികൾ, കാരണ സഹിതം വിശദീകരിക്കുക - ബാധകമല്ല.
(ഡി) നിലനിർത്തുന്ന വിശദ നഗരാസൂത്രണ പദ്ധതികൾ - ബാധകമല്ല
2016-ലെ കേരള നഗര-ഗ്രാമാസൂത്രണ ആക്റ്റിലെ 36-ാ വകുപ്പ് (10)-ാ ഉപവകുപ്പിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതു പോലെ, വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിൽ മാസ്റ്റർപ്ലാൻ പ്രസിദ്ധീകരിക്കേണ്ടതാണ്.
ഈ പ്ലാനിന് അനുസൃതമായല്ലാതെ യാതൊരാളും ഏതൊരു ഭൂമിയും, വിനിയോഗിക്കുകയോ, വിനിയോഗിക്കാൻ ഇടയാക്കുകയോ ഏതെങ്കിലും ഭൂമിയുടെ വികസനം നടപ്പാക്കുകയോ, ഭൂവിനിയോഗത്തിനു മാറ്റം വരുത്തുകയോ ചെയ്യാൻ പാടുള്ളതല്ല.
ഡോ. ഷർമിള മേരി ജോസഫ്,
പ്രിൻസിപ്പൽ സെക്രട്ടറി.