Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 52, Part Part III, 24 December 2024

Published 24 December 2024

Department
Co-Operation Department
Type
Ordinary
Gazette no.
52
Part
Part III
Identifier
in.gazette.keralacompose.2024-12-24.ordinary-36350
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 24

Tuesday, 24th December 2024

1200 ധനു 9

1946 ചപൗഷം 3

9th Dhanu 1200

3rd Pousha 1946

വാലം 13

നരേ 52

No.

Vol. XIII

Part III

Co-Operation Department

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

24th December 2024 KERALA GAZETTE 303 ____________________________________________________________________________________________________________________________

ക്ലെയിം നോട്ടീസ്

നമ്പർ AEL/1067/2022.

2024 ഒക്ടോബർ 30.

കോട്ടയം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ 23-1-2024 തീയതിയിലെ എ/ഇ/എൽ 1067/2023 ഉത്തരവ് പ്രകാരം വാനില ഗ്രോവേഴ്സ് സഹകരണ സംഘം ക്ലിപ്തം നമ്പർ കെ 1059-ന്റെ ലിക്വിഡേറ്ററായി കോട്ടയം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ പുതുപ്പള്ളി യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചിട്ടുള്ളതാണ്. ഈ സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ 2 മാസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താ ണെന്നും ഈ സംഘത്തിലേക്ക് എന്തെങ്കിലും ഇനത്തിൽ അടക്കുവാനുള്ള തുക നേരിൽ വന്ന് അടച്ച് രസീത് വാങ്ങേ≠താണെന്നും ഇതിനാൽ പൊതുജനങ്ങളെയും സംഘം അംഗങ്ങളെയും അറിയിക്കുന്നു.

(ഒപ്പ്) ലിക്വിഡേറ്റർ,

വാനില ഗ്രോവേഴ്സ് സഹകരണ സംഘം

ക്ലിപ്തം നമ്പർ കെ 1059, അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സഹകരണ സംഘം ഇൻസ്പെക്ടർ, ആഫീസ്, കോട്ടയം.

പുതുപ്പള്ളി യൂണിറ്റ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 304 KERALA GAZETTE Part III ____________________________________________________________________________________________________________________________

ക്ലെയിം നോട്ടീസ്

നമ്പർ AEL/803/2023.

2024 ഒക്ടോബർ 30.

കോട്ടയം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ 15-1-2024 തീയതിയിലെ എ/ഇ/എൽ 803/2023 ഉത്തരവ് പ്രകാരം കോട്ടയം ജില്ലാ ആപ്കോസ് എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ കെ 921-ന്റെ ലിക്വിഡേറ്ററായി കോട്ടയം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ പുതുപ്പള്ളി യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചിട്ടുള്ളതാണ്. ഈ സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടുവാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ 2 മാസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണെന്നും ഈ സംഘത്തിലേക്ക് എന്തെങ്കിലും ഇനത്തിൽ അടക്കുവാനുള്ള തുക നേരിൽ വന്ന് അടച്ച് രസീത് വാങ്ങേ≠താണെന്നും ഇതിനാൽ പൊതുജനങ്ങളെയും സംഘം അംഗങ്ങളെയും അറിയിക്കുന്നു.

(ഒപ്പ്) ലിക്വിഡേറ്റർ,

കോട്ടയം ജില്ലാ ആപ്കോസ് എംπോയീസ്

സഹകരണ സംഘം ക്ലിപ്തം നമ്പർ കെ 921 അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സഹകരണ സംഘം ഇൻസ്പെക്ടർ, ആഫീസ്, കോട്ടയം.

പുതുപ്പള്ളി യൂണിറ്റ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 24th December 2024 KERALA GAZETTE 305 ____________________________________________________________________________________________________________________________

തൃശ്ശൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ (ജനറൽ)-ന്റെ നടപടിക്രമം

(ഹാജർ : ശ്രീമതി ജൂബി ടി. കുരിയാക്കോസ്)

നമ്പർ JRGTSR/5812/2013/AEL/K Dis.

2024 നവംബർ 16.

വിഷയം: —തെക്കുംകര പഞ്ചായത്ത് പട്ടികജാതി ഈറ്റ തൊഴിലാളി സഹകരണ സംഘം ക്ലിപ്തം ആർ.987—സമാപ്തീകരണം—രജിസ്ട്രേഷൻ റദ്ദ ്ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്—

സംബന്ധിച്ച്.

സൂചന:—(1) ഈ ഓഫീസിലെ 23-12-2013-ലെ 5812/2013/AEL നമ്പർ ഉത്തരവ്.

(2) ബഹു:രജിസ്ട്രാറുടെ 16-3-2024-ലെ RCS/3380/2024-AEL-1-ാം നമ്പർ ഉത്തരവ്.

(3) സംഘം ലിക്വിഡേറ്ററുടെ 13-11-2024-ലെ 1-ാം നമ്പർ തീരുമാനം.

(4) തലപ്പിള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 14-11-2024-ാം തീയതിയിലെ ARGTLY/376/2023 -UI -2 നമ്പർ കത്തും അനുബന്ധങ്ങളും .

ആർ 987-തെക്കുംകര പഞ്ചായത്ത് പട്ടികജാതി ഈറ്റ തൊഴിലാളി സഹകരണ സംഘം തികച്ചും പ്രവർത്തനരഹിതമായതിനാലും പുനരുദ്ധീകരണത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്നതിനാലും സംഘം സമാപ്തീകരിക്കുന്നതിനായി സൂചന (1) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും 23-12-2013-നു സമാപ്തീകരണ ഉദ്യോഗസ്ഥൻ ചാർ÷് എടുക്കുകയും ചെയ്തതാണ്. സമാപ്തീകരണ നടപടികളുടെ ഭാഗമായുള്ള നടപടികൾ എല്ലാം പൂർത്തീകരിച്ച് സൂചന (3) പ്രകാരമുള്ള തീരുമാനം കൈക്കൊള്ളുകയും സ്വീകരിച്ച നടപടികൾ റിപ്പോർട്ടാക്കി സമർപ്പിക്കുകയും ചെയ്തിട്ടു≠്. സമാപ്തീകരണ ഉദ്യോഗസ്ഥന്റെ തീരുമാനവും റിപ്പോർട്ടും അംഗീകരിക്കാവുന്നതാണെന്ന് സൂചന (4) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ തലപ്പിള്ളി അറിയിച്ചിട്ടു≠്. സംഘം സമാപ്തീകരണ ഉദ്യോഗസ്ഥന്റെ കാലാവധി 19-4-2023 വരെ സൂചന (2) പ്രകാരം ദീർഘിപ്പിച്ചു ഉത്തരവായിട്ടുള്ളതാണ്. സമാപ്തീകരണ നടപടികൾ സഹകരണ സംഘം നിയമം 73(3) പ്രകാരം പൂർത്തീകരിച്ച സാഹചര്യത്തിലും, സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യേ≠താണെന്ന സമാപ്തീകരണ ഉദ്യോഗസ്ഥന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലും, രജിസ്ട്രേഷൻ റദ്ദ് ചെയ്യേ≠താണെന്ന തലപ്പിള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശയുടെ അടിസ്ഥാനത്തിലും താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

തെക്കുംകര പഞ്ചായത്ത് പട്ടികജാതി ഈറ്റ തൊഴിലാളി സഹകരണ സംഘം ക്ലിപ്തം ആർ. 987-ന്റെ സമാപ്തീകരണം പൂർത്തീകരിച്ചുകൊ≠ുള്ള സമാപ്തീകരണ ഉദ്യോഗസ്ഥന്റെ നടപടികൾ അംഗീകരിച്ചു കൊ≠് പ്രസ്തുത സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തു കൊ≠് ഇതിനാൽ ഉത്തരവാകുന്നു. ആയത് സംബന്ധിച്ച റിക്കാർഡുകൾ 3 വർഷക്കാലം സൂക്ഷിക്കേ≠തും പിന്നീട് ഈ ഓഫീസിന്റെ മുൻകൂർ അനുമതി വാങ്ങി നശിപ്പിക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ

(ഒപ്പ്)

(ജനറൽ) ഓഫീസ്, തൃശ്ശൂർ.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 306 KERALA GAZETTE Part III ____________________________________________________________________________________________________________________________

മലപ്പുറം ജില്ല സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം [ഹാജർ : സുരേന്ദ്രൻ ചെമ്പ്ര, ജോയിന്റ ് രജിസ്ട്രാർ (ജനറൽ) മലപ്പുറം]

നമ്പർ JRMPM/2059/2022/SCT.

2024 ഡിസംബർ 6.

വിഷയം :—വെട്ടത്തൂർ പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 1042—സംഘം പ്രവർത്തനം സമാപ്തീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്— സംബന്ധിച്ച്.

പരാമർശം :—(1) പെരിന്തൽമണ്ണ (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാറുടെ 17-5-2024 തീയതിയിലെ ARGPNA/1872/2023 -UI(3) നമ്പർ കത്തും, പരിശോധന ഉദ്യോഗസ്ഥന്റെ 17-5-2024 തീയതിയിലെ പരിശോധന റിപ്പോർട്ടും.

(2) ഈ ഓഫീസിലെ 28-8-2024 തീയതിയിലെ ഇതേ നമ്പർ നോട്ടീസ്.

20-10-2020-ൽ രജിസ്റ്റർ ചെയ്ത് 29-11-2020-ൽ പ്രവർത്തനം ആരംഭിച്ച വെട്ടത്തൂർ പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 1042 വർഷങ്ങളായി പ്രവർത്തന രഹിതമായി തുടരുന്ന സാഹചര്യത്തിൽ സംഘത്തിന്റെ പ്രവർത്തന സാദ്ധ്യത സംബന്ധിച്ച് 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരമുള്ള പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഈ ഓഫീസിൽ നിന്നും നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ പരാമർശം (1) പ്രകാരം പരിശോധന റിപ്പോർട്ട് സമർപ്പിക്കുകയു≠ായി. പ്രസ്തുത റിപ്പോർട്ടിൽ സംഘം പൂർണ്ണമായും പ്രവർത്തനരഹിതമാണെന്നും സംഘത്തെ പുനരുദ്ധരിക്കുന്നതിനുള്ള യാതൊരു സാദ്ധ്യതയും കാണുന്നില്ലെന്നും പരാമർശിച്ചിട്ടു≠്. കൂടാതെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്കുതന്നെ സംഘത്തിന്റെ പ്രവർത്തനം മുന്നോട്ടുകൊ≠ു പോകാനുള്ള താല്പര്യമില്ലാത്ത സാഹചര്യത്തിലും ജീവനക്കാരില്ലാതെ യാതൊരുവിധ ഇടപാടുകളും നടത്താത്ത ആർ. എൻ. എ വിഭാഗത്തിലുള്ള സംഘത്തിന്റെ തുടർ പ്രവർത്തനം ക്ലേശകരമാണ് എന്നതിനാൽ വെട്ടത്തൂർ പഞ്ചായത്ത് പട്ടികജാതി സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 1042 സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും പരാമർശം (1) പ്രകാരം ശിപാർശ ചെയ്യുകയു≠ായി.

വർഷങ്ങളായി പ്രവർത്തനരഹിതമായി നിലനിൽക്കുന്ന സംഘത്തിന് പ്രവർത്തന സാദ്ധ്യത ഇല്ലാത്തതിനാൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതായിരിക്കും ഉചിതമായ നടപടിയെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ സംഘം പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 പ്രകാരം നിർത്തൽ ചെയ്യുന്നതിന് മുന്നോടിയായി ജില്ലാ സഹകരണ ബാങ്ക്, സർക്കിൾ സഹകരണ യൂണിയൻ എന്നിവരുടെ അഭിപ്രായം ആരാഞ്ഞുകൊ≠് പരാമർശം (2) പ്രകാരം നോട്ടീസ് നൽകുകയു≠ായി. എന്നാൽ നി›ിത സമയത്തിനകം ആരുംതന്നെ നിവേദനമോ അഭിപ്രായമോ ബോധിപ്പിക്കുകയു≠ായില്ല. മേൽ സാഹചര്യത്തിൽ താഴെപ്പറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71(1) പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് വെട്ടത്തൂർ പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 1042 സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ച് കൊ≠ും വകുപ്പ് 72 (1) പ്രകാരം പെരിന്തൽമണ്ണ അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ മേലാറ്റൂർ യൂണിറ്റ് ഇൻസ്പെക്ടറെ സംഘ ത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ ഉടൻ തന്നെ സംഘത്തിന്റെ ചാർ÷് ഏറ്റെടുക്കേ≠തും ചാർ÷െടുത്ത തീയതിയിലെ ബാക്കി പത്രം, ലഭ്യമായ ആഡിറ്റ് റിപ്പോർട്ട്, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ റിപ്പോർട്ട് ചെയ്യേ≠തും സഹകരണ സംഘം നിയമം, ചട്ടം, രജിസ്ട്രാറുടെ സർക്കുലർ നിർദ്ദേശങ്ങൾ എന്നിവയ്ക്ക് വിധേയമായി ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കേ≠തും, ചട്ടം 69 (3) പ്രകാരമുള്ള ത്രൈമാസ പുരോഗതി റിപ്പോർട്ട് യഥാസമയം ഈ ഓഫീസിൽ സമർപ്പിക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ കാര്യാലയം, മലപ്പുറം.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 24 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-24.ordinary-36350/. Archive identifier in.gazette.keralacompose.2024-12-24.ordinary-36350.