©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2024 ഡിസംബർ 26 26th December 2024
വ്ാഴം
നർേ
No. 4086 വാലം 13 Vol. XIII
1200 ധനു 11 11th Dhanu 1200 Thiruvananthapuram, Thursday
1946 ചപൗഷം 5 5th Pousha 1946
കേരള നിയമസഭാ സെക്രട്ടേറിയറ്റ്
വിജ്ഞാപനം
നം. 18556/ലെജിൻ-3/2024/ലെജി. തീയതി, തിരുവനന്തപുരം 2024 ഡിസംബർ 26 കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ 69 (5)-ാാം ചട്ടപ്രകാരം 2024- കേരള വന (ഭേദഗതി) ബിൽ (ബിൽ നമ്പർ 228), ഉദ്ദേശ്യകാരണങ്ങളുടെ വിവരണത്തോടും ധനകാര്യമെമ്മോറാണ്ടത്തോടും ഏൽപ്പിച്ചുകൊടുത്ത നിയമനിർമ്മാണാധികാരം സംബന്ധിച്ച മെമ്മോറാണ്ടത്തോടും കൂടി പ്രസിദ്ധപ്പെടുത്തുന്നു .
ഡേ(cid:2)ാ. എൻ. കൃഷ്ണ കുമാർകുമാർ
സെക്രട്ടറി
2പതിനഞ്ചാം കേരള നിയമസഭ
ബിൽ നമ്പർ. 228 2024-ലെ കേരള വന (ഭേദഗതി) ബിൽ
1961-ലെ കേരള വന ആക്റ്റ് വീണ്ടും ഭേദഗതി ചെയ്യുന്നതിനുള്ള
ഒരു
ബിൽ
പീഠിക .- 1961-ലെ കേരള വന ആക്റ്റ് (1962-ലെ 4) ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീണ്ടും ഭേദഗതി ചെയ്യുന്നത് യുക്തമായിരിക്കുകയാൽ;
ഭാരത റിപ്പബ്ലിക്കിന്റെ എഴുപത്തിയഞ്ചാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമമുണ്ടാക്കുന്നു :-
1. ചുരുക്കപ്പേരും പ്രാരംഭവും
.- (1) ഈ ആക്റ്റിന് 2024-ലെ കേരള വന (ഭേദഗതി) ആക്റ്റ് എന്ന് പേര് പറയാം.
(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. 2- ാാം വകുപ്പിനുള്ള ഭേദഗതി
.- 1961-ലെ കേരള വന ആക്റ്റിലെ (1962-ലെ 4) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക), 2-ാാം വകുപ്പിൽ,-
(എ) (എ) ഖണ്ഡം (എഎ) ഖണ്ഡമായി പുനരക്കമിടേണ്ടതും അപ്രകാരം പുനരക്കമിട്ട (എഎ) ഖണ്ഡത്തിനു മുൻപായി താഴെപ്പറയുന്ന ഖണ്ഡം ചേർക്കേണ്ടതുമാണ് , അതായത്:-
"(എ) "മരത്തോൽ" എന്നാൽ മരത്തണ്ടിന്റെയോ വേരിന്റെയോ കട്ടിയുള്ള പുറം ആവരണം എന്നർത്ഥമാകുന്നു;";
(ബി) (ബി) ഖണ്ഡത്തിനു ശേഷം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേണ്ടതാണ് , അതായത്:-
"(ബിഎ) "മീൻപിടുത്തം" എന്നതിൽ നദികൾ വിഷലിപ്തമാക്കിയോ നദികളിലോ മറ്റേതെങ്കിലും ജലാശയങ്ങളിലോ വിഷമുള്ള വസ്തുക്കൾ സ്ഥാപിച്ചോ iോടകവസ്തുക്കൾ ഉപയോഗിച്ചോ വൈദ്യുതാഘാതം ഏല്പിച്ചോ മീൻ പിടിക്കുന്നതും മീൻ പിടിക്കുന്നതിനുള്ള അങ്ങനെയുള്ള എല്ലാ ശ്രമവും ഉൾപ്പെടുന്നതുമാകുന്നു ;";
(സി) (സി) ഖണ്ഡത്തിനു പകരം താഴെപ്പറയുന്ന ഖണ്ഡം ചേർക്കേണ്ടതാണ് , അതായത്:-
"(സി) "വനം ഉദ്യോഗസ്ഥൻ" എന്നാൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായോ അഡീഷണൽ പ്രിൻ സിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായോ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായോ ഫോറസ്റ്റ് കൺസർവേറ്ററായോ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററായോ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററായോ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറായോ ഡെപ്യൂട്ടി ഡയറക്ടറായോ (വൈൽഡ് ലൈഫ്) വൈൽഡ് ലൈഫ് വാർഡനായോ വൈൽഡ് ലൈഫ് അസിസ്റ്റന്റായോ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായോ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായോ സെക്ഷൻ ഫോറസ്റ്റ് ഓഫീസറായോ തടി ഡിപ്പോ ഓഫീസറായോ ബീറ്റ് ഫോറസ്റ്റ് ഓഫീസറായോ ട്രൈബൽ വാച്ചറായോ വാച്ചറായോ അല്ലെങ്കിൽ ഈ ആക്റ്റോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ പ്രകാരം വനം ഉദ്യോഗസ്ഥന്റെ ഏതെങ്കിലും ചുമതല നിർവഹിക്കുവാനായോ പേരു പറഞ്ഞോ , ഗവൺമെന്റിന്റെ ഉത്തരവുകൾ മൂലമോ
3ഉത്തരവുകൾ പ്രകാരമോ, ഉദ്യോഗം വഹിക്കാനോ നിയമിക്കപ്പെടുന്ന ഏതെങ്കിലും ആൾ എന്നർത്ഥമാകുന്നു ;";
(ഡി) (എഫ്) ഖണ്ഡത്തിൽ,-
(i) 1-ാാം ഉപഖണ്ഡത്തിനു പകരം താഴെപ്പറയുന്ന ഉപഖണ്ഡം ചേർക്കേണ്ടതാണ് , അതായത്:-
"(i) വനത്തിൽ കാണപ്പെടുന്നതോ വനത്തിൽ നിന്ന് കൊണ്ടുവരുന്നതോ അല്ലെങ്കിലോ ആയ താഴെപ്പറയുന്നവയും, അതായത്,-
(എ) ദന്തം;
(ബി) തടി, കരി, തടിയിൽ നിന്നെടുക്കുന്ന എണ്ണ , ചന്ദനത്തൈലം, പശ, റെസിൻ, അകൃ ത്രിമ വാർണിഷ്, മരത്തോൽ, അരക്ക്, ചന്ദന മരത്തിന്റെയും ഈട്ടി മരത്തിന്റെയും നാരുകളും വേരുകളും ; കൂടാതെ";
(ii) 2-ാാം ഉപഖണ്ഡത്തിൽ,-
(എ) "വനത്തിൽ കാണപ്പെടുകയോ അഥവാ വനത്തിൽ നിന്ന് കൊണ്ടുവരപ്പെടുകയോ ചെയ്യുമ്പോൾ താഴെ പറയുന്നവയും ," എന്നീ വാക്കുകൾക്കും ചിഹ്നത്തിനും പകരം "വനത്തിൽ കാണപ്പെടുന്നതോ വനത്തിൽ നിന്ന് ആരെങ്കിലും കൊണ്ടുവരുന്നതോ ആയ താഴെപ്പറയുന്നവയും," എന്നീ വാക്കുകളും ചിഹ്നവും ചേർക്കേണ്ടതാണ് ;
(ബി) (ഡി) ഇനത്തിൽ, "മേൽമണ്ണും," എന്ന വാക്കിനും ചിഹ്നത്തിനും ശേഷം "മണലും," എന്ന വാക്കും ചിഹ്നവും ചേർക്കേണ്ടതാണ്;
(ഇ) (എൽ) ഖണ്ഡത്തിൽ, "മുളയും," എന്ന വാക്കിനും ചിഹ്നത്തിനും പകരം "വനത്തിനു പുറത്തു വളരുന്ന മുള ഒഴികെയുള്ള മുളയും, ഈറയും," എന്നീ വാക്കുകളും ചിഹ്നങ്ങളും ചേർക്കേണ്ടതാണ് ;
(എഫ്) (എൽ) ഖണ്ഡത്തിനു ശേഷം താഴെപ്പറയുന്ന ഖണ്ഡങ്ങൾ ചേർക്കേണ്ടതാണ് , അതായത്:-
"(എം) "മാലിന്യവസ്തു" എന്നതിൽ, പ്രാഥമിക ഉപയോഗത്തിന് ശേഷം ഉപേക്ഷിക്കപ്പെടുന്ന ഖര , ദ്രാവക അല്ലെങ്കിൽ വാതക പദാർത്ഥങ്ങൾ , ഏതെങ്കിലും വിഷവസ്തു, പാഴ്വസ്തു, ചവറ്, അഴുക്ക്, ചെളി, വിസർജ്യം, മാരകമായ വ്യവസായ മാലിന്യം, ആവശ്യമില്ലാത്തതോ അനഭിലഷണീയമായതോ ഉപയോഗശൂന്യമായതോ ആയ വസ്തു അല്ലെങ്കിൽ മനുഷ്യർക്കോ വന്യജീവികൾക്കോ വനങ്ങൾക്കോ പരിസ്ഥിതിക്കോ ഉപദ്രവമോ നാശമോ ഹാനിയോ ഉണ്ടാക്കുകയോ മറ്റുവിധത്തിൽ പ്രതികൂലമായി ബാധിക്കുകയോ ചെയ്യുന്ന ഏതൊരു പദാർത്ഥവും ഉൾപ്പെടുന്നതാകുന്നു ;
(എൻ) "വന്യജീവി" എന്നാൽ 1972-ലെ വൈൽഡ് ലൈഫ് (പ്രൊട്ടക്ഷൻ) ആക്റ്റിന്റെ (1972-ലെ 53-ാാം കേന്ദ്ര ആക്റ്റ്) 2-ാാം വകുപ്പ് (36)-ാാം ഖണ്ഡത്തിൽ നിർവ്വചിച്ചിട്ടുള്ള 'വന്യജീവി' എന്നർത്ഥമാകുന്നു .".
3. 27- ാാം വകുപ്പിനുള്ള ഭേദഗതി
.- പ്രധാന ആക്റ്റിലെ 27-ാാം വകുപ്പ് (1)-ാാം ഉപവകുപ്പിൽ,-
(എ) "ആയിരം രൂപയിൽ" എന്നീ വാക്കുകൾക്കു പകരം "അയ്യായിരം രൂപയിൽ" എന്നീ വാക്കുകൾ ചേർക്കേണ്ടതാണ്;
(ബി) "അയ്യായിരം രൂപ" എന്നീ വാക്കുകൾക്കു പകരം "ഇരുപത്തയ്യായിരം രൂപ" എന്നീ വാക്കുകൾ ചേർക്കേണ്ടതാണ് ;
4(സി) (ഇ) ഖണ്ഡത്തിൽ,-
(i) (ii)-ാാം ഇനത്തിൽ, "മറയോ അഴിയോ" എന്നീ വാക്കുകൾക്കു പകരം "മറയോ അഴിയോ അല്ലെങ്കിൽ വഴിയടയാളങ്ങളും കയ്യാലകളും ഉൾപ്പെടെ അതിരു തിരിക്കുന്നതിനു വേണ്ടി നിർമ്മിച്ച താത്കാലികമോ സ്ഥിരമോ ആയ ഏതെങ്കിലും എടുപ്പോ" എന്നീ വാക്കുകൾ ചേർക്കേണ്ടതാണ് ;
(ii) (v)-ാാം ഇനത്തിൽ, "കല്ലുവെട്ടുകയോ" എന്ന വാക്കിനു ശേഷം "മണൽ ശേഖരിക്കുകയോ" എന്നീ വാക്കുകൾ ചേർക്കേണ്ടതാണ്;
(iii) (vi)-ാാം ഇനത്തിൽ, "വല്ല നാശവും വരുത്തുകയോ" എന്നീ വാക്കുകൾക്കു ശേഷം "; അല്ലെങ്കിൽ" എന്ന ചിഹ്നവും വാക്കും ചേർക്കേണ്ടതാണ്;
(iv) (vi)-ാാം ഇനത്തിനു ശേഷം താഴെപ്പറയുന്ന ഇനങ്ങൾ ചേർക്കേണ്ടതാണ് , അതായത്:-
"(vii) പ്ലാസ്റ്റിക്കോ മറ്റേതെങ്കിലും മാലിന്യവസ്തുവോ ആ സ്ഥലത്ത് തള്ളുകയോ വലിച്ചെറിയുകയോ അല്ലെങ്കിൽ അതിനകത്തുള്ളതോ അവയിലേക്കൊഴുകുന്നതോ ആയ ജലാശയങ്ങളും പുഴകളും വിഷമയമാക്കുകയോ അവയിൽ പ്ലാസ്റ്റിക്കോ മറ്റേതെങ്കിലും മാലിന്യവസ്തുവോ വലിച്ചെറിയുകയോ, iോടകവസ്തുക്കൾ ഉപയോഗിക്കുകയോ; അല്ലെങ്കിൽ
(viii) തോക്കുമായോ iോടകവസ്തുക്കളുമായോ പ്രവേശിക്കുകയോ; അല്ലെങ്കിൽ
(ix) ഏതെങ്കിലും വന്യജീവിയെ തീറ്റുകയോ ശല്യപ്പെടുത്തുകയോ ഉപദ്രവിക്കുകയോ; അല്ലെങ്കിൽ (x) 2006-ലെ പട്ടിക ഗോത്രവർഗ്ഗങ്ങളും മറ്റ് പരമ്പരാഗത വനവാസികളും (വനാവകാശങ്ങൾ അംഗീകരിക്കൽ) ആക്റ്റ് (2007-ലെ 2-ാാം കേന്ദ്ര ആക്റ്റ് ) പ്രകാരം അങ്ങനെയുള്ള അവകാശം അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലല്ലാതെ മീൻ പിടിക്കുന്നതിനോ നദികളോ മറ്റേതെങ്കിലും ജലാശയങ്ങളോ വിഷമയമാക്കുന്നതിനോ അല്ലെങ്കിൽ നദികളിൽ നിന്നോ ഏതെങ്കിലും ജലാശയങ്ങളിൽ നിന്നോ മീൻ ശേഖരിക്കുന്നതിനോ അപ്രകാരം ചെയ്യുന്നതിന് ശ്രമം നടത്തുന്നതിനോ വേണ്ടി പ്രവേശിക്കുകയോ , ".
4. 29- ാാം വകുപ്പിനുള്ള ഭേദഗതി
.- പ്രധാന ആക്റ്റിലെ 29-ാാം വകുപ്പ് (2)-ാാം ഉപവകുപ്പിൽ "ഇരുന്നൂറു രൂപയോളം" എന്നീ വാക്കുകൾക്കു പകരം "രണ്ടായിരം രൂപയോളം" എന്നീ വാക്കുകൾ ചേർക്കേണ്ടതാണ് .
5. 32- ാാം വകുപ്പിനുള്ള ഭേദഗതി
.- പ്രധാന ആക്റ്റിലെ 32-ാാം വകുപ്പിൽ "നൂറുരൂപയോളം" എന്ന വാക്കിനു പകരം "ആയിരം രൂപയോളം" എന്നീ വാക്കുകൾ ചേർക്കേണ്ടതാണ്.
6. 40- ാാം വകുപ്പിനുള്ള ഭേദഗതി
.- പ്രധാന ആക്റ്റിലെ 40-ാാം വകുപ്പ് (1)-ാാം ഉപവകുപ്പിൽ " 500 രൂപയോളം" എന്നീ അക്കങ്ങൾക്കും വാക്കിനും പകരം "അയ്യായിരം രൂപയോളം" എന്നീ വാക്കുകൾ ചേർക്കേണ്ടതാണ്.
7. 47 എ വകുപ്പിനുള്ള ഭേദഗതി
.- പ്രധാന ആക്റ്റിലെ 47 എ വകുപ്പിൽ, (എ) ഖണ്ഡത്തിനു ശേഷം താഴെപ്പറയുന്ന ഖണ്ഡം ചേർ ക്കേണ്ടതാണ്, അതായത്:-
"(എഎ) "അപ്പലേറ്റ് ഓഫീസർ" എന്നാൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോ ഈ അദ്ധ്യായത്തിന്റെ ആവശ്യത്തിലേയ്ക്കായി ഗവൺമെന്റ്, ഗസറ്റ് വിജ്ഞാപനം വഴി, അധികാരപ്പെടുത്തിയ ഫോറസ്റ്റ് കൺസർവേറ്ററുടെ പദവിയിൽ കുറയാത്ത മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ എന്നർത്ഥമാകുന്നു;".
58. 47 ബി വകുപ്പിനുള്ള ഭേദഗതി
.- പ്രധാന ആക്റ്റിലെ 47 ബി വകുപ്പ് (2)-ാാം ഉപവകുപ്പിൽ,-
(എ) "തന്റെ സ്വന്തം ഉപയോഗത്തിനായി ഒരു കെട്ടിടം പണിയുന്നതിനായി ആ പ്രദേശം വൃത്തിയാക്കുന്നതിലേക്കായി കഴിയുന്ന തരത്തിൽ മരം മുറിക്കുന്നതിനാണെങ്കിലോ " എന്നീ വാക്കുകൾക്ക് ശേഷം "അല്ലെങ്കിൽ വനം വകുപ്പ് മുഖേന വിൽപന നടത്തുന്നതിനാണെങ്കിലോ അല്ലെങ്കിൽ ഈ ആക്റ്റിലേയും അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലേയും വ്യവസ്ഥകൾക്ക് വിധേയമായി, മറ്റേതെങ്കിലും സദുദ്ദേശപരമായ ഉപയോഗത്തിനാണെങ്കിലോ, മരത്തിന്റെ പ്രായഭേദമെന്യേ , " എന്നീ വാക്കുകളും ചിഹ്നങ്ങളും ചേർക്കേണ്ടതാണ്;
(ബി) നിലവിലെ ക്ലിപ്തനിബന്ധനയ്ക്കു പകരം താഴെപ്പറയുന്ന ക്ലിപ്തനിബന്ധന ചേർക്കേണ്ടതാണ് , അതായത്:-
"എന്നാൽ, (2)-ാാം ഉപവകുപ്പ് പ്രകാരമുള്ള വിൽപനയ്ക്കും സദുദ്ദേശപരമായ ഉപയോഗത്തിനുമുള്ള വ്യവസ്ഥ , അങ്ങനെയുള്ള ഭൂമി നൽകുന്ന സമയത്ത് സർക്കാർ റിസർവ് ചെയ്തിട്ടുള്ള ചന്ദനമരങ്ങൾ ഏതെങ്കിലും ഉണ്ടെങ്കിൽ അതിനോ 1986-ലെ കേരള വൃക്ഷ സംരക്ഷണ ആക്റ്റിന്റെ (1986-ലെ 35) 5-ാാം വകുപ്പിൻകീഴിൽ വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും ഭൂമിയിൽ നിൽക്കുന്ന മരങ്ങൾക്കോ 2003-ലെ കേരള വനം (പരിസ്ഥിതി ശാസ്ത്രപരമായി ദുർബ്ബലമായ ഭൂപ്രദേശങ്ങളുടെ നിക്ഷിപ്തമാക്കലും കാര്യകർതൃത്വം നടത്തിപ്പും) ആക്റ്റിൻ (2005-ലെ 21) കീഴിൽ സൂക്ഷിപ്പുകാരൻ വിജ്ഞാപനം ചെയ്ത പ്രദേശങ്ങൾക്കോ ബാധകമാകുന്നതല്ല.".
9. 47 സി വകുപ്പിനുള്ള ഭേദഗതി
.- പ്രധാന ആക്റ്റിലെ 47 സി വകുപ്പ് (4)-ാാം ഉപവകുപ്പിനു പകരം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ്, അതായത്:-
"(4) ഈ വകുപ്പ് പ്രകാരം ഒരു ലൈസൻസ് നൽകുന്നതിനോ പുതുക്കുന്നതിനോ വിസമ്മതിച്ച അല്ലെങ്കിൽ അങ്ങനെയുള്ള ഒരു ലൈസൻസ് റദ്ദാക്കുകയോ സസ്പെന്റ് ചെയ്യുകയോ ചെയ്ത അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്റെ തീരുമാനത്തിന്മേൽ സങ്കടമനുഭവിക്കുന്ന ഏതൊരാൾക്കും , അങ്ങനെയുള്ള തീരുമാനത്തിന്റെ ഉത്തരവ് ലഭിച്ച തീയതി മുതൽ രണ്ട് മാസങ്ങൾക്കകം , അപ്പലേറ്റ് ഓഫീസർക്ക് അപ്പീൽ നൽകാവുന്നതും അപ്പലേറ്റ് ഓഫീസർക്ക് അപ്പീൽ ലഭിച്ച തീയതി മുതൽ ഒരു മാസത്തിനകം അയാൾക്ക് യുക്തമെന്നു തോന്നാവുന്ന അങ്ങനെയുള്ള ഉത്തരവ് പുറപ്പെടുവിക്കാവുന്നതുമാണ് . അപ്പലേറ്റ് ഓഫീസറുടെ തീരുമാനത്തിനെതിരെയുള്ള ഒരു അപ്പീൽ, അങ്ങനെയുള്ള ഉത്തരവ് ലഭിച്ച തീയതി മുതൽ മൂന്ന് മാസങ്ങൾക്കകം ഗവൺമെന്റിന് മുൻപാകെ ഫയൽ ചെയ്യാവുന്നതും ഗവൺമെന്റിന്, അതിനു യുക്തമെന്നു തോന്നാവുന്ന അങ്ങനെയുള്ള ഉത്തരവ് പുറപ്പെടുവിക്കാവുന്നതുമാണ് .".
10. 47 ഇ വകുപ്പിനുള്ള ഭേദഗതി
.- പ്രധാന ആക്റ്റിലെ 47 ഇ വകുപ്പിൽ,-
(എ) മാർജിനൽ ശീർഷകത്തിൽ, "പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ" എന്നീ വാക്കുകൾക്കു പകരം "വനം വകുപ്പ് " എന്നീ വാക്കുകൾ ചേർക്കേണ്ടതാണ്;
(ബി) "പ്രാധികാരം ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ" എന്നീ വാക്കുകൾക്കു പകരം "വനം വകുപ്പ് " എന്നീ വാക്കുകൾ ചേർ ക്കേണ്ടതാണ്.
11. 47 ജി വകുപ്പിനുള്ള ഭേദഗതി
.- പ്രധാന ആക്റ്റിലെ 47 ജി വകുപ്പിൽ,-
(എ) (1)-ാാം ഉപവകുപ്പിൽ,-
(i) "പതിനായിരം രൂപയിൽ" എന്നീ വാക്കുകൾക്കു പകരം "ഇരുപതിനായിരം രൂപയിൽ" എന്നീ വാക്കുകൾ
6ചേർക്കേണ്ടതാണ്;
(ii) "ഇരുപത്തി അയ്യായിരം രൂപ" എന്നീ വാക്കുകൾക്കു പകരം "അൻപതിനായിരം രൂപ" എന്നീ വാക്കുകൾ ചേർക്കേണ്ടതാണ്;
(iii) ക്ലിപ്തനിബന്ധനയിൽ, "ഇരുപതിനായിരം രൂപയിൽ" എന്നീ വാക്കുകൾക്കു പകരം "നാൽപതിനായിരം രൂപയിൽ" എന്നീ വാക്കുകൾ ചേർക്കേണ്ടതാണ് .
(ബി) (2)-ാാം ഉപവകുപ്പിൽ,-
(i) "ഇരുപത്തി അയ്യായിരം രൂപയിൽ" എന്നീ വാക്കുകൾക്കു പകരം "മുപ്പതിനായിരം രൂപയിൽ" എന്നീ വാക്കുകൾ ചേർക്കേണ്ടതാണ്;
(ii) "ഒരു ലക്ഷം രൂപ" എന്നീ വാക്കുകൾക്കു പകരം "ഒരു ലക്ഷത്തി അൻപതിനായിരം രൂപ" എന്നീ വാക്കുകൾ ചേർക്കേണ്ടതാണ്;
(iii) ക്ലിപ്തനിബന്ധനയിൽ, "അൻപതിനായിരം രൂപയിൽ" എന്നീ വാക്കുകൾക്കു പകരം "അറുപതിനായിരം രൂപയിൽ" എന്നീ വാക്കുകൾ ചേർക്കേണ്ടതാണ് .
(സി) (3)-ാാം ഉപവകുപ്പിൽ,-
(i) "ഇരുപത്തി അയ്യായിരം രൂപയിൽ" എന്നീ വാക്കുകൾക്കു പകരം "മുപ്പതിനായിരം രൂപയിൽ" എന്നീ വാക്കുകൾ ചേർക്കേണ്ടതാണ്;
(ii) "ഒരു ലക്ഷം രൂപ" എന്നീ വാക്കുകൾക്കു പകരം "ഒരു ലക്ഷത്തി അൻപതിനായിരം രൂപ" എന്നീ വാക്കുകൾ ചേർക്കേണ്ടതാണ്;
(iii) ക്ലിപ്തനിബന്ധനയിൽ, "അൻപതിനായിരം രൂപയിൽ" എന്നീ വാക്കുകൾക്കു പകരം "അറുപതിനായിരം രൂപയിൽ" എന്നീ വാക്കുകൾ ചേർക്കേണ്ടതാണ് .
12. 52- ാാം വകുപ്പിനുള്ള ഭേദഗതി
.- പ്രധാന ആക്റ്റിന്റെ 52-ാാം വകുപ്പിൽ, (1)-ാാം ഉപവകുപ്പിനു പകരം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ്, അതായത്:-
"(1) ഏതെങ്കിലും ആൾ വനം സംബന്ധിച്ച ഒരു കുറ്റം ചെയ്തിട്ടുണ്ടെന്നു വിശ്വസിക്കാൻ കാരണമുള്ള പക്ഷം , ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ പദവിയിൽ കുറയാത്ത ഏതെങ്കിലും വനം ഉദ്യോഗസ്ഥന് അല്ലെങ്കിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് ,- (എ) അയാളുടെ നിയന്ത്രണത്തിലോ സൂക്ഷിപ്പിലോ കൈവശത്തിലോ ഉള്ള ഏതെങ്കിലും വനോൽപ്പന്നം അല്ലെങ്കിൽ ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അയാൾക്ക് അനുവദിച്ചതോ അയാൾ സൂക്ഷിക്കേണ്ടതോ ആയ ഏതെങ്കിലും അനുമതിയോ റിക്കാർഡുകളോ മറ്റു രേഖകളോ പരിശോധനയ്ക്കായി ഹാജരാക്കാൻ അങ്ങനെയുള്ള ആളോട് ആവശ്യപ്പെടുകയോ ;
(ബി) ഏതെങ്കിലും വാഹനം തടഞ്ഞുനിർത്തുകയോ പരിശോധനയോ അന്വേഷണവിചാരണയോ നടത്തുകയോ അല്ലെങ്കിൽ അങ്ങനെയുള്ള ആളുടെ അധീനതയിലുള്ള ഏതെങ്കിലും കെട്ടിടത്തിലോ പരിസരങ്ങളിലോ സ്ഥലത്തോ
7വാഹനങ്ങളിലോ ജലയാനങ്ങളിലോ പ്രവേശിക്കുകയും തെരച്ചിൽ നടത്തുകയും ചെയ്യാവുന്നതോ അല്ലെങ്കിൽ അയാളുടെ കൈവശമുള്ള ഏതെങ്കിലും സാമാനങ്ങളോ മറ്റ് പെട്ടികളോ തുറന്ന് തെരച്ചിൽ നടത്തുകയോ ;
(സി) ആക്റ്റിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് അങ്ങനെയുള്ള ഏതെങ്കിലും കുറ്റം ചെയ്യുന്നതിനുപയോഗിച്ച ഏതെങ്കിലും ആയുധങ്ങളും പണിയായുധങ്ങളും കയറുകളും ചങ്ങലകളും വള്ളങ്ങളും വാഹനങ്ങളും കന്നുകാലികളും ഉൾപ്പെടെ ഏതെങ്കിലും തടിയോ മറ്റ് വനോൽപ്പന്നമോ പിടിച്ചെടുക്കുകയോ,
ചെയ്യാവുന്നതാണ്.
വിശദീകരണം .- ഈ വകുപ്പിലും 53-ാാം വകുപ്പിലും 55-ാാം വകുപ്പിലും 61 എ വകുപ്പിലും 61 ബി വകുപ്പിലും 'വള്ളങ്ങളും വാഹനങ്ങളും' എന്ന പദങ്ങളിൽ , ഉറപ്പിച്ചോ അല്ലാതെയോ അവയിൽ സൂക്ഷിച്ചിട്ടുള്ള എല്ലാ സാധനങ്ങളും യന്ത്രസാമഗ്രികളും ഉൾ പ്പെടുന്നതാണ്.".
13. 53- ാാം വകുപ്പിനുള്ള ഭേദഗതി
.- പ്രധാന ആക്റ്റിലെ 53-ാാം വകുപ്പിൽ, "റെയിഞ്ചരുടെ" എന്ന വാക്കിനു പകരം "റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ" എന്നീ വാക്കുകൾ ചേർക്കേണ്ടതാണ്.
14. 61 എ വകുപ്പിനുള്ള ഭേദഗതി
.- പ്രധാന ആക്റ്റിലെ 61 എ വകുപ്പിൽ,-
(എ) (1)-ാാം ഉപവകുപ്പിൽ "വിറകോ," എന്ന വാക്കിനും ചിഹ്നത്തിനും പകരം "വിറകോ, മരത്തോലോ, മണലോ," എന്നീ വാക്കുകളും ചിഹ്നങ്ങളും ചേർക്കേണ്ടതാണ് ;
(ബി) (2)-ാാം ഉപവകുപ്പിൽ "വിറകോ," എന്ന വാക്കിനും ചിഹ്നത്തിനും പകരം "വിറകോ, മരത്തോലോ, മണലോ," എന്നീ വാക്കുകളും ചിഹ്നങ്ങളും ചേർക്കേണ്ടതാണ് .
15. 61 ബി വകുപ്പിനുള്ള ഭേദഗതി
.- പ്രധാന ആക്റ്റിലെ 61 ബി വകുപ്പിൽ,-
(എ) (1)-ാാം ഉപവകുപ്പിൽ,-
(i) "വിറകോ," എന്ന വാക്കിനും ചിഹ്നത്തിനും ശേഷം "മരത്തോലോ, മണലോ," എന്നീ വാക്കുകളും ചിഹ്നങ്ങളും ചേർക്കേണ്ടതാണ്;
(ii) (എ) ഖണ്ഡത്തിൽ, "വിറകോ," എന്ന വാക്കിനും ചിഹ്നത്തിനും ശേഷം "മരത്തോലോ, മണലോ," എന്നീ വാക്കുകളും ചിഹ്നങ്ങളും ചേർക്കേണ്ടതാണ് ;
(ബി) (2)-ാാം ഉപവകുപ്പിൽ, "വിറകോ" എന്ന വാക്കിനു പകരം "വിറകോ, മരത്തോലോ, മണലോ" എന്നീ വാക്കുകളും ചിഹ്നങ്ങളും ചേർക്കേണ്ടതാണ് .
16. 62- ാാം വകുപ്പിനുള്ള ഭേദഗതി
.- പ്രധാന ആക്റ്റിലെ 62-ാാം വകുപ്പിൽ, "ആയിരം രൂപയോളം", എന്നീ വാക്കുകൾക്കു പകരം "ഇരുപത്തി അയ്യായിരം രൂപയോളം" എന്നീ വാക്കുകൾ ചേർക്കേണ്ടതാണ്.
17. 63- ാാം വകുപ്പിനു പകരം പുതിയ വകുപ്പു ചേർക്കൽ
.- പ്രധാന ആക്റ്റിലെ 63-ാാം വകുപ്പിനു പകരം താഴെപ്പറയുന്ന വകുപ്പ് ചേർ ക്കേണ്ടതാണ്, അതായത്:-
8"63. വാറണ്ടില്ലാതെ അറസ്റ്റു ചെയ്യാനുള്ള അധികാരം .- (1) ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ പദവിയിൽ കുറയാത്ത ഏതെങ്കിലും വനം ഉദ്യോഗസ്ഥന് അല്ലെങ്കിൽ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന് , ഒരു മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെയോ ഒരു വാറണ്ടില്ലാതെയോ വനം സംബന്ധിച്ച ഏതെങ്കിലും കുറ്റത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ന്യായമായും സംശയിക്കപ്പെടുന്ന ഏതൊരാളെയും , അങ്ങനെയുള്ള ആൾ , ഹാജരാകുമെന്നും അയാൾക്കെതിരെ ചുമത്തിയേക്കാവുന്ന ഏതെങ്കിലും കുറ്റത്തിന് മറുപടി നൽകുകയും ചെയ്യുമെന്നും ഉദ്യോഗസ്ഥന് ബോധ്യപ്പെടാത്തപക്ഷം, അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വയ്ക്കുകയും ചെയ്യാവുന്നതാണ്.
(2) സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ പദവിയിൽ കുറയാത്ത ഏതൊരു വനം ഉദ്യോഗസ്ഥനും അയാൾ ചുമതല നിർവ്വഹണം നടത്തുമ്പോൾ, അയാളെയോ മറ്റേതെങ്കിലും വനം ഉദ്യോഗസ്ഥനെയോ അയാളുടെ കീഴിലുള്ള ഉദ്യോഗസ്ഥനെയോ തടസ്സപ്പെടുത്തുകയോ അല്ലെങ്കിൽ അയാളുടെ നിയമാനുസൃതമായ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയോ ചെയ്യുന്ന ഏതൊരാളെയും , സാഹചര്യം അപ്രകാരം ആവശ്യപ്പെടുന്നപക്ഷം , മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെയോ ഒരു വാറണ്ടില്ലാതെയോ അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വയ്ക്കുകയും ചെയ്യാവുന്നതാണ്.
(3) ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥകൾ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ഏതൊരാളെയും , അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങളെപ്പറ്റി കഴിയുന്നത്ര വേഗം അറിയിക്കേണ്ടതും , അതതു സംഗതിപോലെ , ഏറ്റവും അടുത്തുള്ള ഫോറസ്റ്റ് സ്റ്റേഷന്റെയോ പോലീസ് സ്റ്റേഷന്റെയോ ചുമതലയുള്ള ഉദ്യോഗസ്ഥൻ മുൻപാകെയോ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെയോ കാലതാമസം കൂടാതെ ഹാജരാക്കേണ്ടതും അങ്ങനെയുള്ള ഉദ്യോഗസ്ഥൻ ഉടൻതന്നെ നിയമത്തിനനുസൃതമായി പ്രവർത്തിക്കേണ്ടതുമാണ്.
(4) ഈ ആക്റ്റിൻകീഴിലുള്ള എല്ലാ അറസ്റ്റുകളും 2023-ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിൽ (2023-ലെ 46-ാാം കേന്ദ്ര ആക്റ്റ്) വ്യവസ്ഥ ചെയ്തിട്ടുള്ള നടപടിക്രമത്തിനനുസൃതമായി ചെയ്യേണ്ടതാണ് .".
18. 64- ാാം വകുപ്പിനുള്ള ഭേദഗതി
.- പ്രധാന ആക്റ്റിലെ 64-ാാം വകുപ്പിൽ, "റേഞ്ചരുടെ" എന്ന വാക്കിനു പകരം "റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ" എന്നീ വാക്കുകൾ ചേർക്കേണ്ടതാണ്.
19. 68- ാാം വകുപ്പിനുള്ള ഭേദഗതി
.- പ്രധാന ആക്റ്റിലെ 68-ാാം വകുപ്പിൽ, (1)-ാാം ഉപവകുപ്പിനു പകരം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതാണ്, അതായത്:-
"(1) അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റരുടെ പദവിയിൽ കുറയാത്ത ഏതൊരു വനം ഉദ്യോഗസ്ഥനും,- (എ) 47 ജി വകുപ്പോ 62-ാാം വകുപ്പോ 65-ാാം വകുപ്പോ പ്രകാരം ശിക്ഷിക്കപ്പെടാവുന്ന ഒരു കുറ്റമല്ലാത്ത വനം സംബന്ധമായ ഏതെങ്കിലും കുറ്റം ചെയ്തതായി ന്യായമായും സംശയിക്കപ്പെട്ടിരിക്കുന്ന ഏതൊരാളിൽനിന്നും , ആക്റ്റോ അതിൻ കീഴിലുണ്ടാക്കിയ ചട്ടങ്ങളോ പ്രകാരം കുറ്റത്തിന് നിർണ്ണയിക്കപ്പെട്ടിട്ടുള്ള പരമാവധി പിഴത്തുകയ്ക്ക് തുല്യമായ ഒരു തുക , അയാൾ ചെയ്തിരിക്കാവുന്ന കുറ്റത്തിനു നഷ്ടപരിഹാരമായി സ്വീകരിക്കാവുന്നതും , കണ്ടുകെട്ടേണ്ടതായ ഏതെങ്കിലും വസ്തു പിടിച്ചെടുത്തിട്ടുള്ളിടത്ത് അങ്ങനെയുള്ള ഉദ്യോഗസ്ഥൻ അതിന് കണക്കാക്കുന്ന പ്രകാരമുള്ള വില കൊടുക്കുന്നപക്ഷം അതു വിട്ടുകൊടുക്കുകയോ അല്ലെങ്കിൽ അങ്ങനെയുള്ള വസ്തു ഗവണ്മെന്റിലേക്ക് കണ്ടുകെട്ടുകയോ ചെയ്യാവുന്നതാണ് ;
(ബി) പ്രോസിക്യൂഷൻ നടപടി ആരംഭിച്ചതിനു ശേഷം , കുറ്റം ചുമത്തപ്പെട്ട ആളുടെ ഒരു അപേക്ഷയിന്മേൽ , 47 ജി വകുപ്പോ 62-ാാം വകുപ്പോ 65-ാാം വകുപ്പോ പ്രകാരം ശിക്ഷിക്കപ്പെടാവുന്ന ഒരു കുറ്റമല്ലാത്ത അങ്ങനെയുള്ള കുറ്റം ചുമത്തപ്പെട്ട ആൾ ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള ഏതൊരു കുറ്റവും , (എ) ഖണ്ഡത്തിൽ വിനിർദ്ദേശിച്ചിരിക്കുന്ന വിധത്തിലുള്ള തുകയും വസ്തുവിന്റെ വിലയും സ്വീകരിച്ചുകൊണ്ട്, കോടതിയുടെ അനുമതിയോടെ രാജിയാക്കാവുന്നതാണ്:
9എന്നാൽ, ഈ ഉപവകുപ്പ് പ്രകാരം ഒരു കുറ്റം രാജിയാക്കിയാൽ തന്നെയും , രണ്ടാമത്തെയോ പിന്നീടുള്ളതോ ആയ കുറ്റമാണോ ചെയ്തിട്ടുള്ളത് എന്ന് നിശ്ചയിക്കുന്ന ആവശ്യത്തിലേയ്ക്കായി അതേ കുറ്റം മുൻപ് ചെയ്തിട്ടുള്ളതായി കരുതപ്പെടേണ്ടതും , രണ്ടാമത്തെയോ പിന്നീടുള്ളതോ ആയ അങ്ങനെയുള്ള യാതൊരു കുറ്റവും ഈ ഖണ്ഡം പ്രകാരം രാജിയാക്കാൻ പാടില്ലാത്തതുമാണ് .
20. 69- ാാം വകുപ്പിനുള്ള ഭേദഗതി
.- പ്രധാന ആക്റ്റിലെ 69-ാാം വകുപ്പിൽ, നിലവിലുള്ള വകുപ്പ് ആ വകുപ്പിന്റെ (1)-ാാം ഉപവകുപ്പായി അക്കമിടേണ്ടതും അപ്രകാരം അക്കമിട്ട (1)-ാാം ഉപവകുപ്പിനു ശേഷം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതുമാണ് , അതായത്:-
"(2) ഈ ആക്റ്റ് പ്രകാരം ശിക്ഷിക്കപ്പെടാവുന്ന ഒരു കുറ്റത്തിന്റെ ഏതെങ്കിലും പ്രോസിക്യൂഷനിൽ , ഏതെങ്കിലും വനോൽ പ്പന്നം ഒരാളുടെ കൈവശത്തിലോ സൂക്ഷിപ്പിലോ നിയന്ത്രണത്തിലോ ആണെന്ന് കണ്ടെത്തുന്ന പക്ഷം , വിപരീതമായി തെളിയിക്കപ്പെടുന്നതുവരെ, അങ്ങനെയുള്ള ആൾ, ഏതെങ്കിലും വനോൽപ്പന്നം നിയമവിരുദ്ധമായാണ് കൈവശം വച്ചിരിക്കുന്നതെന്നോ സൂക്ഷിച്ചിരിക്കുന്നതെന്നോ നിയന്ത്രിച്ചിരിക്കുന്നതെന്നോ കരുതപ്പെടേണ്ടതാണ് .".
21. 72- ാാം വകുപ്പിനുള്ള ഭേദഗതി
.- പ്രധാന ആക്റ്റിലെ 72-ാാം വകുപ്പിൽ, നിലവിലുള്ള വകുപ്പ് ആ വകുപ്പിന്റെ (1)-ാാം ഉപവകുപ്പായി അക്കമിടേണ്ടതും അപ്രകാരം അക്കമിട്ട (1)-ാാം ഉപവകുപ്പിനു ശേഷം താഴെപ്പറയുന്ന ഉപവകുപ്പ് ചേർക്കേണ്ടതുമാണ് , അതായത്:-
"(2) ഗവൺമെന്റിന്, ഒരു റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറിൽ കുറയാത്ത ഏതൊരു വനം ഉദ്യോഗസ്ഥനിലും , അങ്ങനെയുള്ള വനോൽപ്പന്നത്തിന്റെ പരിശോധനയ്ക്കായി അയാളുടെ മുൻപാകെ സമർപ്പിച്ചിട്ടുള്ള ഒരു അപേക്ഷയിന്മേൽ ഏതൊരു വനോൽപ്പന്നത്തിന്റെയും സ്വഭാവം സംബന്ധിച്ച ഒരു സർട്ടിഫിക്കറ്റ് നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള ഫാറത്തിൽ നൽ കുന്നതിനുള്ള അധികാരം നിക്ഷിപ്തമാക്കാവുന്നതാണ് . ഈ ആക്റ്റ് പ്രകാരമുള്ള ഏതൊരു നടപടികളിലും , അങ്ങനെയുള്ള സർട്ടിഫിക്കറ്റ്, അതിൽ പ്രസ്താവിച്ചിരിക്കുന്ന വസ്തുതകളുടെ തെളിവായി ഉപയോഗിക്കാവുന്നതാണ് .".
ഉദ്ദേശ്യകാരണങ്ങളുടെ വിവരണം
സംസ്ഥാനത്തെ വനപ്രദേശം പ്ലാസ്റ്റിക്ക് പോലെയുള്ള മാലിന്യവസ്തുക്കളും ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും വലിച്ചെറിയുന്നതിനുള്ള ഒരിടമായി ഒരു വിഭാഗം ജനങ്ങ ൾ നിരന്തരം ഉപയോഗിക്കുന്നത് കാരണം വനപ്രദേശങ്ങൾ മലിനമാക്കപ്പെടുന്നു.
മേൽപ്പറഞ്ഞ സാഹചര്യം അനിയന്ത്രിതമായി തുടരുന്നപക്ഷം , വനപ്രദേശങ്ങളിലെ വിവിധങ്ങളായ അപൂർവ്വയിനം സസ്യങ്ങളുടെയും ജന്തുക്കളുടെയും നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കുന്നതാണ് . അതിനാൽ, വനപ്രദേശങ്ങളിലെ ഭൂമിയിൽ പ്ലാസ്റ്റിക്കോ മറ്റേതെങ്കിലും മാലിന്യവസ്തുവോ തള്ളുകയോ വലിച്ചെറിയുകയോ ചെയ്യുന്നതും അതിനകത്തുള്ളതോ അവയിലേയ്ക്കൊഴുകുന്നതോ ആയ ജലാശയങ്ങളും പുഴകളും വിഷമയമാക്കുകയോ അതിൽ പ്ലാസ്റ്റിക്കും മാലിന്യവസ്തുവും വലിച്ചെറിയുകയോ ചെയ്യുന്നതും ആക്റ്റിൻ കീഴിലുള്ള കുറ്റങ്ങളാക്കേണ്ടതാണ്.
2. ആക്റ്റിന്റെ 27-ാാം വകുപ്പ്, റിസർവ്വ് വനത്തിനുള്ളിൽ ചെയ്യുന്ന കുറ്റങ്ങ ൾക്കും അങ്ങനെയുള്ള വനങ്ങളിൽ നിരോധിച്ചിട്ടുള്ള പ്രവൃത്തികൾക്കുമുള്ള ശിക്ഷക ൾ വ്യവസ്ഥ ചെയ്യുന്നു . വഴിയടയാളങ്ങൾ, കയ്യാലകൾ തുടങ്ങിയ അതിര് തിരിക്കുന്നതിനുള്ള എടുപ്പുകൾ നശിപ്പിക്കുകയോ രൂപഭേദപ്പെടുത്തുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നതും കൂടാതെ മണൽ ഖനനവും ആക്റ്റ് പ്രകാരമുള്ള കുറ്റങ്ങളായി ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.
3. റിസർവ്വ് വനപ്രദേശങ്ങളിൽ തോക്കുമായോ iോടകവസ്തുക്കളുമായോ പ്രവേശിക്കുന്നതും ഏതെങ്കിലും വന്യജീവിയെ
10തീറ്റുകയോ ശല്യപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതും മീൻ പിടിക്കുന്നതിനോ നദികളോ ജലാശയങ്ങളോ വിഷമയമാക്കുന്നതിനോ അതിനകത്തുള്ള നദികളിൽ നിന്നോ ഏതെങ്കിലും ജലാശയങ്ങളിൽ നിന്നോ മീൻ ശേഖരിക്കുന്നതിനോ അപ്രകാരം ചെയ്യുന്നതിന് ശ്രമം നടത്തുന്നതിനോ വേണ്ടി പ്രവേശിക്കുന്നതും ആക്റ്റ് പ്രകാരം കുറ്റങ്ങളായി ഉൾപ്പെടുത്താനും തീരുമാനിച്ചു .
4. ഒറ്റപ്പെട്ട വനമേഖലകളിൽ സുരക്ഷാ ജീവനക്കാർക്ക് ആസൂത്രിത സംഘങ്ങളുടെ ആക്രമണം ഉൾപ്പെടെ കടുത്ത പ്രതിരോധം നേരിടേണ്ടിവരുന്നു. ഭൂരിഭാഗം വനം സംബന്ധിച്ച കുറ്റങ്ങളും നടക്കുന്നത് ഉൾവനത്തിനുള്ളിലാണെന്നതും ആളെ അറസ്റ്റ് ചെയ്യുന്നതിനും തടങ്കലിൽ വയ്ക്കുന്നതിനുമായി മജിസ്ട്രേറ്റിന്റെയോ മേലുദ്യോഗസ്ഥരുടെയോ ഉത്തരവുകൾക്കായി കാത്തിരിക്കേണ്ടി വരുന്നുവെന്നതും കുറ്റവാളികൾ രക്ഷപ്പെടുന്നതിന് ഇടയാക്കുന്നതാണ് . അതിനാൽ, ആവശ്യമെന്നു കാണുന്നപക്ഷം കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനായി അങ്ങനെയുള്ള ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തേണ്ടതാണ് . ആയതിനാൽ, വനം ഉദ്യോഗസ്ഥർ നേരിട്ടുകൊണ്ടിരിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും നിയമപ്രശ്നങ്ങളും തരണംചെയ്യാൻ അവർക്ക് കുറച്ച് അധികാരങ്ങൾ കൂടി നൽകാൻ സർക്കാർ തീരുമാനിച്ചു.
5. നിലവിലെ സാഹചര്യത്തിൽ , വിവിധ കുറ്റങ്ങൾക്ക് ആക്റ്റ് പ്രകാരം ചുമത്താൻ കഴിയുന്ന പിഴത്തുക നാമമാത്രമാണെന്ന് കണ്ടെത്തിയതിനാൽ പിഴത്തുക വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു . ആക്റ്റിൻ കീഴിൽ ചില കുറ്റങ്ങൾ രാജിയാക്കുന്നതിനുള്ള വ്യവസ്ഥകളിൽ വ്യക്തത വരുത്തുന്നതിനും തീരുമാനിച്ചു.
6. ചന്ദനമരങ്ങൾ നടുന്നത് പ്രോൽസാഹിപ്പിക്കുന്നതിനായി , ഭൂമി നൽകുന്ന സമയത്ത് സർക്കാർ റിസർവ്വ് ചെയ്തിട്ടുള്ള അങ്ങനെയുള്ള ഭൂമിയും 1986-ലെ കേരള വൃക്ഷ സംരക്ഷണ ആക്റ്റ് പ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള പ്രദേശങ്ങളും ഒഴികെയുള്ള സ്വകാര്യ ഭൂമിയിലെ ചന്ദനമരങ്ങൾ മുറിക്കുന്നതിനുള്ള നിയന്ത്രണങ്ങൾക്ക് ഇളവ് നൽകാനും സർക്കാർ തീരുമാനിച്ചു . വനം വകുപ്പ് വഴി ഭൂവുടമകൾക്ക് അവരുടെ ചന്ദനമരം വിൽപന നടത്താൻ അനുവാദം നൽകുന്നതിനുള്ള വ്യവസ്ഥയും ഉണ്ടാക്കേണ്ടതാണ് .
7. മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ ബിൽ .
ധനകാര്യമെമ്മോറാണ്ടം
ഈ ബിൽ നിയമമാക്കുകയും പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്താൽ സംസ്ഥാനത്തിന്റെ സഞ്ചിതനിധിയിൽ നിന്നും യാതൊരു അധിക ചെലവും ഉണ്ടാകുന്നതല്ല.
ഏല്പിച്ചുകൊടുത്ത നിയമനിർമ്മാണാധികാരം സംബന്ധിച്ച മെമ്മോറാണ്ടം
ബില്ലിലെ 7-ാാം ഖണ്ഡം പ്രകാരം 1961-ലെ കേരള വന ആക്റ്റിൽ ചേർക്കാൻ ഉദ്ദേശിക്കുന്ന 47 എ വകുപ്പ് (എഎ) ഖണ്ഡം പ്രസ്തുത ആക്റ്റിന്റെ അദ്ധ്യായം VI എ-യുടെ ആവശ്യത്തിലേക്കായി ഗസറ്റ് വിജ്ഞാപനം വഴി , പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർ വേറ്റർ അല്ലെങ്കിൽ ഫോറസ്റ്റ് കൺസർവേറ്ററുടെ പദവിയിൽ കുറയാത്ത മറ്റേതെങ്കിലും ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നതിന് സർ ക്കാരിനെ അധികാരപ്പെടുത്തുന്നു.
2. ബില്ലിലെ 21-ാാം ഖണ്ഡം പ്രകാരം പ്രസ്തുത ആക്റ്റിൽ ചേർക്കാൻ ഉദ്ദേശിക്കുന്ന 72-ാാം വകുപ്പ് (2)-ാാം ഉപവകുപ്പ് വനം ഉദ്യോഗസ്ഥൻ നൽകേണ്ട ഏതെങ്കിലും വനോൽപ്പന്നത്തിന്റെ സ്വഭാവം സംബന്ധിച്ച സർട്ടിഫിക്കറ്റിന്റെ ഫാറം നിർണ്ണയിച്ചുകൊണ്ട് ചട്ടങ്ങൾ ഉണ്ടാക്കുവാൻ സർക്കാരിനെ അധികാരപ്പെടുത്തുന്നു.
113. ഏത് കാര്യങ്ങളെ സംബന്ധിച്ചാണോ ചട്ടങ്ങൾ ഉണ്ടാക്കാവുന്നത് അല്ലെങ്കിൽ വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കാവുന്നത് അവ നടപടിക്രമം സംബന്ധിച്ച കാര്യങ്ങളും സാധാരണമോ ഭരണപരമോ ആയ സ്വഭാവത്തോടുകൂടിയതും ആകുന്നു . കൂടാതെ, അപ്രകാരം ഉണ്ടാക്കുന്ന ചട്ടങ്ങളും പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളും നിയമസഭയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയവുമാണ് . ആയതിനാൽ, ഏല്പിച്ചുകൊടുത്ത നിയമനിർമ്മാണാധികാരം സാധാരണ സ്വഭാവത്തോടുകൂടിയതാണ് .
എ. കെ. ശശീന്ദ്രൻ.
(ശരിത്തർജ്ജമ)
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024