©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2024 ഡിസംബർ 27 27th December 2024
ചവളി
നർേ
No. 4097 വാലം 13 Vol. XIII
1200 ധനു 12 12th Dhanu 1200 Thiruvananthapuram, Friday
1946 ചപൗഷം 6 6th Pousha 1946
കേരള സർക്കാർ
സംഗ്രഹം
തസ്വഭവ – 2016-ലെ കേരള നഗരഗ്രാമാസൂത്രണ ആക്റ്റിന്റെ 3-ാ വകുപ്പ് പ്രകാരം സംസ്ഥാന നഗരഗ്രാമാസൂത്രണ കമ്മിറ്റി രൂപീകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു
തദ്ദേശ സ്വയംഭരണ (ആർ.ഡി) വകുപ്പ് സ.ഉ. (കൈ.) നം. 76/2024/തസ്വഭവ. തിരുവനന്തപുരം, തീയതി, 25-06-2024 പരാമർശം:- 1. 05.07.2022-ലെ സ.ഉ.(സാധാ.) നം. 1604/2022/തസ്വഭവ. നമ്പർ ഉത്തരവ്.
2. 28.11.2022, 25.01.2023 എന്നീ തീയതികളിലെ മുഖ്യനഗരാസൂത്രകന്റെ ടിസിപിസിടിപി/1357/2021-ഇ 3 നമ്പർ കത്ത്.
2ഉത്തരവ്
'Preparation of Spatial Perspective Plan for the State' എന്ന സ്കീം നടപ്പിലാക്കുന്നതിന് ഭരണാനുമതി നൽകിക്കൊണ്ട് പരാമർശം (1) ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2016-ലെ കേരള നഗരഗ്രാമാസൂത്രണ ആക്റ്റിലെ വകുപ്പ് 3 പ്രകാരം സർക്കാരിന് ഗസറ്റ് വിജ്ഞാപനം വഴി സംസ്ഥാന നഗരഗ്രാമാസൂത്രണ കമ്മിറ്റി രൂപീകരിക്കാവുന്നതാണ്.
സംസ്ഥാനത്തിന്റെ സ്ഥലപര വികസനത്തിനായി ഏകദേശം 20 വർഷ കാലയളവിലേയ്ക്കുള്ള ദീർഘകാല നയങ്ങളും തന്ത്രങ്ങളും അടങ്ങുന്ന Spatial Perspective Plan for the State (SPP) രൂപീകരിക്കുക എന്നതാണ് പ്രസ്തുത കമ്മിറ്റിയുടെ പ്രധാന കർത്തവ്യം.
2. 2016-ലെ കേരള നഗരഗ്രാമാസൂത്രണ ആക്റ്റിന്റെ വകുപ്പ് 3(2) പ്രകാരം സംസ്ഥാന നഗരാസൂത്രണ കമ്മിറ്റിയിൽ ഒരു ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, (4)-ാ ഉപവകുപ്പിൽ പറഞ്ഞ പ്രകാരമുള്ള പതിനെട്ട് അംഗങ്ങൾ, കൂടാതെ (5)-ാ ഉപവകുപ്പിൽ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള പ്രത്യേക ക്ഷണിതാക്കൾ എന്നിവർ ഉൾപ്പെടുന്നതാണ്.
3. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. 2016-ലെ കേരള നഗരഗ്രാമാസൂത്രണ ആക്റ്റിന്റെ വകുപ്പ് 3-ൽ പറഞ്ഞിരിക്കുന്ന പ്രകാരം താഴെ പറയുന്ന അംഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് സംസ്ഥാന നഗരഗ്രാമാസൂത്രണ കമ്മിറ്റി രൂപീകരിച്ച് ഇതിനാൽ ഉത്തരവാകുന്നു.
: കേരള സംസ്ഥാന നഗരഗ്രാമാസൂത്രണ കമ്മിറ്റിയുടെ ഘടന
1. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി - ചെയർപേഴ്സൺ
2. വൈസ് ചെയർപേഴ്സൺ, സംസ്ഥാന ആസൂത്രണ ബോർഡ് - വൈസ് ചെയർപേഴ്സൺ 3. ഗവൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് - എക്സ് ഒഫീഷ്യോ മെമ്പർ സെക്രട്ടറി
4. ചീഫ് ടൗൺ പ്ലാനർ - ജോയിന്റ് സെക്രട്ടറി
5. ഗവൺമെന്റ് സെക്രട്ടറി, റവന്യു വകുപ്പ് - അംഗം
36. ഗവൺമെന്റ് സെക്രട്ടറി, ധനകാര്യ വകുപ്പ് - അംഗം
7. ഗവൺമെന്റ് സെക്രട്ടറി, കൃഷി വകുപ്പ് - അംഗം
8. ഗവൺമെന്റ് സെക്രട്ടറി, ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പ് - അംഗം
9. ഗവൺമെന്റ് സെക്രട്ടറി, പരിസ്ഥിതി വകുപ്പ് - അംഗം
10. ഗവൺമെന്റ് സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ് - അംഗം
11. ഗവൺമെന്റ് സെക്രട്ടറി, ഗതാഗത വകുപ്പ് - അംഗം
12. ഗവൺമെന്റ് സെക്രട്ടറി, വനം-വന്യജീവി വകുപ്പ് - അംഗം
13. ഗവൺമെന്റ് സെക്രട്ടറി, ഊർജ്ജ വകുപ്പ് - അംഗം
14. ഗവൺമെന്റ് സെക്രട്ടറി, ജലവിഭവ വകുപ്പ് - അംഗം
15. വികേന്ദ്രീകരണ ആസൂത്രണത്തിന്റെ ചുമതലയുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ അംഗം - അംഗം
16. ലാന്റ് റവന്യു കമ്മീഷണർ - അംഗം
17. ചെയർപേഴ്സൺ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് - അംഗം 18. പ്രൊഫ. റ്റി.എം. വിനോദ് കുമാർ, ഡീൻ ഓഫ് സ്റ്റഡീസ് (റിട്ട.), സ്കൂൾ ഓഫ് പ്ലാനിംഗ് & ആർക്കിടെക്ചർ, ഡൽഹി - അനൗദ്യോഗിക അംഗം
19. ഡോ. ബി.ജി. ശ്രീദേവി, ഫോർമർ ഡയറക്ടർ & ചീഫ് സയന്റിസ്റ്റ്, NATPAC - അനൗദ്യോഗിക അംഗം
20. ഡോ. ജയൻ ജോസ് തോമസ്, പ്രൊഫസർ (ഇക്കണോമിക്സ്), ഡിപ്പാർട്ട്മെന്റ് ഓഫ് ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഡൽഹി - അനൗദ്യോഗിക അംഗം
4പ്രത്യേക ക്ഷണിതാക്കൾ
1. റെയിൻവേ, സിവിൽ ഏവിയേഷൻ, ഷിപ്പിംഗ്, പ്രതിരോധം, ഗതാഗതവും വാർത്താവിനിമയവും, പരിസ്ഥിതിയും വനവും, നഗരവികസനം, ഗ്രാമവികസനം മുതലായവയുടെ ചുമതലയുള്ള കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ 2. മേൽ പട്ടികയിൽ പരാമർശിച്ചവ ഒഴികെയുള്ള സർക്കാർ വകുപ്പുകളുടെ സെക്രട്ടറിമാർ 3. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൗൺ പ്ലാനേഴ്സ്, ഇന്ത്യ, കേരള റീജിയണൽ ചാപ്റ്ററിന്റെ ചെയർപേഴ്സൺ
4. ബന്ധപ്പെട്ട ജില്ലാ ആസൂത്രണ കമ്മിറ്റിയുടെയും മെട്രോപോളിറ്റൻ ആസൂത്രണ കമ്മിറ്റിയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും വികസന അതോറിറ്റിയുടെയും ചെയർപേഴ്സൺമാർ
5. സംസ്ഥാന നഗര-ഗ്രാമാസൂത്രണ കമ്മിറ്റി കൂടിയാലോചിക്കുവാൻ ആഗ്രഹിക്കുന്ന മറ്റേതെങ്കിലും വിദഗ്ദ്ധർ, ഉദ്യോഗസ്ഥർ, സംഘടനകളുടെ പ്രതിനിധികൾ എന്നിവരും അതുപോലുള്ളവരും.
(ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം)
ജയകുമാരി പി.
ഗവ. ജോയിന്റ് സെക്രട്ടറി.
പകർപ്പ്:
୧. പ്രിൻസിപ്പൽ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ്, തിരുവനന്തപുരം.
୨. മുഖ്യനഗരാസൂത്രകൻ, തിരുവനന്തപുരം.
୩. എല്ലാ അംഗങ്ങൾക്കും.
୪. എല്ലാ ജില്ലാ നഗരാസൂത്രകന്മാർക്കും (മുഖ്യനഗരാസൂത്രകൻ മുഖേന)
୫. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് (വെബ് & ന്യൂ മീഡിയ)
୬. കരുതൽ ഫയൽ/ഓഫീസ് കോപ്പി.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024