©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2025 ജനുവരി 03 03rd January 2025
ചവളി
നർേ
No. 19 വാലം 14 Vol. XIV
1200 ധനു 19 19th Dhanu 1200 Thiruvananthapuram, Friday
1946 ചപൗഷം 13 13th Pousha 1946
ഫോറം നം 4 ചട്ടം 11(3) കാണുക വിജ്ഞാപനം
DCPKD/12548/2023-C5 01/01/2025 കേരള സർക്കാരിന്റെ 25/09/2023 തീയ്യതിയിലെ ജി .ഒ.(ആർ ടി)നം.3429/2023/ആർ ഡി തിരുവനന്തപുരം ഉത്തരവ് പ്രകാരം 2013 ലെ ഭൂമി ഏറ്റെടുക്കൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (2013 ലെ കേന്ദ്ര ആക്ട് നമ്പർ 30) പ്രകാരമുള്ള കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുവാൻ പാലക്കാട് എൽ.എ (ജനറൽ) നം.1 സ്പെഷ്യൽ തഹസിൽദാരെ നിയമിച്ചുത്തരവായിരിക്കുന്നതിനാലും
2ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിന് അതായത് കൂറ്റനാട് ജംഗ്ഷൻ വിപുലീകരണത്തിനായി പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ നാഗലശ്ശേരി, പട്ടിത്തറ വില്ലേജുകളിലായി ആവശ്യമുണ്ടെന്നോ ആവശ്യമുണ്ടായേക്കാമെന്നോ ജില്ലാ കളക്ടർക്ക് ബോധ്യമാകുന്നതിനാലും
2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (2013 ലെ കേന്ദ്ര ആക്ട് നമ്പർ 30) വകുപ്പ് 4, ഉപവകുപ്പ് 1 ലെ വ്യവസ്ഥകൾക്കനുസൃതമായി ജില്ലാകളക്ടർ താഴെ പട്ടികയിൽ പറയുന്ന സ്ഥലത്ത് ഒരു സാമൂഹ്യപ്രത്യാഘാത വിലയിരുത്തൽ നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നതിനാൽ, ഇപ്പോൾ തന്മൂലം സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ യൂണിറ്റായ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക്ക് & എൻവിറോൺമെന്റ് സ്റ്റഡീസ്, (സി.എസ്.ഇ.എസ്), ഖാദി ഫെഡറേഷൻ ബിൽഡിംഗ് , എൻ.എച്ച് .ബൈപാസ്, പടിവട്ടം, കൊച്ചി എന്ന സ്ഥാപനത്തെ നിയമം അനുശാസിക്കുന്ന രീതിയിലുള്ള സാമൂഹ്യപ്രത്യാഘാത പഠനം നടത്തുന്നതിനും, സാമൂഹ്യപ്രത്യാഘാത നിർവഹണ പദ്ധതി തയ്യാറാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നു. ഈ പ്രക്രിയ 45 ദിവസത്തിനകം തീർക്കേണ്ടതാണ്.
പട്ടിക
(ഏകദേശ വിസ്തീർണ്ണമാണ് ചേർത്തിരിക്കുന്നത്)
ജില്ല – പാലക്കാട് താലൂക്ക് - പട്ടാമ്പി വില്ലേജ് - നാഗലശ്ശേരി, പട്ടിത്തറ
| ക്രമ നം | വില്ലേജ് | സർവ്വെ നമ്പർ | ഭൂമിയുടെ തരം |
| 1 | നാഗലശ്ശേരി | 22 | തോട്ടം |
| 2 | നാഗലശ്ശേരി | 23 | പുറമ്പോക്ക് റോ ഡ് |
| 3 | നാഗലശ്ശേരി | 24 | തോട്ടം |
| 4 | നാഗലശ്ശേരി | 25 | സ്ഥി.പുഞ്ച |
| 5 | നാഗലശ്ശേരി | 26 | തോട്ടം |
| 6 | നാഗലശ്ശേരി | 27 | പുറമ്പോക്ക് റോ ഡ് |
| 7 | നാഗലശ്ശേരി | 28 | തോട്ടം |
| 8 | നാഗലശ്ശേരി | 29 | സ്ഥി.പുഞ്ച |
| 9 | നാഗലശ്ശേരി | 43 | തോട്ടം |
| 10 | നാഗലശ്ശേരി | 67 | തോട്ടം |
| 11 | നാഗലശ്ശേരി | 68 | സ്ഥി.പുഞ്ച |
| 12 | നാഗലശ്ശേരി | 71 | സ്ഥി.പുഞ്ച |
| 13 | നാഗലശ്ശേരി | 72 | പുറമ്പോക്ക് റോ ഡ് |
| 14 | നാഗലശ്ശേരി | 73 | പുറമ്പോക്ക് റോ ഡ് |
| 15 | നാഗലശ്ശേരി | 74 | തോട്ടം |
| 16 | നാഗലശ്ശേരി | 75 | സ്ഥി.പുഞ്ച |
| 17 | നാഗലശ്ശേരി | 76 | പുറമ്പോക്ക് റോ ഡ് |
| 18 | നാഗലശ്ശേരി | 77 | പുറമ്പോക്ക് റോ ഡ് |
| 19 | നാഗലശ്ശേരി | 78 | പുറമ്പോക്ക് റോ ഡ് |
| 20 | നാഗലശ്ശേരി | 79 | സ്ഥി.പുഞ്ച |
| 21 | നാഗലശ്ശേരി | 80 | പുറമ്പോക്ക് റോ ഡ് |
| 22 | നാഗലശ്ശേരി | 81 | പുറമ്പോക്ക് റോ ഡ് |
| 23 | നാഗലശ്ശേരി | 82 | അസ്ഥി.പുഞ്ച |
| 24 | പട്ടിത്തറ | 387 | സ്ഥി.പുഞ്ച |
| 25 | പട്ടിത്തറ | 388 | പുറമ്പോക്ക് റോ ഡ് |
| 26 | പട്ടിത്തറ | 390 | അസ്ഥി.പുഞ്ച |
| ആകെ വിസ്തീർണ്ണം | 0.1309 ഹെക്ടർ |
വിശദീകരണ കുറിപ്പ്
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല . എന്നാൽ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുള്ളതാണ്.)
ഭൂമി ഏറ്റെടുക്കൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ ചട്ടങ്ങൾ 19/09/2015 ന് പ്രാബല്യത്തിൽ വന്നിട്ടുള്ളതും പ്രസ്തുത ചട്ടത്തിലെ റൂൾ 10 പ്രകാരം സാമൂഹ്യപ്രത്യാഘാത പഠനം നടത്തുന്നതിനായി സാമൂഹ്യ പ്രത്യാഘാത യൂണിറ്റിനെ നിയമിക്കേണ്ടതുണ്ട് . കൂറ്റനാട് ജംഗ്ഷൻ വിപുലീകരണത്തിനായി പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ നാഗലശ്ശേരി , പട്ടിത്തറ വില്ലേജുകളിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിന് അർത്ഥനാപത്രം ലഭിച്ചിട്ടുണ്ട്.
മേൽ ആവശ്യം കൈവരിക്കുവാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
ഒപ്പ്/- ജില്ലാ കളക്ടർ, പാലക്കാട് ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025