Servants of Knowledge
Kerala Gazette · Government of Kerala

Chavasserty Pipe Line

Published 20 January 2025

Department
Revenue Department
Office
COLLECTORATE KANNUR
Type
Extraordinary
Gazette no.
198
Identifier
in.gazette.keralacompose.2025-01-20.extraordinary-36940
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2025 ജനുവരി 20 20th January 2025

തിങള

നർേ

No. 198 വാലം 14 Vol. XIV

1200 കേരം 7 7th Makaram 1200 Thiruvananthapuram, Monday

1946 ചപൗഷം 30 30th Pousha 1946

ഫോറം നമ്പർ -10

{ 21 (16)ചട്ടം കാണുക }

{സെക്ഷൻ 19 പ്രകാരമുളള പ്രഖ്യാപനം}

DCKNR/593/2020-c5 2025 ജനുവരി 18 ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമം , 2013 വകുപ്പ് 19 പ്രകാരമുളള പ്രഖ്യാപനം .

താഴെ പട്ടികയിൽ വിവരിച്ചിട്ടുളള ഭൂമിയെ സംബന്ധിച്ച് ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമം 2013 വകുപ്പ് 11 (1) പ്രകാരമുളള വിജ്ഞാപനം 17/03/2023 ലെ XIIാാം വാല്യം 982ാാം നമ്പർ കേരള അസാധാരണ ഗസറ്റിലുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2

24/04/2023 ലെ ദേശാഭിമാനി ദിനപത്രത്തിലും 09/05/2023 ലെ കേരള കൗമുദി ദിനപത്രത്തിലും പ്രസിദ്ധീകരിച്ചിട്ടുളളതിനാലും;

വകുപ്പ് 11(1) പ്രകാരമുള്ള വിജ്ഞാപനത്തിൻ്റെ കാലാവധി 13.12.2024 തിയ്യതിയിലെ XIII-ാാം വാല്യം 3981 കേരള അസാധാണ ഗസ്റ്റ് പ്രകാരം 16.09.2024 മുതൽ 6 മാസത്തേക്ക് വരെ ദീർഘിപ്പിച്ചതിനാലും,

താഴെ പട്ടികയിൽ വിവരിക്കുന്ന ഭൂമി ഒരു പൊതു കാര്യത്തിനായി ഏറ്റെടുക്കേണ്ടതു ണ്ടെന്ന് 2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുന:രധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം വകുപ്പ് 15 ഉപവകുപ്പ് (1) പ്രകാരം സ്ഥലമെടുപ്പ് ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ട് പരിഗണിച്ച് സമുചിത സർക്കാരിന് ബോധ്യപ്പെട്ടതിനാലും;

ഇപ്പോൾ തൻമൂലം 19-ാാം വകുപ്പ് പ്രകാരം താഴെപട്ടികയിൽ വിവരിച്ചിട്ടുള്ളതും 0.1703 ഹെക്ടർ, അതിൽ അല്പം കൂടുതലോ കുറവോ വിസ്തീർണ്ണം വരുന്നതുമായ ഭൂമി ഒരു പൊതു ആവശ്യത്തിന് , അതായത് വ്യവസായ വികസന മേഖല (IDZ-INDUSTRIAL DEVELOPMENT ZONE) സ്കീം മുഖേന കിൻഫ്ര വ്യവസായ പാർക്കുകൾക്ക് വേണ്ടിയുള്ള ജല വിതരണത്തിനായി പൈപ്പ് ലൈൻ നിർമ്മാണത്തിനായി ആവശ്യമുണ്ടെന്ന് സമുചിത സർക്കാർ ഇതിനാൽ പ്രഖ്യാപിക്കുകയും പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് ലാൻഡ് അക്വസിഷൻ ഓഫീസറായ, സ്പെഷ്യൽ തഹസിൽദാർ എൽ.എ.കിൻഫ്ര 1, കണ്ണൂർ @ മട്ടന്നൂർ എന്ന ആളിനോട് നിർദ്ദേശിക്കുകയും ചെയ്യുന്നു.

സ്ഥലത്തിന്റെ ഒരു രൂപരേഖ സ്പെഷ്യൽ തഹസിൽദാർ എൽ .എ. കിൻഫ്ര 1, കണ്ണൂർ @ മട്ടന്നൂർ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും ആഫീസ് പ്രവൃത്തി സമയത്ത് എപ്പോൾ വേണമെങ്കിലും അത് പരിശോധിക്കാവുന്നതുമാണ്.

പട്ടിക -i

ജില്ല : കണ്ണൂർ വില്ലേജ്:ചാവശ്ശേരി താലൂക്ക്: ഇരിട്ടി ദേശം :ചാവശ്ശേരി

ക്രമ നമ്പർ റീസർ വ്വേ നമ്പർ എൽ.എ.സബ് ഡിവിഷൻ നമ്പർ വിവരണം വിസ്തീർണ്ണം (ഹെക്ടർ)
1 218 218/1 തോട്ടം 0.1703
ആകെ 0.1703 ഹെക്'ടർ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

  1. {{^{{FOOTNOTE 218}}}} {{^{{FOOTNOTE 218}}}}/{{^{{FOOTNOTE 1}}}} തോട്ടം {{^{{FOOTNOTE 0}}}}.{{^{{FOOTNOTE 1703}}}} ↩
3

പട്ടിക - ii

പുനരധിവാസ ഭൂമിയെ സംബന്ധിച്ച വിവരണം

ജില്ല :കണ്ണൂർ വില്ലേജ് : ചാവശ്ശേരി താലൂക്ക് :ഇരിട്ടി ദേശം :ചാവശ്ശേരി

ക്രമ നമ്പർ വസ്തുവിന്റെ വിവരണം ഏകദേശ വിസ്തീർണ്ണം
പുനരധിവാസം ആവശ്യമില്ല

പട്ടിക - iii

പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള പദ്ധതിയുടെ സംക്ഷിപ്തം കിൻഫ്ര വ്യവസായ പാർക്കിനു വേണ്ടി കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ ചാവശ്ശേരി വില്ലേജ് ചാവശ്ശേരി ദേശത്ത് നിന്ന് ഒരു പൊതു ആവശ്യത്തിന് അതായത് വ്യവസായ വികസന മേഖല (IDZ-INDUSTRIAL DEVELOPMENT ZONE) സ്കീം മുഖേന കിൻഫ്ര വ്യവസായ പാർക്കുകൾക്ക് വേണ്ടിയുള്ള ജല വിതരണത്തിനായി പൈപ്പ് ലൈൻ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കുടിയൊഴിക്കപ്പെടുന്നവർ ആരും തന്നെ ഇല്ല.

(ഒപ്പ്) ജില്ലാ കലക്ടർ, കണ്ണൂർ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 20 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-20.extraordinary-36940/. Archive identifier in.gazette.keralacompose.2025-01-20.extraordinary-36940.