Servants of Knowledge
Kerala Gazette · Government of Kerala

development of Coastal Highway Reach II (Thankasseri – Thirumullavaram – Sakthikulangara – Neendakara)

Published 28 January 2025

Department
Revenue Department
Office
Revenue(B)
Type
Extraordinary
Gazette no.
277
Identifier
in.gazette.keralacompose.2025-01-28.extraordinary-37120
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2025 ജനുവരി 28 28th January 2025

ചചാവ

നർേ

No. 277 വാലം 14 Vol. XIV

1200 കേരം 15 15th Makaram 1200 Thiruvananthapuram, Tuesday

1946 ാേഘം 8 8th Magha 1946

കേരള സർക്കാർ

റവന്യൂ (ബി) വകുപ്പ്

വിജ്ഞാപനം

സ.ഉ.(അച്ചടി)നം. 28/2025/റവ തീയതി , തിരുവനന്തപുരം, 18/01/2025 എസ. ആർ. ഒ. നർേ 89/2025

കൊല്ലം ജില്ലയിലെ ശക്തികുളങ്ങര, കൊല്ലം വെസ്റ്റ് വില്ലേജുകളിൽപ്പെട്ട 9.5762 ഹെക്ടർ ഭൂമി തീരദേശ ഹൈവേ റീച്ച് -2 (തങ്കശ്ശേരി - തിരുമുല്ലവാരം - ശക്തികുളങ്ങര - നീണ്ടകര) വികസനവുമായി ബന്ധപ്പെട്ട് 2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (കേന്ദ്ര ആക്ട് 30/2013) വകുപ്പ് 4This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2

ഉപവകുപ്പ് (1) പ്രകാരമുള്ള വിജ്ഞാപനം 02.11.2024-ലെ 350-ാാം നമ്പർ അസാധാരണ ഗസറ്റിൽ (സ.ഉ. (അച്ചടി) 259/2024/റവ തിയതി 25.10.2024) പ്രസിദ്ധീകരിച്ചിട്ടുള്ളതും, പ്രസ്തുത ആക്ടിലെ വകപ്പ് 4(2) പ്രകാരം 4(1) വിജ്ഞാപനം പ്രാദേശിക ഭാഷയിൽ പ്രസിദ്ധീകരിക്കേണ്ടതാണെന്ന് 12.11.2024 തീയതിയിലെ DCKLM/2174/2020-LA6 നമ്പർ കത്ത് പ്രകാരം കൊല്ലം ജില്ലാകളക്ടർ ആവശ്യപ്പെട്ടതിനാലും പ്രസ്തുത വിജ്ഞാപനം മലയാളം ഭാഷയിൽ ചുവടെ ചേർക്കുന്നു.

ചുവടെ പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിനായി, അതായത് കൊല്ലം ജില്ലയിലെ ശക്തികുളങ്ങര , കൊല്ലം വെസ്റ്റ് വില്ലേജുകളിൽപ്പെട്ട 9.5762 ഹെക്ടർ ഭൂമി തീരദേശ ഹൈവേ റീച്ച് -2 (തങ്കശ്ശേരി - തിരുമുല്ലവാരം - ശക്തികുളങ്ങര - നീണ്ടകര) വികസനത്തിനു വേണ്ടി ആവശ്യമുണ്ടെന്നോ ആവശ്യമുണ്ടായേക്കാമെന്നോ സർക്കാരിന് ബോധ്യപ്പെട്ടിരിക്കുന്നതിനാലും;

2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമം (2013 ലെ കേന്ദ്ര നിയമം 30) 4-ാാം വകുപ്പ് 1-ാാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി, ചുവടെ പട്ടികയിൽ വിവരിച്ചിട്ടുള്ള പ്രദേശത്ത് ഒരു സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്തുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുള്ളതിനാലും;

ഇപ്പോൾ തന്മൂലം സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്തുന്നതിനും, നിയമത്തിൽ അനുശാസിക്കുംവിധം സാമൂഹ്യപ്രത്യാഘാത നിർവ്വഹണ പദ്ധതി തയ്യാറാക്കുന്നതിനും സെന്റർ ഫോർ ലാന്റ് ആന്റ് സോഷ്യൽ സ്റ്റഡീസ് , പാങ്ങോട്, തിരുമല പി.ഒ, തിരുവനന്തപുരം എന്ന സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ യൂണിറ്റിനെ ഇതിനാൽ ചുമതലപ്പെടുത്തുകയും ചെയ്യുന്നു. പ്രസ്തുത നടപടിക്രമം 3 മാസത്തിനുള്ളിൽ പൂർത്തീകരിക്കേണ്ടതാണ്.

പട്ടിക

ജില്ല : കൊല്ലം താലൂക്ക് : കൊല്ലം വില്ലേജ് : കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര

സർവ്വെ നം. വിവരണം (വില്ലേജ്) വിസ്തീർണ്ണം (ഹെക്ടർ)
തീരദേശ ഹൈവേ വികസനത്തിന് ബ്ലോക്ക് നം . -154 125, 124, 123, 122, 121, 120, 70, 69, 212, 68, 209, 208, 42, 207, 205, 40, 39, 38, 37, 35, 14, 12 കൊല്ലം വെസ്റ്റ് 9.5762
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3
ബ്ലോക്ക് നം .-258 6, 8, 9, 22, 23 ബ്ലോക്ക് നം .-272 3, 2, 1 ബ്ലോക്ക് നം . -268 45 ടൂറിസം ആവശ്യത്തിനായി ബ്ലോക്ക് നം . -272 3, 2, 1
തീരദേശ ഹൈവേ വികസനത്തിന് ബ്ലോക്ക് നം . - 1 626, 627, 622, 623, 621, 620, 610, 609, 607, 606, 584, 611, 585, 605, 604, 603, 601, 598, 597, 211, 208, 207, 205, 204, 193, 192, 191, 189, 188, 187, 185, 186, 181, 182, 180, 179, 178, 177, 173, 172, 170, 169, 167, 164, 2, 6, 7, 14, 13, 12, 19, 20, 16 പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമായി ബ്ലോക്ക് നം . - 1 608, 609, 598, 623, 624, 618, 619, 620, 589, 590, 566, 603, 210, 211, 220, 597 ശക്തികുളങ്ങര
ആകെ 9.5762 ഹെക്ടർ

ഗവർണറുടെ ഉത്തരവിൻ പ്രകാരം,

ഷീബ ജോർജ്ജ്

അഡീഷണൽ സെക്രട്ടറി (റവന്യൂ)This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

4

വിശദീകരണ കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ പൊതു ഉദ്ദേശം വെളിപ്പടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുളളതാണ്)

ദ റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ ആന്റ് ട്രാൻസ്പരൻസി ഇൻ ലാന്റ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ & റീസെറ്റിൽമെന്റ് ചട്ടങ്ങൾ 19.09.2015 ൽ പ്രാബല്യത്തിൽ വന്നിട്ടുളളതും, പ്രസ്തുത ചട്ടത്തിലെ റൂൾ 10 പ്രകാരം സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിന് സാമൂഹ്യ പ്രത്യാഘാത പഠന യൂണിറ്റിനെ നിയോഗിക്കേണ്ടത് ആവശ്യമാണ്. കൊല്ലം ജില്ലയിലെ ശക്തികുളങ്ങര , കൊല്ലം വെസ്റ്റ് വില്ലേജുകളിൽപ്പെട്ട 9.5762 ഹെക്ടർ ഭൂമി തീരദേശ ഹൈവേ റീച്ച് -2 (തങ്കശ്ശേരി - തിരുമുല്ലവാരം - ശക്തികുളങ്ങര - നീണ്ടകര) വികസനത്തിനായി ഏറ്റെടുക്കുന്നതിനു വേണ്ടിയാണ് അർത്ഥന ലഭിച്ചിട്ടുള്ളത്.

മേൽ ആവശ്യം കൈവരിക്കുവാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 28 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-28.extraordinary-37120/. Archive identifier in.gazette.keralacompose.2025-01-28.extraordinary-37120.