Servants of Knowledge
Kerala Gazette · Government of Kerala

cityroad improvement

Published 28 January 2025

Department
Revenue Department
Office
COLLECTORATE KANNUR
Type
Extraordinary
Gazette no.
283
Identifier
in.gazette.keralacompose.2025-01-28.extraordinary-37221
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2025 ജനുവരി 28 28th January 2025

ചചാവ

നർേ

No. 283 വാലം 14 Vol. XIV

1200 കേരം 15 15th Makaram 1200 Thiruvananthapuram, Tuesday

1946 ാേഘം 8 8th Magha 1946

1961 ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6 (1) വകുപ്പ് പ്രകാരമുള്ള വിജ്ഞാപനം

CRIP/KNR/463/2022 - LA2 2025 ജനുവരി 25 കണ്ണൂർ നഗരത്തിലേയും സമീപപ്രദേശങ്ങളിലേയും റോഡ് വികസനത്തിനായി, സംസ്ഥാന സർക്കാർ രൂപവൽക്കരിച്ച കേരള സംസ്ഥാന റോഡ് ഫണ്ട് ബോർഡിന്റെ (കെ.ആർ.എഫ്.ബി) സാമ്പത്തിക സഹായത്തോടെ നിലവിൽ വരുന്ന കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്ട് എന്ന പേരിലുള്ള പദ്ധതിക്കായുള്ള സ്ഥലമെടുപ്പിന്റെ ഭാഗമായി ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമിയുടെ സർവ്വെ നടത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നതിനാൽ താഴെ പറയുന്ന മുനിസിപ്പാലിറ്റി / വില്ലേജുകളിൽ സർവ്വെ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും , സർവ്വെ നമ്പർ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961 ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6 (1) വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെ പറയുന്ന ഭൂമിയുടെ ഉള്ളിലോ , അഥവാ അവയോട് ചേർന്നോ സ്ഥിതി ചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമിയിൽ അവകാശമുണ്ടെന്ന് തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ ഏജന്റ് മുഖേനയോ സ്ഥലത്ത്ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ച് കൊടുക്കുന്നതിനും This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2 അതോടുബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേണ്ടി അതത് സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനും വേണ്ടി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രസ്തുത ആക്ടിലെ 6 (2) വകുപ്പ് പ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമിയിൽ അവകാശ ബന്ധമുള്ള ഏതൊരാൾക്കും സാധുവായ നോട്ടീസായി കണക്കാക്കപ്പെടുന്നതാണ്.

പ്രസ്തുത ആക്ടിലെ 6 (3) വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും;

എ) സർവ്വെ ചെയ്യുന്നതിനുവേണ്ടി നിർമ്മാർജ്ജനം ചെയ്യേണ്ട ആവശ്യം ഉണ്ടായേക്കാവുന്ന വല്ല മരങ്ങളോ, കുറ്റിക്കാടുകളോ, വേലികളോ, നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചുകളയുകയോ, നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും,

ബി) കൊടി പിടിക്കുന്നവരെയും, ചെയിൻമാൻമാരെയും നിയോഗിച്ച് അതത് സമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും, സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റു പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽ പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർത്ഥനകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ചവരുത്തുകയാണെങ്കിൽ ടി ജോലി കൂലിപ്പണിക്കാരെക്കൊണ്ട് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ചവരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്..

പട്ടിക ജ ി ല്ല : കണ്ണൂർ താലൂക്ക് : കണ്ണൂർ
ക്രമ ന മ്പ ർ മുനിസിപ്പാലിറ്റി/ വില്ലേജ് വാർഡ് നമ്പർ/ ബ്ലോക്ക് നമ്പർ/ ദേശം സർവ്വെ നമ്പർ/ ടി.എസ്. നമ്പർ
1 2 3 4
1 കണ്ണൂർ-1 കണ്ണൂർ കരാർ 3/ 21 1089, 1090
2 പള്ളിക്കുന്ന് ചാലാട് 145
3 പള്ളിക്കുന്ന് പള്ളിക്കുന്ന് 66

(ഒപ്പ്)സ്പെഷ്യൽ തഹസിൽദാർ (എൽ.എ), സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്റ്റ്, കണ്ണൂർ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 28 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-28.extraordinary-37221/. Archive identifier in.gazette.keralacompose.2025-01-28.extraordinary-37221.