Servants of Knowledge
Kerala Gazette · Government of Kerala

DPC (Higher) - 2025 -Deputy Collector - Select List

Published 10 December 2025

Department
Revenue Department
Office
Revenue(B)
Type
Extraordinary
Gazette no.
4169
Identifier
in.gazette.keralacompose.2025-12-10.extraordinary-44989
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2025 ഡിസംബർ 10 10th December 2025

ബുധന

നർേ

No. 4169 വാലം 14 Vol. XIV

1201 വൃശികം 24 24th Vrischikam 1201 Thiruvananthapuram, Wednesday

1947 അ്ഗഹായനം 19

19th Agrahayana 1947

കേരള സർക്കാർ

റവന്യൂ (സി) വകുപ്പ്

വിജ്ഞാപനം

സ.ഉ.(അച്ചടി)നം.469/2025/ആർ.ഡി. തീയതി , തിരുവനന്തപുരം, 2025 ഡിസംബർ 10.

2025 വർഷത്തേയ്ക്കുളള ഡെപ്യൂട്ടി കളക്ടർ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുളള യോഗ്യരായ തഹസിൽദാർമാരുടെ സെലക്ട് ലിസ്റ്റ് 21.01.2025 ൽ ചേർന്ന ഡി.പി.സി (ഹയർ) തയ്യാറാക്കിയിരുന്നു. ആയത് പ്രകാരം 01.02.2025 ലെ സ.ഉ.(അച്ചടി)39/2025/റവ നോട്ടിഫിക്കേഷനായി പുറപ്പെടുവിച്ച സെലക്ട് ലിസ്റ്റിലെ മുഴുവൻ യോഗ്യരായ തഹസിൽദാർമാർക്കും ഡെപ്യൂട്ടി കളക്ടർ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം നൽകിയിരുന്നു. തുടർന്ന് 22.08.2025 ൽ അഡ് ഹോക് ഡി.പി.സി (ഹയർ) കൂടുകയും 11.09.2025 തീയതിയിലെ സ.ഉ. (അച്ചടി)നം.362/2025/റവ ആയി 7 തഹസിൽദാർമാരുടെ പേര് ഉൾപ്പെടുത്തി 11.09.2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2

തീയതിയിൽ സപ്ലിമെന്ററി സെലക്ട് ലിസ്റ്റ് വിജ്ഞാപനം ചെയ്യുകയുണ്ടായി. പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ തഹസിൽദാർമാർക്കും ഡെപ്യൂട്ടി കളക്ടർ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം നൽകുകയുണ്ടായി. തുടർന്നും ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ ഒഴിവുകൾ ഉണ്ടായതിനെ തുടർന്ന് 29.11.2025 തീയതിയിൽ ഒരു അഡ് ഹോക് ഡി.പി.സി (ഹയർ) യോഗം ബഹു. കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ മെമ്പറുടെ ചേംബറിൽ ചേരുകയുണ്ടായി.

ചുവടെ ചേർത്തിരിക്കുന്ന വിഷയങ്ങൾ അഡ് ഹോക് ഡി.പി.സി (ഹയർ) സമിതി പരിഗണിച്ച് തീരുമാനമെടുക്കുകയുണ്ടായി.

1. ശ്രീ . അഫ്സൽ ബി ( റാങ്ക് നം .1852)

പാലക്കാട് ജില്ലയിൽ പുതുശ്ശേരി സെൻട്രൽ വില്ലേജ് ഓഫീസർ ആയിരിക്കവേ ടി വില്ലേജിൽ ബ്ലോക്ക് നം. 35. റീ സർവ്വെ നം. 201/2, 201/3, 201/4, 202/1 എന്നീ നമ്പരുകളിൽ ഉൾപ്പെട്ടിരുന്ന ഭൂമി വിൽപ്പന നടത്തുന്നതിന് വില്ലേജ് രേഖയായ സപ്ലിമെന്ററി ബി.ടി.ആർ.-ൽ മേൽപ്പറഞ്ഞ ഭൂമികളുടെ തരം പുരയിടം എന്ന് വ്യാജമായി എഴുതിച്ചേർത്തിട്ടുളളതായും തണ്ടപ്പേർ രജിസ്റ്ററിൽ മേൽപ്പറഞ്ഞ സർവ്വെ നമ്പരുകൾ ഉൾപ്പെടുന്ന പേജുകൾ ഇളക്കിമാറ്റി പകരം പേജുകൾ സ്ഥാപിച്ച് വ്യാജ രേഖ നിർമ്മിച്ചതായി വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ, പാലക്കാട് യൂണിറ്റ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുളളതും, ടിയാനെതിരെ വി.സി. 05/2024/പി.കെ.ഡി നമ്പരായി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതും പ്രസ്തുത വിജിലൻസ് കേസ് അന്വേഷണഘട്ടത്തിലായതിനാൽ, പുതുശ്ശേരി സെൻട്രൽ വില്ലേജ് ഓഫീസിലേയും പാലക്കാട് താലൂക്ക് ഓഫീസിലേയും ജീവനക്കാർ ടി കേസിലെ മുഖ്യസാക്ഷികൾ ആയതിനാലും ടിയാൻ സാക്ഷികളെ സ്വാധീനിക്കുവാൻ സാധ്യതയുണ്ടെന്നും വി.എ.സി.ബി. ഡയറക്ടർ ശിപാർശ ചെയ്തിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ ശ്രീ. അഫ്സൽ.ബി. യെ 16.11.2024 തീയതിയിലെ സ.ഉ.(സാധാ) നം. 2732/2024/ആർ.ഡി. പ്രകാരം സേവനത്തിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട് .

ശ്രീ.അഫ്സൽ.ബി. വയനാട് ജില്ലയിൽ വൈത്തിരി ഭൂരേഖ തഹസിൽദാർ തസ്തികയിൽ സേവനത്തിലിരിക്കവേ KLR ആക്ടിന്റെ പരിധിയിൽ വരുന്ന ഭൂമി സംബന്ധിച്ച് ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാതെയും ക്രമവിരുദ്ധമായും KLR സർട്ടിഫിക്കറ്റ് അനുവദിച്ചതുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണർ ടിയാനെതിരെ 15.09.2021 തീയതിയിലെ LR/1265/2021- LR(D2) നമ്പർ പ്രകാരം കഠിന ശിക്ഷയ്ക്കുള്ള കുറ്റപത്രവും കുറ്റാരോപണ പത്രികയും പുറപ്പെടുവിച്ച് ആരംഭിച്ചിട്ടുള്ള അച്ചടക്ക നടപടി ടിയാന്റെ രണ്ട് വാർഷിക വേതന വർദ്ധനവ് രണ്ട് വർഷത്തേക്ക് സഞ്ചിതഫലത്തോടെയല്ലാതെ തടയുന്നതിന് താൽക്കാലികമായി തീരുമാനിച്ച് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുളളതും അച്ചടക്ക നടപടി പൂർത്തിയായിട്ടില്ലാത്തതുമാണ് .

ശ്രീ.അഫ്സൽ.ബി. നിലവിൽ സസ്പെൻഷനിൽ തുടരുന്ന കാര്യവും ടിയാനെതിരെ നിലവിലുള്ള അച്ചടക്ക നടപടികളും സി.ആർ ലഭ്യമാക്കിയിട്ടില്ലാത്തതും കണക്കിലെടുത്ത് ടിയാനെ 2025 വർഷത്തേക്കുള്ള സെലക്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ 21.01.2025 ൽ ചേർന്ന ഡി.പി.സി (ഹയർ) യോഗം തീരുമാനിച്ചിരുന്നു. മേൽ കാരണങ്ങൾ കൊണ്ടുതന്നെ 22.08.2025 തീയതിയിൽ ചേർന്ന അഡ് ഹോക് ഡി.പി.സി (ഹയർ) യോഗവും ടിയാനെ സെലക്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. ടിയാനെതിരെയുള്ള അച്ചടക്ക നടപടിയും സസ്പെൻഷനുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3

നിലവിലും തുടരുന്ന സാഹചര്യത്തിൽ മേൽ തീരുമാനങ്ങൾ പുനഃപരിശോധിക്കേണ്ടതില്ലായെന്ന് ഡി.പി.സി (ഹയർ) യോഗം ഐകകണ്ഠമായി തീരുമാനിച്ചു.

2. ശ്രീമതി . ജാസ്മിൻ ജോർജ്ജ്

( റാങ്ക് നം .1928)

കൊല്ലം താലൂക്കിലെ LRM4-19979/2016 നമ്പർ ഫയലിൽ തൃക്കടവൂർ വില്ലേജ് ഓഫീസിലെ സർവ്വെ 424/13 ൽപ്പെട്ട 04.05 ആർ സ്ഥലം ഇനംമാറ്റത്തിന് ആധാരമായി പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാതെ 20/10/2022 തീയതിയിലെ നടപടിക്രമത്തിലൂടെ സ്വകാര്യവ്യക്തിയുടെ പേരിലേക്ക് മാറ്റിയതായി ക്രമക്കേടുകൾ കണ്ടെത്തിയിട്ടുളളതാണെന്നും ആയതിന് ഉത്തരവാദികളായ തഹസിൽദാർ (ഭൂരേഖ) യുടെ ചുമതല വഹിച്ചിരുന്ന ശ്രീമതി. ജാസ്മിൻ ജോർജ്ജ് ഉൾപ്പെടെയുള്ള ജീവനക്കാർക്കെതിരെ ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നുള്ള ശിപാർശ സഹിതം അസിസ്റ്റന്റ് കമ്മീഷണർ(എൽ.ആർ) സമർപ്പിച്ചിരുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശ്രീമതി. ജാസ്മിൻ ജോർജ്ജ് മുതൽ പേർക്കെതിരെ കൊല്ലം ജില്ലാ കളക്ടർ കുറ്റപത്രവും കുറ്റാരോപണ പത്രികയും പുറപ്പെടുവിച്ച് അച്ചടക്ക നടപടി ആരംഭിച്ചിരുന്നു.

ശ്രീമതി.ജാസ്മിൻ ജോർജ്ജിനെതിരെയുള്ള അച്ചടക്ക നടപടിയുടെ പശ്ചാത്തലത്തിൽ ടിയാളെ 2025 വർഷത്തേക്കുള്ള സെലക്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ 21.01.2025 ൽ ചേർന്ന ഡി.പി.സി (ഹയർ) തീരുമാനിച്ചിരുന്നു. ടിയാൾക്കെതിരെയുള്ള മേൽ അച്ചടക്ക നടപടി തുടരുന്നതിനാലും, സി.ആർ ലഭ്യമാക്കിയിട്ടില്ലാത്തതിനാലും ശ്രീമതി.ജാസ്മിൻ ജോർജ്ജിനെ സപ്ലിമെന്ററി സെലക്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന വിഷയം നിലവിൽ പരിശോധിക്കേണ്ടതില്ലായെന്നും ടിയാളെ സപ്ലിമെന്ററി സെലക്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കാനും 22.08.2025 തീയതിയിൽ കൂടിയ അഡ് ഹോക് ഡി.പി.സി (ഹയർ) യോഗം തീരുമാനിച്ചിരുന്നു.

ശ്രീമതി.ജാസ്മിൻ ജോർജ്ജിനെതിരെ കൊല്ലം ജില്ലാ കളക്ടർ ആരംഭിച്ചിട്ടുള്ള അച്ചടക്ക നടപടി 21.10.2025 തീയതിയിലെ DCKLM/8260/2023-S3 നപടിക്രമപ്രകാരം സെൻഷ്വർ നൽകി തീർപ്പാക്കിയിട്ടുളളതാണ് . മേൽ സാഹചര്യത്തിൽ ടിയാളെ ഇതോടൊപ്പമുള്ള സപ്ലിമെന്ററി സെലക്ട് ലിസ്റ്റിൽ ഒന്നാമതായി ഉൾപ്പെടുത്താൻ ഡി.പി.സി (ഹയർ) യോഗം തീരുമാനിച്ചു.

3. ശ്രീ . ഷീജൻ . വി . ആർ . ( റാങ്ക് നം .1951)

ശ്രീ.ഷീജൻ.വി.ആർ. തൃശൂർ ജില്ലയിൽ കുന്ദംകുളം താലൂക്ക് തഹസിൽദാർ ആയിരിക്കവെ ബെസ്റ്റ് ഗ്രാനൈറ്റ്സ് എന്ന ക്വാറിയിംഗ് സ്ഥാപനത്തിന് ക്വാറിയിംഗ് ലീസിനായി ഡീമാർക്കേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് പരിശോധന നടത്തിയ സമയത്ത് ടി സ്ഥാപനം പുറമ്പോക്ക് ഭൂമി കൈവശം വച്ച് അനധികൃത ഖനനം നടത്തുന്നതായി കണ്ടെത്തിയില്ലെന്ന വിഷയത്തിൽ ടിയാനെതിരെ റവന്യൂ ഡി വകുപ്പിൽ നിന്നും 30/10/2023 തീയതിയിലെ ഡി.എ 2/82/2023- റവ. നമ്പർ പ്രകാരം കഠിനശിക്ഷയ്ക്കുള്ള കുറ്റപത്രം, കുറ്റാരോപണ പത്രിക എന്നിവ നൽകി ആരംഭിച്ചിട്ടുള്ള അച്ചടക്ക നടപടി സർക്കാരിന്റെ 22/04/2025 തീയതിയിലെ 980/2025/ആർ.ഡി. നമ്പർ ഉത്തരവ് പ്രകാരം ടിയാന്റെ രണ്ട് വാർഷിക വേതന വർദ്ധനവ് രണ്ട് വർഷത്തേക്ക് സഞ്ചിത ഫലത്തോടെയല്ലാതെ തടഞ്ഞുകൊണ്ട് തീർപ്പാക്കിയിട്ടുളളതാണ് .

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4

ശ്രീ.ഷീജൻ.വി.ആർ, ടിയാനെ ഡെപ്യൂട്ടി കളക്ടർ തസ്തികയിലേയ്ക്കുള്ള സെലക്ട് ലിസ്റ്റിൽ ഉൾപ്പെടുത്തി സ്ഥാനക്കയറ്റം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് സർക്കാർ മുമ്പാകെ അപേക്ഷ സമർപ്പിക്കുകയും ആയത് സർക്കാർ പരിശോധിച്ചുവരുന്ന സമയത്ത് ടിയാൻ അതേ ആവശ്യമുന്നയിച്ച് ബഹു. കേരള അഡിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും, ബഹു. കേരള അഡിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ 19.05.2025 തീയതിയിലെ OA(EKM)877/2025 നം കേസിലെ ഉത്തരവ് പ്രകാരം ടിയാന്റെ അപേക്ഷയിന്മേൽ ഉചിത നടപടി കൈക്കൊള്ളുവാൻ സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തു. പ്രസ്തുത കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ വിഷയം അഡ് ഹോക് ഡി.പി.സി (ഹയർ) മുമ്പാകെ പരിഗണനയ്ക്കായി സമർപ്പിച്ചു.

ശ്രീ.ഷീജൻ.വി.ആർ - നെ സപ്ലിമെന്ററി സെലക്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന വിഷയം അഡ് ഹോക് ഡി.പി.സി (ഹയർ) ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഉപേദശം-സി) വകുപ്പ് പുറപ്പെടുവിച്ച 25.09.2014 തീയതിയിലെ 1479/Adv.C2/2014/P&ARD സർക്കുലറിന്റെ വെളിച്ചത്തിൽ പരിശോധിച്ചു. ടിയാനെതിരെയുള്ള അച്ചടക്ക നടപടിയുടെ കറൻസി പിരീഡ് നിലനിൽക്കുന്ന സാഹചര്യത്തിലും കുറ്റകൃത്യത്തിന്റെ ഗൗരവവും പരിഗണിച്ച് ശ്രീ.ഷീജൻ.വി.ആർ - നെ 2025 വർഷത്തേക്കുള്ള സെലക്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ 21.01.2025 ൽ ചേർന്ന ഡി.പി.സി (ഹയർ) യോഗം തീരുമാനിച്ചത് പുനഃപരിശോധിക്കേണ്ടതില്ലായെന്ന് 22.08.2025 തീയതിയിൽ കൂടിയ അഡ് ഹോക് ഡി.പി.സി (ഹയർ) യോഗവും ഐകകണേ്ഠന തീരുമാനിക്കുകയും ചെയ്തിരുന്നു. നിലവിലും മേൽ സാഹചര്യങ്ങളിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ മുൻ തീരുമാനങ്ങളിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലായെന്ന് അഡ് ഹോക് ഡി.പി.സി (ഹയർ) യോഗം വിലയിരുത്തി.

2025 വർഷത്തേക്കു് ഡെപ്യൂട്ടി കളക്ടർ തസ്തികയിലേയ്ക്കുള്ള സ്ഥനക്കയറ്റത്തിനായി ചുവടെ ചേർക്കുംവിധം തഹസിൽദാർമാരുടെ സപ്ലിമെന്ററി സെലക്ട് ലിസ്റ്റ് അംഗീകരിക്കുന്നു.

2025 ലെ സപ്ലിമെന്ററി സെലക്ട് ലിസ്റ്റ്

SL. No. Name Rank No. Date of Birth
1 Jasmin George 1928 23/04/1970
2 Prasanna. A.M. 1979 20/04/1972
3 Nazia.K.S 1981 14/03/1972
4 Suseela. A.R. 1983 31/05/1970

ഗവർണറുടെ ഉത്തരവിൻ പ്രകാരം,

എം.ജി.രാജമാണിക്കം

സെക്രട്ടറി.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 10 December 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-12-10.extraordinary-44989/. Archive identifier in.gazette.keralacompose.2025-12-10.extraordinary-44989.