Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 16 December 2025

Published 16 December 2025

Department
Co-Operation Department
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2025-12-16.ordinary-45109
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073 dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in Reg No.KL/TV(N)/634/2021-2023

printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ഡിസംബര 16

Tuesday, 16th December 2025

1201 ധനു 1

1947 അ്ഗഹായനം 25

1st Dhanu 1201

25th Agrahayana 1947

വാലം 14

നരേ 50

No.

Vol. XIV

Part III

Co-Operation Department

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

16th December 2025 KERALA GAZETTE 609 ____________________________________________________________________________________________________________________________

കൊല്ലം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ: സുരേഷ് കുമാർ, റ്റി.)}

2025 നവംബർ 20.

നമ്പർ JRGKLM/3861/2025-CS.

വിഷയം:—സഹകരണ വകുപ്പ്—ക്യു. 337 അഞ്ചൽ സെന്റ ് ജോൺസ് കോളേജ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സഹകരണ നിയമം 71 (2) ബി പ്രകാരം സമാപ്തീകരിക്കുന്നത്—ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) അഞ്ചൽ യൂണിറ്റ് ഇൻസ്പെക്ടർ കേരള സഹകരണ നിയമം വകുപ്പ് 66 (1) അനുസരിച്ച് നടത്തിയ പരിശോധന റിപ്പോർട്ട്.

(2) പുനലൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 25-6-2025-ലെ ARGPNR/71/2025 നമ്പർ കത്ത്.

പുനലൂർ താലൂക്കിൽ ഉൾപ്പെട്ട അഞ്ചൽ സെന്റ ് ജോൺസ് കോളേജ് സഹകരണ സംഘം (ക്ലിപ്തം) ക്യു 337-ന്റെ പ്രവർത്തനം, ഘടന, സാമ്പത്തികസ്ഥിതി എന്നിവ സംബന്ധിച്ച് സഹകരണ നിയമം വകുപ്പ് 66(1) പ്രകാരം അഞ്ചൽ യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ ടി സംഘം പ്രവർത്തന രഹിതമാണെന്നും ടി സംഘം ആഡിറ്റ് ചെയ്യുന്നതിന് റിക്കോർഡുകൾ ഒന്നും ലഭ്യമല്ലാത്തതിനാൽ 1985-86 മുതൽ ആർ.എൻ.എ.-യിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണെന്നുള്ള വിവരവും നൽകിയിട്ടുള്ളതുമാണ്.

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ അഞ്ചൽ ശാഖയിൽ 20-3-2025-ൽ ഈ സംഘത്തിന്റെ അക്കൗ≠് ബാക്കിനിൽപ്പിന്റെ സ്ഥിരീകരണ കത്തും നൽകിയിട്ടുള്ളതാണ്. ടി സംഘത്തിന്റെ അക്കൗ≠ിൽ തുകകൾ ഒന്നും തന്നെ നിലവിൽ ഇല്ല എന്ന് ബ്രാഞ്ച് മാനേജർ സ്ഥിരീകരണ റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്.

അഞ്ചൽ സെന്റ ് ജോൺസ് കോളേജ് സഹകരണ സംഘം (ക്ലിപ്തം) ക്യു 337-ന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് യാതൊരു രേഖകളും ലഭ്യമാകാത്തതിനാൽ സംഘം പുനരു÷ീവിപ്പിച്ച് കൊ≠ുപോകാൻ കഴിയാത്ത സാഹചര്യം ആണ് നിലനിൽക്കുന്നതെന്ന് ബോദ്ധ്യപ്പെട്ടതിനാലും ടി സംഘത്തെ ലിക്വിഡേഷൻ നടപടികൾക്ക് വിധേയമാക്കാവുന്നതാണെന്ന് സൂചന (1) പ്രകാരം പരിശോധന നടത്തി റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ 1969-ലെ സഹകരണ നിയമം വകുപ്പ് 71 (2) ബി പ്രകാരം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് സൂചന (2) പ്രകാരം പുനലൂർ ജനറൽ വിഭാഗം അസിസ്റ്റന്റ ് രജിസ്ട്രാർ ശുപാർശ ചെയ്തിരിക്കുന്നു. മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ക്യു 337 അഞ്ചൽ സെന്റ ് ജോൺസ് കോളേജ് സഹകരണ സംഘം (ക്ലിപ്തം)-ന്റെ ആസ്തി ബാധ്യതകൾ നിർണ്ണയിച്ച് സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് പുനലൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ അഞ്ചൽ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ടിയാൻ ലിക്വിഡേഷൻ നടപടികൾ പൂർത്തിയാക്കി വിവരം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠താണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ

(ഒപ്പ്)(ജനറൽ)-ടെ ആഫീസ്, കൊല്ലം. ജോയിന്റ ് രജിസ്ട്രാർ (ജനറൽ). ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 16 December 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-12-16.ordinary-45109/. Archive identifier in.gazette.keralacompose.2025-12-16.ordinary-45109.