Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 16 December 2025

Published 16 December 2025

Department
Industries and Commerce
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2025-12-16.ordinary-45112
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ഡിസംബര 16

Tuesday, 16th December 2025

1201 ധനു 1

1947 അ്ഗഹായനം 25

1st Dhanu 1201

25th Agrahayana 1947

വാലം 14

നരേ 50

No.

Vol. XIV

Part III

Industries and Commerce

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

16th December 2025 KERALA GAZETTE 75 ____________________________________________________________________________________________________________________________

എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ നടപടിക്രമം

(ഹാജർ : നജീബ്, പി. എ.)

നമ്പർ DICEKM/65/2019-B4.

2025 ജൂൺ 5.

വിഷയം:— വ്യവസായം—ട്രാവൻകൂർ സോയിൽസ് ആന്റ ് ഫൈബർ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് എസ്. ഇൻഡ് (ഇ) 274—കേരള സഹകരണ നിയമം 1969 വകുപ്പ് 72 ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവാകുന്നു.

പരാമർശം:— ജൂനിയർ സഹകരണ ഇൻസ്പെക്ടർ (ജനറൽ) എറണാകുളം സർക്കിളിന്റെ 10-1-2023-ലെ JCI/(Gen)/683/2021 നമ്പർ അന്വേഷണ റിപ്പോർട്ട്.

എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിനുകീഴിൽ വരുന്ന ട്രാവൻകൂർ സോയിൽസ് ആന്റ ് ഫൈബർ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് എസ്. ഇൻഡ് 274 സംഘം 23-1-2019-ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം തുടങ്ങിയതാണ്. 2021 മുതൽ സംഘത്തിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ടി സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടി കൈക്കൊള്ളുന്നതിന് മുന്നോടിയായി സംഘത്തിന്റെ ഘടന, പ്രവർത്തനം, സാമ്പത്തിക സ്ഥിതി എന്നിവയെ സംബന്ധിച്ച് കേരള സഹകരണ നിയമം 1969 വകുപ്പ് 66 ഇൻസ്പെക്ഷൻ നടത്തി ജൂനിയർ സഹകരണ ഇൻസ്പെക്ടർ (ജനറൽ) എറണാകുളം സർക്കിൾ പരാമർശം പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്. ആയതിന്റെ അടിസ്ഥാനത്തിൽ സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിനായി താഴെ പറയും വിധം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

മേൽ വിവരിച്ച സാഹചര്യത്തിൽ കേരള സഹകരണ നിയമം 1969 വകുപ്പ് 71 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ട്രാവൻകൂർ സോയിൽസ് ആന്റ ് ഫൈബർ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് എസ്. ഇൻഡ് 274 എന്ന സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടി കൈക്കൊള്ളുന്ന തിനുവേ≠ി വകുപ്പ് 72 പ്രകാരം ലിക്വിഡേറ്റർ ആയി ജൂനിയർ സഹകരണ ഇൻസ്പെക്ടർ (ജനറൽ)-മൂവാറ്റുപുഴ സർക്കിൾ-നെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

ലിക്വിഡേറ്റർ ടി സംഘത്തിന്റെ മുഴുവൻ റെക്കോർഡുകളും രേഖകളും എത്രയും വേഗം ഏറ്റെടുക്കേ≠താണ്. സംഘത്തിന് ലഭിക്കാനുള്ളവ ഏറ്റെടുത്തു കൊ≠ും സംഘം കൊടുത്തു തീർക്കാനുള്ളത് കൊടുത്തു തീർത്തും ലിക്വിഡേഷൻ നടപടികൾ 3 വർഷത്തിനുള്ളിൽ പൂർത്തിയാക്കേ≠താണ്.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ കാര്യാലയം, എറണാകുളം.

(ഒപ്പ്) ജനറൽ മാനേജർ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 76 KERALA GAZETTE Part III ____________________________________________________________________________________________________________________________

ക്ലെയിം നോട്ടീസ്

നമ്പർ JCI (Gen.) /Liquidation/1/2025.

2025 നവംബർ 3.

˘എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ ഡി.എെ.സി.ഇ.കെ.എം./65/2019-B4 നമ്പർ ഉത്തരവുപ്രകാരം കണയന്നൂർ താലൂക്കിൽ പ്രവർത്തിച്ചിരുന്ന ട്രാവൻകൂർ സോയിൽസ് & ഫൈബർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ S-IND (E) 274 എന്ന സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിന് ഉത്തരവാകുകയും മൂവാറ്റുപുഴ താലൂക്ക് വ്യവസായ ഓഫീസിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടർ (ജനറൽ)-നെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ ടി സംഘത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തിട്ടു≠്.

ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും ലഭിക്കാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 60 ദിവസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണെന്നും ഈ സംഘത്തിലേക്ക് എന്തെങ്കിലും ഇനത്തിൽ അടയ്ക്കുവാനുള്ള തുക നേരിൽ വന്ന് അടച്ച് രസീത് വാങ്ങേ≠താണെന്നും ഇതിനാൽ പൊതുജനങ്ങളേയും സംഘം അംഗങ്ങളേയും അറിയിക്കുന്നു.

നി›ിത സമയപരിധിയ്ക്കുശേഷം ലഭിക്കുന്ന യാതൊരുവിധ ബാധ്യതകളും പരിഗണിക്കുന്നതല്ലെന്ന് ഇതിനാൽ ഏവരേയും അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) ലിക്വിഡേറ്റർ, ട്രാവൻകൂർ സോയിൽസ് & ഫൈബർ വ്യവസായ

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 16 December 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-12-16.ordinary-45112/. Archive identifier in.gazette.keralacompose.2025-12-16.ordinary-45112.