©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2025 ഡിസംബർ 18 18th December 2025
വ്ാഴം
നർേ
No. 4243 വാലം 14 Vol. XIV
1201 ധനു 3 3rd Dhanu 1201 Thiruvananthapuram, Thursday
1947 അ്ഗഹായനം 27
27th Agrahayana 1947
കേേരള സർക്കോർ
തദ്ദേശ സ്വയംഭരണ (ആർ.ഡി) വകുപ്പ്
നനനോടട്ടീസസ
ഫാറം – IX [ചട്ടം 25(5) കാണുക] 2016- ലെ കേരള നഗര - ഗ്രാമാസൂത്രണ ആക്റ്റ് (2016- ലെ 9- ാ ആക്റ്റ് )- ലെ 50- ാ വകുപ്പ് 3 –ാം ഉപവകുപ്പ് പ്രകാരം സർക്കാർ മാസ്റ്റർ പ്ലാനിൽ വ്യതിയാനം വരുത്തി പ്രസിദ്ധീകരിച്ചത്
സംബന്ധിച്ച നോട്ടീസ്
റഫ. നം തസ്വഭവ-ആർ.ഡി2/110/2025-തസ്വഭവ.
തീയതി, തിരുവനന്തപുരം, 2025 ഡിസംബർ 16 താഴെ പറയുന്ന അതിരുകളോട് കൂടിയ തദ്ദേശാസൂത്രണ പ്രദേശത്തിന്റെ മാസ്റ്റർ പ്ലാനായ
2'മാസ്റ്റർ പ്ലാൻ ഫോർ കോഴിക്കോട് അർബൻ ഏരിയ – 2035'-ൽ വ്യതിയാനം വരുത്തി 2016-ലെ കേരള നഗര-ഗ്രാമാസൂത്രണ ആക്റ്റിലെ (2016-ലെ 9-ാ ആക്റ്റ്) 50-ാ വകുപ്പ് 3–ാം ഉപവകുപ്പ് പ്രകാരം സർക്കാർ ഉത്തരവ് നമ്പർ G.O.(P.) No.63/2025/LSGD. തീയതി 10.11.2025 പ്രകാരം സർക്കാർ ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു.
വടക്ക് : : ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്.
കിഴക്ക് : കക്കോടി ഗ്രാമപഞ്ചായത്ത്, കരുവട്ടൂർ ഗ്രാമപഞ്ചായത്ത്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, പെരുവയൽ ഗ്രാമപഞ്ചായത്ത്, പെരുമണ്ണ ഗ്രാമപഞ്ചായത്ത്, മലപ്പുറം ജില്ല.
തെക്ക് : മലപ്പുറം ജില്ല.
പടിഞ്ഞാറ് : അറബിക്കടൽ.
മാസ്റ്റർപ്ലാൻ പ്രദേശത്ത് നിലവിലുള്ള വിശദനഗരാസൂത്രണ പദ്ധതികൾ സംബന്ധിച്ച വിശദാംശങ്ങൾ
എ) അംഗീകരിച്ച വിശദ നഗരാസൂത്രണ പദ്ധതികൾ:
1. വാർഡ് 1, വെസ്റ്റ്ഹിൽ ഏരിയ
2. വാർഡ് 7 (പാർട്ട് ), വാർഡ് 10 & വാർഡ് 13 (പാർട്ട് )
3. വാർഡ് 13 (പാർട്ട് )
4. സെക്ടർ നം. 3, വാർഡ് 4 (പാർട്ട് ) & വാർഡ് 6 (പാർട്ട് )
5. ബിഗ്ബസാർ ഏരിയ സ്കീം നം.1, വാർഡ് 7 (പാർട്ട്) & വാർഡ് 8 (പാർട്ട് ) & വാർഡ് 11 6. ബിഗ്ബസാർ ഏരിയ സ്കീം നം.2, വാർഡ് 7 (പാർട്ട് ) & വാർഡ് 9
7. ബീച്ച് ഏരിയ (ഭട്ട് റോഡ് മുതൽ ടെലഗ്രാഫ് റോഡ് വരെ )
8. സെക്ടർ 8 - വാർഡ് 5 (പാർട്ട് ) & വാർഡ് 3 (പാർട്ട് )
9. സെക്ടർ 9 - വാർഡ് 5
10. വാർഡ് 17 (കോട്ടപ്പറമ്പ് ഏരിയ )
11. വാർഡ് 5 (പാർട്ട്) & വാർഡ് 16
12. വാർഡ് 15 (പാർട്ട്)
13. സിവിൽ സ്റ്റേഷൻ ഏരിയ - കാലിക്കറ്റ് - സ്കീം നം.3 വാർഡ് 2 (പാർട്ട് )
14. ചെറുവണ്ണൂർ - ഫറോക്ക് ഇൻഡസ്ട്രിയൽ ഏരിയ സ്കീം നം.4
3ബി) പ്രസിദ്ധീകരിച്ച വിശദ നഗരാസൂത്രണ പദ്ധതികൾ:
ഇല്ല
സി) മാസ്റ്റർ പ്ലാനിന്റെ വ്യതിയാനത്തിൽ ഉൾപ്പെടുത്തി റദ്ദാക്കിയ വിശദ നഗരാസൂത്രണ പദ്ധതികൾ, കാരണ സഹിതം വിശദീകരിക്കുക:
ഇല്ല
ഡി) നിലനിർത്തുന്ന വിശദ നഗരാസൂത്രണ പദ്ധതികൾ:
മേൽപ്പറഞ്ഞ 14 സ്കീമുകൾ
2016-ലെ കേരള നഗര-ഗ്രാമാസൂത്രണ ആക്റ്റിലെ 36-ാ വകുപ്പ് 10-ാ ഉപവകുപ്പിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതു പോലെ ബന്ധപ്പെട്ട മുനിസിപ്പൽ കൗൺസിൽ/ഗ്രാമപഞ്ചായത്ത് മാസ്റ്റർ പ്ലാൻ വ്യതിയാനം പ്രസിദ്ധീകരിക്കേണ്ടതാണ് .
കോഴിക്കോട് കോർപ്പറേഷൻ അതിർത്തിക്കുള്ളിൽ സർക്കാർ ഉത്തരവ് നമ്പർ 10.06.2024 തീയതിയിലെ G.O. (Ms) No. 60/2024/LSGD മുഖേന സർക്കാർ അനുമതി നൽകി, 01.07.2024 തീയതിയിലെ 2091 ഗസറ്റ് നമ്പർ മുഖേന നിലവിൽ വന്ന 'മാസ്റ്റർ പ്ലാൻ ഫോർ കോഴിക്കോട് സിറ്റി 2040' ആയിരിക്കും ബാധകമാകുന്നത്.
ഈ പ്ലാനിന് അനുസൃതമായല്ലാതെ യാതൊരാളും ഏതൊരു ഭൂമിയും വിനിയോഗിക്കുകയോ വിനിയോഗിക്കാൻ ഇടയാക്കുകയോ ഏതെങ്കിലും ഭൂമിയുടെ വികസനം നടപ്പാക്കുകയോ ഭൂവിനിയോഗത്തിന് മാറ്റം വരുത്തുകയോ ചെയ്യാൻ പാടുള്ളതല്ല.
അനുപമ ടി. വി.
സ്പെഷ്യൽ സെക്രട്ടറി ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025