Servants of Knowledge
Kerala Gazette · Government of Kerala

Kothad Chennur Bridge - 11(1) Notification

Published 20 December 2025

Department
Revenue Department
Office
COLLECTORATE ERNAKULAM
Type
Extraordinary
Gazette no.
4293
Identifier
in.gazette.keralacompose.2025-12-20.extraordinary-45201
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2025 ഡിസംബർ 20 20th December 2025

ശനി

നർേ

No. 4293 വാലം 14 Vol. XIV

1201 ധനു 5 5th Dhanu 1201 Thiruvananthapuram, Saturday

1947 അ്ഗഹായനം 29

29th Agrahayana 1947

ഫാറം നമ്പർ 7

[ചട്ടം 18(1) കാണുക]

വകുപ്പ് 11 ഉപവകുപ്പ് 1 പ്രകാരം കളക്ടർ പുറപ്പെടുവിക്കുന്ന പ്രാഥമിക വിജ്ഞാപനം

2025 ഡിസംബർ 18 DCEKM/45/2025-C4

കേരള സർക്കാരിന്റെ 09-12-2015 ലെ വാല്യം 4, 2753 നമ്പർ വിജ്ഞാപനം (സ.ഉ.(അച്ചടി) നമ്പർ 649/2015/റവ) പ്രകാരം 2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും, പുനരധിവാസത്തിനും, പുന:സ്ഥാപനത്തിനുള്ള അവകാശ ആക്ട് (കേന്ദ്ര ആക്ട് 30/2013) പ്രകാരമുള്ള കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുവാൻ വൈറ്റില (എൽ എ) എൻ എച്ച്3  സ്പെഷ്യൽ തഹസീൽദാരെ നിയമിച്ചിരിക്കുന്നതിനാലുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2

കോതാട് ചേന്നൂർ പാലം നിർമ്മാണവുമായി ബന്ധപ്പെട്ടിട്ടുളള പൊന്നുംവില നടപടിയുടെ പുനരധിവാസത്തിനും, പുന: സ്ഥാപനത്തിനുമുള്ള അഡ്മിനിസ്ട്രേറ്റർ ആയി ഡെപ്യൂട്ടി കളക്ടർ (എൽ.എ), എറണാകുളത്തിനെ കേരള സർക്കാർ നിയമിച്ചിരിക്കുന്നതിനാലും

ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിരിക്കുന്ന ഭൂമി ഒരു പൊതു ആവശ്യത്തിന് അതായത്, കോതാട് ചേന്നൂർ പാലം നിർമ്മാണവുമായി ബന്ധപ്പെട്ടിട്ടുളള പദ്ധതിയ്ക്കായി ആവശ്യമുണ്ടെന്നോ ആവശ്യമുണ്ടായേക്കുമെന്നോ ജില്ലാ കളക്ടർക്ക് ബോധ്യപ്പെട്ടിരിക്കുന്നതിനാലും

ഇപ്പോൾ തന്മൂലം അതുമായി ബന്ധപ്പെട്ട എല്ലാവർക്കും 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ ആക്ട് 11-)0 വകുപ്പ് 1-)0 ഉപവകുപ്പ് വ്യവസ്ഥകൾക്കനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

പൊന്നുംവിലയ്ക്കെടുക്കാൻ തീരുമാനിച്ചിട്ടുള്ള സ്ഥലങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുള്ള കക്ഷികൾ അവരുടെ ഭൂരേഖകൾ നാളതീകരിക്കുന്നത് സംബന്ധിച്ചും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും ആക്ഷേപമുണ്ടെങ്കിൽ ആയത് മേൽ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ തീയതിയോ, ഇതു സംബന്ധിച്ച പൊതു നോട്ടീസിന്റെ തീയതിയോ, ഏതാണോ അവസാനം വരുന്നത് ആ തീയതി മുതൽ 15 ദിവസത്തിനകം രേഖാമൂലമുള്ള പ്രസ്താവന പൊന്നുംവില ആഫീസറായ സ്പെഷ്യൽ തഹസീൽദാർ (എൽ എ) എൻ എച്ച്3, വൈറ്റില മുമ്പാകെ സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കാത്ത ആക്ഷേപങ്ങളും സ്ഥലത്തിലുള്ള താല്പര്യം സംശയലേശമന്യേ വിശദീകരിക്കാത്തതുമായ അപേക്ഷകളും നിരുപാധികം നിരസിക്കപ്പെടുന്നതാണ്.

സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠന റിപ്പോർട്ടിന്റെ സംക്ഷിപ്തരൂപം താഴെ ചേർ ക്കുന്നു. ആയതിന്റെ പൂർണ്ണരൂപം എറണാകുളം ജില്ല കളക്ടറുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ളതാണ്.

പട്ടിക

ജില്ല- എറണാകുളം താലൂക്ക്- കണയന്നൂർ

വില്ലേജ് - കടമക്കുടി ബ്ലോക്ക് നമ്പർ - 1This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3

(ഏകദേശ വിസ്തീർണ്ണം ചേർത്തിരിക്കുന്നു)

ക്രമ നമ്പ ർ റ ീ സർ വ്വെ നമ്പർ വ ി വരണം ( പുരയിടം /നിലം) വ ി സ്ത ീ ർ ണ്ണം ( ഹെക്ടർ/ ആർ/സ്ക്വ. മ ീ റ്റർ) പൊതു ആവശ്യത്തി ന്റെ സ്വഭാവം ബാധിക്കപ്പെട്ട കുടുംബങ്ങളെ മാറ്റി പാർ പ്പ ി ക്കുന്നതിനു ള്ളകാരണം ഉടമസ്ഥർ/ കൈവശക്കാർ റ ി മാർ ക്സ ്
1 398/5 പുരയിടം 00.0314 കോതോട് ചേന്നൂർ പാലം നിർ മ്മാണത്തിനു വേണ്ടി ബാധകമല്ല TP-11397 എളംകുളം വില്ലേജ്, കലൂർ കതൃക്കടവ് DD പ്ലാറ്റിനം പ്ലാനെറ്റിൽ 1C യിൽ താമസം വിജയൻ മകൻ അനിൽകുമാർ
ബാധകമല്ല TP-8032 ചേന്നൂർ ദേശത്ത് തോട്ടകത്ത് ജോർജ് മകൻ കുട്ടപ്പായി എന്നു വിളിക്കുന്ന ആന്റണി
2 399/2 പുരയിടം 00.0012 ബാധകമല്ല TP-2059 ചേന്നൂർ ചരിയം തുരുത്തിൽ പാടൻ അഗസ്റ്റിൻ മകൻ സേവ്യർ
3 399/3 പുരയിടം 00.0815 ബാധകമല്ല TP-6202 ചേന്നൂർ ദേശത്ത് അന്തിക്കാട് വീട്ടിൽ ലോനൻ മകൻ സേവി എന്നു വിളിക്കുന്ന
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4
എ.എൽ.സെബി ടിയാൻ ഭാര്യയും കുണുക്കുശ്ശേരിയിൽ ആന്റണി മകളുമായ എയ്ഞ്ചൽ ഷൈൻ കൈവശം ചേന്നൂർ ദേശത്ത് അന്തിക്കാട് വീട്ടിൽ ലോനൻ മകൻ എ.എൽ. ജോസഫ്
ബാധകമല്ല T-5680 ചേന്നൂർ മുറിയിൽ അന്തിക്കാട് ദേവസി എന്ന എ.വി.സെബാസ്റ്റ്യൻ മകൻ ജോസ് സെബാസ്റ്റ്യൻ
വഴി
ബാധകമല്ല T-5682 ചേന്നൂർ മുറിയിൽ അന്തിക്കാട് ദേവസി എന്ന എ.വി.സെബാസ്റ്റ്യൻ മകൻ ഡെന്നി സെബാസ്റ്റ്യൻ
ബാധകമല്ല T-9834 കാരിക്കാട്ടു തുരുത്ത് ദേശത്ത് അന്തിക്കാട് സെബാസ്റ്റ്യൻ എന്ന ദേവസി മകൻ മെയ് മോൾ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 5
വഴി
ബാധകമല്ല T-5681 ചേന്നൂർ അന്തിക്കാട്ട് ദേവസി എന്ന എ.വി.സെബാസ്റ്റ്യൻ മകൻ നെൽസൺ സെബാസ്റ്റ്യൻ
4 485/6 പുരയിടം 00.0466 T-2478 കോതാട് പള്ളി
5 431/4 പുരയിടം 00.0073 കോതോട് ചേന്നൂർ പാലം നിർ മ്മാണത്തിനു വേണ്ടി ബാധകമല്ല T-2294 കോതാട് ചമ്മിണിക്കോടത്ത് വറൂതിട്ടി മകൻ ജെയിംസ്
6 431/8 പുരയിടം 00.0092 ബാധകമല്ല T-1456 കോതാട് പള്ളി
ആകെ 00.1772 ഹെക്ടർ

സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ പഠനത്തിൻ്റെ സംക്ഷിപ്ത രൂപം കണയന്നൂർ  താലൂക്കിലെ കടമക്കുടി വില്ലേജിലെ കോതാട് ചേന്നൂർ പാലം അനുബന്ധ റോഡ് നിർമ്മാണത്തിനു വേണ്ടി ബന്ധപ്പെട്ട പദ്ധതി പ്രദേശത്ത് RFCT LARR Act സെക്ഷൻ 4 പ്രകാരം  സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിനായി കേരള വോളിന്ററി ഹെൽത്ത് സർവീസസ്സ്, കോട്ടയം എന്ന സ്ഥാപനത്തെ SIA യൂണിറ്റായി നിയമിച്ചിരുന്നതും ശ്രീമതി. മീന കുരുവിള, രാജഗിരി ഔട്ട് റീച്ച് ൻറെ അദ്ധ്യക്ഷതയിൽ ചേർന്ന വിദഗ്ധസമിതി അവലോകന യോഗം സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് വിലയിരുത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. ദിവസേന നിരവധി വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന ചെന്നൂർ കടത്ത് സർവീസിന് പകരമായി കടമക്കുടി പഞ്ചായത്തിലെ കോതാട് ചെന്നൂർ ദ്വീപുകളെ ബന്ധിപ്പിച്ചു നിർമ്മിക്കുന്ന കോതാട് ചെന്നൂർ പാലം നിലവിൽ വരുമ്പോൾ ഗതാഗത സൗകര്യം മെച്ചപ്പെടുന്നത് കൂടാതെ പ്രദേശത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുകയും വരാപ്പുഴ കടമക്കുടി ഗ്രാമ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് എറണാകുളം ഭാഗത്തേക്ക് വളരെ വേഗത്തിൽ എത്തിച്ചേരാൻ സാധിക്കുമെന്നും ഇതുമൂലം വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങളും ജില്ലാ ആസ്ഥാനത്തെ സേവനങ്ങളും വളരെThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

6

എളുപ്പത്തിൽ ലഭ്യമാക്കുവാനും തൊഴിൽ സാമ്പത്തിക മേഖലകളിൽ മുന്നേറ്റം കൈവരിക്കുന്നതിനും ഇത് വഴി ഒരുക്കുന്നുവെന്നും വിദ്ഗ്ധ സമിതി വിലയിരുത്തി. ടി പ്രോജക്ടിനു വേണ്ടി 0.1772 ഹെക്ടർ സ്ഥലം ആണ് പൊന്നുംവിലയ്ക്കെടുക്കുന്നത്. 6 സർവ്വ സബ് ഡിവിഷൻ നമ്പരുകളിലായി 13 കൂടുംബങ്ങളേയും, 2 കച്ചവടസ്ഥാപനങ്ങളേയും, കൊച്ചി മെട്രോ സ്വകാര്യ ജങ്കാർ സർവ്വീസ് എന്നിവയേയും ടി പദ്ധതിക്കു വേണ്ടിയുള്ള പൊന്നുംവില നടപടി ബാധിക്കുന്നതാണ്. സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠന റിപ്പോർട്ടിൻ്റേയും സാമൂഹ്യ പ്രത്യാഘാത നിർവ്വഹണ പദ്ധതിയുടേയും പകർപ്പുകൾ ജില്ലാ കളക്ടറുടെ ഔദ്യോഗിക വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുളളതും ആയതിൻ്റെ പകർപ്പ് സ്പെഷ്യൽ തഹസീൽദാർ (എൽ എ) എൻ എച്ച്3, വൈറ്റില എന്നവരുടെ ആഫീസിലും ലഭ്യമാണ്.

(ഒപ്പ്) ജില്ലാകളക്ടർ എറണാകുളം

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 20 December 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-12-20.extraordinary-45201/. Archive identifier in.gazette.keralacompose.2025-12-20.extraordinary-45201.