©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2026 ജനുവരി 06 06th January 2026
ചചാവ
നർേ
No. 52 വാലം 15 Vol. XV
1201 ധനു 22 22nd Dhanu 1201 Thiruvananthapuram, Tuesday
1947 ചപൗഷം 16 16th Pousha 1947
കേരള സർക്കാർ
റവന്യൂ (ബി) വകുപ്പ്
തിരുത്തൽ വിജ്ഞാപനം
സ.ഉ.(അച്ചടി)നം.11/2026/റവ തീയതി, തിരുവനന്തപുരം, 2026 ജനുവരി 5.
എസ. ആർ. ഒ. നർേ 19/2026
ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുള്ള 2013-ലെ ആക്ട് (2013-ലെ 30-ാാം നമ്പർ കേന്ദ്ര ആക്ട്) 19-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പനുസരിച്ച് കേരള സർക്കാരിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ച് 01-02-2025-ലെ 361-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 01/02/2025-ലെ സ.ഉ(അച്ചടി) നമ്പർ 40/2025/റവ പ്രഖ്യാപനത്തിലെയും, 07/04/2025-ലെ 1362-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 05/04/2025-ലെ സ.ഉ(അച്ചടി) നം.135/2025/റ.വ, 17/07/2025-ലെ 2635-ാാം നമ്പർ
2കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 16/07/2025-ലെ സ.ഉ(അച്ചടി) നം.260/2025/റ.വ, 18/12/2025-ലെ 4254-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള സ.ഉ(അച്ചടി) നം. 471/2025/റവ എന്നീ തിരുത്തൽ പ്രഖ്യാപനത്തിലെയും പട്ടിക താഴെപ്പറയുന്ന പ്രകാരം ഭേദഗതി വരുത്തിയിരിക്കുന്നു.
കെൽടോൺ വരെയുള്ള റോഡ് ജംഗ്ഷൻ മുതൽ വാളിക്കോട് വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടിയുടെ ഭാഗമായി 01/02/2025-ലെ 361-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 01/02/2025-ലെ സ.ഉ(അച്ചടി) നമ്പർ 40/2025/റവ പ്രഖ്യാപനത്തിലെ പട്ടികയിലെ ക്രമനമ്പർ 134, 136, 137 ൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങളിൽ വിസ്തീർണ്ണം യഥാക്രമം 02.50, 00.16, 02.64 എന്നതിന് പകരം യഥാക്രമം 02.69, 00.15, 02.50 എന്ന് പിശകായി രേഖപ്പെടുത്തിയിരിക്കുന്നതിനെയും, നെടുമങ്ങാട് വില്ലേജിലെ ബ്ലോക്ക് 36 ൽ സർവ്വേ നമ്പർ 168/17 ൽ എൽ.എ. സബ് ഡിവിഷൻ 27 പുതിയതായി കൂട്ടിച്ചേർത്തും ഭേദഗതി വരുത്തിയിരിക്കുന്നു.
പട്ടിക A) തിരുത്തലുകൾ
(ഏകദേശ വിസ്തീർണ്ണമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്)
വിസ്തീർണ്ണ വ്യത്യാസം
ജില്ല : തിരുവനന്തപുരം താലൂക്ക് : നെടുമങ്ങാട് വില്ലേജ് : നെടുമങ്ങാട് ബ്ലോക്ക് : 36
| ക്രമ നം. | മുൻ ഗസറ്റ് 19(1) ലെ ക്രമ നം. | റീസർവ്വെ നം. | എൽ.എ സബ് ഡിവിഷൻ നം. | വിവരണം | വിസ്തീർണ്ണം (ആർ) |
| 1 | 134 | 168/9 | 21 | പുരയിടം | 02.50 |
| 2 | 136 | 168/14 | 14 | പുരയിടം | 00.16 |
| 3 | 137 | 168/8 | 23 | പുരയിടം | 02.64 |
പട്ടിക B) കൂട്ടിച്ചേർക്കലുകൾ
(ഏകദേശ വിസ്തീർണ്ണമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്)
19(1) പ്രഖ്യാപനത്തിൽ പുതിയതായി കൂട്ടിച്ചേർത്തത്
ജില്ല : തിരുവനന്തപുരം താലൂക്ക് : നെടുമങ്ങാട് വില്ലേജ് : നെടുമങ്ങാട് ബ്ലോക്ക് : 36
| ക്രമ നം. | റീസർവ്വെ നം. | എൽ.എ സബ് ഡിവിഷൻ നം. | വിവരണം | വിസ്തീർണ്ണം (ആർ) |
| 4 | 168/17 | 27 | പുരയിടം | 00.01 |
(ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം), ഗീത എ അഡീഷണൽ സെക്രട്ടറി(റവന്യൂ)
3വിശദീകരണ കുറിപ്പ്
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ പൊതു ഉദ്ദേശം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുള്ളതാണ്)
വഴയില-പഴകുറ്റി (റീച്ച് 2) റോഡ് വികസനവുമായി ബന്ധപ്പെട്ട് കെൽടോൺ ജംഗ്ഷൻ മുതൽ വാളിക്കോട് വരെയുള്ള റോഡ് വികസനത്തിനായുള്ള പൊന്നുംവില നടപടിയുടെ ഭാഗമായി, ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുള്ള 2013-ലെ ആക്ട് (2013-ലെ 30-ാാം നമ്പർ കേന്ദ്ര ആക്ട്) 19-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പ് പ്രകാരം 01/02/2025-ലെ 361-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 01/02/2025-ലെ സ.ഉ(അച്ചടി) നമ്പർ 40/2025/റവ പ്രഖ്യാപനത്തിലെ പട്ടികയിലെ ക്രമനമ്പർ 134, 136, 137 ൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങളിൽ വിസ്തീർണ്ണം യഥാക്രമം 02.50, 00.16, 02.64 എന്നതിന് പകരം യഥാക്രമം 02.69, 00.15, 02.50 എന്ന് പിശകായി രേഖപ്പെടുത്തിയിരിക്കുന്നതിനെയും, നെടുമങ്ങാട് വില്ലേജിലെ ബ്ലോക്ക് 36 ൽ സർവ്വേ നമ്പർ 168/17 ൽ എൽ.എ. സബ് ഡിവിഷൻ 27 പുതിയതായി കൂട്ടിച്ചേർത്തും മേൽപട്ടികയിൽ പറഞ്ഞ പ്രകാരം ഭേദഗതി വരുത്തുന്നു.
മേൽ ആവശ്യം കൈവരിക്കാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026