Servants of Knowledge
Kerala Gazette · Government of Kerala

ക്ഷീരവികസന വകുപ്പ് - ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാനായ ശ്രീ.വി.പി.ഉണ്ണികൃഷ്ണൻ രാജി വച്ച ഒഴിവിലേക്ക് പുതിയ ആളെ നിയമിക്കുന്നത് - സംബന്ധിച്ച്.

Published 08 January 2026

Department
Dairy Development Department
Office
Dairy Development Department
Type
Extraordinary
Gazette no.
89
Identifier
in.gazette.keralacompose.2026-01-08.extraordinary-45654
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2026 ജനുവരി 08 08th January 2026

വ്ാഴം

നർേ

No. 89 വാലം 15 Vol. XV

1201 ധനു 24 24th Dhanu 1201 Thiruvananthapuram, Thursday

1947 ചപൗഷം 18 18th Pousha 1947

കേരള സർക്കാർ

ക്ഷീരവികസന വകുപ്പ്

വിജ്ഞാപനം

വിജ്ഞാപനം

തീയതി, തിരുവനന്തപുരം 2026 ജനുവരി, 08 സ.ഉ.(അച്ചടി)നം.1/2026/ഡിഡി

1201 ധനു, 24 എസ. ആർ. ഒ. നർേ 30/2026

2007 - ലെ കേരള ക്ഷീരകർഷക ക്ഷേമനിധി ആക്റ്റിലെ (2007-ലെ 7) 8-ാാം വകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കൊണ്ട് കേരള സർക്കാർ, 2025 സെപ്റ്റംബർ 01-ാാം തീയതിയിലെ സ.ഉ.(അച്ചടി) നമ്പർ 15/2025/ഡിഡി ഉത്തരവ് പ്രകാരം പുറപ്പെടുവിച്ചതും, 2025 സെപ്റ്റംബർ 2-ാാം തീയതിയിലെ 3151-ാാം നമ്പർ കേരള അസാധാരണThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2

ഗസറ്റിൽ എസ്.ആർ.ഒ.നമ്പർ 1002/2025 ആയി പ്രസിദ്ധപ്പെടുത്തിയതുമായ വിജ്ഞാപനത്തിൽ താഴെപ്പറയും പ്രകാരം ഭേദഗതികൾ വരുത്തുന്നു, അതായത് :-

ഭേദഗതി

പ്രസ്തുത വിജ്ഞാപനത്തിൽ,-

(1) ക്രമനമ്പർ (16)-ലെ ഉൾക്കുറിപ്പുകൾക്കു പകരം താഴെപ്പറയുന്ന ഉൾക്കുറിപ്പുകൾ ചേർക്കേണ്ടതാണ്. അതായത് :-

''16. ശ്രീ.വിജയൻ വി                                            ... ഡയറക്ടർ

വരിക്കപ്ലാവിള വീട്,

നരുവാമൂട് പി ഒ.

തിരുവനന്തപുരം

(ക്ഷീരകർഷക പ്രതിനിധി)''

(2) ക്രമനമ്പർ 16-ലെ ഉൾക്കുറിപ്പുകൾക്ക് ശേഷം വരുന്ന ഖണ്ഡികയിലെ ''സർക്കാർ പ്രതിനിധിയായ ശ്രീ.വി.പി.ഉണ്ണികൃഷ്ണനെ''  എന്നീ വാക്കുകൾക്ക് പകരം ''ക്ഷീര കർഷക പ്രതിനിധിയായ ശ്രീ.വിജയൻ വി'' യെ എന്നീ വാക്കുകൾ ചേർക്കേണ്ടതാണ്.

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,

മിൻഹാജ് ആലം ഐ എ എസ്

ഗവൺമെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി

വിശദീകരണക്കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ, അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്.)

2007 - ലെ കേരള ക്ഷീരകർഷക ക്ഷേമനിധി ആക്റ്റിലെ (2007-ലെ 7) 8-ാാം വകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കൊണ്ട് കേരള സർക്കാർ, 2025 സെപ്റ്റംബർ 01-ാാം തീയതിയിലെ സ.ഉ.(അച്ചടി)നമ്പർ 15/2025/ഡിഡി ഉത്തരവ് പ്രകാരം 2025 സെപ്റ്റംബർ 2-ാാം തീയതിയിലെ 3151-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ്.ആർ.ഒ.നമ്പർ 1002/2025 ആയി പ്രസിദ്ധപ്പെടുത്തിയ വിജ്ഞാപന പ്രകാരം പുനസംഘടിപ്പിച്ച കേരള ക്ഷീരകർഷക ക്ഷേമനിധിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3

ബോർഡിൽ ക്ഷീര കർഷക പ്രതിനിധിയായ ശ്രീ.വി.പി.ഉണ്ണികൃഷ്ണൻ, കല്ലറവിളാകത്തു വീട്, കാര്യവട്ടം പി.ഒ, തിരുവനന്തപുരം - 695581 എന്നയാളെ ഡയറക്ടറായും പ്രസ്തുത ബോർഡിന്റെ ചെയർമാനായും നിയമിച്ചിരുന്നു. ടിയാൻ രാജിവച്ച   ഒഴിവിലേയ്ക്ക് ശ്രീ.വിജയൻ വി, വരിക്കപ്ലാവിള വീട്, നരുവാമൂട് പി ഒ. തിരുവനന്തപുരം എന്നയാളെ ക്ഷീരകർഷക പ്രതിനിധി അംഗമായും പ്രസ്തുത ബോർഡിന്റെ ചെയർമാനായും നിയമിക്കുന്നതിനും പ്രസ്തുത ആവശ്യത്തിലേയ്ക്ക് എസ്.ആർ.ഒ.നമ്പർ 1002/2025 - ആയി പ്രസിദ്ധീകരിച്ച വിജ്ഞാപനം ഭേദഗതി ചെയ്യുന്നതിനും സർക്കാർ തീരുമാനിച്ചു.

പ്രസ്തുത ആവശ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 08 January 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-01-08.extraordinary-45654/. Archive identifier in.gazette.keralacompose.2026-01-08.extraordinary-45654.