©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2026 ജനുവരി 09 09th January 2026
ചവളി
നർേ
No. 114 വാലം 15 Vol. XV
1201 ധനു 25 25th Dhanu 1201 Thiruvananthapuram, Friday
1947 ചപൗഷം 19 19th Pousha 1947
കേ(cid:2)രള സർക്കാർ
ആരോഗ്യ കുടുംബക്ഷേമ (ജി) വകുപ്പ്
വിജ്ഞാപനം
തിരുവന്തപുരം,2025 ഡിസംബർ 30 ജി.ഒ.(പി)നം.138/2025/ഹെൽത്ത്
എസ. ആർ. ഒ. നർേ 35/2026
2023-ലെ കേരള പൊതുജനാരോഗ്യ ആക്റ്റിലെ (2023-ലെ 28-ാാം ആക്റ്റ് ) 75-ാാം വകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ, പ്രസ്തുത ആക്റ്റിലെ 60-ം വകുപ്പ് (1)-ം ഉപവകുപ്പ് പ്രകാരം, തങ്ങളുടെ അധികാരപരിധിയിലുള്ള ഏതെങ്കിലും പ്രദേശത്തെയോ ഏതെങ്കിലും
2സാമൂഹിക ഒത്തുകൂടലുമായി ബന്ധപ്പെടുത്തിയോ അല്ലാതെയോ ഉത്സവ മേഖലയായി, ഒരു ഉത്തരവുവഴി അതിൽ പറയുന്ന കാലയളവിലേക്ക് പ്രഖ്യാപിക്കുന്നതിനും, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നതിനും സംസ്ഥാനത്തെ ജില്ലാ കളക്ടർമാരെ ഇതിനാൽ അധികാരപ്പെടുത്തുന്നു.
ഗവർണറുടെ ഉത്തരവിൻ പ്രകാരം,
ഡോ. രാജൻ നാംദേവ് ഖൊബ്രഗഡെ IAS,
അഡിഷണൽ ചീഫ് സെക്രട്ടറി.
വിശദീകരണ കുറിപ്പ്
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമല്ല, പക്ഷേ അതിന്റെ പൊതു ഉദ്ദേശ്യം ഉദ്ദേശിച്ചുള്ളതാണ്)
2023-ലെ കേരള പൊതുജനാരോഗ്യ ആക്റ്റിലെ 60-ാാം വകുപ്പ് (1)-ാാം ഉപവകുപ്പ് പ്രകാരം, സർക്കാരിന് വിജ്ഞാപനം വഴി സംസ്ഥാനത്തെയോ സർക്കാർ പൊതുവായോ പ്രത്യേകിച്ചോ അധികാരപ്പെടുത്തിയ പ്രകാരം മറ്റ് അധികാരസ്ഥാനങ്ങൾക്ക് ഉത്തരവു വഴി സംസ്ഥാനത്തെ ഏതെങ്കിലും പ്രദേശത്തെയോ ഏതെങ്കിലും സാമൂഹിക ഒത്തുകൂടലുമായി ബന്ധപ്പെടുത്തിയോ അല്ലാതെയോ ഉത്സവ മേഖലയായി അതിൽപ്പറയുന്ന കാലയളവിലേക്ക് പ്രഖ്യാപിക്കുന്നതിനും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നതിനും അധികാരമുണ്ട്.
പ്രസ്തുത ആക്റ്റിലെ 75-ാാം വകുപ്പ് പ്രകാരം, വിജ്ഞാപനം വഴി, അതിൽ വ്യക്തമാക്കിയേക്കാവുന്ന ഏതെങ്കിലും നിയന്ത്രണങ്ങൾക്കും പരിമിതികൾക്കും വിധേയമായി, നിയമം നൽകുന്ന ഒന്നോ അതിലധികമോ അധികാരങ്ങൾ വിനിയോഗിക്കാൻ ഏതൊരു വ്യക്തിയെയും അധികാരപ്പെടുത്താനും അതുപോലെ തന്നെ അത്തരം അധികാരം പിൻവലിക്കാനും സർക്കാരിന് കഴിയുന്നതാണ്.
ആയതിനാൽ പ്രസ്തുത ആക്റ്റിന്റെ 60-ാാം വകുപ്പ് (1)-ാാം ഉപവകുപ്പ് പ്രകാരമുള്ള
3അധികാരം സംസ്ഥാനത്തെ ജില്ലാ കളക്ടർമാർക്ക് ഏൽപ്പിച്ചുകൊടുക്കുന്നതിന് സർക്കാർ തീരുമാനിച്ചു.
മേൽ പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026