©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2026 ആഗസ് 18 18th August 2026
ചചാവ
നർേ
No. 2310 വാലം 15 Vol. XV
1202 ചിങം 2 2nd Chingam 1202 Thiruvananthapuram, Tuesday
1948 ്ശാവണം 27
27th Sravana 1948
കേേരള സർക്കോർ
നികുതി (ഇ) വകുപ്പ്
വവിജജ്ഞാപനന
ജി.ഒ.(പി) നമ്പർ.75/2026/നികുതി തിരുവനന്തപുരം, 2026 ആഗസ്റ്റ് 18
1202 ചിങ്ങം 2 എസ. ആർ. ഒ. നർേ 706/2026
2012-ലെ കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി ആക്റ്റിലെ (2013-ലെ 7) 3-ാാാ വകുപ്പും 8-ാാാ വകുപ്പും പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, 2013 ഏപ്രിൽ 9-ാാാ തീയതിയിലെ ജി.ഒ.
(പി) നമ്പർ 68/2013/നി.വ പ്രകാരം പുറപ്പെടുവിച്ചതും 2013 ഏപ്രിൽ 10-ാാാ തീയതിയിലെ 1040-ാാാ നമ്പർ
2കേരള അസാധാരണ ഗസറ്റിൽ എസ്. ആർ. ഒ നമ്പർ 294/2013 ആയി പ്രസിദ്ധീകരിച്ചതുമായ 2013- ലെ കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി പദ്ധതി താഴെപ്പറയും പ്രകാരം വീണ്ടും ഭേദഗതി ചെയ്യുന്നു, അതായത് :-
പദ്ധതി
1. ചുരുക്കപ്പേരും പ്രാരംഭവും .- (1) ഈ പദ്ധതിക്ക് 2026-ലെ കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി (ഭേദഗതി) പദ്ധതി എന്ന് പേര് പറയാം. (2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. പദ്ധതിയുടെ ഭേദഗതി.- 2013-ലെ കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി പദ്ധതിയിൽ,-
(1) 21 എ ഖണ്ഡികയിൽ "അയ്യായിരത്തി അഞ്ഞൂറ് രൂപ" എന്ന വാക്കുകൾക്ക് പകരം "ആറായിരം രൂപ" എന്ന വാക്കുകൾ ചേർക്കേണ്ടതാണ്.
ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം കെ.ആർ. ജ്യോതിലാൽ ഐ എ എസ് അഡീഷണൽ ചീഫ് സെക്രട്ടറി നികുതി വകുപ്പ്
വിശദീകരണക്കുറിപ്പ്
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ, അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്.)
2013 ഏപ്രിൽ 9-ാാാ തീയതിയിലെ ജി.ഒ. (പി) നം.68/2013/നി.വ ഉത്തരവ് പ്രകാരം പുറപ്പെടുവിച്ചതും,
32013 ഏപ്രിൽ 10-ാാാ തീയതിയിലെ 1040-ാാാ നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ്. ആർ. ഒ നമ്പർ 294/2013 ആയി പ്രസിദ്ധീകരിച്ചതുമായ വിജ്ഞാപനപ്രകാരം 2013-ലെ കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി പദ്ധതി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. 2025 ആഗസ്റ്റ് 26-ാാം തീയതിയിലെ ജി.ഒ. (പി) നമ്പർ . 137/2025/നികുതി ഉത്തരവു പ്രകാരം 2025 ആഗസ്റ്റ് 27-ാാാ തീയതിയിലെ 3092-ാാാ നമ്പർ കേരള അസാധാരണ ഗസറ്റിൽ എസ്.ആർ.ഒ നമ്പർ 975/2025 ആയി പ്രസിദ്ധീകരിച്ചതുമായ വിജ്ഞാപനപ്രകാരം 5500/- രൂപ നിരക്കിൽ ഓണം ഉത്സവബത്ത നൽകുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ക്ഷേമനിധി ബോർഡിന്റെ ശിപാർശകൾ അനുസരിച്ചും ക്ഷേമനിധി ബോർഡിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചും 21 എ ഖണ്ഡിക പ്രകാരമുള്ള ഉത്സവബത്ത 5500/- രൂപ (അയ്യായിരത്തി അഞ്ഞൂറ് രൂപ) എന്നത് 6000/- രൂപ (ആറായിരം രൂപ) ആയി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.
മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026