Servants of Knowledge
Kerala Gazette · Government of Kerala

11(1) Notification - Construction of Anakkampoyil Small Hydro Electric Project – 1165.5 Cents – Kozhikode – reg.

Published 19 August 2026

Department
Revenue Department
Office
Revenue(B)
Type
Extraordinary
Gazette no.
2322
Identifier
in.gazette.keralacompose.2026-08-19.extraordinary-50601
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2026 ആഗസ് 19 19th August 2026

ബുധന

നർേ

No. 2322 വാലം 15 Vol. XV

1202 ചിങം 3 3rd Chingam 1202 Thiruvananthapuram, Wednesday

1948 ്ശാവണം 28

28th Sravana 1948

കേരള സർക്കാർ

റവന്യൂ (ബി) വകുപ്പ്

വിജ്ഞാപനം

സ.ഉ. (അച്ചടി) നമ്പർ.254/2026/റ.വ. തീയതി, തിരുവനന്തപുരം, 2026 ആഗസ്റ്റ് 14.

എസ. ആർ. ഒ. നർേ 709/2026

കേരള സർക്കാരിന്റെ 04-12-2015 തീയതിയിലെ സ.ഉ(അച്ചടി) നം.649/2015/റവ പ്രകാരം കോഴിക്കോട് എൽ.എ.(ജനറൽ) സ്പെഷ്യൽ തഹസിൽദാരെ 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമത്തിന് വിധേയമായി കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനു വേണ്ടി നിയമിച്ചിട്ടുള്ളതിനാലും;

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2

നിർദ്ദിഷ്ട ഏറ്റെടുക്കലിൽ പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുളള അഡിനിസ്ട്രേറ്റർ ആയി കോഴിക്കോട് എൽ.എ ഡെപ്യൂട്ടി കളക്ടർ നിയോഗിക്കപ്പെട്ടതിനാലും;

ചുവടെ പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിനായി, അതായത് കോഴിക്കോട് ജില്ലയിലെ നെല്ലിപൊയിൽ വില്ലേജിൽ ആനക്കാംപൊയിൽ ഹൈഡോ ഇലക്ട്രിക് പവർ പ്രോജക്ട് നിർമ്മാണത്തിനായി ഭൂമി ആവശ്യമുണ്ടെന്നോ, ആവശ്യമുണ്ടായേക്കാമെന്നോ സർക്കാരിന് ബോധ്യപ്പെട്ടിരിക്കുന്നതിനാലും;

ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികൾക്കും 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമം 11-ാാം വകുപ്പ് 1-ാാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

മേൽപ്പറഞ്ഞ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ തീയതി അല്ലെങ്കിൽ ആയത് സംബന്ധിച്ച് പൊതു അറിയിപ്പ് നൽകിയ തീയതി ഏതാണോ അവസാനം സംഭവിക്കുന്നത് അതുമുതൽ പ്രസ്തുത സ്ഥലത്തിൽ തൽപ്പര കക്ഷികളായുള്ള എല്ലാ വ്യക്തികളോടും ഭൂരേഖകളുടെ പുതുക്കലിലോ ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ചോ എന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ 15 ദിവസത്തിനകവും, പദ്ധതി പ്രദേശത്തിന്റെ വിസ്തീർണ്ണം ഏറ്റെടുക്കുവാൻ പോകുന്ന ഭൂമിയുടെ അനുയോജ്യകതയും പൊതു ആവശ്യത്തിൽ പറഞ്ഞിട്ടുള്ള ന്യായീകരണത്തെയും സാമൂഹ്യ പ്രത്യാഘാത റിപ്പോർട്ടിലെ കണ്ടെത്തലുകളെയും സംബന്ധിച്ച ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ 60 ദിവസത്തിനകവും അവ രേഖാമൂലം ഒരു പത്രികയായി സ്പെഷ്യൽ തഹസിൽദാർ, എൽ.എ.(ജനറൽ), കോഴിക്കോട് മുമ്പാകെ സമർപ്പിക്കാൻ തദനുസരണം ആവശ്യപ്പെട്ടുകൊള്ളുന്നു. നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്നതോ ആക്ഷേപകന ് ഭൂമിയിന്മേലുള്ള താൽപര്യം വ്യക്തമായി വിശദീകരിക്കാത്തതോ ആയ ഏതൊരു അപേക്ഷ പത്രികയും അപ്പാടെ നിരസിക്കപ്പെടാൻ സാദ്ധ്യതയുള്ളതാണ്.

സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് ഔദ്യോഗിക വെബ്സൈറ്റായ www.kozhikode.nic.in.-ൽ ലഭ്യമാണ്. ആയതിന്റെ ഒരു സംക്ഷിപ്ത രൂപം ഇതോടൊപ്പം ചേർത്തിട്ടുണ്ട്.

WHEREAS, the Government of Kerala have as per G.O.(P)No.649/2015/RD dated 04/12/2015 appointed the the Special Tahsildar, L.A.(General), Kozhikode to perform the functions of a collector for the purpose of land acquisition under the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013.

AND WHEREAS, the Government hereby appoint Deputy Collector, L.A. Kozhikode as the Administrator for the purpose of Rehabilitation and Resettlement to the proposed acquisition.

AND WHEREAS, it appears to the Government that the land specified in the schedule below is needed or likely to be needed for public purpose to wit for the construction of Anakkampoyil Hydro Electric Power Project in Nellipoyil village in Kozhikode district.

NOW THEREFORE, notice is hereby given to that effect to whomsoever it may concern, in accordance with the provisions of sub-section (1) of section 11 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3

All persons interested in the said land, from the date of publication of the aforesaid notification or the date on which the said public notice is issued, whichever is later, required to lodge before the Special Tahsildar, L.A.(General), Kozhikode a statement in writing of the objections if any, regarding the updation of land records or title in respect of the land proposed for acquisition within 15 days and objections if any, regarding the area and suitability of land proposed to be acquired, justification offered for public purpose and the findings of the Social Impact Assessment report within 60 days. Any objection/statement which is received after the due date and which does not clearly explain as how the objector is interested in the land is liable to be summarily rejected.

A summary of the Social Impact Assessment Report is given below, which is available in the official website www.kozhikode.nic.in.

പട്ടിക

(ഏകദേശ വിസ്തീർണ്ണമാണ് നൽകിയിരിക്കുന്നത്)

ജില്ല:കോഴിക്കോട് വില്ലേജ് :നെല്ലിപ്പൊയിൽ

താലൂക്ക് : താമരശ്ശേരി ദേശം : നെല്ലിപ്പൊയിൽ

ക്രമ നം. സർവ്വെ നമ്പർ തരം വിസ്തീർണ്ണം (സെന്റ്) ഏത് പൊതു ആവശ്യത്തിന് ബാധിക്കുന്ന കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതി നുളള കാരണം കൈവശക്കാരുടെ പേരുവിവരങ്ങൾ
1 അൺ സർവ്വെ (എഫ് എം ബി നോട്ട് ഫൈനൽ നമ്പർ 1356) 11.6 സെന്റ് ആനക്കാംപൊ യിൽ ചെറുകിട ജല വൈദ്യുത പദ്ധതി 1) ശ്രീ.ബിജു, S/o ജോസഫ്, മറ്റത്തിൽ ഹൗസ് 2) "വഖഫ് പ്രോപ്പർട്ടി മുത്തവല്ലി കട്ടയാടമൻ പളളി"

സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം

ചാലിയാറിന്റെ പോഷക നദിയായ ഇരുവഴിഞ്ഞി പുഴയിൽ 8 MW വൈദ്യുതി ഉൽപ്പാദിപ്പിക്കുവാൻ ഒരു ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ നിർമാണത്തിനായാണ് കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ നെല്ലിപ്പൊയിൽ വില്ലേജിലെ അൺസർവ്വെയിൽ പെടുന്നതുമായ 1149.6 സെന്റ് ഭൂമി ഏറ്റെടുക്കുന്നത്. ടി പദ്ധതിക്ക് ആവശ്യമായ 1149.6 സെന്റ് ഭൂമിയുടെ 99.1% ആയ 1138 സെന്റ് ഭൂമി കമ്പനി വിലയ്ക്ക് വാങ്ങിക്കഴിഞ്ഞതാണ്. 0.9% ആയ 11.6 സെന്റ് ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. ഇത് ജനവാസ പ്രദേശമല്ല.

ഈ പദ്ധതി നിർവഹണം നടത്തുമ്പോൾ പ്രകൃതിക്കോ ജനങ്ങൾക്കോ അതുപോലെ മറ്റ് സ്ഥാപനങ്ങൾക്കോ തൊഴിലിനോ ആഘാതം ഉണ്ടാകുന്നില്ല. ആദ്യഘട്ടത്തിൽ ഏറ്റെടുക്കേണ്ട 11.6 സെന്റ്This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

4

ഭൂമിയുടെ ഉടമസ്ഥന് ന്യായമായ നഷ്ടപരിഹാരം നൽകിയാൽ മതിയാകുന്നതാണ്. നമ്മുടെ സംസ്ഥാനം നേരിടുന്ന ഏറ്റവും ഗുരുതരമായ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനുള്ള ശക്തമായ നടപടിയാണ് 2012 ലെ എമേർജിംഗ് കേരള മീറ്റ് 2012. അതിന്റെ ഭാഗമായി സ്വകാര്യ പങ്കാളിത്തത്തോടെ സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ച ഒരു പദ്ധതിയാണ് ആനക്കാം പൊയിൽ ചെറുകിട ജലവൈദ്യുത പദ്ധതി. ടി പദ്ധതി ഇ എം സി (എനർജി മാനേജ്മെന്റ് സിസ്റ്റം) യുടെ നിർദേശാനുസരണം വിശദ പ്രോജക്ട് റിപ്പോർട്ടിൽ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തി നടപ്പിൽ വരുത്തുകയും പദ്ധതി ബൂട്ട് വ്യവസ്ഥയിൽ ആയതിനാൽ പദ്ധതി വ്യവസ്ഥാകാലാവധി കഴിഞ്ഞാൽ സർക്കാറിന് സൗജന്യമായി ലഭിക്കുന്നു എന്ന കാരണത്താലും പദ്ധതിയുടെ ആത്യന്തിക ഗുണഭോക്താവ് സർക്കാറും പൊതുജനങ്ങളും തന്നെയാണ് പ്രത്യക്ഷ നേട്ടങ്ങൾ.

പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കാതെ പ്രകൃതി സൗഹൃദമായി സ്ഥാപിക്കുന്ന ഈ പദ്ധതിക്ക് ബാക്കി ഏറ്റെടുക്കേണ്ട 11.6 സെന്റ് ഭൂമി ആയതിന്റെ ഉടമയിൽ നിന്നും നഷ്ടപരിഹാര തുക നൽകിക്കൊണ്ട് ഏറ്റെടുത്ത് ടി പദ്ധതി നടപ്പിലാക്കാവുന്നതാണെന്ന് സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ ഏജൻസി ശുപാർശ ചെയ്തിട്ടുണ്ട്. സാമൂഹ്യപ്രത്യാഘാത പഠനറിപ്പോർട്ട് വിലയിരുത്തിയ വിദഗ്ദസമിതിയുടെ ശുപാർശ, സാമൂഹ്യപ്രത്യാഘാത പഠന റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ 2013 ലെ RFCTLARR നിയമപ്രകാരം ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നതിന് അനുമതി നൽകിക്കൊണ്ട് 10/10/2025 തിയ്യതിയിലെ സ.ഉ.(കൈ) നം.301/2025/RD നമ്പർ നടപടിക്രമം പ്രകാരം ഉത്തരവായിട്ടുള്ളതാണ്.

ഗവർണറുടെ ഉത്തരവിൻ പ്രകാരം,

ഗീത എ.

അഡീഷണൽ സെക്രട്ടറി (റവന്യൂ)

വിശദീകരണ കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ പൊതു ഉദ്ദേശം വെളിപ്പടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുളളതാണ്.)

ദ റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ ആന്റ് ട്രാൻസ്പരൻസി ഇൻ ലാന്റ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ & റീസെറ്റിൽമെന്റ് ചട്ടങ്ങൾ 19.09.2015 ൽ പ്രാബല്യത്തിൽ വന്നിട്ടുളളതും, പ്രസ്തുത ചട്ടത്തിലെ റൂൾ 18 പ്രകാരം ഏറ്റെടുക്കുവാൻ ഉദ്ദേശിക്കുന്ന ഭൂമി ഗ്രാമീണ നഗര പ്രദേശങ്ങളായി തരം തിരിച്ച് വിശദവിവരങ്ങൾ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.

മേൽ ആവശ്യം കൈവരിക്കുവാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2026This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 19 August 2026. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2026-08-19.extraordinary-50601/. Archive identifier in.gazette.keralacompose.2026-08-19.extraordinary-50601.