Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2026
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2026 ആഗസ് 29 29th August 2026
ശനി
നർേ
No. 2359 വാലം 15 Vol. XV
1202 ചിങം 13 13th Chingam 1202 Thiruvananthapuram, Saturday
1948 ഭാ്ദം 7 7th Bhadra 1948
കേരളം സർക്കാർ
റവന്യൂ (ബി) വകുപ്പ്
തിരുത്തൽ വിജ്ഞാപനം
സ.ഉ.(അച്ചടി) നം.260/2026/റവ തീയതി, തിരുവനന്തപുരം, 2026 ആഗസ്റ്റ് 21.
എസ. ആർ. ഒ. നർേ 723/2026
ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുള്ള 2013-ലെ ആക്ട് (2013 ലെ 30-ാാം നമ്പർ കേന്ദ്ര ആക്ട്) 11-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പനുസരിച്ച് കേരളസർക്കാരിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ച് 24-11-2025-ലെ 4105-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 21-11-2025- ലെ
2ജി.ഒ.(പി) നം.455/2025/ആർഡി. വിജ്ഞാപനത്തിൽ ഏറ്റെടുക്കേണ്ട ഭൂമി "പെരിങ്ങളം" വില്ലേജിൽ എന്ന് തെറ്റായി രേഖപ്പെടുത്തിയത് "പാനൂർ" വില്ലേജ് എന്ന് തിരുത്തൽ വരുത്തി ഭേദഗതി വരുത്തുന്നു.
ഗവർണറുടെ ഉത്തരവിൻപ്രകാരം, ഗീത എ അഡീഷണൽ സെക്രട്ടറി (റവന്യൂ)
വിശദീകരണ കുറിപ്പ്
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ പൊതു ഉദ്ദേശം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുള്ളതാണ്)
കണ്ണൂർ ജില്ലയിൽ പാനൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്ന നടപടിയുമായി ബന്ധപ്പെട്ട്, ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുള്ള 2013-ലെ ആക്ട് (2013-ലെ 30-ാാം നമ്പർ കേന്ദ്ര ആക്ട്) 11 വകുപ്പ് (1)-ാാം ഉപവകുപ്പ് പ്രകാരം പ്രസിദ്ധപ്പെടുത്തിയ ദീർഘിപ്പിക്കൽ വിജ്ഞാപനത്തിൽ ഏറ്റെടുക്കേണ്ട ഭൂമി "പെരിങ്ങളം" വില്ലേജിൽ എന്ന് തെറ്റായി രേഖപ്പെടുത്തിയത് "പാനൂർ" വില്ലേജ് എന്ന് തിരുത്തൽ വരുത്തി മേൽപറഞ്ഞ പ്രകാരം ഭേദഗതി വരുത്തുന്നു.
മേൽ ആവശ്യം കൈവരിക്കാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.